ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Saturday, July 4, 2015

നോസ്ടാല്ജിയ ചില്ലറയായി


ഇരുപത്തഞ്ചൈസ 


    അഞ്ചാം സെമില്‍ എന്റെ റൂം മേറ്റ്‌ ഹരി ആരുന്നു .... ലവന്‍  വെറുതെ  കൊറേ മാര്‍ക്ക് മേടിക്കും , പാസ്സ് ആയപ്പോ യൂണിവേഴ്സിറ്റിക്കാര് അവനു ബി ടെക് ഇല. ആന്‍ഡ്‌ ഇല ക്ക് ഒന്നാം റാങ്ക്  കൊടുത്തു .  പക്ഷെ എന്റെ വിശ്വാസ പ്രമാണങ്ങള്‍ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു ...   പാസ്  മാര്‍ക്കിനു മുകളില്‍ ഉള്ള മാര്‍ക്ക് വെയ്സ്റ്റ് ആണ് എന്നതായിരുന്നു എന്റെ വിശ്വാസം , യു നോ , ഞാന്‍ ഒരു വിപ്ലവകാരി ആയിരുന്നു ഓര്‍ എന്റെ ഉള്ളില്‍ ഒരു വിപ്ലവകാരി ഒളിച്ചു കിടക്കുന്നുണ്ടാരുന്നു .. മാര്‍ക്കുകളില്‍ വിശ്വാസമില്ലാത്ത ഒരു അരാജകവാദി . 

   ഏതോ ഒരു ഇന്റെര്‍ണല്‍ എക്സാമിന്റെ പേപ്പര്‍ തരുന്ന ദിവസം , സ്റ്റാഫ് റൂമില്‍ പോയി മേടിക്കണമാരുന്നു പേപ്പര്‍ , പതിവുപോലെ, മാര്‍ക്ക് ,വേനലില്‍ വെള്ളം വറ്റിയ കിണര്‍ പോലെ അടിത്തട്ടില്‍ അല്പം ഉണ്ടാരുന്നു . സൂക്ഷിച്ചു ഉപയോഗിച്ചാല്‍ ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനും മാത്രം അത് മതി . നുമ്മക്ക് തോട്ടം നനയ്ക്കാനൊന്നും ഇല്ലേ !!!  സാറിന്റെ ചോദ്യം , "എന്താടോ ഇത്,  ജസ്റ്റ്‌ പാസ്സ് .. ഇതൊക്കെ മതിയോ , ആരാ  തന്റെ റൂംമേറ്റ്‌ "  , എന്റെ മാര്‍ക്കില്‍ റൂം മേറ്റ്‌ നു എന്ത് കാര്യം , ആ എന്തരോ എന്തോ ....   "ഹരി " ഞാന്‍ പറഞ്ഞു ... ഓ ..  ഹരിക്ക് മിക്ക സബ്ജെക്ട്ടിനും ഇന്റെര്‍ണല്‍ ഫുള്‍ ആണ് , താനെന്താടോ ഇങ്ങനെ .. ഞാന്‍ മനസ്സില്‍ ... അതെന്റെ തെറ്റല്ല സാര്‍ ..  😢 . റൂം മേറ്റ്‌ ന്റെ മാര്‍ക്കിനോട് താരതമ്യം ചെയ്യുന്ന ഈ സിസ്റ്റം , അതാണ്‌ മാറേണ്ടത്  , നമ്മക്ക് സിസ്റ്റം മാറ്റാന്‍ പറ്റില്ലല്ലോ.. അതോണ്ട് റൂം മേറ്റ്‌  നെ മാറ്റി  , അടുത്ത സെമില്‍ ഞാന്‍ ഷാനു നെ റൂംമേറ്റ്‌ ആക്കി , ഞങ്ങ രണ്ടാളും കട്ടക്ക് നിക്കും . അടുത്ത സെമില്‍  ഈ എസ് ഡി ഡി ന്നു പേരുള്ള ഒരു പേപ്പര്‍ ഉണ്ടാരുന്നു , ആദ്യ ഇന്റെര്‍ണല്‍ എക്സാം.. ഒരു കുന്തോം പഠിക്കാതെ പോയി എഴുതി ... മാര്‍ക്ക് കിട്ടി -2-  അപ്പുറത്തോ ഇപ്പുരത്തോ വല്ല രണ്ടോ മൂന്നോ ഇട്ടാലോ ന്നു കരുതി രണ്ടു വരയും ഇട്ടാണ് പപ്പേര്‍ തന്നത് . ഞാന്‍ നന്ദിയോടെ പേപ്പര്‍ കൈപ്പറ്റി . പഴേ ഡയലോഗ് സാര്‍ റിപ്പീറ്റ് ഇട്ടു .. നുമ്മ പതിവ് പോലെ മൌനം ... വീണ്ടും ആരാടോ റൂം മേറ്റ്‌ ചോദ്യം ...  ഷാനു ന്നു പറഞ്ഞു .. സാര്‍ ലവന്റെ പേപ്പര്‍ എടുത്തു നോക്കി  ... ലവനും -2-  ബു ഹ ഹ ഹ... സാര്‍ ചമ്മി ... "ഓഹോ അവനും ഇത്രേ ഒള്ളോ ... നല്ല ബെസ്റ്റ് റൂംമേറ്റ്‌ " കണ്ടാ.. എന്റെ ബുദ്ധിപരമായ നീക്കാന്‍ നടത്തിയ ഗുണം കണ്ടാ ....
എന്തായാലും  എന്റെ  റൂംമേറ്റ്‌ ആയതുകൊണ്ടോ എന്തോ ,ലവനിപ്പോ  ദുബായി   ഇലക്ട്രിസിറ്റി അതോറിറ്റിയില്‍  ജോലി ചെയ്യുന്നു ...

പത്തൈസ 


   ആറാം സെമസ്റ്റര്‍ റിസള്‍ട്ട് , ഇത് ഇന്റെര്‍ണല്‍ അല്ല യൂണിവേഴ്സിറ്റി മാര്‍ക്ക്ഷീറ്റ് വന്നു . അത് ഗ്രൂപ്പ് ട്യൂട്ടര്‍ ന്റെ അടുത്താ വരിക .ചെന്നപ്പോ ആണ്‍കൊടികളും പെണ്‍കൊടികളും ഒക്കെ ക്യൂ നിക്കുന്നു . ഇത്രക്ക് ആക്രാന്തമോ ഒരു മാര്‍ക്ക്ഷീട്ടിനോട് - ഫീലിംഗ് പുച്ഛം .അങ്ങനെ എന്റെ ഊഴം വന്നു .. ജീ.ടി "ആഹാ പ്രഫുലോ , തനിക്കൊരു റെക്കോര്‍ഡ്‌ ഉണ്ട് "...  എന്ത് ... എനിക്ക് റെക്കോര്‍ഡോ , എല്ലാം പാസ്‌ ആയതാണ് .. ഇനി വല്ല  വിഷയത്തിനും ഞാന്‍ ടോപ്പ് ആയോ , എം ജി യൂണിവേഴ്സിറ്റി ആണ് എന്തും സംഭവിക്കാം .... അധികം ചിന്തിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല , അപ്പൊ തന്നെ കാര്യം പറഞ്ഞു , "ഓള്‍ പാസ്സ് ആയവരില്‍ ഏറ്റവും കുറവ് മാര്‍ക്ക്  പ്രഫുല്‍ നാ " ...  വൌവ് !!! കിടിലം !!!  ,  "രണ്ടോ മൂന്നോ പേപ്പര്‍ പോയവര്‍ക്ക് പോലും ടോട്ടല്‍ പ്രഫുല്‍ നേക്കാള്‍ ഉണ്ട്"  .. വീണ്ടും  മനസ്സില്‍ വൌവ്  .
പിന്നെ ആ മാര്‍ക്ക്ഷീറ്റ് വെച്ച്  ഒരു  അനാലിസിസ് , എങ്ങനെ ഇത്ര കൃത്യമായി  പാസ്സ് ആകുന്നു ന്നു ... നുമ്മ എല്ലാം ക്ലിനിക്കല്‍ പെര്ഫെക്ഷനോടെ ആണ് ചെയ്യുക  , അതൊരു ശീലമായിപ്പോയി   എന്ത് ചെയ്യാം ... 😎

ഐമ്പതൈസ 


     ഫൈനല്‍ ഇയര്‍ ... കാമ്പസ്  റിക്രൂട്ട്മെന്റ്, പൊട്ടുന്ന പ്രേമം, മുളയ്ക്കുന്ന പ്രേമം , ചിലര്‍ക്ക് ലോകം അവസാനിക്കാന്‍ പോകുന്ന പോലെയുള്ള വെള്ളമടി , സെന്റി ടൂര്‍ അങ്ങനെ സംഭവബഹുലം ആണ് , ഫൈനല്‍ ഇയര്‍ തുടങ്ങിയപ്പോഴേ ഈ ഉള്ളവനെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി റിക്രൂട്ട് ചെയ്തു, പ്ലെയിസ്മെന്റ് കഴിഞ്ഞു നാട്ടില്‍ പോയപ്പോ  അടുത്തുള്ള ഒരു പുള്ളി.. " മോനെ ജോലി കിട്ടി അല്ലെ .. എവിടാ " ഞാന്‍ തലയുയര്‍ത്തി  " അങ്കിള്‍ കേട്ട് കാണില്ല പൊളാരിസ്  ന്നൊരു കമ്പനി "  ..... 'അങ്ങേരു  " കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.... വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്ന കമ്പനി അല്ലെ " .. ഞാന്‍ " അല്ല അങ്കിള്‍ ... ന്തോ സോഫ്റ്റ്‌വെയര്‍ കമ്പനി ആണെന്നാ ഞങ്ങളോട് പറഞ്ഞെ "   ... ഹീശ്വരാ ഇനി ശരിക്കും വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്ന കമ്പനി ആണോ.. അവിടെ ഞാന്‍ എന്തോ ചെയ്യാനാ ?? !!... പിന്നൊരു കാര്യമുണ്ട്  സോഫ്റ്റ്‌വെയര്‍ ആണേലും ഞാന്‍ എന്നാ ചെയ്യാനാ . ബൈ ദി ബൈ , പറഞ്ഞു വന്നത് ഇതല്ല , ജോലി കിട്ടിക്കഴിഞ്ഞാല്‍ , നമ്മടെ നിയമ സഭയില്‍ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ ചെയ്യുന്ന ഒരു കീഴ്വഴക്കം , ഐ മീന്‍ ഇക്കൊല്ലത്തെ പോലെ , ഉണ്ട് , കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിക്കുന്നതല്ല , ലഡ്ഡു വിതരണം ,  ഡിപാര്‍ട്ട്‌മെന്റില്‍ ലഡ്ഡു വിതരണം ചെയ്യും , ഓരോ  കീഴ്വഴക്കങ്ങള്‍ ആകുമ്പോ ... അങ്ങനെ അന്ന് പ്ലേയ്സ്ഡായ ഞങ്ങള്‍ ഞങ്ങള്‍ അഞ്ചാറു പേര് ലേഡിസ്റ്റാഫ് ഇരിക്കുന്ന സ്റ്റാഫ് റൂമിലേക്ക് കയറുന്നു ... അപ്പൊ  ഒരു ഡയലോഗ് ... ഞങ്ങളെ  എനര്‍ജി സിസ്റ്റം പഠിപ്പിച്ച  ടീച്ചര്‍ വക , "ആ പ്രഫുലിനു "വരെ"  ജോലി കിട്ടി, നമ്മടെ ആന്റിസന്‍ പ്ലെയ്സ്ഡായില്ല" . വൌവ്  സന്തോഷായി ,  ഞാന്‍ തന്നെ ആ ടീച്ചര്‍ക്ക്  ലഡ്ഡു കൊടുത്തു ... പ്ലെയിസ്മെന്റ് ആകാത്ത കൊണ്ട്  ആന്റിസന്‍ ഏതായാലും രക്ഷപ്പെട്ടു .ഗേറ്റ് ഒക്കെ എഴുതി ഐ ഐ ടി ബോംബെ ന്നു എം ടെക്ക് എടുത്തു .   എന്തരോ എന്തോ ,അര്‍ഹിച്ചതോ അര്‍ഹിക്കാത്തതോ കിട്ടി നമ്മ ഇപ്പ ഓണ്‍സൈറ്റ് ല് സായിപ്പിനേം പേടിച്ച് തട്ടിമുട്ടി ജീവിക്കുന്നു ..   



Friday, December 13, 2013

ഒരു വടക്കന്‍ യാത്രഗാഥ ! ദില്ലി സെ ഹരിദ്വാര്‍ തക് ...

      കോളേജ് കൂട്ടുകാര്‍ ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം വടക്കോട്ട്‌  ഒരു യാത്ര പോയി . ഹരിദ്വാര്‍ -- ഋഷികേശ് -- കേദാര്‍നാഥ് -- ബദരിനാഥ് -- മസൂറി -- ഡല്‍ഹി -- ജയ്പൂര്‍ ഒക്കെ ഒന്ന് ചുറ്റി  . ഹിമാലയയാത്രാ വിവരണങ്ങള്‍ ഇഷ്ടം പോലെ നമ്മള്‍ വായിച്ചതാണ് . ഒരുപാട് വാരാന്ത്യ പതിപ്പുകളിലും ഹിമാലയന്‍ യാത്രാ ആര്‍ട്ടിക്കിള്‍സ്  കാണും . ബ്ലോഗിലും നിറയെ കണ്ടിട്ടുണ്ട് .എങ്കിലും ഓരോ യാത്രയും ഓരോ അനുഭവമല്ലേ !!കാണുന്ന കാഴ്ചകള്‍ മാത്രമല്ലല്ലോ യാത്ര , അപ്പോള്‍ ഓരോ യാത്രാ വിവരണവും വ്യത്യസ്ഥമാവുന്നു . അതുകൊണ്ട് പോയ കാര്യങ്ങള്‍ കണ്ട കാര്യങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ എല്ലാം ഒന്ന് കുറിച്ച് വെയ്ക്കാം എന്ന് കരുതി .

ഒരു വെറും ഫോണ്‍ വിളി മൂലമാണ് ഈ യാത്രയില്‍ ഞാന്‍ ചേര്‍ന്നത്‌  . കോളേജിലെ  എന്റെ ഒരു വര്‍ഷത്തെ റൂം മേറ്റ്‌ ആരുന്ന ഹരിയെ വെറുതെ ഒന്ന് വിളിച്ചതാ.. അപ്പോള്‍ ഹരിയും പിന്നെ ഒരു അഞ്ചാറു പേരും കൂടെ ഹിമാലയന്‍ യാത്ര പ്ലാന്‍ ചെയ്യുന്നു എന്ന് പറഞ്ഞു. കേട്ട പാടെ ഞാനും ആ കൂട്ടത്തില്‍ ചേര്‍ന്ന് . പിന്നെ ഒരു ഒന്നൊന്നര മാസത്തോളം എവിടെ പോകണം ..എന്ന് പോകണം എന്നൊക്കെ ഉള്ള ചര്‍ച്ചകളായിരുന്നു .പല കാരണങ്ങളാലും പോവാനുള്ളവരുടെ എണ്ണം അഞ്ചായി ചുരുങ്ങി   .. ഞാന്‍ ,ഹരി , അര്‍ജുന്‍ ,രോഹിത് , സെബിന്‍ ഇത്രേം പേര്‍. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റും റെഡിയായി .ഡല്‍ഹി വരെയുള്ള ടിക്കറ്റും ബുക്ക്‌ ചെയ്തു .

ലീവിന്റെയും മറ്റും പ്രശ്നം കാരണം മഞ്ഞുകാലം തുടങ്ങുന്ന നവംബര്‍ ആദ്യ ആഴ്ച്ചയാണ് പോകാന്‍ തീരുമാനിച്ചത് .യാത്ര ചെയ്യാന്‍ എടുക്കുന്ന ദിവസങ്ങള്‍ , കാലാവസ്ഥ എന്നിവ അനുസരിച്ച് മാറ്റാന്‍ പാകത്തിന് ഫ്ലെക്സിബിള്‍ ആയി പല ഓപ്ഷനുകളും നോക്കിയിരുന്നു . അര്‍ജുനും ഹരിയുമാണ് ആ കാര്യങ്ങള്‍ ഗവേഷണം നടത്തിയത് . ഈമെയില്‍ ചെയിന്‍ വഴി അങ്ങനെ കാര്യങ്ങള്‍ ഏകദേശം തീരുമാനമായി. പോവാന്‍ പ്ലാന്‍ ചെയ്ത സ്ഥലങ്ങള്‍ ഹരിദ്വാര്‍ ,ഹൃഷികേശ്,കേദാര്‍നാഥ്, ബദരിനാഥ് മുസൂറി എന്നിങ്ങനെ ആയിരുന്നു . ലിസ്റ്റ് കണ്ടിട്ട് തീര്‍ഥയാത്ര പോകുന്ന പോലെ ആണെന്ന് ഉള്ള അഭിപ്രായം ഞങ്ങള്‍ക്കിടയില്‍ വന്നു.പക്ഷെ ഹിമാലയത്തിനെ പുരാണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റില്ലല്ലോ . പ്രത്യേകിച്ചും ,യാത്രയ്ക്കായി  ഉത്തരാഘണ്ട് തിരഞ്ഞെടുക്കുമ്പോള്‍ . അമ്പലങ്ങള്‍ മാത്രമല്ല ചില ട്രെക്കിംഗ് പ്ലാനുകളും യാത്രയില്‍ ഉണ്ടായിരുന്നു .

