ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Wednesday, April 8, 2009

അനുഭവങ്ങള്‍ പാളിച്ചകള്‍

അനുഭവങ്ങളില്‍ പലതും പാളിച്ചകള്‍ ആണെങ്കിലും ഈ പറയാന്‍ പോകുന്നത് അല്പം വേദന നിറഞ്ഞതാണ്‌ ...
7th സെമസ്റ്ററില്‍ പഠിക്കുന്ന കാലം , പഠനയാത്ര എന്ന പേരില്‍ ഒരു വിനോദയാത്രക്ക് ക്ലാസ്സിലെ എല്ലാവരും കൂടി പോയി . സിനിമ ഷൂട്ടിങ് നു പ്രസിദ്ധമായ ആതിരപ്പള്ളി - വാഴച്ചാല്‍ ആണ് ആദ്യം സന്ദര്‍ശിച്ചത് . അവിടെ വെച്ച് സാഹസിക സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് സുഹൃത്തുക്കള്‍ മറിഞ്ഞടിച്ചു വീണു എങ്കിലും പരിക്കൊന്നും കൂടാതെ രക്ഷപെട്ടു.( അവര്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടോ എന്തോ .. )

അവിടെ നിന്നും ചെറായി ബീച്ചിലേക്ക് ആണ് പോയത് . വെള്ളത്തില്‍ ഇറങ്ങണ്ട എന്ന് കരുതി ഞാന്‍ കരയില്‍ തന്നെ നിലയുറപ്പിച്ചു . പക്ഷെ ചില 'സ്നേഹസമ്പന്നരായ' സുഹൃത്തുക്കള്‍ ഈ ഉള്ളവനെ വലിച്ചു വെള്ളത്തിലിട്ടു. ചെറായി കടപ്പുറത്തെ മണല്‍ തരികള്‍ക്ക് മൂര്‍ച്ച കൂടും ,തൊലി പുറത്തു പോറലുകള്‍ ഉണ്ടാക്കും .മണല്‍ തരികള്‍ വസ്ത്രങ്ങല്‍ക്കുള്ളിലെല്ലാം കേറിക്കൂടി ആകെ ഒരു വിമ്മിട്ടം സൃഷ്ടിച്ചു . ഒരു വലിയ തിര വന്നു കാല്‍ക്കീഴിലെ മണല്‍ ഒഴുക്കി കളഞ്ഞു ബാലന്‍സ് നഷ്ടപ്പെട്ടു ഞാന്‍ ഒന്ന് വീണു . എന്‍റെ പുറത്തേക്കു വേറെ ഒരു സഖാവും മറിഞ്ഞു വീണു . കുറച്ചു നേരം പ്രാണഭയം എന്നെ പൊതിഞ്ഞു തലയ്ക്കു മുകളില്‍ വെള്ളവും കൂടെ എന്തോ ഒരു ഭാരവും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അല്പം സമയമെടുത്തു. ആരോ കൈ പിടിച്ചു എണീപ്പിച്ചു , ഇനിയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ പയ്യെ കരയിലേക്ക് മാറി ഇരുന്നു .

തിരിച്ചു പോവുമ്പോള്‍ ചെറുതായി നടുവേദന ഉണ്ടായിരുന്നു എങ്കിലും കാര്യമാക്കിയില്ല , ഉറങ്ങി എഴുനെല്‍ക്കുംപോലെക്കും എല്ലാം ശരിയാവും എന്നായിരുന്നു പ്രതീക്ഷ . രാവിലെ കിടക്കെന്നു എണീക്കാന്‍ നോക്കുമ്പൊ പറ്റണില്ല ഒടുക്കത്തെ വേദന .. സഹമുറിയനോട് സഹായിക്കാന്‍ പറഞ്ഞു . അഞ്ചടി പൊക്കവും മുപ്പത്തി അഞ്ചു കിലോ തൂക്കത്തില്‍ ഒരു ആജാനു ബാഹു ആരുന്നു എന്‍റെ സഹമുറിയന്‍ . പാതി വലിച്ചു പൊക്കി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു " ഡേയ് എനിക്ക് നിന്നെ പൊക്കാനൊന്നുമ് വയ്യ" പറഞ്ഞു തീരുന്നതിനു മുന്‍പ് ആ പഹയന്‍ കൈ വിട്ടു. വെട്ടിയിട്ട വാഴ പോലെ ഈ ഉള്ളവന്‍ കട്ടിലിലേക്ക് മറിഞ്ഞു വീണു .. അതോടെ പാതി എണീക്കാന്‍ ഉണ്ടാരുന്നു ജീവനും പോയി . അങ്ങനെ മരത്തടി പോലെ വൈകുന്നേരം വരെ കിടന്നു . വൈകുന്നേരം ഒരു സുഹൃത്ത്‌ കാറുമായി വന്നു . രണ്ടു പേരുടെ സഹായത്തോടെ കാറില്‍ കയറി ആശുപത്രിയിലേക്ക് .

