പഠിപ്പിക്കുമ്പോ മര്യാദക്ക് പഠിപ്പിക്കണം .. ! "സര്‍ക്കാര്‍ സ്കൂളും ചൂരല്‍ വടിയും" എന്നതിനെ പറ്റി ഒരു ലേഖനം എഴുതണം എന്ന് കൊറേ നാളായി ആഗ്രഹിക്കുവാരുന്നു .. സത്യായിട്ടും എനിക്ക് അധികം അടി ഒന്നും കിട്ടീട്ടില്ല .. അതോണ്ട് തന്നെ കിട്ടിയ അടികള്‍ ഓര്‍മ ഉണ്ട് താനും ( ആരേലും ഒക്കെ വിശ്വസിക്കട്ടെ )
അപ്പൊ പറഞ്ഞു വരുന്നത് .. ആറാം ക്ലാസ്സില്‍ ആയപ്പോ നവോദയയില്‍ നിന്നു ചാടി പോന്ന ഞാന്‍ പിന്നെ പഠിക്കാന്‍ പോയത് അമ്മവീട്ടിന്റെ അടുത്ത് ഉള്ള സ്കൂളിലാ , അതായത് , ലടു ഒക്കെ കൊടുത്തു ടാറ്റാ ബൈ ബൈ പറഞ്ഞു പോയ സ്കൂളിലേക്ക് തിരിച്ചു പോവാന്‍ എനിക്ക് പറ്റില്ലാരുന്നു , യു നോ, അഫ്ടെര്‍ ഓള്‍ ഐ അം ആന്‍ അഭിമാനി !
അമ്മയും അമ്മാവനും ഒക്കെ പഠിച്ച സ്കൂള്‍ , അവര്‍ക്കൊരു ചീത്തപേരു ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത്രയും ആയില്ലേ . ഒരു നവംബര്‍ പതിനാലാം തീയതി എന്നെ ലവിടെ കൊണ്ടു ചേര്‍ത്തു . കൊറേ നാള്‍ സ്കൂളില്‍ ഒക്കെ പോവാണ്ട് നിന്നതുകൊണ്ടും പുതിയ സ്ഥലം ആയതു കൊണ്ടും വല്ലായ്മകുറവില്‍ നിന്നുണ്ടായ ഒരു സുഖമില്ലായ്മ ഉണ്ടാരുന്നു . അക്കാലത്ത് നല്ല തടി ആരുന്നുഎനിക്ക് (ഇപ്പൊ ഒട്ടും തടി ഇല്ലാട്ടോ ) .തടി എന്നതിന് ഹിന്ദി എന്താന്നു ഞാന്‍ ചെന്ന ദിവസം തന്നെ ലീല ടീച്ചര്‍ പഠിപ്പിച്ചു , അതോടെ എനിക്ക് പേരും കിട്ടി, തടി = ലക്കടി .. മേരാ നാം ലക്കടി ബന്‍ഗയാ !!! നന്ദി ടീച്ചര്‍ ! നന്ദി !!!
ആ ഒരു വര്‍ഷം , അതായത് ബാക്കി ഉള്ള ടൈം ഞാന്‍ പഠിച്ചു , തരക്കേടില്ലാത്ത മാര്‍ക്കും കിട്ടി , സ്കൂളിലെ ടോപ്പര്‍കൊച്ചു ഞങ്ങടെ ക്ലാസ്സില്‍ ആരുന്നു , പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഇടയ്ക്കു അവളെ കണ്ടാരുന്നു . അപ്പൊ അവള് പറയുവാ , ഞാന്‍ വരുന്നെന്റെ മുന്നേ ക്ലാസ്സ് ടീച്ചര്‍ അവളോട് പറഞ്ഞെന്നു , ഒരു നവോദയ പയ്യന്‍ വരുന്നൊണ്ട്, നല്ലവണ്ണം പഠിക്കണം , അല്ലെങ്കി റാങ്ക് പോവുമെന്ന് . നമ്മ ഇതൊന്നും അറിഞ്ഞില്ലെടാവേ ,അല്ലെങ്കി കാണിച്ചു കൊടുക്കാരുന്നു
. അത് കൊണ്ടു അവള്‍ക്കു ഭയങ്കര വാശി ആരുന്നത്രേ .