സാഗര്‍ പല യാത്രാ വിവരണ സൈറ്റുകളിലും ഫോറങ്ങളിലും തപ്പി ആ സമയത്ത് യാത്ര പോയ പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു.  അങ്ങനെ പല വിവരങ്ങളും കൂടുതലായി അറിഞ്ഞു .യാത്രാപ്ലാന്‍  തയ്യാറായതിനു ശേഷം, പോകാന്‍ വേണ്ട സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുക എന്ന ടാസ്ക് ആരുന്നു . മരുന്നുകള്‍,ഫസ്റ്റ് എയിഡ് ബോക്സ് ,വസ്ത്രങ്ങള്‍, അത്യാവശ്യ ഭക്ഷണം എന്നിങ്ങനെ എല്ലാം ലിസ്റ്റ് ചെയ്തു . പരിചയമുള്ള ചില ഡോക്ടര്‍മാരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചു . ( ആ ലിസ്റ്റും കൊണ്ട് പോയ ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ ലിസ്റ്റും പിന്നീട് ഇടാം ) എന്റെ ഒരു ബന്ധു ,വാസവന്‍ അങ്കിള്‍ ഹരിദ്വാറില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു യാത്രയ്ക്ക് മുന്പ് പുള്ളിയെ പോയി കണ്ടു  അവിടുത്തെ കാലാവസ്ഥ , താമസ സൗകര്യം , അത്യാവശ്യം വിന്റര്‍ ക്ലോത്ത് വാങ്ങാനുള്ള സൌകര്യങ്ങള്‍ എന്നിവ അന്വേഷിച്ചു വെച്ചു.  പോകുന്നതിനു ഒരാഴ്ച മുന്നേ "നാഗ് " എന്നൊരു വ്യക്തിയുടെ ഇമെയില്‍ സാഗറിന് കിട്ടി ... " ബദരിയിലും കേദാറിലും കടുത്ത  ശൈത്യം തുടങ്ങിയെന്നും യാത്രയെക്കുറിച്ച് രണ്ടാമത് ഒന്ന് കൂടി ആലോചിച്ചിട്ട് തീരുമാനിച്ചാല്‍ മതി" അതായിരുന്നു ആ മെയിലിന്റെ ചുരുക്കം,ഒക്ടോബര്‍ അവസാന വാരം അങ്ങേരു  ഈ സ്ഥലങ്ങളില്‍  പോയിരുന്നു . ടിക്കറ്റും ബുക്ക് ചെയ്തു ലീവും എടുത്തു ആവേശത്തോടെ യാത്രയ്ക്ക് കാത്തിരുന്ന ഞങ്ങള്‍ എല്ലാവര്ക്കും ഒരു അങ്കലാപ്പ് ആ ഇമെയില്‍ സൃഷ്ടിച്ചു .

ഹരിദ്വാറില്‍ മലയാളികളുടെ ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട്  . അവിടുത്തെ പൂജാരിയായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയോട് സാഗര്‍ ഫോണില്‍ ബന്ധപ്പെട്ടു . കടുത്ത തണുപ്പാണ് എങ്കിലും , ബദരിയിലേക്കുള്ള റോഡ്‌ ഗതാഗതം തുടരുന്നുണ്ട് എന്നും ദീപാവലി നാള്‍ വരെ ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .ബദരിനാഥ് , കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ അതിശൈത്യം വരുന്ന ആറു മാസം അടച്ചിടുന്ന ക്ഷേത്രങ്ങള്‍ ആണ്  .അവിടങ്ങളില്‍  കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാവും ആ സമയത്ത് . ക്ഷേത്രം അടയ്ക്കുന്നതോടെ ആ പ്രദേശങ്ങളിലെ കച്ചവടക്കാരും ഹോട്ടല്‍ ലോഡ്ജ് സ്ഥാപനങ്ങളും എല്ലാം അടയ്ക്കും , പിന്നെ അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല. ബദരിയിലേക്കുള്ള റോഡും ക്ലോസ് ചെയ്യും . ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞ കാര്യങ്ങള്‍ വെച്ച് , യാത്ര സാധ്യമാണ് എന്ന തീരുമാനത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നു . ദുബായില്‍ നിന്നു സെബിനും ,ബാംഗ്ലൂര്‍ നിന്നു സാഗറും ഹരിയും രോഹിതും, തിരുവനന്തപുരത്ത്  നിന്നു ഞാനും അത്രയും പേരാണ് ഈ യാത്ര പോയത്  .ഡല്‍ഹിയില്‍ മീറ്റ് ചെയ്യാന്‍ ആണ് തീരുമാനിച്ചത് .സാഗറും ഹരിയും രാജധാനി എക്സ്പ്രസില്‍ ബംഗ്ലൂര്‍ നിന്നും തിരിച്ചു , രോഹിത്  ബാംഗ്ലൂര്‍ നിന്നും ഞാന്‍ തിരുവനന്തപുരത്ത് നിന്നും  വിമാനത്തിലും ഡല്‍ഹിക്ക് യാത്ര തിരിച്ചു .


നവംബര്‍ 3, 2013 - ഡല്‍ഹി 

ഞാന്‍ പുലര്‍ച്ചെ 6:30 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനത്തില്‍ യാത്ര തിരിച്ചു . ഞാന്‍ ബാംഗ്ലൂര്‍ എത്തിയപ്പോഴേക്കും  ഹരിയും സെബിനും സാഗറും ഡല്‍ഹിയില്‍ മീറ്റ്‌ ചെയ്തിരുന്നു .  രോഹിതിന്റെ ഫ്ലൈറ്റും ഏകദേശം ഞാന്‍ എത്തുന്ന സമയത്ത് തന്നെ ഡല്‍ഹിയിലെത്തും , അങ്ങനെ ഡല്‍ഹിയില്‍ എത്തി.  ബൈ ദി ബൈ ആ യാത്ര ആയിരുന്നു എന്റെ ആദ്യത്തെ വിമാനയാത്ര .  വിമാനത്താവളത്തില്‍ നിന്നും രോഹിത്തിനെ വിളിച്ചു , പുള്ളി വേറെ ഒരു ടെര്‍മിനലില്‍ ആയിരുന്നു . ഞാന്‍ ഓര്‍ത്തു നടന്നങ്ങു പോവാമെന്നു. അവിടെ ഇടത്തോട്ട് പോകണോ വലത്തോട്ടു പോകണോ എന്ന് ചോദിക്കാന്‍ ചെന്ന ഞാന്‍ അറിഞ്ഞത് .. ഈ ടെര്‍മിനല്‍സ് തമ്മില്‍ 7Km ദൂരം ഉണ്ട്  എന്നാണു .അത് പറഞ്ഞപ്പോ ലവന്‍  .. ടാസ്കി വിളിയെടാ ടാസ്കി വിളിയെടാ ന്നു അലറി . പക്ഷേ വിമാനത്താവള ടെര്‍മിനലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ വോള്‍വോ ബസുകള്‍ ഉണ്ടെന്നു അവിടുത്തെ കസ്ടമര്‍ ഹെല്പ് ഡസ്ക് ലെ ചേട്ടന്‍ , സോറി , 'ഭയ്യാ' പറഞ്ഞു .അങ്ങനെ വോള്‍വോ പിടിച്ചു ഞാന്‍ രോഹിത് ഇറങ്ങിയ ടെര്‍മിനലില്‍ എത്തി  അവനെ മീറ്റ്‌ ചെയ്തു . അപ്പോള്‍ ഹരി വിളിച്ചു . ഞങ്ങള്‍ ഹുമായൂണ്‍സ് ടൂമ്ബ് കാണാന്‍ വന്നതാ നിങ്ങള്‍ ഇങ്ങോട്ട് വാ  എന്ന് .

 വിമാനത്താവളത്തിലെ പ്രീ പെയ്ഡ്  ടാക്സി പിടിച്ചു . ഒരു ഓംനി . ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ ഓംനി പാഞ്ഞു . ചെറിയ തോതില്‍ മൂടല്‍ മഞ്ഞു മൂടിയ അന്തരീക്ഷമായിരുന്നു അന്ന് . തണുപ്പ് അത്രയ്ക്കൊന്നും തോന്നിയില്ല . ഒരു നാല്പതു മിനിറ്റ് കൊണ്ട് ഹുമായൂണ്‍സ് ടോംബില്‍ വണ്ടി എത്തി.ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഹരിയും സെബിനും സാഗറും പിന്നെ സാഗറിന്റെ ഒരു കൂട്ടുകാരനും സംഭവമൊക്കെ കണ്ടു പുറത്തു വിശ്രമിക്കുകയായിരുന്നു . ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഉള്ള ഗ്യാപ്പില്‍ ഓടി നടന്നു ആ ചരിത്ര സ്മാരകം കണ്ടിട്ട് വരുവാന്‍ എന്നോടും രോഹിത്തിനോടും പറഞ്ഞു . ദില്ലിയില്‍  മുട്ടന്‍ തണുപ്പാണ് എന്ന റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ ഒരു ജാക്കറ്റ് ഒക്കെ ഇട്ടാണ് എയര്‍പോര്‍ട്ട് ന്നു ഇറങ്ഗീത് ... കുറച്ചു ദൂരം നടന്നപ്പോഴേക്കും നല്ല ചൂട് തോന്നി . ലഗേജും ജാക്കറ്റും എല്ലാം  കാഴ്ച കണ്ടു വന്നു വിശ്രമിക്കുന്ന കൂട്ടുകാരെ എല്പ്പിക്ഷ്ചു ഞാനും രോഹിത്തും പതിനാറാം നൂറ്റാണ്ടിലെ കാഴ്ച കാണാന്‍  ടിക്കറ്റെടുത്തു .


ഹുമായൂണ്‍സ് ടൂമ്ബ്  :

രണ്ടാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഹുമായൂണിന്റെ സമാധി സ്ഥലമാണ് ഹുമായൂണ്‍സ് ടൂമ്ബ്  , എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ച പ്രീ പെയ്ഡ് ടാക്സിയുടെ ഡ്രൈവര്‍ക്ക് ഹുമായൂണ്‍സ് ടൂമ്ബ്ന്നു പറഞ്ഞപ്പോ മനസ്സിലായില്ല , കുറച്ചു തവണ പറഞ്ഞു കഴിഞ്ഞപ്പോ  ."ഓ .. ഹുമായൂണ്‍ ക മഖ്ബര ... ഐസേ ബോല്നെ ധാ നാ " എന്നെങ്ങാണ്ട് പറഞ്ഞു .. ടൂമ്ബ് ന്റെ  ഉര്‍ദു / ഹിന്ദി ആവണം മഖ്ബര . ഹുമയൂണിന്റെ മരണ ശേഷം പുള്ളീടെ ഭാര്യയാണ് ഈ സമാധി സ്ഥലം പണിതത് . പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആണ് ഇത് കമ്പ്ലീറ്റ് ചെയ്തത് . പേര്‍ഷ്യന്‍ കെട്ടിട നിര്‍മാണരീതിയാണ് സ്വീകരിച്ചത് . പേര്‍ഷ്യന്‍ ശൈലിയിലുള്ള പൂന്തോട്ടവും കെട്ടിടത്തിന്റെ മുന്നില്‍ ഉണ്ട് . അത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കെട്ടിടവുമാണ്  ഹുമായൂണ്‍സ് ടൂമ്ബ്  . ഞങ്ങള്‍ ആ കെട്ടിടത്തില്‍ എത്തിയപ്പോള്‍ കുറച്ചു സ്കൂള്‍ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ . പിങ്ക് കളറില്‍ ഉള്ള മാര്‍ബിളില്‍ ആണ് ആ കെട്ടിടം , താജ്മഹലിനോട് രൂപസാമ്യമുള്ള കെട്ടിടം . കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു അകത്തു കടന്നു . നല്ല വൃത്തിയുള്ള നടപ്പാതയും പൂന്തോട്ടവും, ഒരു കൂട്ടം ജാപ്പനീസ് കുട്ടികള്‍ ആ സ്മാരകം കണ്ടിട്ടു അച്ചടക്കത്തോടെ വരി വരിയായി വരുന്നുണ്ടായിരുന്നു.പിള്ളാര് ബഹളമൊന്നും വെയ്ക്കുന്നില്ലാരുന്നു.. ഹും ഞങ്ങള്‍ എങ്ങാനും ആയിരിക്കണം.. :-) .  ഹുമായൂണ്‍സ് ടൂമ്ബ് ലേക്ക് കയറുന്നതിനു മുന്നേ അതിനേക്കാള്‍ പഴക്കമുള്ള ചില കെട്ടിടങ്ങള്‍ കാണാം. ചിലതൊക്കെ തകര്‍ന്നിരിക്കുന്നു. ചിലതിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നു.


രോഹിത് മൊബൈലില്‍ പടം പകര്‍ത്തുന്നു .. ഈ കെട്ടിടത്തിനു ഹുമായൂണ്‍സ് ടൂമ്ബിനെക്കാള്‍ പ്രായം കൂടും .
ഞാന്‍ തന്നെ ..
പേര്‍ഷ്യന്‍ സ്റ്റൈല്‍  പൂന്തോട്ടം !
ഇതാണ്  ഹുമായുണിന്റെ ഖബറിടം.. ശരിക്കുള്ള ഖബര്‍ ഇതിന്റെ താഴെയാണ്.. ഇത് സിംബോളിക് ആണ് .



ഹുമായൂണ്‍സ് ടൂമ്ബ് ...... താജ്മഹലിന്റെ ച്ഛായ ഉണ്ടല്ലേ..
എന്തോ അടുത്ത് എത്തിയപ്പോള്‍ ദൂരെ നിന്നും കണ്ടതിലും ഗാംഭീര്യം ആ സ്മാരകത്തിന് ഉണ്ടെന്നു എനിക്ക് തോന്നി.  ഈ സ്മാരകത്തിന്റെ നാല് വശങ്ങളും സിമെട്രിക്കല്‍ ആയാണ് നിര്‍മ്മിച്ചിട്ടുള്ളത് . കെട്ടിടത്തിനകത്ത് നല്ല തണുപ്പായിരുന്നു . ആ വലിയ സ്മാരകത്തിന്റെ കുറച്ചു ഫോട്ടോകളും എടുത്തു . നടന്നു നടന്നു കുറെ സമയം ചിലവായി . വിശപ്പിന്റെ വിളിയും തുടങ്ങി. അപ്പോഴേക്കും ഹരിയുടെ ഫോണ്‍ വന്നു . കാഴ്ച്ച കണ്ടത് മതി , പെട്ടെന്ന് വാ ന്നു . ശരി ഏതായാലും കണ്ടു കഴിഞ്ഞു ഇനി ഇറങ്ങിയെക്കാം എന്നും പറഞ്ഞു ഞങ്ങള്‍ നടന്നു ചെന്നപ്പോ പുറത്തേക്കുള്ള ഗേറ്റ് അടച്ചിരിക്കുന്നു. അവിടെ കാവല്‍ക്കാരന്‍ പോലുമില്ല :(  ബ്ലിന്ഗോ ! പണി പാളി . എന്ത് ചെയ്യും .. 12:30 tമുതല്‍ 1:30 വരെ ഓഫ്‌ ടൈം  ആരിക്കുമെന്നു രോഹിത്ത് പറഞ്ഞു .. ഹോ .. ഇനി എന്തോ ചെയ്യും. ഞങ്ങളുടെ പരിസരത്തൊന്നും ഒറ്റ മനുഷ്യനും ഉണ്ടാരുന്നില്ല. അപ്പോഴാ ഒരു കാര്യം നോട്ട് ചെയ്തെ ...ഞങ്ങള്‍ കയറിയ സ്ഥലം ആയില്ല. അത് മൂന്നാമത്തെ വശമായിരുന്നു . സമാധാനം ! ഈ സിമെട്രി കൂടിയതിന്റെ പ്രശ്നങ്ങളെ  ! പിന്നെ പെട്ടെന്ന് കറങ്ങി മുന്‍വശത്ത് എത്തി .

അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങി . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തനതു ഭക്ഷണം ലഭിക്കുന്ന ദില്ലിഹാട്ട്  എന്ന്നു പറയുന്ന ഒരു സ്ഥലമുണ്ട് . അങ്ങോട്ട്‌ ഒരു ഓംനി പിടിച്ചു . രണ്ടു ഓട്ടോ പിടിക്കുന്നതിലും ലാഭം അതായിരുന്നു . പലപ്പോഴും കേട്ട് പരിചയമുള്ള വഴികളും ഇടങ്ങളും വണ്ടിയില്‍ പോയപ്പോള്‍ കണ്ടു .  ദില്ലിഹാട്ടില്‍ എത്തി . വിശപ്പ്‌ കാരണം ഫോട്ടോ എടുക്കുന്ന കാര്യം മറന്നു പോയി . രാജസ്ഥാനി സ്റ്റൊളില്‍ നിന്നും ഭക്ഷണം കഴിച്ചു റിലാക്സ് ചെയ്യാന്‍ സമയമില്ല. ഹരിദ്വാറിലെയ്ക്കുള്ള ട്രെയിന്‍ പിടിക്കണം . ഹരിയും സാഗറും സാഗറിന്റെ കൂട്ടുകാരന്റെ വീട്ടില്‍ ലഗേജ് വെച്ചിരുന്നു. സെബിന്റെ ലഗേജും അവിടെയായിരുന്നു . അതെടുക്കാന്‍ സാഗറും അവന്റെ കൂട്ടുകാരനും ഹരിയും കൂടി  അങ്ങോട്ട്‌ പോയി . ഞാനും രോഹിത്തും സെബിനും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേയ്ക്കും പോയി . 3:25 നു ആയിരുന്നു ട്രെയിന്‍ . ഞങ്ങള്‍ പ്ലാറ്റ്ഫോം കണ്ടു പിടിച്ചു കയറേണ്ട കൊച്ചിന്റെ അടുത്ത് സ്ഥാനം പിടിച്ചു . മൂന്നു മണി കഴിഞ്ഞപ്പോഴും ഹരിയും സാഗറും എത്തിയില്ല. മൂന്നു പതിനഞ്ചു ആയപ്പോഴേയ്ക്കും ഹരി വിളിച്ചു . ഒരാള് കൂടെ അങ്ങോട്ട്‌ ചെല്ലണം ലഗേജ് എടുത്തോണ്ട് വരാന്‍. സെബിന്‍ പോകാമെന്ന് പറഞ്ഞു. അവന്‍ ദൂഫായിക്കാരനല്ലേ.. ഇവിടെ ഫോണില്ല. അതുകൊണ്ട് അവന്റെ കയ്യില്‍ എന്റെ ഫോണ്‍ കൊടുത്തു വിട്ടു. ട്വിസ്റ്റ്‌ ! അഞ്ചു മിനുറ്റ് കഴിഞ്ഞു ഹരി വിളിച്ചു . ടിക്കറ്റ്‌ ന്റെ ഡീറ്റയില്‍സ്  എസ് എം എസ് ചെയ്തു തരാം. ഞങ്ങള്‍ അങ്ങ് എത്തും എന്ന് തോന്നുന്നില്ല. ട്രെയിന്‍  സ്റ്റാര്‍ട്ട്   ചെയ്‌താല്‍ നിങ്ങള്‍ പൊക്കോ. ഞങ്ങള്‍ അങ്ങ് എത്തിയേക്കാം. അവര്‍ എത്തുന്നതിനു മുന്നേ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . ഞാനും രോഹിത്തും കേറി ഇരുന്നു. ഒരു നീണ്ട യാത്രയുടെ തുടക്കം തന്നെ പണി പാളിയല്ലോ !  ആ അത്തം കറുത്താല്‍ ഓണം വെളുക്കും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു ഹരിയുടെ വിളി വന്നു ,അവര്‍ ഒരു ടാക്സിയില്‍ ഞങ്ങടെ പുറകെ വരുന്നുണ്ടെന്നു .  ജനശതാബ്ദി ട്രെയിന്‍ നാല് - നാലര മണിക്കൂര്‍ കൊണ്ട്  ദില്ലിയില്‍ നിന്നും ഹരിദ്വാറില്‍ എത്തും. പക്ഷേ കാറില്‍ അവിടെ എത്താന്‍ ആറു മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും.

ട്രെയിന്‍ ഓണ്‍ ടൈം ആയിരുന്നു , ട്രിപ്പ്‌ തയ്യാറെടുപ്പിന്റെ ഭാഗമായി ഹരിദ്വാറില്‍ ഉണ്ടായിരുന്നു വാസവന്‍ അങ്കിളിനെ കോണ്ടാക്റ്റ് ചെയ്തിരുന്നല്ലോ. ഗൂഗിള്‍ മാപ്പിനേക്കാള്‍ ക്ലിയറായി അവിടുത്തെ വഴികള്‍ വാസവനങ്കിള്‍ പറഞ്ഞു തന്നിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ഒട്ടോക്കാരുടെയും ഹോട്ടല്‍ ബ്രോക്കര്‍മാരുടെയും  റാഞ്ചലില്‍ നിന്നും രക്ഷപ്പെട്ടു  അയ്യപ്പ ക്ഷേത്രത്തിലെത്തി . നടക്കാനുള്ള ദൂരമേ ഉള്ളു അങ്ങോട്ടേയ്ക്ക് . ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കണ്ടു . പുള്ളി ഒരു പയ്യനോട് റൂം കാണിച്ചു തരാന്‍ പറഞ്ഞു. റൂമില്‍ ലഗേജ് കൊണ്ട് വെച്ച് പെട്ടെന്ന് ഒന്ന് കുളിച്ചു കട്ടിലില്‍ ചാഞ്ഞു . രോഹിത്തിന്റെ ഫോണ്‍ മേടിച്ചു വീട്ടിലേക്കൊന്നു വിളിച്ചു . ട്രെയിന്‍ മിസ്സായ സഹയാത്രികര്‍ ഒരു മൂന്നാല് മണിക്കൂര്‍ കൂടിയെടുക്കും അങ്ങെത്താന്‍ എന്ന് പറഞ്ഞു . ആ അമ്പലത്തില്‍ വൈകിട്ട്  ആഹാരം കിട്ടും. ഞാനും രോഹിത്തും ആഹാരം കഴിക്കാനായി ഊട്ടുപുരയിലേക്ക്‌ പോയി . ഒറ്റ പ്രശ്നം ... നിലത്തു ചമ്രം പടിഞ്ഞിരുന്നു കഴിക്കണം . ഞാനീ സിക്സ് പാക്ക് വയറിലെ പായ്ക്കൊക്കെ അയച്ചു ഒറ്റ പായ്ക്ക് ആക്കി ഇട്ടിരുക്കുവാരുന്നു.. അതോണ്ട്  ഇരിക്കാന്‍ ചെറീയെ ഒരു പ്രയാസം . നല്ല ചൂട് ചോറും സാമ്പാറും രസവും ഒക്കെ കഴിച്ചു . ആകെ ഒരു സമാധാനം . മുറിയില്‍ ചെന്ന് കിടന്നു അല്പം കഴിഞ്ഞപ്പോഴേ മയങ്ങി . അതിരാവിലെ ഇറങ്ങിയതല്ലേ ..  പത്തരയോടെ രോഹിത്തിന്റെ ഫോണ്‍ റിംഗ് ചെയ്തു. ട്രെയിന്‍ മിസ്സായവര്‍ ഹരിദ്വാരിലെത്തി. പിന്നെ അവരുടെ മുറിയും റെഡിയാക്കി പയ്യെ ഉറക്കത്തിലേക് ...  പിറ്റേന്ന് രാവിലെ നേരത്തെ എണീക്കണം ..ഗംഗാ സ്നാനം ആന്‍ഡ് രാവിലത്തെ ആരതി കാണാന്‍ . അപ്പൊ ഗുഡ് നൈറ്റ്‌  :)
                                                                                  
                                                                                                                                   (തുടരാം ...)

Thursday, May 30, 2013

ഇത്യാതി പെണ്ണുകാണല്‍ ചരിതം


     ഒരു വേനല്‍ക്കാല  ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ വിളിച്ചു .. കുട്ടിയുടെ അച്ഛനും അമ്മയും ബാംഗ്ലൂര്‍ എത്തിയിട്ടുണ്ട് ,
ആ കുട്ടിയുടെ ചേച്ചിയുടെ വീട്ടിലേക്കു സണ്‍‌ഡേ മൂന്നരക്ക് ചെല്ലാമോന്നു ചോദിച്ചു .. ചെല്ലാമെന്നു പറഞ്ഞു . വഴി ഒക്കെ പറഞ്ഞു തന്നു , ഒരു ലാന്‍ഡ്‌ മാര്‍ക്കും .. അവിടെ ചെന്നിട്ടു വിളി

ച്ചാ മതി എന്നാ പറഞ്ഞത് .

സീന്‍ 1 : 

dove സോപ്പ് ഇട്ടു കുളിച്ചു .. ഷാമ്പൂ ഇട്ടു മുടി കഴുകി .. കണ്ടീഷണര്‍ ഇട്ടു ( കാക്കക്കും തന്‍ഞ്ഞു പൊന്‍കുഞ്ഞു  എന്ന് പറയുന്ന പോലെ .. ഒള്ള മുടിയേല്‍ ആരുന്നു പ്രകടനം ... ഒള്ളത് കൊണ്ടു ഓണം പോലെ )
അത് കഴിഞ്ഞു Garnier ഫേസ് വാഷ്‌ ഇട്ടു മോന്ത കഴുകി ..Garnier വൈറ്റ് അപ്പ്ളൈ ചെയ്തു .. ( കസിന്റെ കമന്റ്‌ : ഡേയ് ... ക്രീമിനൊക്കെ ഒരു പരിധി ഇല്ലേടെയ് ... ) ഡിയോ പൂശി . ലഞ്ച് നു ശേഷം ഒന്നുടെ പല്ല് തേച്ചു ( ചേച്ചി (കസിന്റെ വൈഫ്‌ ) ന്റെ കമന്റ്‌ :രാവിലെ പോലും പല്ല് തേക്കാത്ത ചെക്കനാ.. കണ്ടില്ലേ ...
ഞാന്‍ : അതിനു ആദ്യായിട്ടല്ലെ പെണ്ണുകാണാന്‍ പോവുന്നെ )

സീന്‍ 2 :
 
പുതിയെ ഹാഫ് സ്ലീവ് ഷര്‍ട്ടും .. പഴേ കറുത്ത പാന്റ്സും എടുത്തിടുന്നു .. കസിന്റെ ഇരട്ടപിള്ളേരിലെ ഇളയവന്‍ ചേച്ചിയോട് ..
ചെക്കന്‍ : "അമ്മെ നമ്മള്‍ എവിടാ പോവുന്നെ ? "
ചേച്ചി : അതേ നമ്മള്‍ ഹാഫ് കള്ളനു  കല്യാണം കഴിക്കാന്‍  ചെയ്യാന്‍ ഗേള്‍ നെ കാണാന്‍ പോവ്വാ ..
ചെക്കന്‍ : ലോങ്ങ്‌ ഹെയര്‍ ഇല്ലെങ്കില്‍ ഞാന്‍ എഗ്രീ ചെയ്യത്തില്ല !

ഓഹോ ഇനി യീ പുഴുവിന്റെ കൂടി സമ്മതം വേണോ 
 ...

കസിന്റെ ഇരട്ടപിള്ളേരിലെ മൂത്തവന്‍ .
 
ചെക്കന്‍ 2 : അമ്മെ ആ ഗേള്‍ നെ ആന്റിന്നു വിളിക്കണ്ടേ
ചേച്ചി : വിളിക്കാറാവുമ്പോ പറയാം .
ചെക്കന്‍ 2 : ഓക്കേ .. ആ ഗേള്‍ വന്നു എന്താ വിളിക്കുന്നെ എന്ന് ചോദിച്ചാല്‍, ആന്റി എന്നാ ന്നു പറഞ്ഞോട്ടെ ??


ചേച്ചി : ആഅഹ്... പറഞ്ഞോ !!

ഞാന്‍ : 


പെണ്ണുകാണല്‍ ടീം : ഞാന്‍ .. എന്റെ അനിയന്‍ .. കസിന്‍ , കസിന്റെ ഭാര്യ .. പിന്നെ ഇരട്ടപ്പിള്ളേര്‍ . 


അങ്ങനെ ഞങ്ങള്‍ എല്ലാരും കൂടെ ചേട്ടന്റെ വാഗണ്‍ ആറില്‍ പ്രസ്തുത സ്ഥലത്തേക്ക് തിരിക്കുന്നു . പറഞ്ഞ ലാന്‍ഡ്‌ മാര്‍ക്ക്‌ ന്റെ അടുത്ത് എത്തി മൊബൈല്‍ ലേക്ക് വിളിക്കുന്നു .. 

സംഭവം പരിധിക്കു പുറത്താണെന്ന് മറുപടി കിട്ടി , ഞങ്ങള്‍ പരിധിക്കകത് വന്നപ്പോ അവര് പരിധിക്കു പുറത്തു , എന്തോ ഒരു വശപ്പിശക് !
ഭാഗ്യത്തിന് ആ കുട്ടിയുടെ ബ്രദര്‍ ഒരിക്കല്‍ എന്നെ വിളിച്ചാരുന്നു , എന്റെ കസിന്‍ അതിലോട്ടു വിളിച്ചു. പിന്നെ ബ്രദര്‍ ആ വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ ലേക്ക് വിളിച്ചു അവര്‍ എന്റെ മൊബൈല്‍ ലേക്ക് വിളിച്ചു .. വാട്ട്‌ എ നെറ്റ്‌വര്‍ക്ക് ! ഒരു ചുമന്ന വാഗന്‍ ആറില്‍ ഞങ്ങള്‍ ലാന്‍ഡ്‌ മാര്‍കിന്റെ മുന്നില്‍ കിടപ്പുണ്ടെന്ന് പറഞ്ഞു .

സീന്‍ 3 :
 
ഒരു മനുഷ്യന്‍ വഴിയരികില്‍ വന്നു ആരെയോ നോക്കി നിക്കുന്നു . കുറച്ചു നേരം കഴിഞ്ഞപ്പോ ഞാന്‍ ചേട്ടനോട് .

ഞാന്‍ : ചേട്ടാ ആ പുള്ളി നമ്മളെ ആണോ വെയിറ്റ് ചെയ്യുന്നേ .
 
ചേട്ടന്‍ : ഓ ... ഈ പരിസരത്ത് വേറെ ചുമന്ന വാഗന്‍ ആര്‍ ഇല്ല ..
ഞാന്‍ : ചുമ്മാ ചോയിച്ചു നോക്ക് .. അഥവാ ബിരിയാണി കൊടുത്താലോ ?
ചേട്ടന്‍ പുറത്തിറങ്ങി പുള്ളിയോട് : Are you waiting for halfkallan ?
പുള്ളി : ആ .. അതെ .. (കാറിന്റെ അടുത്ത് വന്നു ) .. ലെഫ്റ്റ് എടുത്തു കുറച്ചു പോയാല്‍ . ഒരു .. തേങ്ങ .. തേങ്ങാ .. തേങ്ങാമരമുള്ള വീടു കാണാം അതാണ്‌ .
പയ്യെ വണ്ടി എടുത്തു
അനിയന്‍ : ഏട്ടാ .. തേങ്ങാ മരമോ ..
ഞാന്‍ : 
ചേട്ടന്‍ : എന്തുവാടേ ഇത് ..??
ഞാന്‍ : എല്ലാര്‍ക്കും  ഒരുമിച്ചു എന്റെ നെഞ്ചത്ത്‌ പൊങ്കാല ഇടാനുള്ള അവസരം തരുന്നതാണ് !
 