ആശുപത്രിയിലെത്തി ചീട്ടെടുത്ത്‌ വിദഗ്ധ വൈദ്യനെ കണ്ടു . വിദഗ്ധ വൈദ്യന്റെ മുറിയില്‍ , വൈദ്യത്തിനു പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ഉണ്ടാരുന്നു . അവരുടെ സംസയങ്ങള്‍ തീര്‍ത്തു കൊടുക്കുന്നതിന്റെ ഇടയിലാണ് ഞാന്‍ ചെന്ന് കയറിയത് . ഡോക്ടര്‍ എന്നോട് എങ്ങനെയാണു ഇത് "സംജാതമായത്" എന്ന് തിരക്കി .. ഞാന്‍ ചുരുക്കി കാര്യങ്ങളൊക്കെ പറഞ്ഞു.
ഡോക്ടര്‍ (ഗൌരവത്തില്‍ ) : MRI സകാന്നിംഗ് ചെയ്യണം , എന്താണ് ഈ MRI എന്ന് അറിയാമോ ?
ഞാന്‍ : ഹ്മ്മം ഞാന്‍ പഠിച്ചിട്ടുണ്ട് .. biomedical ക്ലാസ്സിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഒരു കാച്ചു കാച്ചി ..
(പുള്ളിക്കത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു )
ഡോക്ടര്‍ : താന്‍ പോയി ആ ഡെസ്കില്‍ കയറി കിടക്കു .
(ഒരു ഇരയെ കിട്ടിയ ഭാവം ആരുന്നു അപ്പോള്‍ ആ മുഖത്ത് )
ഡോക്ടര്‍ വന്നു എന്‍റെ കാല്‍ പിടിച്ചു മടക്കി
ഡോക്ടര്‍ : വേദനയുണ്ടോ ??
ഞാന്‍ : ഏയ് ഇല്ല .
പിന്നീട് മുട്ടില്‍ കൈ അമര്‍ത്തികൊണ്ട് കാല്‍ പയ്യെ ഉയര്‍ത്തി
ഡോക്ടര്‍ : ഇപ്പോള്‍ വേദന ഉണ്ടോ ?
(യെവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന ഒരു ഭാവം മുഖത്ത് )
ഞാന്‍ : അല്പം ( ഒരു വിധം നന്നായി നോവുന്നുന്ടെന്കിലും മുഖത്ത് കാണിച്ചില്ല , വൈദ്യ വിദ്യാര്‍ത്ഥികളില്‍ ഒന്നു ഒരു പെണ്‍കുട്ടി ആരുന്നു , അത് കൊണ്ട് ധൈര്യം അഭിനയിച്ചു )
എന്‍റെ കാല്‍ അല്പം കൂടി ഡോക്ടര്‍ ഉയര്‍ത്തി , എനിക്ക് നന്നായി വേദനിച്ചു തുടങ്ങി .
ഡോക്ടര്‍ (വൈദ്യ വിദ്യാര്‍ത്ഥികളോട്) : see, see his expression , he is feeling pain .
ഡോക്ടര്‍ (എന്നോട്) : ഇപ്പൊ വേദനിക്കുന്നുണ്ടോ ?
ഞാന്‍ (ദയനീയ ഭാവം മുഖത്ത് ) : ഹ്മ്മം ... ഒണ്ടു .
ഡോക്ടര്‍ (അല്പം കൂടി കാല്‍ ഉയര്‍ത്തികൊണ്ടു ,വൈദ്യ വിദ്യാര്‍ത്ഥികളോട് ) : കാലു ഇപ്പൊ ഏകദേശം എത്ര ഡിഗ്രി പോങ്ങിയിട്ടുണ്ട് ?
( എന്‍റെ ദൈന്യ ഭാവം കൂടുതല്‍ ദൈന്യമായി )
ഒരു വൈദ്യ വിദ്യാര്‍ഥി : I think it comes around 20 degrees
മറ്റേ വിദ്യാര്‍ഥി : എനിക്ക് തോന്നുന്നത് 30 ഡിഗ്രീസ് കാനുമെന്നാ .
