ഒരു പാടു പേര് പറഞ്ഞു പഴകിയ സംഭവം ആണെങ്കിലും മഴ എന്നും ഒരു പുതുമ തന്നെ ആണു ... ജീവിതത്തിണ്റ്റെ ഒരോ ഘട്ടത്തിലൂടെ കടന്നു പൊവുമ്പോളും മഴ പല രൂപത്തിലും ഭാവത്തിലും പെയ്തു തകര്‍ത്തും തലോടിയും കടന്നു പോയിട്ടുണ്ടു. കാല ഗണനാ ക്രമത്തില്‍ തന്നെ ഓര്‍ക്കാം ...... ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കാലത്തു മഴ പെയ്യുമ്പോള്‍ കുട വീശി വെള്ളം പിടിക്കുക, മഴ തോര്‍ന്നു കഴിഞ്ഞാല്‍ സ്കൂളിലെ കളിസ്ഥലത്തു ചുമ്മാ കിടന്നു ചാടുക എന്നീ വിനോദങ്ങളില്എര്പ്പെടും.ഞാന്‍ പഠിച്ച സ്കൂളില്‍ യൂനിഫോം ഇല്ലാരുന്നു . എന്നാലും മഴകഴിഞ്ഞുള്ള കളി കഴിയുമ്പോള്എല്ലാര്ക്കും യൂനിഫോം ഇട്ട ഒരു പ്രതീതി ആണു,ചെളിയുടെ നിറം. എണ്റ്റെ അച്ചനും അമ്മയും അടുത്തുള്ള ഒരു സ്കൂളില്‍ ആയിരുന്നു പഠിപ്പിച്ചിരുന്നതു, സ്കൂള്‍ വിട്ടു ഞാന്‍ അവരുടെ കൂടെയാണു വീട്ടിലേക്കുവരിക എണ്റ്റെ അവസ്ത കാണുമ്പോള്‍ അവര്‍ പറയും നീ കുറച്ചു മുന്പില് നടന്നൊ എന്നു . . മഴക്കാലം പിന്നെയും വന്നു കൊണ്ടിരുന്നു,അങ്ങനെ ഞാന്‍ ഹായ് സ്കൂളില്‍ എത്തി . അക്കാലത്തു ഓര്‍മ്മ വരുന്നതു സ്കൂള്‍ വിട്ടു മടങ്ങുമ്പോള്‍ പെട്ടെന്നു പൊട്ടി വീഴുന്ന തുലാവര്‍ഷം ആണു. ആണ്‍കുട്ടികള്‍ ബാഗ് കുടയാക്കി നീങ്ങുമ്പോള്‍,പെണ്‍കുട്ടികള്‍ ബാഗ് മാറോടു അടുക്കി പിടിക്കാനണു ശ്രദ്ധിക്കാറുപുസ്തകം നനയാതിരിക്കാനുള്ള് വ്യഗ്രത മാത്രമാണൊ അതിണ്റ്റെ പിന്നില്‍ ... ഏയ് അതു മാത്രമല്ല അല്ലെ. കോളേജില്‍ എത്തിയപ്പോള്‍ മഴ പയ്യെ ജീവിതത്തില്‍ നിന്നും അകന്നു എന്നു തോന്നുന്നു, രാവിലെ മഴ പെയ്യുന്നതു ഓട്ടൊ വിളിക്കുന്നതിലും വൈകിട്ടത്തെ മഴ അതു പെയ്തുതീരുന്നതു വരെ ഉള്ള കാത്തു നില്പിലും ഒതുങ്ങി . പിന്നെ ഓര്‍മ്മ വരുന്നതു ജോലി കിട്ടി കഴിഞ്ഞു ആദ്യമായി ഓഫീസില്‍ പോയ ദിവസം പെയ്ത മഴഒരു പാടു ആഗ്രഹങ്ങള്‍ക്കു മുള പൊട്ടാനുള്ള മഴ ആണെന്നു ഞാന്‍ കരുതി . ഒടുവില്‍ രണ്ടു വര്‍ഷത്തിനു ശേഷം രാജി വെച്ചു യാത്ര പറഞ്ഞു ഓഫീസില്‍ നിന്നും ഇറങ്ങിയപ്പൊളുംമഴ ചാറുന്നുണ്ടായിരുന്നു, ഒരു പുഛഭാവം ആയിരുന്നൊ ആ മഴയ്ക്കു, അറിയില്ല . . ഒടുവില്‍ കഴിഞ്ഞ ദിവസം പെയ്ത മഴ, എവിടെയോ വായിച്ചിട്ടുണ്ടു : " മഴ തുള്ളികളേ നിങ്ങള്‍ക്കു നന്ദി, നിങ്ങള്‍ എണ്റ്റെ കണ്ണുനീര്‍തുള്ളികളെ മറയ്ക്കുന്നു .. " അതും സംഭവിച്ചു. . ഇണ്റ്റര്‍നെറ്റ് കഫെ ഇല് പൊയി ജോലി ലഭിചിട്ടില്ലാ എന്ന അറിയിപ്പും വായിച്ചു തിരിച്ചു വരുമ്പോള്‍ എങ്ങു നിന്നൊ ഒരുകാര്‍മേഘം കരുണയോടെ ഓടിയെത്തി പെയ്തു . . ഇനിയും നന്മകള് മഴ തരും എന്നു വിശ്വസിച്ചുകൊണ്ടു നിര്‍ത്തുന്നു . . .