ആദ്യ ദിവസം തന്നെ സ്പിരിറ്റ് കണ്ടു . അഭിപ്രായങ്ങളോ
ആസ്വാദനങ്ങളോ കേള്‍ക്കാതെ ഒരു പടം കാണുന്നതാ നല്ലത് . മുന്‍ ധാരണകള്‍
ഇല്ലാതെയുള്ള സിനിമാക്കാഴ്ച അതിനൊരു ഭംഗി ഉണ്ട്. രഞ്ജിത്ത് മൂവീ ,
അതായിരുന്നു അട്രാക്ഷന്‍ . കയ്യൊപ്പും തിരക്കഥയും പാലേരി മാണിക്യവും
പ്രാന്ചിയെട്ടനും ഒരു പരിധി വരെ രഞ്ജിത്ത് ഫാന്‍ ആക്കി എന്നെ
മാറ്റിയിരുന്നു . രഞ്ജിത്തിന്റെ കയ്യടക്കം ആയിരുന്നു അന്നെല്ലാം "കിടിലം"
എന്ന് എനിക്ക് തോന്നിയത് . അതില്‍ നിന്നും സ്പിരിറ്റില്‍ എത്തിയപ്പോള്‍ ,
ഒട്ടും ഹോം വര്‍ക്ക് ചെയ്യാതെ എടുത്ത പോലെ തോന്നി . അടിസ്ഥാനപരമായി ഒരു
സിനിമ ആണ് എടുക്കുന്നത് എന്നത് രണ്ടാം പകുതി ആയപ്പോള്‍ രഞ്ജിത്ത്
മറന്നെന്നു തോന്നുന്നു. അതോ മറ്റു പലരെയും പോലെ ..ഞാന്‍ "ജീനിയസ് " എന്ന
ഭാവം അദ്ദേഹത്തിനും വന്നുവോ എന്തോ !
പേര് സൂചിപ്പിക്കും പോലെ മദ്യം അഥവാ മദ്യപാനം ആണ്
മുഖ്യ പ്രമേയം . സിനിമയില്‍ മോഹന്‍ലാല്‍ - രഘുനാഥന്‍ . കാശുകാരന്‍, വിദേശ
ബാങ്കിലെ ജോലി കളഞ്ഞിട്ടു മദ്യപാനവും അല്പം മീഡിയ പരിപാടികളും എഴുത്തും
ആയി കഴിയുന്നു . പിന്നെ കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ , മധു , നന്ദു , കല്പന ,
തിലകന്‍ , സിദ്ധാര്‍ത്ഥ് ഒരു പാട് മദ്യക്കുപ്പികളും .
ഇപ്പൊ കുറച്ചു നാളായി അവിവാഹിതനായോ വിവാഹമോചിതന്‍ ആയോ അഭിനയിക്കാന്‍
ആണ് മോഹന്‍ ലാലിന് യോഗമെന്ന് തോന്നുന്നു . സ്പിരിറ്റിലും ആ പതിവ്
തെറ്റിയിട്ടില്ല .ന്യൂസ് ടീ വീ എന്ന ചാനലിന്റെ ഫ്ലാഗ് ഷിപ്പ്
പ്രോഗ്രാമിന്റെ അവതാരകന്‍ ആയാണ് ലാല്‍ ഈ സിനിമ (?) മുന്നോട്ടു പോവുന്നത് .
വളരെ ഇന്റലക്ച്വല്‍ ആയ ആള്‍ക്കാരെയും സാധാരണക്കാരനയയൂം മദ്യം ഒരു പോലെ
അടിമ ആക്കുന്നു എന്നായിരിക്കണം രഞ്ജിത്ത് പറഞ്ഞു വെയ്ക്കാന്‍
ശ്രമിക്കുന്നത് . പുത്തന്‍ മലയാള സിനിമാ രീതികളില്‍ ( കോപ്പി അടി എന്ന്
വേര്‍ഡ് മൂവീസ് കാണുന്നവരും, പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് സിനിമ
എടുക്കുന്നവരും പറയുന്ന ജെനുസ് ) കണ്ടു കൊണ്ടും കേട്ട് കൊണ്ടും
ഇരിക്കുന്ന തെറികളും ഹൈ ഫൈ ജീവിതങ്ങളും എല്ലാം സ്പിരിറ്റിലും കാണാം .
