ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Monday, October 26, 2009

ഒരു ദാസന്‍ ലാബ് ഗാഥ !

ലാബ് എന്ന് പറഞ്ഞാല്‍ ലാബ്രഡോര്‍ പട്ടിയല്ല .. പ്രീ-ഡിഗ്രീ ദിനങ്ങളില്‍ പ്രാക്ടികല്സ് എന്ന് പറഞ്ഞിരുന്ന , എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സ്നേഹപൂര്‍വ്വം ലാബ് എന്ന് വിളിച്ചിരുന്ന സംഭവം .

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസ്‌ ആയോണ്ട് പറയുവല്ല .. ലാബ്‌ ന്നു പറഞ്ഞാ ഒരു സംഭവം തന്നാ .. ഇലക്ട്രിക്കല്‍ ലാബില്‍ കയറി കഴിഞ്ഞാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്പാലം ആണെന്ന് ഇടയ്ക്കു തോന്നാറുണ്ട് .. ലൈവ്‌ ആയി നിക്കുന്ന 400 V AC,230 V AC, 220v DC പോയിന്റുകള്‍ .. എല്ലാടത്തും മൂര്‍ഖന്‍ പാമ്പിനെ പോലെ പത്തി വിരിച്ചും വിരിക്കതെയും കിടക്കുന്ന നിറമുള്ള വയറുകള്‍ ( പഴശ്ശിരാജയില്‍ കനിഹ കാണിച്ചത് അല്ല .. കറന്റ്‌ പോകണത് ) .. സര്‍ക്യുടുകള്‍ .. വൈവകള്‍ .. റെക്കോര്‍ഡ്‌ .. അമ്മ്മേ !!! ഇതിനെല്ലാം പുറമേ ഫാരഡേ ടെ അനിയന്മാരും അച്ചന്മാരും (?) ഒക്കെ ഒണ്ടാക്കിയ മഷീന്സും .. അത്രേം പുതിയതാ സംഭവങ്ങള്‍ !!!
ദോഷം പറയരുതല്ലോ ഞങ്ങള്‍ ഒരു കണക്ഷന്‍ കൊടുത്താല്‍ അങ്ങ് ഇടുക്കി മൂലമറ്റത്തെ ഫ്യുസ് അടിച്ചു പോകുവാരുന്നു . ഇതൊക്കെ പോരാഞ്ഞിട്ട് ഒരു പരീക്ഷേം , പരീക്ഷണങ്ങള്‍ ചെയ്യുന്ന സമയത്ത് ഒന്നും നോക്കത്തില്ല .. പിന്നെ റെക്കോര്‍ഡ്‌ കാണാതെ പടിചോണ്ട് ഒരു പോക്കാ .. 'കിട്ടിയാ കിട്ടി അല്ലേല്‍ സപ്പ്ലി ' . ചില ടീച്ചേര്‍സ്നു അവര്‍ക്ക് സപ്പ്ലി കിട്ടിയ എക്സ്പെരിമെന്റ്സ് ഇടാന്‍ ഒരു അവസരം . റെകോര്‍ഡില്‍ ഒള്ളത് തന്നെ മര്യാദക്ക് പടിക്കതില്ല അന്നേരം ചില സാറന്മാര്‍ അതി ഫീകര ചോദ്യങ്ങള്‍ ഇടും .
ഒരു ലാബ് എക്സാം ന്റെ അന്ന് ഒരു സാര്‍ വേറൊരു സാറിനോട് ചോദിക്കുന്നത് . സാര്‍#1 : പാവം സാര്‍
സാര്‍#2 : ക്രൂരന്‍ സാര്‍ :
പാ സാ : സാറേ ഈ ക്വസ്ടിയന്‍സ് കുറച്ചു പ്രയാസമല്ലേ
ക്രൂ സാ : പിള്ളേര് ചെയ്തു പഠിക്കട്ടെന്നേ !!!
ആറു മാസം കൊണ്ട് പടിക്കാതതല്ലേ എക്സാം ന്റെ അന്ന് പഠിക്കുന്നത് .പിന്നെ നല്ല NIFT കാര്‍ കണ്ടാല്‍ പിടിച്ചോണ്ട് പോവുന്ന മാതിരി നാല് സര്‍ക്യുറ്റ്‌ ഡിസൈന്‍ വരച്ചു തലയും പൊക്കി പിടിച്ചു അങ്ങ് ഇറങ്ങി പോവാം .. ഘുദാ ഗവാ !! ( പണി കിട്ടീന്നു അര്‍ഥം )