ആറും കഴിഞ്ഞു ഏഴാം ക്ലാസ്സ് ആയപ്പോ ഈ ടോപ്പര്‍കൊച്ചു ആരുന്നു ക്ലാസ്സ് ലീഡര്‍ , ഞാന്‍ സെകണ്ട് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന ഒരു പാവവും . എന്താ ലതിന്റെ സീക്രട്ട് ന്നു അറിഞ്ഞൂട , ആണ്‍പിള്ളേരും പെണ്‍പിള്ളേരും ഫയങ്കര ഫീകര ശത്രുക്കളെ പോലെ ആരുന്നു പെരുമാറിയിരുന്നത് ആ ടൈമില്‍ . അങ്ങനെ പീരീഡുകള്‍ ദിവസങ്ങള്‍ ആയി .. ദിവസങ്ങള്‍ മാസങ്ങള്‍ ആയി .. കാലം കടന്നു പോയി .. ഐ മീന്‍ ഓണ പരീക്ഷയും വരവായി .. അതൊക്കെ കഴിഞ്ഞെങ്കിലും ആ ആണ്‍ -പെണ്‍ ശത്രുതക്ക് കുറവൊന്നും വന്നില്ല . ക്ലാസ്സ് ടീച്ചര്‍ ഇല്ലാത്ത ഒരു പീരീഡില്‍ , വര്‍ത്തമാനം പറയുന്നവരുടെ പേര് എഴുതി വെക്കാന്‍ ക്ലാസ്സ് ലീഡര്‍ക്ക് ഓര്‍ഡര്‍ കിട്ടി . ലവള്‍ എല്ലാ ആണ്‍പിള്ളേരുടെയും പേര് എഴുതി വെച്ചു , ഒറ്റ പെണ്ണുങ്ങടെ പേര് എഴുതിയില്ല .. അവസാനം രണ്ടു പീരീഡ് ആണ്‍പിള്ളേര്‍ എല്ലാരും ക്ലാസ്സില്‍ നിക്കണ്ട വന്നു , അതും ഡ്രില്‍ പീരീഡ് .
അതി ക്രൂരമല്ലേ ആ സമീപനം ..വര്‍ത്തമാനം പറഞ്ഞവരുടെ ലിസ്റ്റില്‍ അറ്റ്ലീസ്റ്റ് മുപ്പത്തി മൂന്നു ശതമാനം സംവരണം എങ്കിലും ഗേള്‍സ് നു കൊടുക്കെണ്ടാതാരുന്നു , പ്രതികരിക്കേണ്ടേ ,വേണം ! എന്റെ മനസ്സ് പറഞ്ഞു . പഠിക്കുന്ന പദങ്ങള്‍ പ്രയോഗിച്ചാലേ ഭാഷയിലുള്ള അറിവ് കൂടു എന്ന മലയാളം ടീച്ചര്‍ പറഞ്ഞിരുന്നു . ആ ഇടയ്ക്കു പഠിപ്പിച്ച ഒരു വാക്ക് ..
അനാശാസ്യം = തെറ്റായ നടപടി .
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോള്‍ , ക്ലാസ്സ് ലീഡര്‍കെതിരെ മുദ്രാവാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതി വെച്ചു ..
ക്ലാസ്സ് ലീഡര്‍ ന്റെ അനാശാസ്യ നടപടികള്‍ അവസാനിപ്പിക്കുക !!!
പിറ്റേന്ന് കാലത്ത് , ക്ലാസ്സ് ടീച്ചര്‍ ജോസഫ് സാര്‍ വന്നു . ഞങ്ങള്‍ ബഹുമാന പുരസ്സരം ഉണ്ട ജോസഫ് എന്നാ വിളിച്ചിരുന്നത് . ഇന്ത്യയില്‍ 'വിജയ് സ്കൂട്ടെര്‍ ' ഉള്ള വിരലില്‍ എണ്ണാവുന്നവരില്‍ ഒരാള്‍ ആരുന്നു ജോസഫ് സര്‍ . സാര്‍ വന്നു ഹാജര്‍ എടുത്തു കഴിഞ്ഞപോ ലീഡര്‍ കൊച്ചു സാറിന്റെ അടുത്തേക്ക് പോവുന്ന കണ്ടു , മു ഹ ഹഹ .. എന്റെ മുദ്രാവാക്യങ്ങള്‍ കുറിക്കു കൊണ്ടിരിക്കുന്നു .. അവള്‍ രാജി വെക്കാന്‍ പോയതാ എന്റെ മനസ്സ് പറഞ്ഞു , ഈ മനസ്സിന്റെ ഒരു കാര്യം ! ഒരു മിനിറ്റ് താമസിച്ചു . ജൊസഫ് സാര്‍ മേരാ നാം ബുലായാ .. ഹോ എന്നെ ലീഡര്‍ ആക്കാനുള്ള വിളി , വീണ്ടും മനസ്സ് പറഞ്ഞു , ഗൊച്ചു ഗള്ളന്‍ ! ഞാന്‍ പയ്യെ സാറിന്റെ അടുത്ത് ചെന്നു .