ചേച്ചി : ഹ ഹ ഹ ഹ ഹ ഹ .. !
ഞാന്‍ : 

അങ്ങനെ വീട്ടിലെത്തി , പെണ്‍കുട്ടിയുടെ പിതാവ് .. കുട്ടിയുടെ ചേച്ചിയുടെ ഫാദര്‍ ഇന്‍ ലോ എന്നിവര്‍ വന്നു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു . കുട്ടിടെ ചേച്ചി ടെ കുട്ടികള്‍ ഉണ്ടാരുന്നു .. നല്ല ക്യൂട്ട് പിള്ളേര്‍ 

വഴി പറഞ്ഞു തന്നത് കുട്ടി'സ് ചേച്ചിടെ ഹസ്ബന്റ് .( ഐ മീന്‍ ദി തേങ്ങാ മരം )

നമ്മള്‍ അകത്തു കടന്നു ഇരുന്നു . മൊബൈല്‍ നു റേഞ്ച് ഇല്ലാത്തതിനെ പറ്റി ചര്‍ച്ച .. ചേച്ചി'സ് ഫാദര്‍ ഇന്‍ ലോ ടെ കമന്റ് : 


ഇത് മൊബൈല്‍ കാരുടെ സ്ഥിരം പതിവാ , നോട്ട് റീച്ചബില്‍ എന്ന് പറയും .. എന്നിട്ട് 
ഈ എം എസ് അയയ്ക്കാന്‍ പറയും . 
ഞാന്‍ മനസ്സില്‍ : പഴേ ഈ എം എസ് നെ എസ് എം എസ് ന്റെ പേരില്‍ എങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ .. പ്രൈസ് ദി ലോര്‍ഡ്‌ !!!

ചേട്ടന്‍ : വോഡാഫോണ്‍ നു ആണോ റേഞ്ച് ഇല്ലാത്തത് .. 

ഞാന്‍ : മൊബൈല്‍ എടുത്തു നോക്കിട്ടു , ആ റേഞ്ച് ഇല്ല
ചേട്ടന്‍ : ഓ .. എയര്‍ടെല്‍ നും റേഞ്ച് ഇല്ല ..
കുട്ടിടെ അച്ഛന്‍ : ഹ്മം .. ഇത് nokia ആണു

ചേട്ടന്‍ എന്നെ ഒന്ന് നോക്കി ... ഞാന്‍ നെവെര്‍ മൈന്‍ഡ് അടിച്ചു , അല്ലാതെ എന്ത് ചെയ്യാം .. വീണ്ടും പ്രൈസ് ദി ലോര്‍ഡ് !!!
 

പിന്നെ എന്നോട് കുറച്ചു ചോദ്യങ്ങള്‍ .. എവിടാ പണി .. എത്ര നാളായി .. താമസം എവിടെ .. അത്ര ഒക്കെ ..
 

അപ്പോള്‍ ദാ കുട്ടി വരുന്നു .. ( ഫോടോ ഇല്‍ കണ്ടു പരിചയം ഉള്ളത് ഗുണം ചെയ്തില്ല .. കുറച്ചു സമയം കഴിഞ്ഞാണ് ഇത് ആണു താരം എന്ന് എനിക്ക് മനസ്സിലായത്‌ .., ചേട്ടന്‍ വിചാരിച്ചു ഇത് കുട്ടിടെ ചേച്ചി ആണെന്ന് ,ഭാഗ്യത്തിന് പുള്ളി മൌനം പാലിച്ചു 
) കുറച്ചു കഴിഞ്ഞു കുട്ടി  എണീറ്റ് പോയി ..

ചായ കുടിക്കാന്‍ വിളിച്ചു .. കേക്ക് ഉണ്ടാരുന്നു .. ഉപ്പേരി ഉണ്ടാരുന്നു .. ഫോര്‍മാലിറ്റി കാരണം ശരിക്കും കഴിക്കാന്‍ പറ്റിയില്ല . അപ്പോളൊന്നും പെണ്‍കുട്ടിയെ കാണാന്‍ കിട്ടിയില്ല .. എവിടെയോ അപ്രത്യക്ഷയായി കസിന്‍ ചേച്ചി പയ്യെ എന്നോട് ചോദിച്ചു .. 

ചേച്ചി : ഡാ നിനക്ക് സംസാരിക്കണ്ടേ ??
ഞാന്‍ : നിര്‍ബന്ധമില്ല , എന്നാലും സംസാരിക്കാം ..

ചായകുടി ഡൈനിങ്ങ്‌ റൂമില്‍ ആരുന്നു .. അവിടെ നിന്നും ചായയും കുടിച്ചു പുറത്തിറങ്ങി , ചേച്ചി തന്ത്രപരമായി സംസാരിക്കാനുള്ള വഴി ഒരുക്കി ..
 

ഞാന്‍ വീണ്ടും ഡൈനിങ്ങ്‌ റൂമിലേക്ക്‌ .. പെണ്‍കുട്ടി അവിടെ നില്‍ക്കുന്നു .. ഞാന്‍ കസേരയില്‍ ഇരുന്നു .. പിന്നെ അവളോട്‌ ഇരിക്കാന്‍ പറഞ്ഞു .. ഇരുന്നു .. അപ്പൊ ആ കുട്ടീടെ ചേച്ചിടെ മോള്‍ അവിടെ വന്നു .. ഞാന്‍ ഒരു ഹായ് പറഞ്ഞു ആ കുഞ്ഞിനോട് .. കുഞ്ഞു ..ഹായ് റിപ്ലൈ തന്നു . 


പിന്നെ ജോലി .. കോളേജ് . ഒക്കെ ചോദിച്ചു .. എന്റെ വീട് .. വീട്ടുകാര്‍ അതിനെ പറ്റി ഒക്കെ പറഞ്ഞു .. കുട്ടിക്ക് 

മലയാളം അത്രയ്ക്ക് വശമില്ല .. പഠിച്ചതും വളര്‍ന്നതും കേരളത്തിന്‌ പുറത്താണ് .. അതോണ്ടാ ..
ഞാന്‍ : വീകെന്റ്റ് ഒക്കെ എന്ത് ചെയ്യും ??
കുട്ടി : .. ഉറങ്ങും .. ഇല്ലെങ്കില്‍ വീട്ടില്‍ പോവും .
ഞാന്‍ : വായിക്കുമോ ...
കുട്ടി : അത്രക്കില്ല
ഞാന്‍ : മൂവീസ് ഒക്കെ കാണാന്‍ പോവാറുണ്ടോ ?
കുട്ടി : ഇല്ല .. സീ ഡീ കിട്ടിയാല്‍ കാണും ..

ഞാന്‍ (മനസ്സില്‍ ) ഇനി എന്ത് ചോദിക്കും .. എന്തോ ഒരു ഇത് .. പിടിച്ചില്ല. ഒരു ഫ്രീക്വന്‍സി മാച്ച് ഇല്ല .. ബള്‍ബ്‌ കത്തിയില്ല .. ബെല്ലടിച്ചില്ല ..  കാറ്റ് വീശിയില്ല .. ( കറന്റ്‌ ഉണ്ടാരുന്നു .. സത്യായിട്ടും ) 

ഞാന്‍ : എന്തേലും ചോദിക്കാനുണ്ടോ ?
കുട്ടി : 

പയ്യെ പുറത്തിറങ്ങി .. 

ചേട്ടന്‍ : എന്നാല്‍ നമുക്ക് നീങ്ങാം ..
ഞാന്‍ : (ആശ്വാസപൂര്‍വ്വം) ഹ്മ്മം

അങ്ങനെ അവിടുന്ന് ഇറങ്ങി .. 

കാറില്‍ വെച്ചു
ചേച്ചി : നിനക്ക് ഇഷ്ടപ്പെട്ടോ
ഞാന്‍ : ഹ്മ്മ്മ്ഹ്മം .. ഇല്ല ..
ചേച്ചി : എനിക്ക് തോന്നിയരുന്നു നിനക്ക് പിടിക്കില്ലെന്ന് ..
വണ്‍ ഓഫ് ദി ഇരട്ട : അമ്മെ, ഹാഫ്  ആ ഗേള്‍ നെ ആണോ മാരി ചെയ്യുന്നേ
ചേച്ചി : അവനു ഇഷ്ടപ്പെട്ടില്ലിടാ
അദര്‍ ഇരട്ട : അപ്പൊ മാരി ചെയ്യുന്നില്ലേ ?
ചേച്ചി : ഇല്ല ..
അദര്‍ ഇരട്ട : ഷീ ഈസ്‌ വെരി ഷോര്‍ട്ട് ..

(എനിക്ക് ആറടി പൊക്കം ആണല്ലോ..ബി ഹി  ഹി  ഹി )

ഇതി വാര്‍ത്താ ഹാ . 


ഇത്യാതി പെണ്ണുകാണല്‍ ചരിതം ..

Thursday, January 3, 2013

2012 ലെ ഇഷ്ടചിത്രങ്ങള്‍


  1. ഒഴിമുറി
  2. ഉസ്താദ് ഹോട്ടല്‍ 
  3. മഞ്ചാടിക്കുരു 
  4. ഡയമണ്ട് നെക്ക്ലെയ്സ് 
  5. അയാളും ഞാനും തമ്മില്‍
  6. 22 ഫീമെയില്‍ കോട്ടയം 
  7. ഈ അടുത്ത കാലത്ത്  

ഈ ക്രമത്തില്‍ ആയിരിക്കും ഞാന്‍ കഴിഞ്ഞ വര്‍ഷം കണ്ട സിനിമകള്‍ ലിസ്റ്റ് ചെയ്യുക .

ഒഴിമുറി : 

രണ്ടു കാലഘട്ടങ്ങളും മനുഷ്യ മനസ്സുകളും ചിത്രം വരച്ച പോലെ കാണിക്കാന്‍ മധുപാലിനു കഴിഞ്ഞു .  ലാല്‍ തലപ്പാവില്‍ കിടിലം ആയിരുന്നു എങ്കില്‍ ഒഴിമുറിയില്‍ കിക്കിടിലന്‍ ആയി . നല്ല പോലെ ഹോ വര്‍ക്ക് ചെയ്തു എടുത്ത പടം .

ഉസ്താദ് ഹോട്ടല്‍ :

ഹൃദ്യമായ രംഗങ്ങളും മനോഹരമായ പശ്ചാത്തല സംഗീതവും സിമ്പിള്‍ ആയിട്ടുള്ള കഥയും നന്നായി കോര്‍ത്തിണക്കിയ സിനിമ . അഞ്ജലി മേനോന്റെ എഴുത്ത്  അന്‍വര്‍ റഷീദ് സുന്ദരമായി വെള്ളിത്തിരയില്‍ എത്തിച്ചു . ദുല്ഖര്‍ സല്‍മാനും നന്നായി.  രാജമാണിക്യത്തില്‍ നിന്നും ബ്രിഡ്ജ് വഴി അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടലില്‍ എത്തിയപ്പോഴേക്കും വളരെ നന്നായി  . "സ്വദേശ് " മായുള്ള സാദൃശ്യം ഇല്ലായിരുന്നു എങ്കില്‍ ഒന്നാം സ്ഥാനം  ഉസ്താദ് ഹോട്ടല്‍ നു  ഞാന്‍ കൊടുത്തേനെ . 


മഞ്ചാടിക്കുരു :

നോസ്ടാല്ജിയ ഏറ്റവും മനോഹരമായി സ്ക്രീനില്‍ എത്തിച്ചു അഞ്ജലി മേനോന്‍ എന്നെ ഫ്ലാറ്റ് ആക്കി . സിമ്പിള്‍ ആയിട്ടുള്ള കഥ . മനോഹരമായി ആഖ്യാനം . ബാലതാരങ്ങള്‍ മനം കവര്‍ന്നു  .സിനിമയിലെ  മുരളിയുടെ സാന്നിധ്യം മലയാള സിനിമയില്‍  അദ്ദേഹത്തിന്റെ അഭാവം എത്ര വലുതാണെന്ന് ഓര്‍മ്മപ്പെടുത്തി . മറ്റൊരു മഹാ നഷ്ടമായി തിലകനും..

ഡയമണ്ട് നെക്ക്ലെയ്സ് :

ലാല്‍ ജോസ് ഒതുക്കത്തില്‍ ചെയ്ത ഒരു സിനിമ . അടിച്ചുപൊളി യുവത്വവും തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ തെറ്റിലേക്കും ശരിയിലേക്കും ചാഞ്ചാടി മനുഷ്യന്‍ സഞ്ചരിക്കുന്നതും നന്നായി പകര്‍ത്തി . നല്ല പാട്ടുകളും  മനോഹരമായ കാസ്ട്ടിങ്ങും സിനിമ മികവുള്ളതാക്കി . ഫഹദ് ഫാസിലും അനുശ്രീയും അഭിനന്ദനം അര്‍ഹിക്കുന്നു . 

അയാളും ഞാനും തമ്മില്‍ :

വീണ്ടും ലാല്‍ ജോസ് .  ഓരോ കഥാപാത്രവും സൃഷ്ടിക്കുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് വളരെ നന്നായി . സുകുമാരിയെ പോലെ സീനിയര്‍ ആയ ഒരു ആര്‍ടിസ്റ്റിനു  രണ്ടോ മൂന്നോ സംഭാഷങ്ങള്‍ മാത്രമേ ഉള്ളു. ആ കഥാപാത്രം അത്രെയേ ആവശ്യപ്പെടുന്നുള്ളൂ. നായക കഥാപാത്രം അമാനുഷികന്‍ അല്ല എന്നത് വളരെ നല്ല കാര്യം . ക്ലീഷേ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും നിര്‍ണായകമായ ഒരു അവസരത്തില്‍ ക്ലീഷേയില്‍ നിന്നുമൊന്നു മാറി പിടിക്കാന്‍ അണിയറയില്‍ ഉള്ളവര്‍ ശ്രദ്ധിച്ചു  . പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു .പ്രതാപ്‌ പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ മികച്ചതായി . പ്രിഥ്വിരാജ് ചെയ്ത കഥാപാത്രവും നന്നായി. പൊതുവേ സമാധാനമായി ഫാമിലിയെ കൂടെ കൂട്ടി കാണാന്‍ പറ്റിയ ഒരു സിനിമ 


22 ഫീമെയില്‍ കോട്ടയം : 

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ നു ശേഷം   തീവ്രതയുള്ള ഒരു പ്രമേയത്തെ അധികം നാടകീയമാക്കാതെ അവതരിപ്പിക്കാന്‍ ആഷിക് അബു വിനു സാധിച്ചു .വ്യത്യസ്തമായ പ്രോമോ കൊണ്ടും , പോസ്റ്ററിലെ ടാഗ് ലൈന്‍ കൊണ്ടും തനിമ കാട്ടാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയി . മലയാളിയുടെ കപട സദാചാരബോധം മാറ്റി വെച്ചാല്‍ കുടുമ്പ സമേതം കാണാവുന്ന ഒരു ചിത്രം. റിമ കല്ലിങ്കല്‍ ,ഫഹദ്  ഫാസില്‍  പ്രതാപ്  പോത്തന്‍ എന്നിവര്‍ നന്നായി എന്ന്  പറയാതിരിക്കാന്‍ വയ്യ . 

ഈ അടുത്ത കാലത്ത്   :

'കോക്ക്ടെയിലി'ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ അടുത്ത ചിത്രം ആണ്  "ഈ അടുത്ത കാലത്ത് " , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തതു . സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നു ആസ്വദിച്ചു കാണാവുന്ന ഒരു നല്ല ചിത്രം .  ഈ സിനിമയുടെ ഹൈലൈറ്റ് ഇന്ദ്രജിത്ത് അവതരിപ്പിച്ച "വിഷ്ണു " എന്ന കഥാപാത്രം ആണ് . വ്യത്യസ്ഥമായ പല വേഷങ്ങളും ചെയ്ത ഇന്ദ്രജിത്ത്, വളരെ നല്ല രീതിയില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നു 


ഓര്‍ഡിനറിയും സ്പിരിറ്റും ലിസ്റ്റില്‍ പെടുത്താണോ വേണ്ടയോ എന്ന് ആലോചിച്ചു ഒടുവില്‍ ഒഴിവാക്കുകയായിരുന്നു ...

പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ്‌ പറഞ്ഞു തോക്കെടുക്കുന്ന പോലീസ്‌ കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും രിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഇത്തരം സിനിമകള്‍ . 


Sunday, October 28, 2012

കണ്ടത് പറഞ്ഞാല്‍ - അയാളും ഞാനും തമ്മില്‍

അവിഹിതങ്ങളും സെക്സും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും  സിനിമകളില്‍ പാടില്ല എന്നൊന്നും ഇല്ല. എങ്കിലും ഒരു മടുപ്പ്‌ പുതു തലമുറ സിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്ന ശക്തമായ ഒരു കഥയോ കഥാപാത്രങ്ങളോ ഇല്ലാത്ത സിനിമകള്‍ സൃഷ്ടിച്ചിരിക്കുന്നു.  ആ മടുപ്പില്‍ നല്ല ഒരു ചലച്ചിത്രാനുഭവം സൃഷ്ടിക്കാന്‍ "അയാളും ഞാനും തമ്മില്‍ "  എന്ന ചിത്രത്തിന് സാധിച്ചു .