ചില പെണ്‍പിള്ളര്‍ സെയിം ബാച്ചില്‍ ഉണ്ടെങ്കില്‍ പരീക്ഷക്ക്‌ മുന്നത്തെ പത്തു പതിനഞ്ച് മിനിറ്റ് കൊണ്ട് ഞാന്‍ പുതിയ ഇരുപത്തഞ്ചു എക്സ്പെരിമെന്റ്സ് എങ്കിലും കേള്‍ക്കാന്‍ ഇടവരും . വെറുതെ ടെന്‍ഷന്‍ ആക്കും .അത് കൊണ്ട് പരീക്ഷ തുടങ്ഗീട്ടെ ഞാന്‍ ലാബില്‍ കേറതൊള്ളൂ ! എട്ടു പേര്‍ ഉള്ള ബാച്ച് ആയിട്ടാണ് പരീക്ഷ . ആരാച്ചാര്‍ എന്ന് നമുക്ക് അന്നേരം തോന്നണ രീതിയില്‍ രണ്ടു ടീച്ചേര്‍സ് ഇരിപ്പുണ്ടാവും ടേബിളില്‍ എട്ടു പേപ്പറുകള്‍ കമഴ്ത്തി വെച്ചേക്കും . അന്നേരം മനസ്സില്‍ തോന്നുന്നതും തോന്നാത്തതും ആയ എല്ലാ ദൈവങ്ങളുടെയും പേര് മനസ്സില്‍ ധ്യാനിച്ച് കൊണ്ട് നമ്മള്‍ ഒരു പേപ്പര്‍ എടുക്കും അതില്‍ ഉള്ള വാരഫലം അനുസരിച്ചിരിക്കും അടുത്ത തവണയും കുളിച്ചൊരുങ്ങി വരണോ വേണ്ടയോ എന്നത് . മൂന്നാം ഭാവത്തില്‍ ചൊവ്വ ഒള്ളത് വല്ലതും കിട്ടിയാല്‍ 'നിഫ്റ്റ് 'കാര്‍ക്ക് പണിയാവും .

അങ്ങനെ ഇലക്ട്രിക്കല്‍ ടെക്നോളജി ലാബ്‌ നു ദാസനും ഞങ്ങളും കേറി .. ഓരോരുത്തര്‍ ധ്യാനിക്കുന്നു പേപ്പര്‍ എടുക്കുന്നു തലയില്‍ കൈ വെക്കുന്നു... തുള്ളി ചാടുന്നു ..തുള്ളാതെ ചാടുന്നു .. ദാസന്റെ അവസരം ആയി . ദാസന്‍ പേപ്പര്‍ എടുക്കുന്നില്ല .. സൂക്ഷിച്ചു നോക്കി നിക്കുവാ . അപ്പൊ സാര്‍ പറഞ്ഞു
:
സാര്‍ : എടുക്കെടോ
ദാസന്‍ അമ്പരന്നു നിക്കുന്നു
സാര്‍ വീണ്ടും : എടൊ, എടുക്കെടോ ..
ദാസന്‍ : വേണ്ട സാര്‍ ..
സര്‍ : എന്തോന്ന് ??
ദാസന്‍ : വേണ്ടതോണ്ടാ സാര്‍
സാര്‍ : എടൊ, തന്നോടല്ലേ എടുക്കാന്‍ പറഞ്ഞത്
ദാസന്‍ ചാടി ടേബിളില്‍ ഇരുന്ന ചായയും വടയും എടുക്കുന്നു .
സാര്‍ : വെക്കെടോ അവിടെ !!!
ദാസന്‍ : ആഹാ ഇതിപ്പോ ഇങ്ങനെ ആയാ .. വേണ്ടാന്നു മൂന്നു തവണ ഞാന്‍ പറഞ്ഞതല്ലേ !!!

