Wednesday, December 16, 2009

കണ്ടത് പറഞ്ഞാല്‍ .. (പാലേരി മാണിക്യം)



പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ , ഞായറാഴ്ച പാതിരാക്ക്‌ പീ വീ ആറില്‍ വെച്ച് കണ്ടു . ഒരു ക്ലാസ്സിക്‌ ടച്ച്‌ ഒക്കെ ഒണ്ടു എന്നാ എനിക്ക് തോന്നീത് ,( എന്റെ ക്ലാസ്സിക് നിലവാരം അല്പം കുറവാ , ഞാനൊരു പാവം ) , തിരക്കഥ ഒക്കെ സെറ്റപ്പ് ആണു , എന്നാലും എവിടെ ഒക്കെയോ ഒരു പോരായ്മ ഉണ്ട് , നോവല്‍ സില്‍മ ആക്കീതോണ്ടാവും. ടി പി രാജീവിന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല അതോണ്ട് തന്നെ അതിനെ താരതമ്യം ചെയ്തു ഒന്നും പറയുന്നുമില്ല , കണ്ടത് പറയുന്നു .

കൊലപാതകത്തിന്റെ പശ്ചാത്തലം അന്പതിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ഉള്ള കേരളം ആണു , ആ കാലത്തേക്കുള്ള ഒരു യാത്ര കൂടി ആണു ഈ ചിത്രം . അഭിനയിക്കുന്നത് , മമ്മൂട്ടി മമ്മൂട്ടി പിന്നെ മമ്മൂട്ടി (ഒരെണ്ണം സര്‍പ്രൈസ് ആക്കാന്‍ നോക്കീടുണ്ട് ) , ശ്വേത മേനോന്‍ , സിദ്ധിക് ,ശ്രീനിവാസന്‍ പിന്നെ പുതിയ കുറച്ചു താരങ്ങളും , നാടക വേദിയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞു കേട്ടു , കൊള്ളാം , പൊതുവേ എല്ലാവരും നല്ല അഭിനയം ആണു കാണിച്ചിരിക്കുന്നത് .

ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ നടന്ന മാണിക്യം കൊലപാതകം അന്വേഷിക്കാന്‍ ആണു മമ്മൂട്ടി ( ഹരിദാസ്‌ എന്നാ പേര് , പ്രൈവറ്റ് ഡിക്റ്റടീവാ) , ഫ്രണ്ട് ഒരു ക്രിമിനോളജിസ്ട് പെണ്ണിനേം കൊണ്ടു ഡല്‍ഹിന്നും വരുന്നു (ലവള്‍ക്ക് ഈ പടത്തില്‍ വല്ല്യ റോള്‍ ഒന്നും ഇല്ല ) , പിന്നെ ഹരിദാസിന്റെ സ്വയം പറച്ചിലിലൂടെ സിനിമ വികസിക്കുന്നു .

ഇഷ്ടപ്പെടാത്തത് :
1.എന്തൊക്കെയോ പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത ഉണ്ടെന്നു തോന്നി .. അതിന്റേതായ പ്രശ്നങ്ങളും ഉണ്ടായിരുന്നു .

2.പടം മൊത്തം പൊഹവലി ആണു , നല്ല പ്രായമുള്ള ആള്‍ക്കാരുടെ അടുത്ത് സംസാരിക്കുമോ കാലിന്മേല്‍ കാലു വെച്ചിരുന്നു വലിക്കുന്ന പരിപാടി അത്ര സുഖം പോരാ , എന്തിനാ അത് കുത്തി കേട്ടിയെക്കുന്നെ എന്ന് പിടി കിട്ടിയില്ല (അതിനാണ് നമ്മടെ ക്രിമിനോളജി ചേച്ചിയെ ഇറക്കീതെന്നുതോന്നും )

3.ഒരു പാട് കഥാപാത്രങ്ങള്‍ ഈ പടത്തില്‍ ഉണ്ട് , അതൊന്നും പോരാഞ്ഞു അത്ര പ്രാധാന്യം ഇല്ലാത്തവരെ ഒന്നോ രണ്ടോ ഷോട്സ് ഇല്‍ ആണെങ്കില്‍ കൂടി കാണിക്കുന്നു .