സാറ് ചോദിച്ചു , നീ ബോഡില്‍ വല്ലതും എഴുതിയാരുന്നോ ?
മറുപടി പറഞ്ഞു , എഴുതിയിരുന്നു ..
സാര്‍ : എന്നാ ഇച്ചരെ നീങ്ങി നിന്നെ
ഞാന്‍ നീങ്ങി നിക്കുന്നു
സാര്‍ : തിരിഞ്ഞു നിന്നേ ..
ഭഗവാനെ ഇതെന്താ പരിപാടി .. ..
ശ്വാഷ് .... ഒരു സൌണ്ട് .. ഈ ചൂരല്‍ വായുവില്‍ ഒരു പ്രത്യേക വേഗതയില്‍ സഞ്ചരിച്ചു ചന്തിയില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന സൌണ്ട് ! ഈ സൌണ്ട് ഒരു രണ്ടു വട്ടം ആവര്‍ത്തിച്ചു .
അയ്യേ , ഇതിനാണോ ഇവന്മാര്‍ ഒടുക്കത്തെ വേദന ആണെന്ന് പറഞ്ഞത് , എനിക്ക് ഒരു വേദനയും തോന്നിയില്ല , ഇനി തൊലിക്കട്ടി കൊണ്ടായിരിക്കുമോ .. ?? !!
സാര്‍ : ആ നീ പൊക്കോ .. പോയി ഇരുന്നോ !
ഞാന്‍ പെട്ടെന്ന് സീറ്റിലേക്ക് പോയി , ലീഡര്‍ ആവാന്‍ പോയതാരുന്നു അടീം മേടിച്ചു തിരിച്ചു പോന്നു . എന്നാലും ബോര്‍ഡില്‍ ഒന്ന് എഴുതിയതിനു ഇതിച്ചരെ കടുപ്പം ആയി പോയി !!! സീറ്റില്‍ ചെന്നു ഇരുന്നു , ഡബിള്‍ സ്പീഡില്‍ എണീറ്റു , ചൂരല്ന്റെ എഫക്ക്റ്റ് അപ്പോളാ മനസ്സിലായത് ..
പിന്നേം ഒരു പാട് നാള് കഴിഞ്ഞപ്പോളാണ് അനാശാസ്യത്തിന്റെ അര്‍ഥം ഡിന്ഗോള്‍ഫികേഷന്‍ ആണെന്ന് പിടി കിട്ടിയത് .. അന്ന് ടീച്ചര്‍ മര്യാദക്ക് പഠിപ്പിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുമായിരുന്നോ ? അനാശാസ്യം - തെറ്റായ നടപടി , ഫൂ ..!!
ഇതാണ് വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വേണമെന്ന് ഞാന്‍ പറയുന്നത് . ഹോ അന്ന് ഈ അഹങ്കാരം എഴുതി വെച്ചതിനു ചൂരലിന്റെ പെട അല്ലെ കിട്ടിയുള്ളൂ , ഗൊച്ചു ഗള്ളി ലീഡര്‍ നു ഇതിന്റെ മീനിംഗ് എങ്ങനെ പിടി കിട്ടി ! ആവോ ആര്‍ക്കറിയാം !!! അറിയാതെ പറ്റിയ അബദ്ധം .. മാഫ് കര്‍ദീജിയേ
*ടൈറ്റില്‍ അര്‍ഥം മനസ്സിലായില്ലേ .. അടി കിട്ടി പൊളിഞ്ഞുന്നു
45 comments:
ലവനും ലവളും ഒക്കെ കുടി ലിഡര്‍ കളിച്ച് ഗുളമാക്കി
അല്ലെ.
വായിക്കാന്‍ രസായിരുന്നു.
Thanks - made me laugh
Title ishtappettu ..."adipoli"
Unda Joseph sir vaayikkenda..eneem chilappol kittum...sirnte peru publish cheythathinu
hahaha njan ippozhum chirikkuva.... hahahahhahah kidu kikkidu!
അടിപൊളി !