ആ .. തെറിയുടെ കാര്യം പറഞ്ഞപ്പോഴാ .. "ഫക്ക്" തെറി
രൂപേണ ഈ സിനിമയില്‍ പലയിടത്തും മിഴിവോടും തെളിവോടും കടന്നു വരുന്നുണ്ട് .
അത് സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു താല്പര്യമില്ല ( സെന്‍സര്‍ ചെയ്യണം
എന്ന് എനിക്ക് അഭിപ്രായവും ഇല്ല ) . പക്ഷെ (ഗുഹ്യപ്രദേശത്തെ) രോമം എന്നര്‍ത്ഥം
വരുന്ന വാക്ക് സെന്‍സര്‍ ചെയ്തിരിക്കുന്നു . ഫക്കിനെക്കാള്‍
വല്ല്യക്കാട്ട തെറി ആണോ അത് എന്ന് എനിക്കറിയില്ല . മലയാള തെറിയോടു
ബോര്‍ഡിനുള്ള അവജ്ഞ ആയിരിക്കണം മലയാള തെറിയെ ഊമയാക്കാനും ഇംഗ്ലീഷ് തെറിയെ
എക്കോ ഇട്ടു കേള്‍പ്പിക്കാനും ഇടവരുത്തിയത് . രഞ്ജിത്ത് സിനിമകളില്‍ പതിവില്ലാത്ത വിധം ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്പിരിറ്റില്‍ കടന്നു വന്നു .
പറയാന്‍ വിട്ടു പോയ ഒരു കാര്യം .. നന്ദു അവതരിപ്പിച്ച മദ്യപാനി . ജഗതി ചെയ്യേണ്ടിയിരുന്ന വേഷം ആയിരുന്നു അത് . കഥാപാത്രത്തിന്റെ കാതല്‍ ഒട്ടും വിട്ടു പോവാത്ത വണ്ണം അദ്ദേഹം അത് ഭംഗിയായി ചെയ്തു . ( സുദേവ് , ഓര്‍മ്മിപ്പിച്ചതിനു നന്ദി :-) )
അതിവേഗത ഇല്ലെങ്കിലും ഒഴുക്കോടെ കൊണ്ട് പോയ ആദ്യ പകുതിക്ക് ശേഷം , പൂര്‍ണ്ണമായും ഉപദേശം / ഡോക്യുമെന്ററി എന്ന രീതിയിലേക്ക് സിനിമ മാറിയതായി എനിക്ക് തോന്നി . ഒരേ ഷോട്ട് തന്നെ ആവര്‍ത്തിച്ചു കാണിച്ചു പ്രേക്ഷകനെ മടുപ്പിക്കുകയും സിനിമയെ ഒച്ചിന്റെ വേഗതയില്‍ ആക്കുകയും ചെയ്തു . സംവിധായകനെന്ന നിലയില്‍ രഞ്ജിത്ത് കുറച്ചു കൂടെ ശ്രധിക്കെണ്ടിയിരുന്നു എന്ന് തോന്നു . കുറഞ്ഞതു എഡിറ്റിങ്ങില്‍ എങ്കിലും ആ കുറവ് പരിഹരിക്കമായിരുന്നു . ഇതൊക്കെ ആണെങ്കില്‍ തന്നെയും , ഇത്തരം ഒരു പ്രമേയം ധീരമായി സിനിമ ആക്കാന്‍ ശ്രമിച്ച രഞ്ജിത്തും നന്നായി അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .
കുടുമ്പത്തിലെ എല്ലാവരും ഒരുമിച്ചു പോയി ആസ്വദിക്കുമോ എന്ന് എനിക്ക് സംശയമുണ്ട് . ഉപദേശം കേള്‍ക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പോവാം .മലയാളത്തില്‍ വ്യത്യസ്തമായ ചലച്ചിത്രം ആണ് . പിന്നെ എന്റെ കാര്യം പറഞ്ഞാല്‍ .. ഞാന്‍ ഡിസപ്പോയിന്ടഡായി !