ഡാ കോപ്പേ !! സാഹിത്യിക്കാതെ ...സാഹിത്യിക്കാതെ  , ഒള്ള കാര്യം പറ പടം കൊള്ളാവോ ഇല്ലയോ !

വെല്‍ .. ഒള്ള കാര്യം പറയാം ... ലാല്‍ ജോസിന്റെ പടം അത്രേം മാത്രം അറിഞ്ഞാണ് ഈ പടം കാണാന്‍ പോയത് .. ട്രെയിലറോ പോസ്റ്ററോ പാട്ടോ ഒന്നും  കണ്ടില്ലാരുന്നു . അപ്പൊ എന്താന്നു വെച്ചാല്‍ ആശൂത്രി  ചുറ്റുപാടില്‍ നടക്കുന്ന ഒരു കഥ . നായകന്‍ പ്രിഥ്വിരാജ് ഡോക്ടര്‍ ആണ് .. പിന്നെ പുള്ളീടെ ആശാന്‍ സ്ഥാനത് പ്രതാപ്‌ പോത്തന്‍  . നരേന്‍ പ്രിഥ്വിരാജ് ന്റെ ഫ്രണ്ട് ഡോക്ടര്‍ , അവര്‍ ഒരുമിച്ചാണ് പഠിച്ചത് . സംവൃത , രമ്യ നമ്പീശന്‍ ഇവര്‍ പ്രിഥ്വിരാജ് ന്റെ കാമുകി ഫ്രണ്ട്/സഹപ്രവര്‍ത്തക വേഷങ്ങള്‍ ചെയ്തെക്കുന്നു . പിന്നെ ഹോസ്പിറ്റല്‍ സ്റ്റാഫ്‌ ആയിട്ട്  റീമ കല്ലിങ്ങല്‍ . 

ഫ്ലാഷ് ബാക്കും ഇപ്പോഴത്തെ കാര്യവും മാറി മാറി  കാണിക്കുന്ന ഒരു സെറ്റപ്പ് ആണ് ഇതിലും ഉള്ളത് . ഫ്ലാഷ് ബാക്കില്‍ വ്യത്യസ്ത കാലങ്ങള്‍ വന്നു പോവുന്നുണ്ട് . എങ്കിലും നായകന്‍റെ കോളേജ്‌ ടൈം ഉം അത് കഴിഞ്ഞു ഗ്രാമീണ സേവനം ചെയ്യുന്ന സമയവും  ആണ് മിക്കപ്പോഴും വരുന്നത് .  പഴയ കാലത്തെ കൃത്യതയോടെ ചെയ്യാന്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് വേണം പറയാന്‍ . മൊബൈല്‍ നു പകരം ലാന്‍ഡ്‌ ഫോണ്‍ കാണിക്കുന്നു എന്നത് ഒഴിച്ചാല്‍ . വേഷവും ഹെയര്‍ സ്റ്റൈല്‍ ലും ഒന്നും ശ്രദ്ധിച്ചതായി തോന്നുന്നില്ല . 

ഓരോ കഥാപാത്രവും സൃഷ്ടിക്കുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് വളരെ നന്നായി . സുകുമാരിയെ പോലെ സീനിയര്‍ ആയ ഒരു ആര്‍ടിസ്റ്റിനു  രണ്ടോ മൂന്നോ സംഭാഷങ്ങള്‍ മാത്രമേ ഉള്ളു. ആ കഥാപാത്രം അത്രെയേ ആവശ്യപ്പെടുന്നുള്ളൂ. നായക കഥാപാത്രം അമാനുഷികന്‍ അല്ല എന്നത് വളരെ നല്ല കാര്യം . ക്ലീഷേ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും നിര്‍ണായകമായ ഒരു അവസരത്തില്‍ ക്ലീഷേയില്‍ നിന്നുമൊന്നു മാറി പിടിക്കാന്‍ അണിയറയില്‍ ഉള്ളവര്‍ ശ്രദ്ധിച്ചു  . പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു .

തെറ്റില്ലാത്ത ഗാനങ്ങളും ചളി ആവാതെ കുറച്ചു കോമഡി രംഗങ്ങളും ഉള്‍പ്പെടുത്താനും ലാല്‍ ജോസ്‌ ശ്രദ്ധിച്ചു . അടുത്ത ഇടെയായി ഫേസ്‌ബുക്കില്‍ ചിത്രങ്ങള്‍ ആയി വന്ന ചില രംഗങ്ങള്‍ സിനിമകളിലേക്ക് എടുക്കുന്നത് കണ്ടു വരുന്നു , ഫേസ് ബുക്കില്‍ സ്ഥിരം സന്ദര്‍ശകന്‍ ആയ എന്നെ പോലെ ഉള്ളവര്‍ക്ക്‌ അത് ആവര്‍ത്തന വിരസത ഉളവാക്കും എങ്കിലും അങ്ങനെ അല്ലാതെ ഭൂരിപക്ഷത്തിനു സന്തോഷമായെക്കാം 

പ്രതാപ്‌ പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ മികച്ചതായി . പ്രിഥ്വിരാജ് ചെയ്ത കഥാപാത്രവും നന്നായി. പൊതുവേ സമാധാനമായി ഫാമിലിയെ കൂടെ കൂട്ടി കാണാന്‍ പറ്റിയ ഒരു സിനിമ 


Sunday, July 8, 2012

കണ്ടത്‌ പറഞ്ഞാല്‍ - തട്ടത്തിന്‍ മറയത്ത്


പിന്നേം ഫസ്റ്റ് ഡേ പോയി പടം കണ്ടു . പൈങ്കിളിപ്പടം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ തല വെച്ചതാ . പണ്ട് മുതലേ കണ്ടു തഴമ്പിച്ച പ്രണയ കഥയില്‍ നിന്ന്  ഒരിഞ്ചു പോലും വഴിമാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞില്ല . ശ്രീനിവാസന്റെ മകന്‍ അല്ലായിരുന്നു എങ്കില്‍ ഈ സ്ക്രിപ്റ്റ്‌ കുപ്പത്തൊട്ടിയില്‍ കിടന്നേനെ . ഒരു പരിധി വരെ മാംസനിബദ്ധം ആണ് രാഗം .എങ്കിലും അത് മാത്രമാണ് എന്ന് പറയാന്‍ ആണ് വിനീത് ശ്രീനിവാസന്‍ ശ്രമിച്ചത് എന്ന് തോന്നുന്നു .  തട്ടത്തില്‍ മറഞ്ഞിരിക്കുന്ന നായികയുടെ മുഖമാണ് പ്രേമഹേതു ! തിരിച്ചു നായിക എന്ത്  കുന്തം കണ്ടിട്ടാ പ്രണയിച്ചേ  എന്ന് ഒരു പിടിയും ഇല്ല . ഒരു പക്ഷെ നായകന്‍റെ വിദ്യാഭ്യാസമില്ലായ്മയോ  ജോലിയില്ലായ്മയോ   പക്വത ഇല്ലായ്മയോ ആയിരിക്കാം കാരണം. ഒരു  പരിധി വരെ സാധാരണ  പെണ്‍കുട്ടികള്‍ക്ക്‌ ഈര്‍ഷ്യ ഉണ്ടാക്കുന്ന ഒരു സാദാ കാമുക പ്രകടനത്തില്‍ വിദ്യാഭ്യാസത്തിലും ചിന്താശേഷിയിലും ( നായിക വന്‍ ഉപന്യാസ രചനക്കാരി ആണെന്ന് പറയുന്നുണ്ട് പടത്തില്‍ ) ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നായിക മയങ്ങി  , ദതാണ് കഥ . 

പതിവ്  പോലെ , നായകന്‍റെ പ്രേമം വിജയിപ്പിക്കാന്‍ വാലും പൊക്കി നടക്കുന്ന ഫ്രെണ്ട്സ് ഈ സിനിമയിലും ഉണ്ട് , അതൊക്കെ വിട്ടു കളയാന്‍ വിനീത് ശ്രീനിവാസന് കഴിയുമോ ? . വെറൈറ്റിക്ക് വേണ്ടി പോലീസ്‌ സാറന്മാരും പ്രേമം കല്ല്യാണത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു  ( അതാണത്രേ ജനമൈത്രി പോലീസിന്റെ പണി  ..  ഒന്ന് പോടാപ്പനെ ! )  . നായകന്‍റെ തല്ലു കൊണ്ട പോലീസ്‌ ചേട്ടന്‍ നായകന്റെ പ്രേമ കഥ കേള്‍ക്കാന്‍ വായും പൊളിച്ചു ഇരിക്കുന്ന അതിമനോഹരമായ രംഗവും ഉണ്ട് . പെണ്ണിന്റെ അച്ഛനെ വില്ലന്‍ ആക്കുന്നതിന് പകരം അച്ഛന്റെ ചേട്ടനെ വില്ലന്‍ ആക്കുന്നുണ്ട് , ഒരു വില്ലന്‍ ഇല്ലാതെ പ്രണയ കഥ എടുക്കാനൊന്നും വിനീത് ശ്രീനിവാസന് റേഞ്ച് ഇല്ലാന്ന് തോന്നുന്നു .   ഉപദേശിക്കാന്‍ നായരും ഉപദേശിപ്പിക്കപ്പെടാന്‍ മുസ്ലീം സമുദായവും , പിന്നെ  ,ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കമ്മ്യൂണിസ്റ്റ്‌കാരെ നന്നാക്കാനുള്ള ഡയലോഗ് , അങ്ങനെ സിനിമ പുരോ (???) ഗമിക്കുന്നു . 

നല്ല ഗാനങ്ങളും ഗാനരംഗങ്ങളും ആണ് സിനിമയില്‍ ഉള്ളത് . സിനിമ പിടിക്കുന്നതിനു പകരം ഒരു ആല്‍ബം എടുത്താല്‍ നന്നായേനെ എന്ന് തോന്നുന്നു .  തരക്കേടില്ലാത്ത കുറച്ചു കോമഡി ദൃശ്യങ്ങളും സിനിമയില്‍ ഉണ്ട് .  സംഭാഷണങ്ങള്‍ പല ഘട്ടത്തിലും നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു . യുവജനോല്‍സവ വേദികളില്‍ രാത്രികാലത്ത് പോലും പരിപാടികള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള , ആ സമയത്ത് സൂപ്പര്‍വിഷന് ആരും വരാത്ത നായിക ആണ് സിനിമയില്‍ . നല്ല കളര്‍ഫുള്‍ സല്‍വാര്‍ കമീസ്‌ ആണ് നായിക ആ രംഗങ്ങളില്‍ ധരിക്കുന്നതും . എങ്കിലും, പര്‍ദക്കുള്ളില്‍ തടവിലാണ് നായിക എന്ന് പറയാന്‍ കഥാകാരന്‍ വെമ്പല്‍ കൊള്ളുന്നു .  സിനിമ കുറച്ചു മുന്നോട്ടു പോവുമ്പോള്‍ വീട്ടില്‍ നിന്നും പുറത്തു ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ ആയി എന്ന് കാണിക്കുന്നുണ്ട് . അതെപ്പോ എങ്ങനെ നഷ്ടപ്പെട്ടു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയുന്നില്ല . 

ഒരു വെറും പൈങ്കിളി ചിത്രം എന്ന നിലയില്‍ സാമാന്യ ബോധം മാറ്റി വെച്ചിട്ട് കാണാന്‍ ശ്രമിക്കാം , അത്രേ ഒള്ളു ! 

ഉസ്താദ്‌ ഹോട്ടലിനു ശേഷം ഇത് കണ്ടപ്പോ , പായസത്തിനു ശേഷം  കാഞ്ഞിരവെള്ളം കുടിച്ച പോലാ തോന്നിയത് !

Tuesday, June 19, 2012

കണ്ടത് പറഞ്ഞാല്‍ - സ്പിരിറ്റ്‌


ആദ്യ ദിവസം തന്നെ സ്പിരിറ്റ്‌ കണ്ടു . അഭിപ്രായങ്ങളോ ആസ്വാദനങ്ങളോ കേള്‍ക്കാതെ ഒരു പടം കാണുന്നതാ നല്ലത് . മുന്‍ ധാരണകള്‍ ഇല്ലാതെയുള്ള സിനിമാക്കാഴ്ച അതിനൊരു ഭംഗി ഉണ്ട്.  രഞ്ജിത്ത് മൂവീ , അതായിരുന്നു അട്രാക്ഷന്‍ .  കയ്യൊപ്പും തിരക്കഥയും പാലേരി മാണിക്യവും പ്രാന്ചിയെട്ടനും ഒരു പരിധി വരെ രഞ്ജിത്ത് ഫാന്‍ ആക്കി എന്നെ മാറ്റിയിരുന്നു . രഞ്ജിത്തിന്റെ കയ്യടക്കം ആയിരുന്നു അന്നെല്ലാം "കിടിലം" എന്ന് എനിക്ക് തോന്നിയത് . അതില്‍ നിന്നും സ്പിരിറ്റില്‍ എത്തിയപ്പോള്‍ , ഒട്ടും ഹോം വര്‍ക്ക്‌ ചെയ്യാതെ എടുത്ത പോലെ തോന്നി . അടിസ്ഥാനപരമായി ഒരു സിനിമ ആണ് എടുക്കുന്നത് എന്നത് രണ്ടാം പകുതി ആയപ്പോള്‍ രഞ്ജിത്ത് മറന്നെന്നു തോന്നുന്നു. അതോ മറ്റു പലരെയും പോലെ ..ഞാന്‍ "ജീനിയസ്‌ " എന്ന ഭാവം അദ്ദേഹത്തിനും വന്നുവോ എന്തോ !

പേര് സൂചിപ്പിക്കും പോലെ മദ്യം അഥവാ മദ്യപാനം ആണ് മുഖ്യ പ്രമേയം . സിനിമയില്‍  മോഹന്‍ലാല്‍ - രഘുനാഥന്‍ .  കാശുകാരന്‍, വിദേശ ബാങ്കിലെ ജോലി കളഞ്ഞിട്ടു   മദ്യപാനവും അല്പം മീഡിയ പരിപാടികളും എഴുത്തും ആയി കഴിയുന്നു . പിന്നെ കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ , മധു , നന്ദു , കല്പന , തിലകന്‍ , സിദ്ധാര്‍ത്ഥ്  ഒരു പാട് മദ്യക്കുപ്പികളും .
ഇപ്പൊ കുറച്ചു നാളായി അവിവാഹിതനായോ വിവാഹമോചിതന്‍ ആയോ അഭിനയിക്കാന്‍ ആണ് മോഹന്‍ ലാലിന് യോഗമെന്ന് തോന്നുന്നു . സ്പിരിറ്റിലും ആ പതിവ് തെറ്റിയിട്ടില്ല .ന്യൂസ് ടീ വീ എന്ന ചാനലിന്റെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമിന്റെ അവതാരകന്‍ ആയാണ് ലാല്‍  ഈ സിനിമ (?) മുന്നോട്ടു പോവുന്നത് .  വളരെ ഇന്റലക്ച്വല്‍ ആയ ആള്‍ക്കാരെയും സാധാരണക്കാരനയയൂം മദ്യം ഒരു പോലെ അടിമ ആക്കുന്നു എന്നായിരിക്കണം രഞ്ജിത്ത് പറഞ്ഞു വെയ്ക്കാന്‍ ശ്രമിക്കുന്നത് . പുത്തന്‍ മലയാള  സിനിമാ രീതികളില്‍  ( കോപ്പി അടി എന്ന് വേര്‍ഡ്‌ മൂവീസ് കാണുന്നവരും, പ്രചോദനം ഉള്‍ക്കൊണ്ടു  എന്ന്  സിനിമ എടുക്കുന്നവരും പറയുന്ന  ജെനുസ്‌ ) കണ്ടു കൊണ്ടും കേട്ട് കൊണ്ടും ഇരിക്കുന്ന തെറികളും ഹൈ ഫൈ ജീവിതങ്ങളും  എല്ലാം സ്പിരിറ്റിലും കാണാം . 

