Saturday, October 8, 2011

കണ്ടത് പറഞ്ഞാല്‍ : ഇന്ത്യന്‍ റുപ്പി


ഇന്ന് ഇന്ത്യന്‍ റുപ്പീ കണ്ടു ..


ഒരു രഞ്ജിത്ത് പടം . എല്ലാ പടത്തിലും ഗുണപാഠവും സാരോപദേശവും കൊടുക്കണം എന്ന് ഏതാണ്ട് നിര്‍ബന്ധമുണ്ടെന്നു തോന്നുന്നു രഞ്ജിത്തിന് . മൂന്നു ലക്ഷം രൂപ ഉണ്ടാക്കാന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ ഇറങ്ങി .. ഒരു കോടി രൂപയ്ക്കു വേണ്ടി അഭ്യാസങ്ങള്‍ കാണിക്കേണ്ടി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയിലൂടെ ആണ് ചിത്രം വികസിക്കുന്നത് .

പൃഥ്വിരാജ് സൂപ്പര്‍ ഹീറോ അല്ല , ഒരു സാദാ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കെര്‍ . ചില തമാശ രംഗങ്ങള്‍ ഒഴിച്ച് വൃത്തിയായി കൈകാര്യം ചെയ്തിരിക്കുന്നു .

തിലകന്‍ , ഈ ചിത്രത്തിലെ ഏറ്റവും പ്രോമിനന്റ്റ്‌ ആയുള്ള ഒരു കഥാപാത്രം , കണ്ടു മടുത്ത വേഷഭാവങ്ങള്‍ ആണെങ്കിലും തിലകന്റെ അഭിനയപ്രതിഭയോട്
ഒക്കുന്ന മറ്റൊന്ന് ഇന്ന് മലയാളസിനിമയില്‍ ഇല്ലാ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന കഥാപാത്രം . തിലകന്റെ ചില ഡയലോഗുകള്‍ കയ്യടി വാങ്ങുന്നു .

ഒരു ചിത്രത്തില്‍ ഒരു നായിക വേണം , എന്നത് സിനിമയിലെ അലിഖിതനിയമം ആണല്ലോ. ആ പോസ്റ്റ്‌ ഫില്‍ ചെയ്യാനായി റീമ കല്ലിങ്ങല്‍

ജഗതി തനിക്ക് കിട്ടിയ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു . പിശുക്കും കൂറത്തരവും പല പടങ്ങളിലും ചെയ്തിട്ടുണ്ടെങ്കിലും മാനറിസങ്ങളിലെ വ്യത്യസ്തത കൊണ്ട്
കഥാപാത്രത്തെ നന്നാക്കാന്‍ ജഗതിയെ കഴിഞ്ഞിട്ടേ ആളുള്ളൂ

ടിനി ടോം , നായകന്‍റെ സുഹൃത്ത് ആ വേഷം , വെറും നിഴല്‍ ആവാതെ ചെയ്ത തീര്‍ക്കുന്നു .

പിന്നെ , രന്ജിതിന്റെ ചിത്രങ്ങളില്‍ ഈ ഇടെ ആയി കാണാറുള്ള കുറച്ചു പതിവ് താരങ്ങളും .

ഒരു ക്യാമ്പസ്‌ ഗാനരംഗത്ത് , എല്ലാവരും മെഴുകുതിരി പയ്യെ വീശുന്ന ഒരു സീന്‍ ഉണ്ടാരുന്നു .. മനസ്സ് നിറഞ്ഞു കൂവാനാ തോന്നീത് പിന്നെ , പൃഥ്വിരാജ് വീട്ടില്‍ ചില കോമഡി ചെയ്യാന്‍
ശ്രമിച്ചു .. അമ്പേ പരാജയപ്പെട്ടു എന്നേ പറയേണ്ടൂ .


കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം . പൃഥ്വിരാജ് കോഴിക്കോടന്‍ ഭാഷ പറഞ്ഞു തുടങ്ങുമെന്കിലും , ഇടക്കൊക്കെ കോട്ടയമോ .. തെക്കന്‍ രീതിയോ ഒക്കെ കയറി വരുന്നു .
പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാണിച്ച കണിശത കാണിക്കാന്‍ പൃഥ്വിക്ക് ആവുന്നില്ല . എങ്കിലും അവസാന സീനുകളില്‍ നല്ല അഭിനയം കാഴ്ച വെക്കാനായി എന്നാണു എനിക്ക് തോന്നിയത് .

ഒതുക്കത്തില്‍ ചെയ്ത തിരക്കഥ . അത് , കഥ കെട്ടുറപ്പോടെ കൊണ്ട് പോകാന്‍ രഞ്ജിത്തിന് സഹായമായി . സംഭാഷണങ്ങള്‍ പലയിടത്തും നാടകീയമായി .
എങ്കിലും ചില ഡയലോഗുകള്‍ നാച്ചുറല്‍ ആയിരുന്നു . പലപ്പോഴും അത്തരം സംഭാഷണങ്ങള്‍ കയ്യടിയും പൊട്ടിച്ചിരിയും തീയേറ്ററില്‍ നിറച്ച .