*********************************************************************
ഞാന്‍ : എന്താടാ ദാസാ പറ്റിയേ ?
ദാസന്‍ : ഒന്നുമില്ലെടാവേ ഓസിനു ചായേം വടേം കിട്ടിന്നു വിചാരിച്ചു !

Saturday, October 24, 2009

കണ്ടത് പറഞ്ഞാല്‍ (പഴശ്ശിരാജ)


ഈ പറയുന്നതിനെ ഒരു വിമര്‍ശനം ആയോ റിവ്യൂ ആയോ പരിഗണിക്കേണ്ടതില്ല .. സിനിമ കാണാന്‍ ഇഷ്ടമുള്ള ഒരാളുടെ സാധാരണ കാഴ്ച അത്രേ ഒള്ളു ( അത്ര എങ്കിലും ആയാല്‍ നല്ലത് , ആര്‍ക്കു ... ഇത് വായിക്കുന്നവര്‍ക്ക് ).

നല്ലതും ചീത്തയുമായ റിവ്യൂകള്‍ വായിച്ചെങ്കിലും പ്രതീക്ഷയോടെ തുറന്ന മനസ്സുമായാണ് ഇന്ന് രാവിലെ പഴശ്ശിരാജ കാണുവാനായി ഫോറത്തില്‍ പോയത് .
ഇരുനൂറ്റി പതിനഞ്ച് രൂപ കൊടുത്തു പടം കാണാന്‍ പോവുമ്പോ സാധാരണക്കാരന് ഉണ്ടാകാവുന്ന ഒരു അന്കലാപ്പിന്റെ അവസ്ഥ ഒക്കെ ഈ ഉള്ളവന്‍ തരണം ചെയ്തു കഴിഞ്ഞതാണ് , കോളേജ് കുമാരനും ആകാശഗോപുരവും ലങ്കയും ഋതുവും ഒക്കെ മള്‍റ്റിപ്ലെക്സ്‌ കളില്‍ പോയി കണ്ട എനിക്കിനി എന്ത് വരാന്‍ !!!

എനിക്ക് തോന്നീത് ദേ താഴെ :
അ ) ഇത് മലയാളത്തില്‍ ഞാന്‍ കണ്ട പടങ്ങളില്‍ "ബിഗ്‌ സ്ക്രീന്‍ മൂവീ " എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹമായ പടം
ആ ) റസൂല്‍ പൂക്കുട്ടി വന്നതിനു പ്രയോജനമുണ്ട്
ഇ ) ഇളയരാജ രാജാവ് തന്നെ
ഈ ) പടത്തിന്റെ ക്യാമറ മാന്‍ ആരാണേലും നന്നായി എടുത്തിട്ടുണ്ട്
ഉ ) ശരത് കുമാര്‍ ന്റെ കുങ്കന്‍ ഈ സിനിമയിലെ ഹൈലൈറ്റ് , ഒതുക്കത്തില്‍ ചെയ്ത ശക്തമായ കഥാപാത്രം
ഊ ) മനോജ്‌ കെ ജയനും മോശമല്ല
ഋ ) മമ്മൂട്ടി ടൈറ്റില്‍ റോള്‍ നന്നായി ചെയ്തിരിക്കുന്നു , ആക്ടര്‍ കഥാപാത്രത്തെ പിന്തള്ളിയില്ല എന്ന് വിനീത അഭിപ്രായം
എ ) ഒന്ന് രണ്ടു വള്ളിയില്‍ തൂങ്ങി പറക്കുന്നത് (നമ്മളെ കാണിക്കാതെ ) ഒഴിവാക്കി കണ്ടാല്‍ ആക്ഷന്‍ രംഗങ്ങള്‍ തരക്കേടില്ല
ഏ ) ഇത്രയും കാശ് മുടക്കി പടം എടുത്ത സ്ഥിതിക്ക് നല്ല നാല് താടി മേടിക്കണ്ടാതാരുന്നു . ആ കണ്ടില്ലെന്നു നടിക്കുന്നു
ഐ)വല്ല്യ റോള്‍ ഒന്നും ഇല്ലേലും എനിക്ക് കനിഹേനെ ഇഷ്ടായില്ല ( വ്യക്തിപരം) പദ്മപ്രിയ നന്നായി .
ഒ ) ചില സ്ഥിരം ഡയലോഗുകള്‍ ഇതിലും ഉണ്ട് .. "എന്നെ കൊല്ലല്ലേ.. നമ്മള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നതല്ലേ" പോലെ

ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് പഴശ്ശിരാജ വൈര മോതിരം കഴിച്ചാണ് മരിച്ചതെന്ന് .. ചുമ്മാ ആരേലും പറഞ്ഞതായിരിക്കും എന്നെ പറ്റിക്കാന്‍

എന്തായാലും അറ്റ്ലീസ്റ്റ് മലയാളികള്‍ എങ്കിലും കണ്ടിരിക്കേണ്ട ചിത്രം !

ഓ.ടോ : ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാതെ പാസ്‌ ആയോണ്ടാരിക്കും എന്റെ മേത്ത് ഇച്ചരെ കറന്റ് ബാക്കി ഒണ്ടെന്നു തോന്നുന്നു . അടുത്തിരുന്ന പെണ്‍കൊച്ചു കയ്യും കാലും അനക്കീട്ടു എന്റെ മേത്ത് തട്ടുമ്പോ ഷോക്ക്‌ അടിച്ച പോലെ ചാടുന്നുണ്ടാരുന്നു .

Friday, October 23, 2009

ഒരു CBI ദാസന്‍ കുറിപ്പ്


അതിമാരകമായ കൊമെടി ഒന്നും ഇവിടെ ഞാന്‍ വിളമ്പുന്നില്ല (അറിയാന്‍ മേലതോണ്ടാ ) , കലാലയ ജീവിതതിനിടക്കുണ്ടായ ഒരു നുറുങ്ങു കുറിച്ചിടുന്നു അഷ്ടെ !


