
അങ്ങനെ ഹിസ്റ്ററി ഉണ്ടാക്കിയ മൈക്കില്‍ ജാക്സന് ഹിസ്റ്ററി ആയി .. പാവം ..
സ്കൂളില്‍ പഠിക്കുന്ന സമയത്ത് അറിയുന്ന ഏക ഇംഗ്ലീഷ് പാട്ടുകാരന് M J ആരുന്നു .,. ആദ്യം കേട്ട POP സംഗീതവും M J ടെ തന്നെ ..
അക്കാലത്തൊക്കെ മുടി ഒന്ന് നീട്ടി വളര്‍ത്തിയാല്‍ വരുന്ന ചോദ്യം " നീ ആരെടാ മൈക്കില്‍ ജാക്സനോ ?? !! " എന്നാരുന്നു ..
ഇന്ന് രാവിലെ t v ഇല് ഒരു അനാലിസിസ് നടത്തുന്നു അദ്ദേഹം മരിച്ചത് കൊണ്ട് ഉണ്ടാകാവുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ... ഇംഗ്ലണ്ടില്‍ വെച്ച് അടുത്ത മാസം നടത്താനിരുന്ന concert മുടങ്ങിയതിലുള്ള പ്രശ്നങ്ങള്‍ , മൊത്തം ഡോളര്‍ കണക്കുകള്‍ , കാണിക്കുന്ന രംഗം M J യുടെ മൃതദേഹം പോസ്റ്റ് മോര്ടം നു കൊണ്ട് പോവുന്നത് !!ഒരു മാതിരി പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പരിപാടി .. media അധപതിച്ചു കൊണ്ടിരിക്കുന്നു .. വേറെ ഒരു ചാനല്‍ അദേഹത്തിന്റെ പോപ്പുലാരിറ്റി നെ പറ്റി " റിസര്‍ച്ച് " ചെയ്യുന്നു ചെയ്യുന്നത് ഇങ്ങനെ : ഒരു റേഡിയോ ജോക്കി യെ വിളിച്ചു ചോദിക്കുന്നു ... : നിങ്ങളെ ആരേലും ഒക്കെ വിളിച്ചു മൈക്കില്‍ ജാക്സന്റെ പാടു വേണമെന്ന് ചോദിക്കരുണ്ടോ .. കേമായിരിക്കനു റിസര്‍ച്ച്
റൂം മേറ്റ് ന്റെ കമന്റ് ... മൈക്കില്‍ ജാക്സന്റെ പോപ്പുലാരിറ്റി അറിയണമെങ്കില്‍ നമ്മടെ അച്ഛനമ്മമാരോട് ചോദിക്കണം വേറെ ഒരു മണ്ടന്കൊനാപ്പീടെ പേര് അറിയ്തില്ലെലും മൈക്കില്‍ ജാക്സനെ അവര്‍ അറിയും .. അതെ M J ഒരു ഇതിഹാസം ആയിരുന്നു .. വിവാദങ്ങള്‍ക്കും വാഗ്വാതങ്ങള്ക്കും അപ്പുറം അദേഹത്തിന്റെ സംഗീതവും നൃത്തച്ചുവടുകളും നിലനില്ക്കുകയും ചെയ്യും ..
"M J ..... R I P "