4.മമ്മൂട്ടി ക്ക് മൂന്നു റോള്‍ കൊടുക്കേണ്ട കാര്യമുണ്ടാരുന്നോ ? (കാശ് മുതലാക്കീതാ ? )

5.പിന്നെ കണ്ടു മടുത്ത എല്ലാം അറിയുന്ന ഒരു ഫിലോസഫി ഭ്രാന്തന്‍ !!

ഇഷ്ടപ്പെട്ടത് :

1.കെട്ടുപിണഞ്ഞു കിടക്കുന്ന കഥകള്‍ ഒരു വിധം നന്നായി പറഞ്ഞിരിക്കുന്നു .

2.അന്പതിരണ്ടാണ്ടുകള്‍ക്ക് മുന്നേ ഉള്ള കാലം നന്നായി എടുത്തിരിക്കുന്നു .. ( ആ കാലം ഞാന്‍ കണ്ടിട്ടില്ല , എന്നാലും വേഷവിധാനം ഒക്കെ കാലോചിതം ആരുന്നു എന്ന് തോന്നുന്നു )
3.എല്ലാവരും ശരാശരിക്കു മേലെ അഭിനയത്തികവ് കാണിച്ചു

4.മമ്മൂട്ടി യുടെ അഹമ്മദ് ഹാജി അടിപൊളി ( വിധേയനിലെ കഥാപാത്രം ( ഏതാണ്ടോ പട്ടേലര്‍ ഇല്ലേ, അതിനോട് സാമ്യമുണ്ട്‌ )

5.ശ്രീനിവാസന്റെ ബാര്‍ബര്‍ നന്നായി , ഒരു നിസ്സഹായനായ കമ്യൂ ണിസ്റ്റ്‌കാരന്റെ യഥാര്‍ത്ഥ ചിത്രം ,

6.ശ്രീനിവാസന്റെ അവസാനത്തെ ഡയലോഗ് ..
"ഞാന്‍ കമ്യൂ ണിസ്റ്റ്‌ അല്ല വിശ്വാസിയും അല്ല .. ക്ഷുരകന്‍ ആണു വെറും ക്ഷുരകന്‍ "

7.ടൈറ്റില്‍ മ്യൂസിക്‌

8.പൊക്കന്റെ നിസ്സഹായത... പാവം തോന്നി

9.നല്ല ചില ഡയലോഗുകള്‍ ..

10.മമ്മൂട്ടി(ഹരിദാസ് ) ഇട്ട റാങ്ങളര്‍ ഷര്‍ട്ടുകള്‍.

മൊത്തത്തില്‍ എഴുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് കൊടുക്കാം ..

ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളില്‍ തീര്‍ച്ചയായും പെടും

രഞ്ജിത്ത് ആണു താരം !!

ഒ ടോ :

തൊട്ടടുത്ത സീറ്റില്‍ ഒരു കൊച്ചു കുസൃതി ഇരിപ്പുണ്ടാരുന്നു , സ്ക്രീനില്‍ രണ്ടു മമ്മൂട്ടികള്‍ വന്നു . ആ സീനില്‍ ഉണ്ടാരുന്ന ആര്‍ക്കും ആ സാമ്യത മനസ്സിലായില്ലാന്നു തോന്നുന്നു .. കൊച്ചന്‍ വിളിച്ചു പറഞ്ഞു .. "അമ്മെ ദേ നോക്കിക്കേ രണ്ടു മമ്മൂട്ടി ഈ സിനിമയില്‍ .. "


20 comments:

എനിക്കിഷ്ടായി .. കാശ് നഷ്ടം വന്നില്ല ..

nice review. normal most of the reviews will be the copy paste of the story, excluding the climax. this gives a good overview of the movie, from a normal movie lover's point of view.

പ്രിയ ഹാഫ് കള്ളന്‍
എഴുത്ത് (റിവ്യൂ) വളരെ മോശമായി എന്നു പറയേണ്ടിവന്നതില്‍ വിഷമമുണ്ട്. സിനിമയെക്കുറിച്ച് എങ്ങിനെ ആസ്വാദനക്കുറിപ്പ് എഴുതണമെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക

Captain Haddock-നു കൂടി ബാധകമാണ് ഈ കമന്റ്.