അടി കിട്ടിയാലെ പിള്ളേർ നന്നവും എന്നാണ് സർക്കാർ സ്ക്കൂൾ നിയമം. അങ്ങനെ രണ്ട് കിട്ടി നന്നായതു കൊണ്ടല്ലെ മലയാളത്തിൽ ഈ നുണക്കഥയൊക്കെ പോസ്റ്റുന്നത്.
ഹ ഹ. നല്ല ഒരു അനുഭവം രസകരമായി പങ്കു വച്ചു. ഒരു സ്കൂള്‍ കുട്ടിയുടെ മനസ്സോടെ വായിച്ചു, നന്നായി ആസ്വദിച്ചു.
സത്യം!! പഠിപ്പിക്കുമ്പോ നേരാംവണ്ണം പഠിപ്പിക്കണമല്ലോ
കൊള്ളാം,നന്നായിരിക്കുന്നു
അത് ശരിയാ, വിദ്യ-ആഭാസ രംഗത്ത് ഒരു മൊത്തം അഴിച്ച് പണി അത്യാവശ്യമാ :)
എന്നിട്ടും എന്റെ ലക്കിടി....നീ നന്നയില്ലോ....
(നല്ല എഴുത്ത്, രസായി.)
ella thenditharangaludeyum artham teachers padppikkendathu thanneyaanu....machu chiri ninnittilla
‘ഗൊച്ചു ഗള്ളി ലീഡര്‍ നു ഇതിന്റെ മീനിംഗ് എങ്ങനെ പിടി കിട്ടി’..
ദ്ദാണ് !!
കൊള്ളണമെടാ കൊള്ളണം ..!! നിന്റെ ഒക്കെ ചന്തി അടുച്ചു പൊളിച്ച മാഷിന് അഭിനന്ദനങ്ങള്‍ ..ഇപ്പോളും ഒരു ചെറു ദുഖം ബാക്കി... ഇനിയും നീ നന്നയില്ലല്ലോ.... ??
ഇനി ഈ കമന്റ് ഡിലീറ്റിയാലൊ...അതു കൊണ്ട് ...വളരെ നന്നയിട്ടുണ്ട് എന്ന് പറഞ്ഞേക്കാം .. കലക്കനായിട്ടുണ്ട് (വെറുതെയാ..)
kidu..lekhanam..adiyude ennathil karyamilla gunathilanu karyam ennu ee lekhanathinte thanima kaanumbol manssilakkunnu..;)....keep writing!!
സ്കൂള്‍ ചരിതം രസിച്ചു ട്ടോ.:)
പഠിക്കുന്ന പദങ്ങള്‍ അപ്പാപ്പോള്‍ പ്രയോഗിക്കാനുള്ള കുട്ടികളുടെ ശുഷ്കാന്തി കണ്ടു പാവം സാറു ഞെട്ടിക്കാണണം.
Keep writing..kollame..
നല്ല രസകരമായിരിക്കുന്നു..
റാംജി : നന്ദി ട്ടോ .. ഗുളമാക്കി ന്നു പറയണ്ടല്ലോ !
അനോണി : താങ്ക്സ് ഞാന്‍ അല്ലെ പറയണ്ടത് ..
ജാനെറ്റ് : പ്ലീസ് സാറിനോട് പറയരുത്
അനിതാ : നന്ദി ഒരായിരം നന്ദി
രമണിക : ഡാങ്ക്സ്
മിനി .. അതെ ആ അടിയുടെ ചൂട് കൊണ്ടാ ഈ സംഭവം മറക്കാത്തത്
ശ്രീ : നന്ദി
അഭി : താങ്ക്സേ
സുദേവ് : സത്യം അല്ലേല്‍ എനിക്കീ അടി കൊല്ലേണ്ട വരുവാരുന്നോ
അരുണ്‍ :: അതെ അഴിച്ചു പണിഞ്ഞില്ലേല്‍ പണി കിട്ടും
പ്രഫൂള്‍...
പേര് പോലെ തന്നെ വളരെ അടിപൊളി ആയി..ട്ടോ....
വീണ്ടും ഇത്തരം അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.....!
ക്യാപ്റ്റന്‍ : നന്നാവാന്‍ ബൂസ്റ്റ് ഒന്നും അല്ലല്ലോ തന്നത് , അടിയല്ലേ :-/
താങ്ക്സേ
ഏറക്കാടന്‍ : നന്ദി
ഉപ്പായി : :-) :-)
ഹാഷിം : ദാണ് :-)
ശ്രീജ ,മനോരാജ് ,മിനി,ദേവ,റോസ് താങ്ക്സ് ..