ആ .. തെറിയുടെ കാര്യം പറഞ്ഞപ്പോഴാ .. "ഫക്ക്" തെറി രൂപേണ ഈ സിനിമയില്‍ പലയിടത്തും മിഴിവോടും തെളിവോടും കടന്നു വരുന്നുണ്ട് . അത് സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു താല്പര്യമില്ല ( സെന്‍സര്‍ ചെയ്യണം എന്ന് എനിക്ക് അഭിപ്രായവും ഇല്ല )  . പക്ഷെ (ഗുഹ്യപ്രദേശത്തെരോമം എന്നര്‍ത്ഥം വരുന്ന വാക്ക്‌ സെന്‍സര്‍ ചെയ്തിരിക്കുന്നു . ഫക്കിനെക്കാള്‍ വല്ല്യക്കാട്ട തെറി ആണോ അത് എന്ന് എനിക്കറിയില്ല . മലയാള തെറിയോടു ബോര്‍ഡിനുള്ള അവജ്ഞ ആയിരിക്കണം മലയാള തെറിയെ ഊമയാക്കാനും ഇംഗ്ലീഷ് തെറിയെ എക്കോ ഇട്ടു കേള്‍പ്പിക്കാനും  ഇടവരുത്തിയത് . രഞ്ജിത്ത് സിനിമകളില്‍    പതിവില്ലാത്ത വിധം ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്പിരിറ്റില്‍ കടന്നു വന്നു .

മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍ വളരെ തന്മയത്വത്തോടെ കുടിയന്റെയും അവതാരകന്റെയും റോള്‍ ചെയ്തിരിക്കുന്നു . ഇന്നത്തെ അഗ്രസീവ് ആയ അഭിമുഖപരിപാടി അവതാരകര്‍ ആയിരിക്കണം ഇത്തരം ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ രഞ്ജിത്തിന് പ്രചോദനം .  മധു അവതരിപ്പിച്ച പെന്‍ഷന്‍ പറ്റിയ ക്യാപ്ടന്‍ വേഷം രസമായി . ശങ്കര്‍ രാമകൃഷ്ണന്‍ ഏല്‍പ്പിച്ച ജോലി ചെയ്തു . തിലകനു ഒരു കൊച്ചു റോള്‍ ആണ് കൊടുത്തത് . കനിഹയുടെ വല്ല്യ പ്രാധാന്യം തോന്നാത്ത കഥാപാത്രത്തെ അല്‍പം "എന്റെര്റെയിന്മേന്റ്റ്‌ " വാല്യൂവോടെ അവതരിപ്പിച്ചു  :-)  . ലെന തന്റേടിയായ പോലീസ്‌ ഓഫീസര്‍ വേഷം തരക്കേടില്ലാതെ ചെയ്തു .  ഒരു പാട്  മെയില്‍ ഷോവനിസ്റ്റ് കഥാപാത്രങ്ങള്‍ സൃഷ്ടിച്ചു ബോറടിച്ച കൊണ്ടായിരിക്കണം " ഞാന്‍ ഒരു ഷോവനിസ്റ്റ് അല്ല " എന്ന് നായകനെ കൊണ്ട്  രഞ്ജിത്ത് പറയിപ്പിക്കുന്നത് .
പറയാന്‍ വിട്ടു പോയ ഒരു കാര്യം .. നന്ദു  അവതരിപ്പിച്ച മദ്യപാനി . ജഗതി ചെയ്യേണ്ടിയിരുന്ന വേഷം ആയിരുന്നു അത് .  കഥാപാത്രത്തിന്റെ കാതല്‍ ഒട്ടും വിട്ടു പോവാത്ത വണ്ണം അദ്ദേഹം അത് ഭംഗിയായി ചെയ്തു . ( സുദേവ് , ഓര്‍മ്മിപ്പിച്ചതിനു നന്ദി :-) ) 

അതിവേഗത ഇല്ലെങ്കിലും ഒഴുക്കോടെ കൊണ്ട് പോയ ആദ്യ പകുതിക്ക് ശേഷം , പൂര്‍ണ്ണമായും ഉപദേശം / ഡോക്യുമെന്ററി എന്ന രീതിയിലേക്ക് സിനിമ മാറിയതായി എനിക്ക് തോന്നി . ഒരേ ഷോട്ട്‌ തന്നെ ആവര്‍ത്തിച്ചു കാണിച്ചു പ്രേക്ഷകനെ മടുപ്പിക്കുകയും സിനിമയെ ഒച്ചിന്റെ വേഗതയില്‍ ആക്കുകയും ചെയ്തു . സംവിധായകനെന്ന നിലയില്‍  രഞ്ജിത്ത് കുറച്ചു കൂടെ ശ്രധിക്കെണ്ടിയിരുന്നു എന്ന് തോന്നു . കുറഞ്ഞതു  എഡിറ്റിങ്ങില്‍ എങ്കിലും ആ കുറവ് പരിഹരിക്കമായിരുന്നു .  ഇതൊക്കെ ആണെങ്കില്‍ തന്നെയും  , ഇത്തരം ഒരു പ്രമേയം ധീരമായി സിനിമ ആക്കാന്‍ ശ്രമിച്ച രഞ്ജിത്തും നന്നായി അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .

കുടുമ്പത്തിലെ എല്ലാവരും ഒരുമിച്ചു പോയി ആസ്വദിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്‌ .  ഉപദേശം കേള്‍ക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പോവാം .മലയാളത്തില്‍  വ്യത്യസ്തമായ ചലച്ചിത്രം ആണ് . പിന്നെ എന്റെ കാര്യം പറഞ്ഞാല്‍ .. ഞാന്‍ ഡിസപ്പോയിന്ടഡായി  !

സ്പിരിറ്റില്‍ രഘുനാഥന്‍ അവതരിപ്പിച്ച വ്യത്യസ്തമായ ഹെഡ്‌ ഫോണ്‍ :)
വാല്‍ക്കഷണം :  സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍  , ഒരു ചെക്കന്‍ ഒരു ചേട്ടനോട് സംസാരിക്കുന്നത്  കണ്ടു  .. 


ചെക്കന്‍ : ചേട്ടോ പടം എങ്ങനെ ഒണ്ടു 
ചേട്ടന്‍ :  ഡാ ചെര്‍ക്കാ .. നീ പോയി വല്ല പള്ളീലും ധ്യാനത്തിന് ഇരിക്ക്  .. ഈ പടത്തിനു  കയറുക ഒന്നും വേണ്ട

Saturday, June 9, 2012

കണ്ടത് പറഞ്ഞാല്‍ .. മഞ്ചാടിക്കുരു




ര്‍പ്പുവിളിയും  വെടിക്കെട്ടുമില്ലാതെ ഒരു കൊച്ചു ചിത്രം വിരലില്‍ എണ്ണാവുന്ന തീയേറ്ററുകളില്‍ ഓടുന്നുണ്ട് , 'മഞ്ചാടിക്കുരു' . രണ്ടു വര്‍ഷം എങ്കിലും ആയിക്കാണും ഈ ചിത്രം പൂര്‍ത്തിയായിട്ടു  .  നൊസ്റ്റാള്‍ജിയ  ആണ് ഈ ചിത്രത്തിന്റെ പ്രമേയം . നമ്മളെ ഇരുപതു വര്‍ഷം പിന്നോട്ട്  കൊണ്ട് പോവാന്‍ ഈ ചിത്രത്തിന്റെ രചനയും സംവിധാനവം നിര്‍വഹിച്ച അഞ്ജലി മേനോന് കഴിയുന്നുണ്ട് . 

നായകന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം ഉള്ള ഓര്‍മ്മ പങ്കു വെക്കുന്നതിലൂടെ ആണ് കഥ വികസിക്കുന്നത് . തെക്കന്‍ മലബാറിലെ ഒരു ഗ്രാമത്തിലേക്ക് ഗള്‍ഫില്‍ നിന്നും എത്തുന്ന ഒരു പത്തു വയസ്സുകാരന്റെ,വിക്കിയുടെ , പതിനാറു ദിവസത്തെ ഓര്‍മ്മ ആണ് മഞ്ചാടിക്കുരു . പേര് പോലെ തന്നെ കുട്ടി കുട്ടി ഓര്‍മ്മകള്‍ , അന്നിന്റെ ദൃശ്യങ്ങള്‍  എല്ലാം നന്നായി പകര്‍ത്തി എന്ന് പറയാം . 

മൂന്നു കുട്ടികള്‍ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മൂന്നു പേരും ഒന്നിനൊന്നു മെച്ചം . പഴയ തറവാടും അവിടുത്തെ കഥാപാത്രങ്ങളും അവര്‍ തമ്മിലുള്ള വഴക്കും , സ്നേഹവും , നിസ്സഹായതകളും എല്ലാം മനസ്സില്‍ കൊച്ചു നൊമ്പരമായി , സന്തോഷമായി പൊട്ടിച്ചിരിയായി മാറുകയായിരുന്നു ആ ചലച്ചിത്രകാഴ്ചയില്‍ ( ആത്മന്‍ : ഡേയ് ഓവര്‍ ആക്കി ചളമാക്കാതെടെയ്‌ ....... ) 

ആ തറവാട്ടിലെ വേലക്കാരി ആയി വേഷമിട്ട കുട്ടിയും മികച്ച അഭിനയം ആണ് കാഴ്ച വെച്ചത് . നായകന്‍ വിക്കിയുടെ അമ്മയായി ഉര്‍വശി നല്ല അഭിനയം കാഴ്ച വെച്ചു . അകാലത്തില്‍ ഈ ലോകത്തെ വിട്ടു പോയ മുരളിയും ഈ ചിത്രത്തില്‍ ചെറുതെങ്കിലും ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നു . റഹ്മാനും തിലകനും കവിയൂര്‍ പൊന്നമ്മയും ഒന്നും മോശമാക്കിയില്ല . 

കുട്ടിക്കാലത്ത് നമ്മുടെ എല്ലാ കുസൃതികള്‍ക്കും മിക്കപ്പോഴും കൂട്ട് കസിന്‍സ്‌ ആവും , അങ്ങനെ മൂന്നു പേര്‍ ആണ് ഈ സിനിമയെ മുന്നോട്ടു കൊണ്ട് പോവുന്നത് . പല രംഗങ്ങളും പണ്ട് നമ്മള്‍ ചെയ്ത കാര്യങ്ങളെ ക്രിത്രിമത്വമില്ലാതെ ആവിഷ്കരിക്കുന്നു . മുതിര്‍ന്ന വിക്കിയുടെ ശബ്ദം പൃഥ്വിരാജ് ആണ് കൊടുക്കുന്നത് . സിനിമയില്‍ ഒരു നരേറററിന്റെ ചുമതലയും കാമിയോ അപ്പിയറന്സും   പൃഥ്വിരാജ്  വൃത്തിയോടെ ചെയ്തിട്ടുണ്ട് .  ചിത്രത്തിലെ പല രംഗങ്ങളിലും സിനിമയിലെ കുട്ടിപ്പടയിലെ കൊച്ചു കുരുമ്പത്തി കൊണ്ട് നടക്കുന്ന മഞ്ചാടിക്കുരു രസമായി  :-)

ജീവിതം കെട്ടിപ്പടക്കാനും ദുര കൊണ്ടും സൗകര്യങ്ങള്‍ ഇഷ്ടപ്പെട്ടും പലരും വേരുകള്‍ പറിച്ചെറിഞ്ഞു ദൂരങ്ങളില്‍ കൂട് കൂട്ടാറുണ്ട് .. ജീവിതം ഒരു പടി താണ്ടുമ്പോള്‍ തിരിച്ചു വരാന്‍ ആവാത്ത വിധം നമ്മുടെ വേരുകള്‍ നഷ്ടപ്പെട്ടിരിക്കും . ആ നഷ്ടം, ഒന്നുമല്ല എന്ന് ഭാവിച്ചു ജീവിക്കാനായേക്കാം . എനിക്കതിനാവില്ല , ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍  മനസ്സില്‍ നിന്നത് വെറും നൊസ്റ്റാള്‍ജിയ മാത്രമല്ല . ബന്ധങ്ങളുടെ തീവ്രതയും വേരുകളോട് ഉള്ള ഇഷ്ടവും ആണ് . എനിക്കൊന്നും  നഷ്ടപ്പെടാന്‍ ആവില്ല ... 

ഒരു കൊച്ചു ചലച്ചിത്രം വല്ല്യ ജനക്കൂട്ടം ഇല്ലെങ്കില്‍ തന്നെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടത് മനസ്സിന് സന്തോഷം പകര്‍ന്നു . കുട്ടികളിലൂടെ മനുഷ്യ സ്നേഹവും ബന്ധവും അതിന്റെ ഊഷ്മളതയും എല്ലാം കാഴ്ച്ചക്കാരനില്‍ എത്തിക്കാന്‍  അഞ്ജലി മേനോന് കഴിഞ്ഞു . 


നല്ല ചിത്രം .. കണ്ടു നോക്കൂ .. ഇഷ്ടപ്പെടും :) 

Monday, April 23, 2012

കണ്ടത് പറഞ്ഞാല്‍ -22 ഫീമെയില്‍ കോട്ടയം



22 ഫീമെയില്‍ കോട്ടയം കണ്ടു . വ്യത്യസ്തമാര്‍ന്ന പേരുകൊണ്ടും നല്ല ഒരു ടൈറ്റില്‍ സോണ്ഗ് കൊണ്ടും ആഷിക് അബു വിന്റെ ചിത്രം എന്നതുകൊണ്ടും കാണണം എന്ന് ആഗ്രഹിച്ചിരുന്ന ചിത്രം. റിവ്യൂകള്‍ ഒന്നും വായിച്ചിരുന്നില്ല . പലപ്പോഴും റിവ്യൂവില്‍ തിരക്കഥ കേറ്റുന്ന പരിപാടി ഉള്ളതുകൊണ്ടാണ് റിവ്യൂ വായിക്കാത്തത് . ഇനി ഓരോന്നായി വായിക്കണം. റിവ്യൂ വായിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ എങ്ങനെ ആസ്വദിച്ചു എന്നത് ഇവിടെ കുറിച്ചിടാന്‍ ആയില്ലെന്ന് വരും .
ഞാന്‍ എന്തിനു ഇവിടെ കുത്തികുറിച്ച് ഇടുന്നു എന്ന് എ വെച്ചാല്‍ ബ്ലോഗ്‌ തുരുംപെടുക്കാതിരിക്കാനുള്ള ഒരു വഴി . അത്രേ ഒള്ളു .

കാട് കയറുന്നില്ല , സിനിമയിലേക്ക് . തീവ്രമായ ഒരു ചലച്ചിത്ര അനുഭവം ആണു 22 ഫീമെയില്‍ കോട്ടയം. സ്ത്രീ കഥാപാത്രങ്ങള്‍ മുഖ്യ കഥാപാത്രങ്ങള്‍ ആവുന്ന അപൂര്‍വ്വം സിനിമകളില്‍ ഒന്നും ആണു 22 f kottayam . റീമ കല്ലിന്കളും ഫഹദ് ഫാസിലും ആണു പ്രധാന വേഷങ്ങളില്‍ . പിന്നെ മുന്‍കാല നായകന്‍ പ്രതാപ് പോത്തന്‍ , സത്താര്‍ , ടീ ജീ രവി ഒരു പിടി പുതിയ അഭിനേതാക്കളും(താരങ്ങള്‍ എന്ന് വിളിക്കാന്‍ ഇഷ്ടമില്ല :-) ) . മഹാത്വമാര്‍ന്ന ഒരു കിടിലന്‍ പടം എന്നൊന്നും പറയുന്നില്ല . എങ്കിലും ഇന്നത്തെ കാലത്ത് ഇറങ്ങുന്ന ... ഫാമിലി ചിത്രങ്ങള്‍ ,കോമടി പടം , ആക്ഷന്‍ പടം എന്നിങ്ങനെ ലേബല്‍ ല് ഇറങ്ങുന്ന സിനിമകളേക്കാള്‍ എത്രയോ ഭേദം ആണു .

ബാംഗ്ലൂര്‍ ലെ നെഴ്സ്മാര്‍ മിക്കതും പോക്ക് കേസ് ആണു എന്നുള്ള ഒരു സാമാന്യ ജന താല്പര്യം കാത്തു സൂക്ഷിക്കാന്‍ സംവിധായകന്‍ മറന്നിട്ടില്ല ! ( എനിക്കത്ര ഇഷ്ടപ്പെട്ടില്ല ആ സമീപനം ) . എങ്കിലും ഈ ചലച്ചിത്രത്തിന് ഒരു പശ്ചാത്തലം ഒരുക്കാന്‍ അത്തരം ഒരു നീക്കം ആവശ്യമായിരുന്നു . ചടുലമായ സീനുകള്‍ ഇല്ലെന്നു തന്നെ പറയാം . എങ്കിലും തിരക്കഥയിലെ കയ്യോതുക്കം അവസാന സീന്‍ വരെയും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പര്യാപ്തമായി. തീവ്രതയുള്ള ഒരു പ്രമേയത്തെ അധികം നാടകീയമാക്കാതെ അവതരിപ്പിക്കാന്‍ ആഷിക് അബു വിനു സാധിച്ചു .
വ്യത്യസ്തമായ പ്രോമോ കൊണ്ടും , പോസ്റ്ററിലെ ടാഗ് ലൈന്‍ കൊണ്ടും തനിമ കാട്ടാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയി .

കാശ് നഷ്ടമില്ലാതെ , മലയാളിയുടെ കപട സദാചാരബോധം മാറ്റി വെച്ചാല്‍ കുടുമ്പ സമേതം കാണാവുന്ന ഒരു ചിത്രം.


Saturday, February 25, 2012

കണ്ടത് പറഞ്ഞാല്‍ - ഈ അടുത്ത കാലത്ത്



'കോക്ക്ടെയിലി'ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഏറ്റവും പുതിയ റിലീസ്‌ ചിത്രം ആണ് 'ഈ അടുത്ത കാലത്ത് ' , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തത് ( ഭ്രമരത്തിലെ ഡോക്ടര്‍ .... ഭരത് ഗോപിയുടെ മകന്‍ ) . കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഇറങ്ങിയ , മള്‍ടിപ്ലെക്സ് ചലച്ചിത്രങ്ങളായ , കോക്ക്‌ടെയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ , സിറ്റി ഓഫ് ഗോഡ്‌ , ബ്യൂട്ടിഫുള്‍ ഇത്യാദികളോട് ചേര്‍ത്ത് വെയ്ക്കാം "ഈ അടുത്ത കാലത്തി " നെയും .

പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ്‌ പറഞ്ഞു തോക്കെടുക്കുന്ന പോലീസ്‌ കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും രിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഇത്തരം സിനിമകള്‍ .

വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ഉള്ള രണ്ടു കുടുമ്പങ്ങളുടെ ജീവിതങ്ങള്‍ സമാന്തരമായി കാണിച്ചു , ഒരു സംഭവത്തിലൂടെ ഈ സമാന്തര ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഈ ചിത്രത്തില്‍ . പ്രധാനമായും ആറു കഥാപാത്രങ്ങള്‍ ആണ് ഈ സിനിമയില്‍ .. ഇന്ദ്രജിത്ത് , മുരളി ഗോപി ,അനൂപ്‌ മേനോന്‍ ,നിഷാന്‍ ,മാണിക്യം മൈഥിലി ,തനുശ്രീ ഘോഷ്. ഇന്ദ്രജിത്ത് ഒരു പാട്ട പെറുക്കിയായി വേഷമിടുന്നു ഭാര്യയായി മൈഥിലി . ഒരു ബിസിനസ്മാന്‍ ആയി മുരളി ഗോപി ഭാര്യ തനുശ്രീ ഘോഷ് , പോലീസ്‌ കമ്മീഷണര്‍ ആയി അനൂപ്‌ മേനോന്‍ , മറ്റൊരു പ്രധാന കഥാപാത്രമായി നിഷാനും .

ആദ്യ പകുതിയില്‍ അല്പം ഇഴച്ചില്‍ അനുഭവപ്പെട്ടു . പല സീനുകളും ഒഴിവാക്കാവുന്നതോ , വെട്ടി ചുരുക്കാവുന്നതോ ആയിരുന്നു. മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രത്തിനു ചില ഫ്രസ്ട്രെഷന്‍സ് ഉണ്ട് , അത് ഒന്നോ രണ്ടോ സീന്‍ കൊണ്ട് പ്രേക്ഷകര്‍ മനസ്സിലാക്കും , എന്നാലും പ്രേക്ഷകന് അത്രയ്ക്ക് ബുദ്ധി പോര , കുറച്ചു തവണ കൂടി കാണിച്ചാലേ അവന്മാര്‍ക്ക് മനസ്സിലാവൂ എന്ന് സംവിധായകനും തിരക്കഥാകൃത്തും കരുതി എന്ന് തോന്നുന്നു . ഈ കുറവ് രണ്ടാം പകുതിയില്‍ സംവിധായകനും തിരക്കഥാകൃത്തും പരിഹരിച്ചു . ഒതുക്കത്തില്‍ ഉള്ള സംഭാഷങ്ങള്‍ ശ്രദ്ധേയമായി . കൊച്ചു കൊച്ചു ഡയലോഗ് വഴി തീയേറ്ററില്‍ പൊട്ടിച്ചിരിയും കയ്യടിയും സൃഷ്ടിക്കാനും ഇവര്‍ക്കായി . കുറച്ചു "ട്വിസ്റ്റുകളും " സംഭവ പരമ്പരകളും കൊണ്ട് രസച്ചരട് പൊട്ടാതെ കൊണ്ട് പോകാനും സിനിമക്ക് കഴിഞ്ഞു . സമകാലീന സംഭവങ്ങളും ഒന്ന് രണ്ടു നൊസ്റ്റാള്‍ജിക്ക്‌ സിനിമ ഡയലോഗുകള്‍ കോര്‍ത്തിണക്കിയും പ്രേക്ഷകരെ സിനിമയോട് ചേര്‍ത്തു വെയ്ക്കാന്‍ 'ഈ അടുത്ത കാലത്തിനു ' സാധിച്ചു . കുടുമ്പ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എടുത്ത ഒരു ചിത്രമാണ് ഇതെന്നു തോന്നുന്നില്ല .

ഈ സിനിമയുടെ ഹൈലൈറ്റ് ഇന്ദ്രജിത്ത് അവതരിപ്പിച്ച "വിഷ്ണു " എന്ന കഥാപാത്രം ആണ് . വ്യത്യസ്ഥമായ പല വേഷങ്ങളും ചെയ്ത ഇന്ദ്രജിത്ത്, വളരെ നല്ല രീതിയില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നു . ഡയലോഗ് പ്രസന്റേഷന്‍ സൂപ്പര്‍ ആയിരുന്നു എന്ന് പറയാതെ വയ്യ . പിന്നെ പതിവ് വളിപ്പ് കോമഡിക്കാരെ ഒന്നും കുത്തി നിരക്കാതെ തന്നെ സിനിമയില്‍ ഫലിതം കാണിക്കാം എന്നു ഈ സിനിമയും തെളിയിച്ചു .

ചുരുക്കത്തില്‍ ... സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നു ആസ്വദിച്ചു കാണാവുന്ന ഒരു നല്ല ചിത്രം .

പീ . എസ് 1: തനുശ്രീ ഘോഷ് ... ഒരു മസാല്‍ ദോശ തന്നെ
പീ. എസ് 2 : സിനിമ കഴിഞ്ഞു വരുന്ന വഴി 'സം സം ' ന്നു മട്ടന്‍ പെപ്പര്‍ ഫ്രൈ യും പൊറോട്ടയും ഒരു ബനാന സ്പ്ലിറ്റ് ഉം തട്ടി .. സൂപ്പര്‍ ആണ്




Sunday, January 15, 2012

കണ്ടത് പറഞ്ഞാല്‍ : സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാര്‍


കഴിഞ്ഞ ദിവസം പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ കണ്ടു . മിക്കപ്പോഴും ഒരു സിനിമയുടെ രണ്ടാം ഭാഗം വിജയിക്കാറില്ല അല്ലെങ്കില്‍ ഒന്നാംഭാഗത്തിന്റെ നിഴലായി ഒതുങ്ങും .ഉദയനാണ് താരം എന്ന സിനിമയിലെ , ഒരു പ്രധാന കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് അഥവാ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ അവലമ്പിച്ചു ഒരു സിനിമ എടുത്തപ്പോള്‍ അത് ഉദയനാണ് താരത്തിന്റെ നിഴല്‍ പോലും ആയില്ല എന്നതാണ് ദുഃഖസത്യം !

ആക്ഷേപഹാസ്യം എന്ന രീതിയില്‍ സ്വീകരിക്കാന്‍ ആവാത്ത ആഭാസത്തരം ആണ് ഈ ചിത്രം ഉടനീളം . ശ്രീനിവാസന്റെ പഴയ കാല സ്ക്രിപ്റ്റുകളുടെ ഏഴയലത്തു വരില്ല സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ സ്ക്രിപ്റ്റ്‌ . ഉദയനാണ് താരത്തില്‍ ശക്തമായ ഒരു കഥ ഉണ്ടായിരുന്നു എങ്കിലും ഈ ചലച്ചിത്ര ആഭാസത്തില്‍ കഥയില്ലായ്മ ആണ് മുഴച്ചു നിന്നത് . സിനിമാല പോലുള്ള പരിപാടികള്‍ ഈ ചിത്രത്തിലും എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . അത് പോലെ ഒരു പരിപാടി ചലച്ചിത്രമായി കാണാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെ തോന്ന്യാസം എന്നേ പറയാന്‍ പറ്റൂ .

ഉദയനാണ് താരത്തിലെ മിക്ക കഥാപാത്രങ്ങളെയും ഈ ചിത്രത്തിലും കാണിക്കാനോ പരാമര്‍ശിക്കാനോ ശ്രമിക്കുന്നു എന്നത് ഒഴിച്ചാല്‍ , ആ ചിത്രവുമായി നിലവാരത്തിന്റെ കാര്യത്തില്‍ പുലബന്ധം പോലും പുലര്‍ത്താന്‍ ശ്രീനിവാസന് ആവുന്നില്ല . സംവിധായകനെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല , അതേതോ പാവം ( ആയിരിക്കും ) . ഉദയനാണ് താരത്തിന്റെ തിരക്കഥ ശ്രീനിവാസന്‍ എഴുതിയെങ്കില്‍ , സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ തിരക്കഥ , സരോജ്കുമാര്‍ എന്ന കഥാപാത്രം ആയി മാറിയോ മറ്റോ ആയിരിക്കണം ശ്രീനിവാസന്‍ എഴുതിയത് ! അല്ല അങ്ങനെ പറയുന്നതിലും വല്ല്യ കാര്യമില്ല , കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനു ഇടയ്ക്കു , ശ്രീനിവാസന്റെ ഭേദപ്പെട്ട ഒന്നോ രണ്ടോ സ്ക്രിപ്റ്റ് ആയിരിക്കും മലയാളചലച്ചിത്ര "വ്യവസായത്തിന് " ലഭിച്ചിരിക്കുക .

പലപ്പോഴും മോഹന്‍ലാലിനെ നേരിട്ട് ടാര്‍ഗറ്റ് ചെയ്ത പോലെ ആയിരുന്നു സീനുകള്‍ . മിമിക്രി താരങ്ങളെ ഡ്യൂപ്പ് പോലെ കാണിച്ചു , സിനിമയെ ഇറിട്ടെറ്റിംഗ് ആക്കാനും ഈ സിനിമയ്ക്ക് സാധിച്ചു !

വിനീത് ശ്രീനിവാസിന്റെ കഥാപാത്രത്തെ പൊലിപ്പിക്കാന്‍ ശ്രമിച്ചു അമ്പേ പരാജയപ്പെടുന്ന ശ്രീനിവാസനെയും ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു . ഒരു സീന്‍ പോലും കയ്യടക്കത്തോടെ എഴുതാന്‍ അദ്ദേഹത്തിന് സാധിച്ചില്ല . അല്ല , നല്ല ഒരു കഥ ഇല്ലാതെ എങ്ങനെ സീന്‍ നന്നാവും ? !! ഓരോ കഥാപാത്രങ്ങള്‍ വന്നു , ടീ വീ യില്‍ വാര്‍ത്ത വായിക്കുന്നത് പോലെ കഥ പറഞ്ഞു തരാന്‍ ശ്രമിക്കുന്നതാണ് ഞാന്‍ കണ്ടത് . തുടക്കത്തില്‍ മുകേഷിന്റെ ബേബിക്കുട്ടന്‍ എന്ന കഥാപാത്രം വന്നു ഒരു പതിനഞ്ചു മിനുറ്റ് കഥ "റിപ്പോര്‍ട്ട് " ചെയ്യും . പിന്നെ സരോജ്കുമാരിന്റെ ഭാര്യ കുറച്ചു കഥ റിപ്പോര്‍ട്ട് ചെയ്യും . കഷ്ടം തന്നെ !

സിനിമ തീരാന്‍ ആവുമ്പോ "സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ് "എന്ന് പലരെക്കൊണ്ടും വിളിപ്പിക്കാനായി ശ്രീനിവാസന് !!

രണ്ടു പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , സുപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ ,റേറ്റിംഗ് അര്‍ഹിക്കാത്ത , മലയാളസിനിമ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായം ആയിരിക്കും .

പറയാനുള്ളത് പറഞ്ഞു .. വേണമെങ്കി പോയി തലവെയ്ക്കാം !

Sunday, November 27, 2011

ബ്രേക്ക്‌ഫാസ്റ്റ്‌


ആഹാരം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ഒരു ജീവി ആണ് ഞാന്‍ . അതിപ്പോ ബ്രേക്ക്‌ ഫാസ്റ്റ് , ലഞ്ച് , ഡിന്നര്‍ ന്നു സമയം നോട്ടം ഒന്നൂല്ല .തിരോന്തോരത്ത് എത്തിയെ പിന്നെ അധികം തീറ്റ പരീക്ഷണങ്ങള്‍ ഒന്നൂല്ല . ഒരു രണ്ടു മാസം ഞാന്‍ ഒരു ലോഡ്ജില്‍ ആരുന്നു താമസം .അതിന്റെ തൊട്ടടുത്ത്‌ , ഒരു ഹോട്ടലുണ്ട് . ബ്രേക്ക്‌ ഫാസ്റ്റ്‌ പതിവായി അവിടുന്നാ.
ഒരു ചായക്കാശു കൊണ്ട് മനോരമേം മാത്രുഭൂമീം കേരളാ കൌമുദിയും വായിക്കുന്ന രണ്ടു അമ്മാവന്മാര്‍ ആണ് അവിടുത്തെ സ്ഥിരം കാഴ്ച .സ്പോര്‍ട്സ്‌ വാര്‍ത്ത അടക്കം എല്ലാത്തിലും നല്ല പിടിപാടാ . മുല്ലപ്പെരിയാര്‍ പ്രശ്നം ഒക്കെ നമ്മുടെ കേന്ദ്രമന്ത്രിമാരേക്കാള്‍ വ്യക്തമായി ലവര്‍ക്ക് അറിയും.

അവിടെ ചെന്ന് കഴിക്കാന്‍ ഇരിക്കുമ്പോ ആണ് എനിക്കൊരു സമാധാന്‍ , ഒരു റൊട്ടി കടിച്ചു പറിച്ചു , അതിന്റെ പാതി പാത്രത്തില്‍ വെച്ചിട്ട് പോകുന്ന ചില ജീവികളുടെ കൂടെ ഇരുന്നു കഴിക്കുമ്പോ തന്നെ മനസ്സിന് ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടില്ല. ഇവിടെ നല്ല അധ്വാനിക്കുന്ന ചേട്ടന്മാര്‍ വന്നു . രണ്ടു കുറ്റി പുട്ടും പയറും , അതിനു അലങ്കാരത്തിനു ഒരു പഴം പുഴുങ്ങിയതും മേമ്പൊടിക്ക് രണ്ടു മുട്ട പുഴുങ്ങിയതും , പുട്ട് കുറ്റി കണക്കുള്ള ഗ്ലാസ്സില്‍ ചായേം വലിച്ചു കേറ്റിയിട്ട് കൂളായി ഇറങ്ങി പോവും . ബൈ ദി ബൈ അവിടെ പുട്ടു മാത്രല്ല ഉള്ളത് ,ഇടിയപ്പം , ഇഡലി , ദോശ , മസാല ദോശ , അപ്പം അങ്ങനെ കുറെ ഐറ്റംസ് ഒണ്ടു . ഞാന്‍ കേറി ചെന്നാല്‍ ഒരു പൊക്കമുള്ള ചേട്ടന്‍ വന്നിട്ട് ഉള്ള സംഭവങ്ങളുടെ ലിസ്റ്റ് പറയും . എന്തിന്റെം കൂടെ പപ്പടം വെക്കുന്നത് ആ ചേട്ടന്റെ ഒരു വീക്ക്നെസ്സ് ആണ് . പിന്നെ മുട്ട പുഴുങ്ങിയത് എടുക്കട്ടെ എന്ന് എന്നും ചോദിക്കും . രാവിലെ മുട്ട പുഴുങ്ങിയത് കഴിക്കൂല്ലന്നു വരെ പറഞ്ഞു നോക്കി . എങ്കിലും എന്നെങ്കിലും ഞാന്‍ കഴിക്കും ന്നു ഉള്ള പ്രതീക്ഷയില്‍ ചേട്ടന്‍ ചോദിക്കും .. പാവം ചേട്ടന്‍ നല്ല ശുഭാപ്തിവിശ്വാസം ഉള്ള ആളാണെന്നു തോന്നുന്നു ..