http://www.chithravishesham.com/2009/12/paaleri-maanikyam.html

http://cinemaattalkies.blogspot.com/2009/12/blog-post_15.html

http://lemondesign.blogspot.com/2009/12/blog-post.html

http://chitranireekshanam.blogspot.com/2009/12/blog-post.html

താങ്ക്സ്...നോക്കീട്‌ വരാം, ട്ടോ

http://www.chithravishesham.com/2009/12/paaleri-maanikyam.html

ഗുഡ്. Liked the rating chart. But "വേലായുധനെ കിണറ്റിലാക്കി കാണിച്ചു കൊടുക്കുന്ന നൊസ്സ് മുസലിയാരും പോലീസ് നായയെക്കുറിച്ചുള്ള തന്റെ വിവരം വിളമ്പുന്ന നാട്ടുകാരനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്." - i think these kind of info will spoil my pleasure when i watch the movie.

http://cinemaattalkies.blogspot.com/2009/12/blog-post_15.html
mmm...why do i need info like "നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ സംരഭകരുടെ ഭാഗത്ത് നിന്ന് പൊറുക്കാനാവത്ത തരത്തിലുള്ള രീതിയിലാണ് ഈയൊരു ചിത്രത്തിന്റെ പ്രൊമോഷന്‍ ഉണ്ടായിട്ടുള്ളത്. രണ്ടു പ്രാവശ്യം മാറ്റിവെക്കേണ്ടി വന്ന റിലീസ് ഡെയ്റ്റ് ആദ്യം കരാര്‍ ചെയ്തിരുന്ന 70 തിയ്യറ്ററില്‍ നിന്ന് 45 മാറിയതും ഏറ്റവും മോശമായ തരത്തിലുള്ള പ്രൊമോഷന്‍ ഡിസൈനും മാര്‍ക്കറ്റിങ്ങും ഈ ചിത്രത്തെ സാധാരണപ്രേക്ഷകനെ സിനിമകാണുന്നതില്‍ നിന്നും കുറച്ചെങ്കിലും പിന്‍ വലിക്കുന്നുണ്ട്..."

http://lemondesign.blogspot.com/2009/12/blog-post.html
impression is somewhat same as above.

My point is, all these reviews are for a more a serious or hard core movie lover. They are lengthy, and don't have a personal feel. What i look for is, some frnd watched the movie, and over a cup of tea, or when i meet him in bus stand he tells me about the movie. that is all.

i am not looking for a post-mortem report of the movie. what ever, thanks for the links, before you gave the links,i had glanced thru couple of them. but did a detailed read now.

പ്രിയ |santhosh|സന്തോഷ്| ,

തുറന്നു പറഞ്ഞ അഭിപ്രായത്തിനു നന്ദി
പിന്നെ ആസ്വാദനം അഥവാ റിവ്യൂ എഴുതുന്നത്‌ പഠിക്കാന്‍ തന്ന ലിങ്ക്സില്‍ മൂന്നെണ്ണം ,നേരത്തെ (പടം കണ്ടു കഴിഞ്ഞു ) വായിച്ചതാണ് . എനിക്ക് കഥ അറിഞ്ഞിട്ടു പടം കാണാന്‍ താല്പര്യമില്ല , അത് കൊണ്ടു തന്നെ കഥയെപ്പറ്റി ഉള്ള പരാമര്‍ശങ്ങള്‍ പരമാവധി ഒഴിവാക്കി ആണു ഞാന്‍ റിവ്യൂ ( അങ്ങനെ ഇനിയും ഞാന്‍ വിളിക്കും വേറെ പദം കണ്ടു പിടിക്കുന്നത്‌ വരെ ). എഴുതാറ് .സീരിയസ് ആയി (വളരെ സീരിയസ് ആയി ) പടം കാണുന്നവര്‍ക്ക് വേണ്ടി അല്ല ഞാന്‍ ഈ റിവ്യൂ എഴുതുന്നത്‌ . എന്റെ ബ്ലോഗിലെ വളരെ കുറച്ചു പോസ്റ്റുകളെ സിനിമാ സംബന്ധി ആയി ഉള്ളു എന്നും പറയട്ടെ ,( സിനിമക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തു ബ്ലോഗ്‌ തുടങ്ങുമ്പോ ഞാന്‍ കലക്കും ) , എന്റെ റിവ്യൂ കള്‍ .." ഡേയ് പടം കൊള്ളാവോടെ കാശ് പോവുമോ?" എന്ന് ചോദിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയാണ് .