കൊള്ളാം . ആ പഠിപിച്ച ടീച്ചര്‍ കു സര്‍ കൊടുകെണ്ടേ . എന്തോകെ പ്രതീക്ഷകള്‍ ആഇരുന്നു ചെലുംബോള്‍ ... ആ കുട്ടി ഇതു വയികുനുണ്ടോ ആവോ ? ;)
ഹഹ
ഹഹഹ
ഹഹഹഹ
:)
haha nannayi
നന്നായി ചിരിച്ചൂട്ടോ. കൊള്ളാം
ഹ! ഹ!!
എനിക്കും കിട്ടിയിട്ടുണ്ട്.
തിരിച്ചു നിർത്തി ചന്തിക്കിട്ട്!!!
കലക്കി!
I was born intelligent, but, education ruined me.. എന്നല്ലേ പറഞ്ഞു വരുന്നത്? "അടിപൊളി" പോസ്റ്റ്...
പണ്ട് എന്നേയും ICSE പ്രൈവറ്റ് സ്കൂളില്‍ നിന്നും SSLC സര്‍ക്കാര്‍ സ്കൂളിലെക്കു പറിച്ചു നട്ടു, ആ അവസരത്തില്‍ ഒരു ദിവസം ക്ലാസ്സ് ടീച്ചറെ കണ്ടപ്പോള്‍ അറിയാതെ "Good Morning Madam" എന്നു വിഷ് ചെയ്തു, "ഫാാ അഹങ്കാരീീ...." എന്നൊരു ആട്ട് ആയിരുന്നു പ്രതികരണം. ആയമ്മേടെ കാഴ്ചപ്പാടില്‍ "Madam"'നു ഒരു അര്‍ത്ഥം മാത്രമേ ഉള്ളൂ...Madam - a woman running brothel.
ക്ലാസ്സ് റ്റീച്ചറെ "പീഡിപ്പിച്ചതിന്റെ" ശിക്ഷയായി ഒരു ദിവസം മൊത്തം സ്റ്റാഫ് റൂമിന്റെ മുന്നില്‍ വെയിലത്ത് മുട്ടുകുത്തി നിന്നപ്പോഴും, പ്രിന്‍സിപ്പാള്‍ "കണ്ണപ്പന്റെ" വക "അടിപൊളി" മദ്ധ്യപ്രദേശില്‍ നീറി നീറി നിന്നപ്പോഴും, അവിടെ കൂടി നിന്ന അധ്യാപകരുടേയും, കുട്ടികളുടേയും പരിഹാസച്ചിരികളേക്കാളും എന്നെ ഏറെ വേദനിപ്പിച്ചത്... "ഈ സാമദ്രോഹിയാണല്ലോ ഇനി എന്റെ English റ്റീച്ചര്‍..." എന്ന ചിന്ദ ആയിരുന്നു.
"ICSE സ്കൂളില്‍ നിന്നും ഒരു വമ്പന്‍ റ്റ്രാന്‍സ്ഫറായിവരുന്നു, നിങ്ങള്‍ നല്ലോണം പഠിച്ചില്ലെങ്കില്‍ റാങ്ക് അവന്‍ കൊണ്ട് പോകും..." എന്നു Rank 1-5 വാങ്ങിയിരുന്ന പഠിപ്പിസ്റ്റുകള്‍ക്ക് മേല്‍പ്പറഞ്ഞ നല്ല റ്റീച്ചര്‍ ഉപദേശം കൊടുത്തതുകൊണ്ട്, അഫ്ഘാനില്‍ അകപ്പെട്ട ബുദ്ധ സന്യാസിയുടെ അവസ്ഥ ആയിരുന്നു എനിക്ക്.
Prabhul, did I ruined your comment page? ;)
ഡിയര്‍ കള്‍ ചേട്ടാ .. താങ്കളെ കണ്ടുപിടിക്കാന്‍ ഇത്തിരി വൈകിപ്പോയി !
അടിപൊളി ഐറ്റംസ് .. കൊമ്പ് കുത്തി നമിക്കുന്നു !
അടിപൊളി എന്നുദ്ദേശിച്ചത് അടി പൊളിഞ്ഞതിനേയാണെന്ന് ഇപ്പോഴാ മനസ്സിലായത്... എന്തായാലും സംഗതി (അടി പൊളിഞ്ഞതുള്‍പ്പടെ) കലക്കി..