CBI പടങ്ങളുടെ മൂന്നാം പതിപ്പ് ഇറങ്ങിയ സമയം . സസ്പന്‍സ്‌ പടങ്ങള്‍ ഇറങ്ങുന്ന ദിവസം ആദ്യത്തെ ഷോ കണ്ടില്ലേല്‍ കഥ മൊത്തം അറിഞ്ഞിട്ടിരുന്നു കാണേണ്ടി വരും . ഈശ്വരന്‍ സഹായിച്ചു ആദ്യത്തെ ഷോയ്ക്ക് ടിക്കറ്റ്‌ കിട്ടിയില്ല.കൊറേ കൂട്ടുകാര്‍ ഉണ്ടായിരുന്നു , പിന്നെ ഞങ്ങടെ ദാസനും , (ദാസന്‍ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ദാസന്‍ , ചിന്തയുടെ ചക്രവാളങ്ങള്‍ ഒക്കെ തിരുത്തി കുറിക്കുന്ന ദാസന്‍ ) രണ്ടാമത്തെ ഷോ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ പടം കണ്ടിറങ്ങിയ സഹ പഠിയന്മാരെ കണ്ടു ... പണ്ടാരകാലന്മാര്‍ ഇപ്പൊ സസ്പെന്‍സ് പൊളിക്കും . പ്രതീക്ഷിച്ച പോലെ തന്നെ നടക്കാന്‍ പോവുന്നു .. സസ്പന്‍സ്‌ ദേ പൊളിയാന്‍ പോവുന്നു .. ഞാന്‍ ചെവിയിലേക്ക് കൈ വിരല്‍ തിരുകി നിന്നു . ഭാഗ്യം ഒന്നും കേട്ടില്ല . ഇതിനിടക്ക്‌ ഒരു സാമദ്രോഹി ഞാന്‍ ചെയ്ത തന്ത്രപരമായ നീക്കം കണ്ടു , അവന്‍ എന്റെ പുറകില്‍ വന്നു എന്റെ കൈ രണ്ടു വശത്തേക്കും വലിച്ചു പിടിച്ചു .. അപ്പോള്‍ ഞാന്‍ കേട്ടു ആ ഭീകരമായ സീക്രെട്ട് ..... "ഈശോ ഈശോ അല്ലാ " അത്രേ ഒള്ളു .. ആഹാ ഇവന്മാര്‍ സസ്പന്‍സ്‌ കൂട്ടുവാണോ ... "ഈശോ ഈശോ അല്ലാ " ഈശോ ഈശോ അല്ലാതെ പിന്നെ , ലൂസിഫര്‍ ആണോ ? എന്നതാണോ എന്തോ !! ഇനി മൂട്ടമുനയില്‍ കഴിച്ചു കൂട്ടണം ഒരു രണ്ടര മണിക്കൂര്‍ .
പടം തുടങ്ങി ... കൊലപാതകത്തിന്റെ അന്വേഷണം മുറുകുന്നു ..

സേതുരാമയ്യര്‍ : ചാക്കോ ആ എഴുതിയിരിക്കുന്നത് "ഈശോ " എന്നല്ല്ല
ഭിത്തിയില്‍ ISOW എന്നെഴുതിയിരിക്കുന്നത് സൂം ചെയ്തു കാണിക്കുന്നു .
ചാക്കോ : മരണ വെപ്രാളത്തില്‍ ദൈവത്തെ ഓര്‍ത്തു എഴുതിയതായിരിക്കണം സാര്‍ ..

പെട്ടെന്നാണ്‌ ആ അലവലാതികള്‍ പറഞ്ഞത് ഓര്മ വന്നത് .. ഈശോ ഈശോ അല്ല .. എന്തായിരിക്കും പിന്നെ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ .. നമ്മടെ ദാസന്റെ കമന്റ് വന്നു ,
വളരെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ദാസന്‍ കഥയുടെ ചുരുള്‍ അഴിച്ചിരിക്കുന്നു .. കേട്ട ഞങ്ങള്‍ ഞെട്ടി !! .

ഡാ അത് ISOW അല്ല ... 150 W ആണു .. ഷോക്ക്‌ അടിച്ചാടാ ചത്തത്‌ !

ഇത് കേട്ടു ഞങ്ങള്‍ കൊറച്ചു നേരം ഷോക്ക്‌ അടിച്ചു ഇരുന്നു .. പടം കഴിഞ്ഞു പുറത്തിറങ്ങിയതും ദാസന്റെ മുതുകത്തു 1500 W ന്റെ ഇടി വീണു .. ദാസന്‍ എന്റെ മുഖത്തേക്കൊന്നു നോക്കി , അതി ദയനീയമായ നോട്ടം ..
ഞാന്‍ പറഞ്ഞു .. "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ .. കിട്ടീതും മേടിച്ചോണ്ട് വാ" !



**************** CAUTION - Disclaimer *****************

ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും യാഥാര്ത്യവുമായി ബന്ധമുള്ളതായി തോന്നിയാല്‍ എന്നെ തല്ലരുത് .