കണ്ടട്ട് വേണം ഒരു അഭിപ്രായം പറയാന്‍ :)
അപ്പോ കൊള്ളാം അല്ലേ??
:)

കുറച്ചു ദിവസം മുന്‍പാണ്‌ തന്റെ ബ്ലോഗില്‍ ആദ്യമായി ഞാന്‍ കേറുന്നത്, ശരിക്കും പറഞ്ഞാല്‍ ഒരു രണ്ടാഴ്ച മുന്‍പ്. ബ്ലോഗ്‌ വളരെയധികം ഇഷ്ട്ടപ്പെട്ടു. ഒരു രസത്തിനു വേണ്ടി ഞാനും ഈ പടത്തിന്റെ ഒരു റിവ്യൂ എഴുതിയിരുന്നു. സന്തോഷ്‌ പറഞ്ഞതിനോട് വിയോജിക്കുന്നു. റിവ്യൂ ഒരു പ്രത്യേക തരത്തില്‍ മാത്രമേ അവാവു എന്നില്ല. ഈ റിവ്യൂ എനിക്കിഷ്ട്ടപ്പെട്ടു. ആദ്യത്തെ അഭിപ്രായത്തോട് യോജിപ്പില്ല. കഥയില്‍ വ്യഗ്രതിയില്ല. നോവല്‍ വായിക്കാത്തത് കൊണ്ടാണ് അത് തോന്നിയത്. മുന്നമാതെയും അവസാനത്തെയും പൊയന്റുകളുടെ കാര്യവും ഇത് തന്നെ. എന്നാല്‍ നാലമാതെതിനോട് യോജിപ്പുണ്ട്. 3 വേഷത്തിന്റെ അവശ്യം!!!. എന്തായാലും റിവ്യൂ ഇഷ്ട്ടപ്പെട്ടു.

നോവല്‍ ഭയങ്കര കണ്‍ഫ്യൂസിംഗ്‌ ആയതുകൊണ്ട്‌ തുടരന്‍ ആയി വായിക്കാന്‍ പറ്റിയില്ല ബോറടിച്ചു

പടം കാണണം രന്‍ ജിത്‌ തിരക്കഥ കേരള കഫേ പാലേരി മാണിക്യം ഇങ്ങിനെ വേറീട്ടു നല്ല പടങ്ങള്‍ എടുക്കാന്‍ നോക്കുന്നു

പിന്നെ ആള്‍ മെയില്‍ ഷൊവനിസ്റ്റ്‌ ആയതിനാല്‍ കാലില്‍മേല്‍ കാല്‍ കയറ്റലും പുകവലിയും പെണ്ണുങ്ങള്‍ എല്ലാം സെക്ഷ്വല്‍ ഓബ്ജക്റ്റ്സ്‌ ആണെന്ന മട്ടിലെ വിവരണവും പച്ചക്കു നിണ്റ്റെ വിയര്‍പ്പ്‌ നാറ്റം എന്നെ വികാരം ഉണ്ടാക്കുന്നു (റോക്‌ ആന്‍ഡ്‌ റോള്‍) എന്നൊക്കെ എഴുതാന്‍ ചങ്കൂറ്റം ഉള്ളയാളുമാണു

ബ്ളാക്‌ രാവണപ്രഭു തുടങ്ങിയ സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ എടുത്തതിണ്റ്റെ പ്രായശ്ചിതം ആയിരിക്കും മോഹന്‍ലാലുമായി തെറ്റി എന്നു കേള്‍ ക്കുന്നു ഏതായാലും മലയാളപടത്തില്‍ എന്തെങ്കിലും ഒരു പുതുമക്കു ശ്രമിക്കുന്നല്ലോ

ലാല്‍ ജോസൊക്കെ പണ്ടത്തെ നീലത്താമരയുടെ പുറകേ പോയപ്പോള്‍ വേറിട്ടൊരു പടം ഉണ്ടാക്കന്‍ ശ്രമിച്ച രഞ്ഞിത്‌ അഭിനന്ദനമര്‍ഹിക്കുന്നു

റിവ്യൂ ഇങ്ങിനെ എഴുതിയാല്‍ എന്നതാ കുഴപ്പം പല റിവ്യൂവും കുക്ഡ്‌ അപ്പ്‌ ആകുന്ന ഈ കാലം റിവ്യൂവും വായിച്ചു സ്കാന്‍ഡലും കേട്ടൂ കുര്‍ബാന്‍ കണ്ട്‌ മരിച്ച ക്ഷീണം മാറിയിട്ടില്ല

