- ഒഴിമുറി
- ഉസ്താദ് ഹോട്ടല്‍
- മഞ്ചാടിക്കുരു
- ഡയമണ്ട് നെക്ക്ലെയ്സ്
- അയാളും ഞാനും തമ്മില്‍
- 22 ഫീമെയില്‍ കോട്ടയം
- ഈ അടുത്ത കാലത്ത്
ഈ ക്രമത്തില്‍ ആയിരിക്കും ഞാന്‍ കഴിഞ്ഞ വര്‍ഷം കണ്ട സിനിമകള്‍ ലിസ്റ്റ് ചെയ്യുക .
ഒഴിമുറി :
രണ്ടു കാലഘട്ടങ്ങളും മനുഷ്യ മനസ്സുകളും ചിത്രം വരച്ച പോലെ കാണിക്കാന്‍ മധുപാലിനു കഴിഞ്ഞു . ലാല്‍ തലപ്പാവില്‍ കിടിലം ആയിരുന്നു എങ്കില്‍ ഒഴിമുറിയില്‍ കിക്കിടിലന്‍ ആയി . നല്ല പോലെ ഹോ വര്‍ക്ക് ചെയ്തു എടുത്ത പടം .ഉസ്താദ് ഹോട്ടല്‍ :
ഹൃദ്യമായ രംഗങ്ങളും മനോഹരമായ പശ്ചാത്തല സംഗീതവും സിമ്പിള്‍ ആയിട്ടുള്ള കഥയും നന്നായി കോര്‍ത്തിണക്കിയ സിനിമ . അഞ്ജലി മേനോന്റെ എഴുത്ത് അന്‍വര്‍ റഷീദ് സുന്ദരമായി വെള്ളിത്തിരയില്‍ എത്തിച്ചു . ദുല്ഖര്‍ സല്‍മാനും നന്നായി. രാജമാണിക്യത്തില്‍ നിന്നും ബ്രിഡ്ജ് വഴി അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടലില്‍ എത്തിയപ്പോഴേക്കും വളരെ നന്നായി . "സ്വദേശ് " മായുള്ള സാദൃശ്യം ഇല്ലായിരുന്നു എങ്കില്‍ ഒന്നാം സ്ഥാനം ഉസ്താദ് ഹോട്ടല്‍ നു ഞാന്‍ കൊടുത്തേനെ .
മഞ്ചാടിക്കുരു :
നോസ്ടാല്ജിയ ഏറ്റവും മനോഹരമായി സ്ക്രീനില്‍ എത്തിച്ചു അഞ്ജലി മേനോന്‍ എന്നെ ഫ്ലാറ്റ് ആക്കി . സിമ്പിള്‍ ആയിട്ടുള്ള കഥ . മനോഹരമായി ആഖ്യാനം . ബാലതാരങ്ങള്‍ മനം കവര്‍ന്നു .സിനിമയിലെ മുരളിയുടെ സാന്നിധ്യം മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ അഭാവം എത്ര വലുതാണെന്ന് ഓര്‍മ്മപ്പെടുത്തി . മറ്റൊരു മഹാ നഷ്ടമായി തിലകനും..ഡയമണ്ട് നെക്ക്ലെയ്സ് :
ലാല്‍ ജോസ് ഒതുക്കത്തില്‍ ചെയ്ത ഒരു സിനിമ . അടിച്ചുപൊളി യുവത്വവും തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ തെറ്റിലേക്കും ശരിയിലേക്കും ചാഞ്ചാടി മനുഷ്യന്‍ സഞ്ചരിക്കുന്നതും നന്നായി പകര്‍ത്തി . നല്ല പാട്ടുകളും മനോഹരമായ കാസ്ട്ടിങ്ങും സിനിമ മികവുള്ളതാക്കി . ഫഹദ് ഫാസിലും അനുശ്രീയും അഭിനന്ദനം അര്‍ഹിക്കുന്നു .അയാളും ഞാനും തമ്മില്‍ :
വീണ്ടും ലാല്‍ ജോസ് . ഓരോ കഥാപാത്രവും സൃഷ്ടിക്കുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് വളരെ നന്നായി . സുകുമാരിയെ പോലെ സീനിയര്‍ ആയ ഒരു ആര്‍ടിസ്റ്റിനു രണ്ടോ മൂന്നോ സംഭാഷങ്ങള്‍ മാത്രമേ ഉള്ളു. ആ കഥാപാത്രം അത്രെയേ ആവശ്യപ്പെടുന്നുള്ളൂ. നായക കഥാപാത്രം അമാനുഷികന്‍ അല്ല എന്നത് വളരെ നല്ല കാര്യം . ക്ലീഷേ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും നിര്‍ണായകമായ ഒരു അവസരത്തില്‍ ക്ലീഷേയില്‍ നിന്നുമൊന്നു മാറി പിടിക്കാന്‍ അണിയറയില്‍ ഉള്ളവര്‍ ശ്രദ്ധിച്ചു . പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു .പ്രതാപ് പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ മികച്ചതായി . പ്രിഥ്വിരാജ് ചെയ്ത കഥാപാത്രവും നന്നായി. പൊതുവേ സമാധാനമായി ഫാമിലിയെ കൂടെ കൂട്ടി കാണാന്‍ പറ്റിയ ഒരു സിനിമ22 ഫീമെയില്‍ കോട്ടയം :
സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ നു ശേഷം തീവ്രതയുള്ള ഒരു പ്രമേയത്തെ അധികം നാടകീയമാക്കാതെ അവതരിപ്പിക്കാന്‍ ആഷിക് അബു വിനു സാധിച്ചു .വ്യത്യസ്തമായ പ്രോമോ കൊണ്ടും , പോസ്റ്ററിലെ ടാഗ് ലൈന്‍ കൊണ്ടും തനിമ കാട്ടാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയി . മലയാളിയുടെ കപട സദാചാരബോധം മാറ്റി വെച്ചാല്‍ കുടുമ്പ സമേതം കാണാവുന്ന ഒരു ചിത്രം. റിമ കല്ലിങ്കല്‍ ,ഫഹദ് ഫാസില്‍ പ്രതാപ് പോത്തന്‍ എന്നിവര്‍ നന്നായി എന്ന് പറയാതിരിക്കാന്‍ വയ്യ .
ഈ അടുത്ത കാലത്ത് :
'കോക്ക്ടെയിലി'ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ അടുത്ത ചിത്രം ആണ് "ഈ അടുത്ത കാലത്ത് " , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തതു . സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നു ആസ്വദിച്ചു കാണാവുന്ന ഒരു നല്ല ചിത്രം . ഈ സിനിമയുടെ ഹൈലൈറ്റ് ഇന്ദ്രജിത്ത് അവതരിപ്പിച്ച "വിഷ്ണു " എന്ന കഥാപാത്രം ആണ് . വ്യത്യസ്ഥമായ പല വേഷങ്ങളും ചെയ്ത ഇന്ദ്രജിത്ത്, വളരെ നല്ല രീതിയില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നുഓര്ഡിനറിയും സ്പിരിറ്റും ലിസ്റ്റില്‍ പെടുത്താണോ വേണ്ടയോ എന്ന് ആലോചിച്ചു ഒടുവില്‍ ഒഴിവാക്കുകയായിരുന്നു ...
പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ് പറഞ്ഞു തോക്കെടുക്കുന്ന പോലീസ് കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും രിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഇത്തരം സിനിമകള്‍ .
3 comments:
തട്ടത്തിന്‍ മറയത്തും കൂടി ചേര്‍ക്കാമായിരുന്നു !!!
I just hated it
Nice list. Will try to see the movies I haven't seen yet. 22 Female Kottayam , malayalathinu puthuma aanenkilum , Tessa Tracy Whiteny (If Tomorrow Comes) de aduthonnum ethilla. bakki kanda cinema ellam enikkum isthapettu. Malayala cinemakku kurachu bhavi undennu thonniya varsham thanne aanu ithu.
Post a Comment