തമാശക്ക് വേണ്ടിയുള്ള സ്ട്രീം ഒഴിവാക്കിയുള്ള പടങ്ങള്‍ കാണുന്നത് മനസ്സിന് ഒരു സന്തോഷമാ . സ്വാഭാവികമായി സംഭാഷനങ്ങളില്‍ കടന്നു വരുന്ന കുസൃതിയും തമാശയും പ്രേക്ഷകന്‍
എന്ന നിലയില്‍ എനിക്കിഷ്ടപ്പെട്ടു

കാശ് ഒരു കയ്യില്‍ നിന്നും മറ്റൊരു കയ്യിലേക്ക് മാറുന്നതും മറിയുന്നതും അതില്‍ തന്നെ മനുഷ്യ ബന്ധങ്ങള്‍ , നാം പോലും അറിയാതെ വരുന്നതും എല്ലാം തരക്കേടില്ലാതെ ചെയ്യാന്‍ രഞ്ജിത്തിന് സാധിച്ചു .
രഞ്ജിത്തിന്റെ പാലേരിമാണിക്യതോടും , പ്രാഞ്ചിയെട്ടനോടും കിട നില്‍ക്കില്ല ഇന്ത്യന്‍ റുപ്പീ , എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയില്‍ ഒപ്പിച്ചു വെക്കാന്‍ രഞ്ജിത്തിന് സാധിച്ചു .
നമ്മുടെ സമൂഹത്തില്‍ പരിചയമുള്ള പലരുടെയും സാന്നിധ്യം സിനിമയില്‍ ഉടനീളം വരുത്തി , പ്രേക്ഷകനോട് അടുത്ത് സംവദിക്കാനും , അവരെ ആസ്വദിപ്പിക്കാനും ഇന്ത്യന്‍ രുപ്പീക്ക് സാധിച്ചു .

ഇതൊരു സൂപ്പര്‍ ഹീറോ ഫിലിം അല്ല .. സംവിധായകന്റെ സിനിമയാണ് . തീയേറ്ററില്‍ പോയി കാണാവുന്ന ചിത്രം .


പീ . എസ് : വീട്ടില്‍ പോവാന്‍ വേണ്ടി അപ്പീസീന്നു ഇറങ്ങീതാ .. നേരെ സില്മക്ക് പോയി .. റൂം മേറ്റ്സ് ചെക്കന്മാര്‍ പോകുന്നു എന്ന് പറഞ്ഞപ്പോ .. വീട്ടില്‍ പോകുന്ന പ്ലാന്‍ മാറ്റി . അതിനു അമ്മ കലിപ്പായി .. പാവം ഞാന്‍ . എന്തായാലും നഷ്ടം വന്നില്ല .
11 comments:

Production controlling um , distribution um engane undaayirunnu ?

കണ്ടതു പറഞ്ഞാല്‍ .. എന്നല്ലേ എഴുതിയെ .. ഈ പറഞ്ഞതൊന്നും ഞാന്‍ കണ്ടില്ല സുഹൃത്തേ !

സംഭാഷണങ്ങള്‍ പലയിടത്തും നാടകീയമായി .
എങ്കിലും ചില ഡയലോഗുകള്‍ നാച്ചുറല്‍ ആയിരുന്നു.

i dont understand what you are making out!

appol rajappan rakhsapethu !!!kurachu nallatheku rajappan's sms kurayumayirikum :)

ഉം.
അപ്പ ശരി.
നാളെത്തന്നെ പോയി കണ്ടുകളയാം!

പലതും ചിലതും തമ്മിലുള്ള വ്യത്യാസമാണോ davamv ക്ക് മനസ്സിലാവാത്തത് ?

mmm appo kollam kuzhappamilla alle...allenkilum prithvi comedy cheyyan onnum kollula ...

പടം അസാമാന്യ ബോറടി ആണ് പ്ര്ധ്വി യു ടെ കുഴപ്പമല്ല കഥ ഇതില്‍ ഒന്നും ഇല്ല

തെറ്റായ വഴിയുലൂടെ പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അബദ്ധം എന്ന് ഒറ്റ അറിയില് പറഞ്ഞാല പോരെ അതിനു ഈ പെടാപ്പാട് പെടാണോ?

ആദ്യ നാല് റീല്‍ ആള്‍ക്കാര്‍ മുഷിഞ്ഞു കോട്ടുവ ഇടും

ഒരു പാടു എല്ലാവരും ഒരുമിച്ചു കൂവി വിളിച്ചു അത്ര ഉണ്ട ത്തിന്റെ സംഗീതാവും ആലാപനം (യേശുദാസ് തന്നെ എന്ന് തോന്നുന്നു )

ബീ ജീ എം അതിനെക്കാള്‍ ബോര്

തിലകന്‍ ഉള്ളത് കൊണ്ട് ആദ്യ പകുതി ഒന്ന് സഹിക്കാന്‍ പറ്റി

പിനെയും കഥ എങ്ങോട്ടോ കാടു കയറുന്നു പ്രജ പതി മമ്മൂട്ടിക്ക് എന്തായിരുന്നോ ചന്ദ്രോത്സവം മോഹന്‍ ലാലിന് ഇതായിരുന്നോ അതാണു ഈ പടം പ്ര്ത്വിക്ക്

രഞ്ജിത്തിന്റെ സ്ഥിരം കുറ്റി കള്ക്കെല്ലാം വെറുതെ റോള്‍ ഉണ്ടാക്കി കൊടുത്തു സ്ഥിരം സ്വന്തം കുറ്റി രേവതി ഉള്‍പ്പടെ

പടം കണ്ടില്ല, കാണണം..

appo kanan ulla cinema listil add madi..:)

appo kanan ulla cinema listil add madi..:)

gplus utube buzz