അപ്പോള്‍ രഞ്ജിത് വീണ്ടും തിളങ്ങി തുടങ്ങിയല്ലേ.കഥ വായിക്കാത്തത് കൊണ്ടു സിനിമ അതേ സസ്പെന്‍സില്‍ ഇരുന്നു കാണാന്‍ പറ്റുമല്ലോ എന്ന സന്തോഷത്തിലാണിപ്പോള്‍.:)

അരുണ്‍ : കൊള്ളാന്നെ , ധൈര്യായി പോയി കണ്ടോളു ..
വിനയന്‍ : ബ്ലോഗ്‌ ഇഷ്ടായി ന്നു അറിഞ്ഞതില്‍ സന്തോഷം ,അഭിപ്രായം പറഞ്ഞതില്‍ അതിലേറെ സന്തോഷം :)
ആരുഷി ,റയര്‍ റോസ് : :-)

hm .... ente kurachu aradakar eee blog il ethiyathu kandu ... Hope my blog roll was one that makes vinayan to come and see .
Njan padam kandilla ..
Kandittu parayam . Review kollam .. Mattu site pole thane ezhutanam ennu parayunathinodu yojipilla. Angane anenkil ee blog inu prasakthi undo ?

ഒരുവിധം കൊള്ളാവുന്ന സിനിമ.. അസഹ്യമായ റേപ്പ് സീന്‍, മോഡേണ്‍ ആണെന്നു കാണിക്കാന്‍ കെട്ട്യോന്‍ അറിയാതെ നായകന്റെ കൂടെ ഫുള്‍ടൈം സിഗരട്ട് വലിച്ചിരിക്കുന്ന സഹയാത്രിക(പുതുയൌവനം എന്നു പറഞ്ഞാല്‍ വെള്ളമടിച്ചു കൂത്താടുന്നവര്‍ എന്ന കണ്‍സെപ്റ്റില്‍ നമ്മുടെ സംവിധായകര്‍ കുടുങ്ങിപ്പോയപോലെ), സിങ്ക് ആവാത്ത പുതുമുഖങ്ങള്‍ തുടങ്ങിയവ അരോചകമായി തോന്നി... എങ്കിലും ആശ്വസകരം ഈ പടം.

ആ ഇഷ്ട്ടക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടുത്ത സിനിമക്ക് മുന്‍പ് ഹാഫിന്‍റെ അനുഗ്രഹം വാങ്ങിച്ചിട്ട് തൊടങ്ങാന്‍ രഞ്ജിത്ത്കൊച്ചനോട് പറയാം

This comment has been removed by the author.

വിലയിരുത്തല്‍ കൊള്ളാം.

പാട്ടുകളെപ്പറ്റിക്കൂടി പരാമര്‍ശിക്കണം. (ടൈറ്റില്‍ മ്യൂസിക്കിനെപ്പറ്റി പറഞ്ഞിട്ടുള്ളതു കണ്ടു)

പാലേറും നാടായ.. എന്ന പാട്ട് എനിക്കിഷ്ടപ്പെട്ടു.ഹാഫ് കള്ളന്റെ ചിന്തകളെങ്ങനെയെന്നറിയാനാണ് പാട്ടുകളെപ്പറ്റി പരാമര്‍ശിക്കണമെന്നു പറഞ്ഞത്.

(സിനിമ കാണാത്തതു കൊണ്ട് അതാണോ ടൈറ്റില്‍ മ്യൂസിക്ക് എന്നറിയില്ല.)

മാത്‌സ് ബ്ലോഗില്‍ ലിങ്ക്സ് പേജില്‍ ഹാഫ് കള്ളന്റെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. കണ്ടിരുന്നോ?

Aadyamayittanu ketto ee vazhikku...kollam....ottayirippil motham vaayichu....enthayalum pazham pori njanonnu undakki nokkunnundu...chayakku pakaram pandu chocolate shake undakki enna cheethapperu mattanam... :)
padam kandu nokkatte....

ente blog il kallan keri..oru half kallan.kazhinja varsham keriya kallante shape undo ennu nokan vannatha.Anyway,happy new year

rivew kollam ..
kazhchappad .. ishtappetta khadakangal okke ishtayi ..

ennalum ente paleri riview nte athrem varilla :)

gplus utube buzz