ആ പിന്നെ, അവിടെ രസവട ഉണ്ട് രാവിലെ . അത് നല്ല ഒരു സംഭവം ആണ് . അപ്പത്തിന്റെ കൂടെ രണ്ടു ദിവസം ഞാന്‍ കഴിച്ചാരുന്നു . നല്ല പൊക്കമുള്ള ഒരു മെലിഞ്ഞ ചേട്ടന്‍ ഞാന്‍ കഴിക്കാന്‍ വരുന്ന സമയത്തു വരും .. പുള്ളി ആരാംസെ രണ്ടു കുറ്റി പുട്ട് കഴിക്കും , ലക്ഷ്മണ്‍ ഡ്രൈവ് ചെയ്യുന്ന പോലെ ,പക്ഷെ പുട്ടിനു വേദനിക്കാന്‍ പാടില്ല എന്ന പോലെ . പുള്ളീടെ കൂടെ പൊക്കം കുറഞ്ഞ വേറൊരു ചേട്ടന്‍ വരും .. അപ്പത്തിനോടും മുട്ടക്കറിയോടും എന്തോ ദേഷ്യം ഉള്ള പോലെ ആണ് പുള്ളിയുടെ ഒരു കഴിപ്പ് . അപ്പത്തിനെ ഒക്കെ കടിച്ചുകീറി വെട്ടി വിഴുങ്ങും , എന്നാലും പുള്ളിയുടെ മുഖം കണ്ടാല്‍ അറിയാം അത് എന്ജോയ്‌ ചെയ്യുന്നുണ്ട് ന്നു . പിന്നെ നല്ല പ്രായം ഉള്ള ഒരു അമ്മാവന്‍ വരും , ഇഡലി ആണ് പുള്ളി സ്ഥിരം കഴിക്കുക , സാമ്പാര്‍ ഒഴിക്കില്ല , ചമ്മന്തി കൂട്ടി . ആ അമ്മാവന്‍ ഒരു വിഷമത്തില്‍ ആണ് എപ്പോഴും , എന്താണോ എന്തോ .. രാവിലെ വീട്ടീന്നു കഴിക്കാന്‍ പറ്റാത്ത എന്തോ പ്രശ്നം ആരിക്കും .. ആ പ്രായത്തില്‍ എന്തായാലും ജോലി ഒന്നും ചെയ്യാന്‍ പോകാന്‍ പറ്റും ന്നു തോന്നുന്നില്ല . ഇനി പണ്ടത്തെ ശീലത്തിനു പുറത്തൂന്ന് കഴിക്കുന്നതാണോ എന്തോ .. ആ അറിയത്തില്ല .

പിന്നെ സ്ഥിരം വരുന്നൊരു കക്ഷി ഉണ്ട് , ഏതോ ബസ്‌ പിടിക്കാന്‍ ഉള്ള ഒരു ചെക്കന്‍ ആണ് . ടപ്പ്‌ ടപ്പേ ന്നു പുട്ട് തിന്നുന്ന കണ്ടാല്‍ അന്തിച്ചു പോവും . അത്രേം സ്പീഡാ . പുട്ടും തിന്നു ചായേം ഒറ്റ വീര്‍പ്പിനു കുടിച്ചു ആ പയ്യന്‍ ഒറ്റ ഓട്ടം ആണ് .. ഹോ , പാവം .അപ്പൊ അവിടെ ഒരു വല്യപ്പന്‍ വരും . മാനേജര്‍ ചേട്ടന്‍ ആ പുള്ളിക്ക് പത്തു രൂപാ കൊടുക്കും . പതിവാ . അതും മേടിച്ചു കണ്ണില്‍ വെച്ച് പ്രാര്തിച്ചിട്ടു ആ വല്യപ്പന്‍ അങ്ങ് പോവും .. അപ്പോഴേക്കും എന്റെ ഫുഡ്‌ അടി കഴിയും .. പിന്നെ ആപ്പീസിലേക്ക് പോകണമല്ലോ ന്ന വിഷമത്തില്‍ കാശും കൊടുത്തു ഇറങ്ങി ലോഡ്ജിലെക്ക് ..

Saturday, October 8, 2011

കണ്ടത് പറഞ്ഞാല്‍ : ഇന്ത്യന്‍ റുപ്പി


ഇന്ന് ഇന്ത്യന്‍ റുപ്പീ കണ്ടു ..

ഒരു രഞ്ജിത്ത് പടം . എല്ലാ പടത്തിലും ഗുണപാഠവും സാരോപദേശവും കൊടുക്കണം എന്ന് ഏതാണ്ട് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു രഞ്ജിത്തിന് . മൂന്നു ലക്ഷം രൂപ ഉണ്ടാക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ ഇറങ്ങി .. ഒരു കോടി രൂപയ്ക്കു വേണ്ടി അഭ്യാസങ്ങള്‍ കാണിക്കേണ്ടി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയിലൂടെ ആണ് ചിത്രം വികസിക്കുന്നത് .

പൃഥ്വിരാജ് സൂപ്പര്‍ ഹീറോ അല്ല , ഒരു സാദാ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കെര്‍ . ചില തമാശ രംഗങ്ങള്‍ ഒഴിച്ച് വൃത്തിയായി കൈകാര്യം ചെയ്തിരിക്കുന്നു .

തിലകന്‍ , ഈ ചിത്രത്തിലെ ഏറ്റവും പ്രോമിനന്റ്റ്‌ ആയുള്ള ഒരു കഥാപാത്രം , കണ്ടു മടുത്ത വേഷഭാവങ്ങള്‍ ആണെങ്കിലും തിലകന്റെ അഭിനയപ്രതിഭയോട്
ഒക്കുന്ന മറ്റൊന്ന് ഇന്ന് മലയാളസിനിമയില്‍ ഇല്ലാ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന കഥാപാത്രം . തിലകന്റെ ചില ഡയലോഗുകള്‍ കയ്യടി വാങ്ങുന്നു .

ഒരു ചിത്രത്തില്‍ ഒരു നായിക വേണം , എന്നത് സിനിമയിലെ അലിഖിതനിയമം ആണല്ലോ. ആ പോസ്റ്റ്‌ ഫില്‍ ചെയ്യാനായി റീമ കല്ലിങ്ങല്‍

ജഗതി തനിക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു . പിശുക്കും കൂറത്തരവും പല പടങ്ങളിലും ചെയ്തിട്ടുണ്ടെങ്കിലും മാനറിസങ്ങളിലെ വ്യത്യസ്തത കൊണ്ട്
കഥാപാത്രത്തെ നന്നാക്കാന്‍ ജഗതിയെ കഴിഞ്ഞിട്ടേ ആളുള്ളൂ

ടിനി ടോം , നായകന്‍റെ സുഹൃത്ത് ആ വേഷം , വെറും നിഴല്‍ ആവാതെ ചെയ്ത തീര്‍ക്കുന്നു .

പിന്നെ , രന്ജിതിന്റെ ചിത്രങ്ങളില്‍ ഈ ഇടെ ആയി കാണാറുള്ള കുറച്ചു പതിവ് താരങ്ങളും .

ഒരു ക്യാമ്പസ്‌ ഗാനരംഗത്ത് , എല്ലാവരും മെഴുകുതിരി പയ്യെ വീശുന്ന ഒരു സീന്‍ ഉണ്ടാരുന്നു .. മനസ്സ് നിറഞ്ഞു കൂവാനാ തോന്നീത് പിന്നെ , പൃഥ്വിരാജ് വീട്ടില്‍ ചില കോമഡി ചെയ്യാന്‍
ശ്രമിച്ചു .. അമ്പേ പരാജയപ്പെട്ടു എന്നേ പറയേണ്ടൂ .


കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം . പൃഥ്വിരാജ് കോഴിക്കോടന്‍ ഭാഷ പറഞ്ഞു തുടങ്ങുമെന്കിലും , ഇടക്കൊക്കെ കോട്ടയമോ .. തെക്കന്‍ രീതിയോ ഒക്കെ കയറി വരുന്നു .
പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാണിച്ച കണിശത കാണിക്കാന്‍ പൃഥ്വിക്ക് ആവുന്നില്ല . എങ്കിലും അവസാന സീനുകളില്‍ നല്ല അഭിനയം കാഴ്ച വെക്കാനായി എന്നാണു എനിക്ക് തോന്നിയത് .

ഒതുക്കത്തില്‍ ചെയ്ത തിരക്കഥ . അത് , കഥ കെട്ടുറപ്പോടെ കൊണ്ട് പോകാന്‍ രഞ്ജിത്തിന് സഹായമായി . സംഭാഷണങ്ങള്‍ പലയിടത്തും നാടകീയമായി .
എങ്കിലും ചില ഡയലോഗുകള്‍ നാച്ചുറല്‍ ആയിരുന്നു . പലപ്പോഴും അത്തരം സംഭാഷണങ്ങള്‍ കയ്യടിയും പൊട്ടിച്ചിരിയും തീയേറ്ററില്‍ നിറച്ച .

തമാശക്ക് വേണ്ടിയുള്ള സ്ട്രീം ഒഴിവാക്കിയുള്ള പടങ്ങള്‍ കാണുന്നത് മനസ്സിന് ഒരു സന്തോഷമാ . സ്വാഭാവികമായി സംഭാഷനങ്ങളില്‍ കടന്നു വരുന്ന കുസൃതിയും തമാശയും പ്രേക്ഷകന്‍
എന്ന നിലയില്‍ എനിക്കിഷ്ടപ്പെട്ടു

കാശ് ഒരു കയ്യില്‍ നിന്നും മറ്റൊരു കയ്യിലേക്ക് മാറുന്നതും മറിയുന്നതും അതില്‍ തന്നെ മനുഷ്യ ബന്ധങ്ങള്‍ , നാം പോലും അറിയാതെ വരുന്നതും എല്ലാം തരക്കേടില്ലാതെ ചെയ്യാന്‍ രഞ്ജിത്തിന് സാധിച്ചു .
രഞ്ജിത്തിന്റെ പാലേരിമാണിക്യതോടും , പ്രാഞ്ചിയെട്ടനോടും കിട നില്‍ക്കില്ല ഇന്ത്യന്‍ റുപ്പീ , എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയില്‍ ഒപ്പിച്ചു വെക്കാന്‍ രഞ്ജിത്തിന് സാധിച്ചു .
നമ്മുടെ സമൂഹത്തില്‍ പരിചയമുള്ള പലരുടെയും സാന്നിധ്യം സിനിമയില്‍ ഉടനീളം വരുത്തി , പ്രേക്ഷകനോട് അടുത്ത് സംവദിക്കാനും , അവരെ ആസ്വദിപ്പിക്കാനും ഇന്ത്യന്‍ രുപ്പീക്ക് സാധിച്ചു .

ഇതൊരു സൂപ്പര്‍ ഹീറോ ഫിലിം അല്ല .. സംവിധായകന്റെ സിനിമയാണ് . തീയേറ്ററില്‍ പോയി കാണാവുന്ന ചിത്രം .


പീ . എസ് : വീട്ടില്‍ പോവാന്‍ വേണ്ടി അപ്പീസീന്നു ഇറങ്ങീതാ .. നേരെ സില്മക്ക് പോയി .. റൂം മേറ്റ്സ് ചെക്കന്മാര്‍ പോകുന്നു എന്ന് പറഞ്ഞപ്പോ .. വീട്ടില്‍ പോകുന്ന പ്ലാന്‍ മാറ്റി . അതിനു അമ്മ കലിപ്പായി .. പാവം ഞാന്‍ . എന്തായാലും നഷ്ടം വന്നില്ല .




Wednesday, September 14, 2011

കണ്ടത് പറഞ്ഞാല്‍ - സെവന്‍സ്



ഇന്നലെ അത്താഴം കഴിചോണ്ടിരുന്നപ്പോ ഒരു വിളി .. സെവന്‍സ് കാണാം . അന്വേഷിച്ചപ്പോ കഴക്കൂട്ടത്ത് പടം ഓടുന്നുണ്ട് ..പോയേക്കാം ,

ജോഷിയുടെ പതിവ് പടങ്ങളില്‍ നിന്നുള്ള ആകെ വ്യത്യാസം സൂപ്പര്‍ താരങ്ങള്‍ ഇല്ല എന്നത് മാത്രം . കഥയില്ലായ്മയും , അനീതിക്കെതിരെ ഉള്ള പോരാട്ടവും ഒക്കെ പതിവ് പോലെ തന്നെ . ഫുട്ബോള്‍ ന്റെ ഒരു പശ്ചാത്തലം ഉണ്ട് , അതും ഇപ്പൊ പുതുമ അല്ലല്ലോ :)

ഏഴെട്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള കഥ , പിന്നെ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ ക്വട്ടേഷന്‍ സംഘങ്ങള്‍ , പോലീസ് , പ്രേമം , പ്രേമം പോലെ എന്തോ ഒന്ന് , ചുമ്മാ രണ്ടു നായികമാര്‍ ,വില്ലന്‍ ആങ്ങള , ലവന്റെ മാനസാന്തരം, ഉപദേശം , എല്ലാവരും ഊഹിക്കുന്ന , എന്നാല്‍ സംവിധായകന്‍ ട്വിസ്റ്റ്‌ ആണെന്ന് വിചാരിക്കുന്ന ഒരു വില്ലന്‍ ...... ത്ഫൂ ! ഇതൊക്കെ തന്നെ പടം .

അപ്പന്‍ പോലീസില്‍ ആയിരിക്കണം ., പുള്ളി ഏറ്റുമുട്ടലില്‍ മരിക്കണം എന്നാലെ ആദര്‍ശ ധീര (ന്‍) യായ ഒരു പോലീസ് ഓഫീസര്‍ മകള്‍ ( ന്‍ ) ഉണ്ടാവൂ എന്ന് എല്ലാ സില്മാക്കാരും അങ്ങ് തീരുമാനിച്ചു വെച്ച്ചേക്കുവാണോ ?

എല്‍ പീ സ്കൂള്‍ ടീച്ചര്‍മാര്‍ , എല്ലാവരെയും പിള്ളാരായി കാണുന്നതൊക്കെ കണ്ടു കണ്ടു ബോറടിച്ചു .. പിന്നെ കൂട്ടുകാരുടെ ... ഡാ നമുക്കെന്നും ഓര്‍ക്കാന്‍ നമ്മുടെ ഒരു സുന്ദര സുരഭില ഫ്രണ്ട്ഷിപ്‌ കാലം ഉണ്ടല്ലോ എന്ന ചീഞ്ഞ ഡയലോഗ് .

ഓര്‍മിക്കാന്‍ ഒരു സീനോ, തമാശയോ , അഭിനയമോ , പാട്ടോ ഒന്നുമില്ല .. :-|

പടത്തില്‍ മൊത്തം ഒന്നും ഇല്ലാത്ത കൊണ്ടായിരിക്കും , നദിയ മൊയ്തു ട്രാക്ക് സ്യൂട്ട് ഇട്ടു ജോഗിംഗ് ചെയ്യുന്ന സീനിനു കാഴ്ചക്കാര്‍ കയ്യടിക്കുന്നുണ്ടായിരുന്നു . ഉപദേശം ഒരു പരിധി കടന്നപ്പോള്‍ നല്ല രീതിയില്‍ കൂവലും .. സെന്റി ഡയലോഗ് നു അത് പോലെ തന്നെ മതിയേന്നുള്ള നിലവിളിയും ഉണ്ടായിരുന്നു .

കൊച്ചു കുട്ടികളെ ഈ പടം കാണിക്കരുത് എന്നാണു എന്റെ അഭിപ്രായം .. അല്പം ഭീകരമായ വയലന്‍സ് സീനുകള്‍ ഉണ്ട് .. പിള്ളാര്‍ ഇതൊന്നും കാണുന്നില്ല എന്നല്ല , എങ്കിലും ...

ഇന്‍ ഷോര്‍ട്ട് : ടിക്കറ്റെടുത്തു .. കണ്ടു .. ബോറടിച്ചു !

gplus utube buzz