ഡോക്ടര്‍ : 20 ഡിഗ്രീസ് കാണും , and this test is know as straight leg elevation test .
(എന്‍റെ ദയനീയ ഭാവത്തില്‍ അല്പം ദേഷ്യം കലര്‍ത്തി, ക്ഷമക്കു ഒരു പരിധിയില്ലേ )
ഡോക്ടര്‍ കാലു വിട്ടു .. ഞാന്‍ relaxed ആയി .
ഡോക്ടര്‍ (എന്നോട്) : അപ്പൊ സ്കാനിംഗ്‌ ചെയ്യുവല്ലേ ?
ഞാന്‍ : ഇല്ല .. കാശില്ല .
ഡോക്ടര്‍: student ആയതു കൊണ്ട് ബില്‍ കുറച്ചു ഇളവ് തരാം .
(കുറച്ചു സമയം പരീക്ഷണ വസ്തു ആക്കീത് കൊണ്ടാരിക്കണം ഈ ഓഫര്‍)
ഞാന്‍ : ഇല്ല ഞാന്‍ വീട്ടില്‍ പോയിട്ട് പൈസ കൊണ്ട് വന്നിട്ട് ആലോചിക്കാം .
ഡോക്ടര്‍ : ശരി തല്‍കാലം ഞാന്‍ ഒരു ഇന്ഞെക്ഷന് കുറിച്ച് തരാം പിന്നെ മരുന്നും ഉണ്ട് .
അങ്ങനെ ഇന്ഞെച്ഷനുള്ള മരുന്നും വാങ്ങി കുത്തിവെക്കുന്ന റൂമില്‍ എത്തി. നടുവിനാണ് കുത്തെണ്ടത് , കമിഴ്ന്നു കിടക്കാന്‍ പറഞ്ഞു . ഞാന്‍ കിടന്നു . പുറകില്‍ ഒരു സംസാരം
ശബ്‌ദം 1: സൂക്ഷിച്ചു എടുത്താല്‍ മതി , പ്രശ്നമൊന്നും ഇല്ല . പിന്നെ പറഞ്ഞതൊക്കെ ഓര്‍മയില്ലേ ?
ശബ്‌ദം 2 : ശരി മാം . . .
( എന്റമ്മേ വീണ്ടും പരീക്ഷണ വസ്തു ആവനാണോ വിധി .. .. ) ഞാന്‍ തിരിഞ്ഞു നോക്കി .. ഒരു കൊച്ചു പെണ്ണ് സൂചീം പിടിച്ചു കുത്താന്‍ നിക്കുന്നു .
ഞാന്‍ : കുത്തിവെക്കാന്‍ ഒക്കെ അറിയാമോ ?
കൊച്ചു നര്‍സ് : ഹ്മ്മം പഠിച്ചിട്ടുണ്ട് ..
ഞാന്‍ (മനസ്സില്‍ ) : എന്‍റെ ഭഗവാനെ .
സൂചി കുത്തി കഴിഞ്ഞ ശേഷം കൊച്ചു നര്‍സ് : കുത്തിവെക്കാന്‍ പോകുവാണെ
ഞാന്‍ (വേദനയോടെ) : അതിനു കുത്തി വെച്ച് കഴിഞ്ഞില്ലേ ??
കൊച്ചു നര്‍സ് (നിഷ്കളന്കതയോടെ) : ഹ്മ്മം .. കഴിഞ്ഞു ഇന്‍ജെക്ഷന്‍ എടുക്കനതിനു മുന്നേ പറയണമെന്ന് മാഡം പറഞ്ഞിരുന്നു , ഞാന്‍ മറന്നു പോയതാ ...
അങ്ങനെ വീണ്ടും വീണ്ടും പരീക്ഷണ വസ്തു ആയിക്കൊണ്ടിരുന്നു ഈ രചയിതാവ്.
എങ്ങനെ എങ്കിലും ഈ പരീക്ഷണ ശാലയില്‍ നിന്നും രക്ഷപ്പെടണം എന്ന ഒരു ചിന്ത മാത്രം ആയി മനസ്സില്‍.
ഒരു മൂന്നു ആഴ്ച കാലം നടു പ്രതിഷേധത്തില്‍ ആരുന്നു . നേരെ നടക്കാന്‍ പറ്റില്ല . ഒരു 10 ഡിഗ്രി ചരിവ് .
"നീ മോഹന്‍ലാലിനു പഠിക്കുവാണോ??" എന്ന ചോദ്യ ശരങ്ങള്‍ ..
പിന്നെ ദൈവകൃപയാല്‍ എല്ലാം ശരിയായി .

gplus utube buzz