22 ഫീമെയില്‍ കോട്ടയം കണ്ടു . വ്യത്യസ്തമാര്‍ന്ന പേരുകൊണ്ടും നല്ല ഒരു ടൈറ്റില്‍ സോണ്ഗ് കൊണ്ടും ആഷിക് അബു വിന്റെ ചിത്രം എന്നതുകൊണ്ടും കാണണം എന്ന് ആഗ്രഹിച്ചിരുന്ന ചിത്രം. റിവ്യൂകള്‍ ഒന്നും വായിച്ചിരുന്നില്ല . പലപ്പോഴും റിവ്യൂവില്‍ തിരക്കഥ കേറ്റുന്ന പരിപാടി ഉള്ളതുകൊണ്ടാണ് റിവ്യൂ വായിക്കാത്തത് . ഇനി ഓരോന്നായി വായിക്കണം. റിവ്യൂ വായിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ എങ്ങനെ ആസ്വദിച്ചു എന്നത് ഇവിടെ കുറിച്ചിടാന്‍ ആയില്ലെന്ന് വരും .
ഞാന്‍ എന്തിനു ഇവിടെ കുത്തികുറിച്ച് ഇടുന്നു എന്ന് എ വെച്ചാല്‍ ബ്ലോഗ് തുരുംപെടുക്കാതിരിക്കാനുള്ള ഒരു വഴി . അത്രേ ഒള്ളു .
കാട് കയറുന്നില്ല , സിനിമയിലേക്ക് . തീവ്രമായ ഒരു ചലച്ചിത്ര അനുഭവം ആണു 22 ഫീമെയില്‍ കോട്ടയം. സ്ത്രീ കഥാപാത്രങ്ങള്‍ മുഖ്യ കഥാപാത്രങ്ങള്‍ ആവുന്ന അപൂര്‍വ്വം സിനിമകളില്‍ ഒന്നും ആണു 22 f kottayam . റീമ കല്ലിന്കളും ഫഹദ് ഫാസിലും ആണു പ്രധാന വേഷങ്ങളില്‍ . പിന്നെ മുന്‍കാല നായകന്‍ പ്രതാപ് പോത്തന്‍ , സത്താര്‍ , ടീ ജീ രവി ഒരു പിടി പുതിയ അഭിനേതാക്കളും(താരങ്ങള്‍ എന്ന് വിളിക്കാന്‍ ഇഷ്ടമില്ല :-) ) . മഹാത്വമാര്‍ന്ന ഒരു കിടിലന്‍ പടം എന്നൊന്നും പറയുന്നില്ല . എങ്കിലും ഇന്നത്തെ കാലത്ത് ഇറങ്ങുന്ന ... ഫാമിലി ചിത്രങ്ങള്‍ ,കോമടി പടം , ആക്ഷന്‍ പടം എന്നിങ്ങനെ ലേബല്‍ ല് ഇറങ്ങുന്ന സിനിമകളേക്കാള്‍ എത്രയോ ഭേദം ആണു .
ബാംഗ്ലൂര്‍ ലെ നെഴ്സ്മാര്‍ മിക്കതും പോക്ക് കേസ് ആണു എന്നുള്ള ഒരു സാമാന്യ ജന താല്പര്യം കാത്തു സൂക്ഷിക്കാന്‍ സംവിധായകന്‍ മറന്നിട്ടില്ല ! ( എനിക്കത്ര ഇഷ്ടപ്പെട്ടില്ല ആ സമീപനം ) . എങ്കിലും ഈ ചലച്ചിത്രത്തിന് ഒരു പശ്ചാത്തലം ഒരുക്കാന്‍ അത്തരം ഒരു നീക്കം ആവശ്യമായിരുന്നു . ചടുലമായ സീനുകള്‍ ഇല്ലെന്നു തന്നെ പറയാം . എങ്കിലും തിരക്കഥയിലെ കയ്യോതുക്കം അവസാന സീന്‍ വരെയും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പര്യാപ്തമായി. തീവ്രതയുള്ള ഒരു പ്രമേയത്തെ അധികം നാടകീയമാക്കാതെ അവതരിപ്പിക്കാന്‍ ആഷിക് അബു വിനു സാധിച്ചു .
വ്യത്യസ്തമായ പ്രോമോ കൊണ്ടും , പോസ്റ്ററിലെ ടാഗ് ലൈന്‍ കൊണ്ടും തനിമ കാട്ടാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയി .
കാശ് നഷ്ടമില്ലാതെ , മലയാളിയുടെ കപട സദാചാരബോധം മാറ്റി വെച്ചാല്‍ കുടുമ്പ സമേതം കാണാവുന്ന ഒരു ചിത്രം.

2 comments:
കൊള്ളം ....!
എന്റെ കള്ളത്തരങ്ങളിലെക്കും സ്വാഗതം..
WWW.THEMUSICPLUS.COM
ഹും.. :)
Post a Comment