Friday, October 16, 2009

കൂട്ടുകാരി പറഞ്ഞത്



ഇതൊരു കൂട്ടുകാരി പറഞ്ഞ സംഭവമാ .. ഇനി ലവള്‍ പറഞ്ഞ പടി .. :

ഒരു യാത്ര കഴിഞ്ഞു എത്തിയപ്പോള്‍ ഫ്ലാറ്റില്‍ ആരും ഇല്ലാരുന്നു .. എല്ലാവരും പുറത്തു പോയിരിക്കുന്നു .. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ . ബിരിയാണി .. ബിരിയാണി എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ..
ഒടുവില്‍ ഫ്ലാറ്റില്‍ കൂട്ടിനു കൊണ്ട് പോവാന്‍ ആരുമില്ല താനും . എന്തേലും ആവട്ടെ ഇന്ന് ബിരിയാണി കഴിച്ചിട്ടേ ഉള്ളു . അതും 4 seasons ലെ ബിരിയാണി . നേരെ 4 സീസന്‍സ്‌ ലേക്ക് വിട്ടു ..

4 സീസന്‍സ്‌ , നിര്‍ത്തി പൊരിച്ച കോഴികളുടെ 4 സീസന്‍സ്‌ .. ഫ്രൈഡ്‌ റൈസ് കളുടെ 4 സീസന്‍സ്‌ .ചെന്ന് കേറി മൂലയില്‍ രണ്ടു ചെയരുള്ള ടേബിള്‍ സെലക്ട്‌ ചെയ്തു .വെയിറ്റര്‍ വന്നു ഓര്‍ഡര്‍ പ്ലയിസ്‌ ചെയ്യാന്‍ പറഞ്ഞു .. യാത്ര കഴിഞ്ഞു വന്ന എന്റെ കയ്യില്‍ എവിടുന്നു ഓര്‍ഡര്‍ .. പിന്നെ അപ്പവും കോഴിക്കറിയും ഉണ്ടാക്കി തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് 'കുക്കുട' രാഗത്തില്‍ ഒരു ചിക്കന്‍ ബിരിയാണി പറഞ്ഞു . വെയിറ്റര്‍ ഫ്ലാറ്റ് !

എത്രനേരമായ് ഞാന്‍ കാത്തു കാത്തിരിപ്പൂ എന്ന പാട്ടും മനസ്സില്‍ മൂളി .. ബിരിയാണിയും കാത്തിരുന്നു .. ഒടുവില്‍ പത്തര മാറ്റ് തിളക്കത്തില്‍ ചിക്കന്‍ ബിരിയാണി മേശപ്പുറത്തെത്തി .
എങ്ങനേ ഞാന്‍ തുടങ്ങേണ്ടൂ .. എവിടുന്നു ഞാന്‍ തുടങ്ങേണ്ടൂ ..
കണ്ഫ്യൂഷന്‍ തീര്‍ക്കണമേ .എന്റെ കണ്ഫ്യൂഷന്‍ തീര്‍ക്കണമേ !
എന്നീ പാട്ടുകളും എന്റെ മനസ്സിലൂടെ കടന്നു പോയി .
അപ്പോള്‍ ഒരുത്തന്‍ വന്നു എന്നോട് ചോയിച്ചു ..
എച്യുസ് മി ഏത് കോളേജിലാ ? (കോളെജിലോ ഞാനോ ഇച്ചരെ പുളിക്കും ) . അയ്യോ അവന്‍ അതല്ല ചോദിച്ചത് .. ..
അയാളെ ഇനി അപരിചിതന്‍ അഥവാ അപ എന്ന് വിളിക്കും !

