
ഇന്ന് ഇന്ത്യന്‍ റുപ്പീ കണ്ടു ..
ഒരു രഞ്ജിത്ത് പടം . എല്ലാ പടത്തിലും ഗുണപാഠവും സാരോപദേശവും കൊടുക്കണം എന്ന് ഏതാണ്ട് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു രഞ്ജിത്തിന് . മൂന്നു ലക്ഷം രൂപ ഉണ്ടാക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇറങ്ങി .. ഒരു കോടി രൂപയ്ക്കു വേണ്ടി അഭ്യാസങ്ങള്‍ കാണിക്കേണ്ടി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയിലൂടെ ആണ് ചിത്രം വികസിക്കുന്നത് .
പൃഥ്വിരാജ് സൂപ്പര്‍ ഹീറോ അല്ല , ഒരു സാദാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കെര്‍ . ചില തമാശ രംഗങ്ങള്‍ ഒഴിച്ച് വൃത്തിയായി കൈകാര്യം ചെയ്തിരിക്കുന്നു .
തിലകന് , ഈ ചിത്രത്തിലെ ഏറ്റവും പ്രോമിനന്റ്റ് ആയുള്ള ഒരു കഥാപാത്രം , കണ്ടു മടുത്ത വേഷഭാവങ്ങള്‍ ആണെങ്കിലും തിലകന്റെ അഭിനയപ്രതിഭയോട്
ഒക്കുന്ന മറ്റൊന്ന് ഇന്ന് മലയാളസിനിമയില്‍ ഇല്ലാ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന കഥാപാത്രം . തിലകന്റെ ചില ഡയലോഗുകള്‍ കയ്യടി വാങ്ങുന്നു .
ഒരു ചിത്രത്തില്‍ ഒരു നായിക വേണം , എന്നത് സിനിമയിലെ അലിഖിതനിയമം ആണല്ലോ. ആ പോസ്റ്റ് ഫില്‍ ചെയ്യാനായി റീമ കല്ലിങ്ങല്‍
ജഗതി തനിക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു . പിശുക്കും കൂറത്തരവും പല പടങ്ങളിലും ചെയ്തിട്ടുണ്ടെങ്കിലും മാനറിസങ്ങളിലെ വ്യത്യസ്തത കൊണ്ട്
കഥാപാത്രത്തെ നന്നാക്കാന്‍ ജഗതിയെ കഴിഞ്ഞിട്ടേ ആളുള്ളൂ
ടിനി ടോം , നായകന്റെ സുഹൃത്ത് ആ വേഷം , വെറും നിഴല്‍ ആവാതെ ചെയ്ത തീര്‍ക്കുന്നു .
പിന്നെ , രന്ജിതിന്റെ ചിത്രങ്ങളില്‍ ഈ ഇടെ ആയി കാണാറുള്ള കുറച്ചു പതിവ് താരങ്ങളും .
ഒരു ക്യാമ്പസ് ഗാനരംഗത്ത് , എല്ലാവരും മെഴുകുതിരി പയ്യെ വീശുന്ന ഒരു സീന്‍ ഉണ്ടാരുന്നു .. മനസ്സ് നിറഞ്ഞു കൂവാനാ തോന്നീത് പിന്നെ , പൃഥ്വിരാജ് വീട്ടില്‍ ചില കോമഡി ചെയ്യാന്‍
ശ്രമിച്ചു .. അമ്പേ പരാജയപ്പെട്ടു എന്നേ പറയേണ്ടൂ .
കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം . പൃഥ്വിരാജ് കോഴിക്കോടന്‍ ഭാഷ പറഞ്ഞു തുടങ്ങുമെന്കിലും , ഇടക്കൊക്കെ കോട്ടയമോ .. തെക്കന്‍ രീതിയോ ഒക്കെ കയറി വരുന്നു .
പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാണിച്ച കണിശത കാണിക്കാന്‍ പൃഥ്വിക്ക് ആവുന്നില്ല . എങ്കിലും അവസാന സീനുകളില്‍ നല്ല അഭിനയം കാഴ്ച വെക്കാനായി എന്നാണു എനിക്ക് തോന്നിയത് .
ഒതുക്കത്തില്‍ ചെയ്ത തിരക്കഥ . അത് , കഥ കെട്ടുറപ്പോടെ കൊണ്ട് പോകാന്‍ രഞ്ജിത്തിന് സഹായമായി . സംഭാഷണങ്ങള്‍ പലയിടത്തും നാടകീയമായി .
എങ്കിലും ചില ഡയലോഗുകള്‍ നാച്ചുറല്‍ ആയിരുന്നു . പലപ്പോഴും അത്തരം സംഭാഷണങ്ങള്‍ കയ്യടിയും പൊട്ടിച്ചിരിയും തീയേറ്ററില്‍ നിറച്ച .
തമാശക്ക് വേണ്ടിയുള്ള സ്ട്രീം ഒഴിവാക്കിയുള്ള പടങ്ങള്‍ കാണുന്നത് മനസ്സിന് ഒരു സന്തോഷമാ . സ്വാഭാവികമായി സംഭാഷനങ്ങളില്‍ കടന്നു വരുന്ന കുസൃതിയും തമാശയും പ്രേക്ഷകന്
എന്ന നിലയില്‍ എനിക്കിഷ്ടപ്പെട്ടു
കാശ് ഒരു കയ്യില്‍ നിന്നും മറ്റൊരു കയ്യിലേക്ക് മാറുന്നതും മറിയുന്നതും അതില്‍ തന്നെ മനുഷ്യ ബന്ധങ്ങള്‍ , നാം പോലും അറിയാതെ വരുന്നതും എല്ലാം തരക്കേടില്ലാതെ ചെയ്യാന്‍ രഞ്ജിത്തിന് സാധിച്ചു .
രഞ്ജിത്തിന്റെ പാലേരിമാണിക്യതോടും , പ്രാഞ്ചിയെട്ടനോടും കിട നില്‍ക്കില്ല ഇന്ത്യന്‍ റുപ്പീ , എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയില്‍ ഒപ്പിച്ചു വെക്കാന്‍ രഞ്ജിത്തിന് സാധിച്ചു .
നമ്മുടെ സമൂഹത്തില്‍ പരിചയമുള്ള പലരുടെയും സാന്നിധ്യം സിനിമയില്‍ ഉടനീളം വരുത്തി , പ്രേക്ഷകനോട് അടുത്ത് സംവദിക്കാനും , അവരെ ആസ്വദിപ്പിക്കാനും ഇന്ത്യന്‍ രുപ്പീക്ക് സാധിച്ചു .
ഇതൊരു സൂപ്പര്‍ ഹീറോ ഫിലിം അല്ല .. സംവിധായകന്റെ സിനിമയാണ് . തീയേറ്ററില്‍ പോയി കാണാവുന്ന ചിത്രം .