പോസ്റ്റ് കൊള്ളാം... ഞാന്‍ മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ തൃശൂര്‍ ആണ് പഠിച്ചത് . സ്കൂളില്‍ വച്ച് ഒരുപാട് ചൂരല്‍ പഴം കഴിച്ചിട്ടുണ്ട്. സാധാരണ ഞങ്ങള്‍ക്ക് ഉള്ളം കയ്യില്‍ ചൂരല്‍ കൊണ്ട് അടി കിട്ടും. പക്ഷെ ചില അധ്യാപകര്‍ക്ക് കൂടുതല്‍ ദേഷ്യം വന്നാല്‍ ഞങ്ങളെ എങ്ങിനെ ഒക്കെ അടിക്കും എന്ന ഭീഷിണി മുഴക്കും. ചിലരുടെ ഭീഷിണികള്‍ ഇന്നും ഓര്‍ക്കുന്നു.
അല്ലി ടീച്ചര്‍ : "അടിച്ചു തുടയിലെ തൊലി എടുക്കും ഇന്നാലെ നീയൊക്കെ പഠിക്കൂ"
അച്യുതന്‍ മാഷ് : "ഈ ചൂരല്‍ ചന്തിയില്‍ വീഴുമ്പോള്‍ നീ ഒക്കെ ഇവിടെ കിടന്നു ചാടും"
ലൈലാമണി ടീച്ചര്‍ : "നിന്റെ തുടയില്‍ ചൂരലോണ്ട് നല്ല വരകള്‍ വരക്കും"
ഇന്ദിര ടീച്ചര്‍ : "ഇരിക്കാന്‍ പറ്റാതെ ആക്കും ഞാന്‍, ചന്തിക്ക് അടിച്ചിട്ട്"
ആന്റണി മാഷ് : അടുത്ത പ്രാവശ്യം കൈയ്യില്‍ അല്ല നിന്റെ ചന്തിക്കാന് അടി
KUMAR
നല്ല രസകരമായിരിക്കുന്നു..
അടിപൊളി!!!
Hahahah nalla avatharana reethi..
ishttappettu
ആശംസകള്‍..!
കുറെ ചിരിച്ചു.. ഇനിയും പോരട്ടെ വെടിക്കെട്ട് സാധനങ്ങള്‍.. :) :)
:)))))
ആസ്വദിച്ച് വായിച്ചു ..!!
ആഹാ സുന്ദരം
കലക്കി ഹാഫേ...
എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള ഓര്‍ത്തോര്‍ത്ത് ചിരി തരുന്ന മനോഹരമായ അനുഭവക്കുറിപ്പുകള്‍.
ഈ നര്‍മ്മഭാവവും, നര്‍മ്മബോധവും എന്നും ജീവിതത്തില്‍ ഉണ്ടാവട്ടെ.
ആ പെണ്ണുകാണല്‍ ചടങ്ങ് വായിച്ച് ഞാന്‍ ഒത്തിരി ചിരിച്ചു.... എനിക്കാണെങ്കില്‍ ജീവിതത്തില്‍ പെണ്ണുകാണല്‍ എന്നോരു പരിപാടി നടത്താത്തതിലുള്ള സങ്കടം പറഞ്ഞറിയിക്കാന്‍ വയ്യ.
സ്നേഹത്തോടെ..... നട്ട്സ്
എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള ഓര്‍ത്തോര്‍ത്ത് ചിരി തരുന്ന മനോഹരമായ അനുഭവക്കുറിപ്പുകള്‍.
ഈ നര്‍മ്മഭാവവും, നര്‍മ്മബോധവും എന്നും ജീവിതത്തില്‍ ഉണ്ടാവട്ടെ.
ആ പെണ്ണുകാണല്‍ ചടങ്ങ് വായിച്ച് ഞാന്‍ ഒത്തിരി ചിരിച്ചു.... എനിക്കാണെങ്കില്‍ ജീവിതത്തില്‍ പെണ്ണുകാണല്‍ എന്നോരു പരിപാടി നടത്താത്തതിലുള്ള സങ്കടം പറഞ്ഞറിയിക്കാന്‍ വയ്യ.
സ്നേഹത്തോടെ..... നട്ട്സ്
ഡാ .. ലിത് ഞാന്‍ ലവക്ക് മെയില് ചെയ്യും നോക്കിക്കോ ... :))))))
Post a Comment