അപ : ഇവിടെ ആരെങ്കിലും വരാന്‍ ഉണ്ടോ ( എന്റെ ഓപ്പോസിറ്റ്‌ ചെയര്‍ ചൂണ്ടിക്കൊണ്ട് )
ഞാന്‍ : ഇല്ല ..
അപ : ഞാന്‍ ഇവിടെ ഇരുന്നോട്ടെ ..
(യെവന്‍ എന്തിനുള്ള പുറപ്പാടാ ..)
ഞാന്‍ : ആ ഇരുന്നോ ഇരുന്നോ ..
(ലവന്‍ ഒന്നും മിണ്ടുന്നില്ലല്ലോ .. ഒരു ശോക ഭാവം മുഖത്ത് ,എന്താണാവോ ഉദ്ദേശം )
അപ : പഠിക്കുവാണോ ?
ഞാന്‍ : അല്ല .. ബഗ് ഉണ്ടാക്കുന്ന തൊഴിലാളി ആണു ..
അപ : ഓ ..
(മൌനം .. നീണ്ട മൌനം .. ) ..
ഞാന്‍ : താങ്കള്‍ എന്ത് ചെയ്യുന്നു ..
അപ : സ്ടുടന്റ്റ്‌ ആണു ..
( യെവന്‍ വല്ല സര്‍വേ എടുക്കാന്‍ വന്നതാരിക്കണം .. അലവലാതി എം ബീ എ ആരിക്കും )
ഞാന്‍ : താന്‍ വല്ല സര്‍വ്വേ യും എടുക്കാന്‍ വന്നതാണോ ?
അപ : ഏയ്‌ അല്ല . നിങ്ങള്‍ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്ന കണ്ടിട്ട് വന്നതാ ..
( ഭഗവാനെ ചിക്കന്‍ ബിരിയാണി ഷെയര്‍ ചെയ്യണ്ട വരുമോ??? എന്റെ ഹൃദയം ഗിയര്‍ ഡൌണ്‍ ചെയ്യാത്ത വണ്ടി പോലെ ഇടിച്ചു ഇടിച്ചു നിക്കാന്‍ പോയി .. )
അപ : ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നത്‌ കഷ്ടമാ .. അല്ലെ ..
ഞാന്‍ : എന്തോന്ന് കഷ്ടം, എനിക്ക് ഒറ്റക്കിരുന്നു കഴിക്കുന്നതാ ഇഷ്ടം .. ഐ ഡോണ്ട് ഹാവ് എനി പ്രോബ്ലം !
( അപ. കണ്ണും തള്ളിച്ചിരിക്കുന്നു ...ബിരിയാണി എന്നെ നോക്കി ചിരിക്കുന്നു .. നശൂലം തിന്നാനും സമ്മതിക്കില്ലേ ! )
അപ : എപ്പോളെന്കിലും ഫ്രീ ആയിട്ടിരിക്കുമ്പോ നമക്ക് പുറത്തു പോവാം .
( എടാ വീരാ കൊത്തി കൊത്തി കൊതല്‍ിംഗ് ഇന്‍ മുറം !!! )
ഞാന്‍ : തനിക്കെന്തു പ്രായം വരും ?
അപ : ഇരുപത്തൊന്നു ..
ഞാന്‍ : I'm 26 .. you are too young for me ..!
അപ : ഓഹോ അങ്ങനാണോ .. എന്നാ ഞാന്‍ പോട്ടെ ..
(ഭാഗ്യം ചിക്കന്‍ ബിരിയാണി ഷെയര്‍ ചെയ്യണ്ട )
ഞാന്‍ : ശരി ..
( ഹോ എന്റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലേ .. സന്തൂര്‍ സോപ്പ് ന്റെ ഒരു കാര്യം ! )
************************************************
ഈശ്വരാ യെവന്‍ യെന്താരുന്നു ഐറ്റം ? വല്ല അണ്‍ ട്രയിണ്ട് ലവ് ജിഹാതിയും ആണോ ?? !!!

സംഭവം തീര്‍ന്നു ..
ഇതെന്തിനാ ഇപ്പൊ പോസ്റ്റ്‌ ചെയ്തെന്നോ ?? ചുമ്മാ !


gplus utube buzz