സ്പിരിറ്റില്‍ രഘുനാഥന്‍ അവതരിപ്പിച്ച വ്യത്യസ്തമായ ഹെഡ് ഫോണ്‍ :) |
ചെക്കന്‍ : ചേട്ടോ പടം എങ്ങനെ ഒണ്ടു
ചേട്ടന്‍ : ഡാ ചെര്‍ക്കാ .. നീ പോയി വല്ല പള്ളീലും ധ്യാനത്തിന് ഇരിക്ക് .. ഈ പടത്തിനു കയറുക ഒന്നും വേണ്ട
6 comments:
സത്യം പറഞ്ഞാല്‍ എനിക്കിതില്‍ ഒരു പാട് ഉപദേശം ഉണ്ടെന്നോന്നും തോന്നിയില്ല.. ഒരു ടി വി അവതാരകന്‍ അത്രയും ചെയ്തെ പറ്റൂ. (അല്ലാതെ രസതന്ത്രത്തിലേയും (വേറൊരു പടം കൂടിയുണ്ടല്ലോ ...മറന്നു )) മറ്റും പോലെ വെറും അനാവശ്യ ഉപദേശം ആയി തോന്നിയില്ല . അല്ലെങ്കില്‍ കഥാപാത്രം വേറെ ഒരാള്‍ ആയിരിക്കണമായിരുന്നു.
പിന്നെ നന്ദു വിന്റെ കാര്യം പറയാത്തതില്‍ ചെറിയ വിഷമം ഉണ്ട്. എല്ലാ സ്ഥലത്തും വെര്‍തെ രണ്ടു സീനില്‍ കണ്ടു പോകുന്ന ഒരാള്‍ ഇത്രയും നല്ല അഭിനേതാവായിരുന്നു എന്ന് മനസ്സിലാക്കിതന്നതിനും രണ്ജിതിനു ഒരു എ പ്ലസ് കൊടുക്കണം .
പിന്നെ തെറി യുടെ കാര്യം. ഒന്ന് രണ്ടു സ്ഥലത്ത് അനാവശ്യമായി ഉപയോഗിച്ചതായി തോന്നി.
അതെ പോലെ എന്നെ ഏറ്റവും അട്രാക്റ്റ് ചെയ്ത കാര്യം ...ആ ഫോണ്‍ തന്നെ, കിടു ആയി..അങ്ങനെ ഒന്ന് സംഘടിപ്പിക്കാന്‍ എന്താ വഴി !! :)
താങ്ക്സ് സുദേവ് .. ആഡ് ചെയ്തു .. എങ്ങനെ മിസ്സ് ചെയ്തു എന്ന് ഒരു പിടിയും ഇല്ല . :)
"അഭിപ്രായങ്ങളോ ആസ്വാദനങ്ങളോ കേള്‍ക്കാതെ ഒരു പടം കാണുന്നതാ നല്ലത് . മുന്‍ ധാരണകള്‍ ഇല്ലാതെയുള്ള സിനിമാക്കാഴ്ച അതിനൊരു ഭംഗി ഉണ്ട്. "
Appo ee movie kanathavar ee blog vaayikkumbol ee paranja munvidhi undaaville?? :-|
'ഫക്കെ'ന്ന് ഒരു കുഴപ്പവും ഇല്ലാതെ പറയുന്ന നിനക്ക് പോലും 'മൈരെ'ന്ന് പറയാന്‍ അവജ്ഞയാണ്. പിന്നെ ഈ നാടെങ്ങനെ നന്നാകും?
അവജ്ഞ അല്ലല്ലോ.. ഞാനും സെന്‍സര്‍ ചെയ്തതല്ല്ലേ !
[Quote]അതെ പോലെ എന്നെ ഏറ്റവും അട്രാക്റ്റ് ചെയ്ത കാര്യം ...ആ ഫോണ്‍ തന്നെ, കിടു ആയി..അങ്ങനെ ഒന്ന് സംഘടിപ്പിക്കാന്‍ എന്താ വഴി !! :)[/Quote]
Just send Rs. 3000 to my account and I can get it for you.
Post a Comment