ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Tuesday, May 31, 2011

അധ്യാപകരേ, അല്‍പ്പം ആത്മാര്‍ഥത ഒക്കെ ആവാം !




നുമ്മ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം പ്രോഡക്റ്റ്‌ ആണ് .. അത് കൊണ്ട് ഒരു ചളിപ്പും കുറവും തോന്നിയിട്ടുമില്ല .. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് . കൂടെ പഠിച്ചിരുന്ന പലരും അതേ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളും ആയിരുന്നു . ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ H വരെ ഡിവിഷന്‍ ഉണ്ടായിരുന്നു . ഒരു മൂന്നു നാല് വര്ഷം മുന്‍പ് വരെ അത് അങ്ങനെ തന്നെ നില നില്‍ക്കുകയായിരുന്നു . പക്ഷെ , കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് , മൂന്നു ഡിവിഷന്‍ വരെ ഓരോ വര്‍ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്റെ സ്കൂള്‍ . ഈ രീതിയില്‍ പോയാല്‍ , അബോളിഷ്‌ ചെയ്യപ്പെടാവുന്ന അവസ്ഥയിലേക്ക് അധിക കാലം ഇല്ല എന്നതാണ് ദുഃഖസത്യം .ഈ കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളില്‍ , അവിടെ ഉണ്ടായിരുന്ന അധ്യാപകരുടെ ഒരു തലമുറ വിരമിച്ചു പോയി , അതാണ്‌ ഒരു പ്രധാന കാരണം ആയി എനിക്ക് തോന്നിയത് .


അണ്‍ എയിഡഡ്‌ വിദ്യാലയങ്ങളുടെ അതി പ്രസരം , ഇംഗ്ലീഷ് മീഡിയത്തോട് ഉള്ള കൂടിയ പ്രതിപത്തി എന്നീ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ആ സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകര്‍ക്ക് ആയേക്കാം . പക്ഷെ അത് മനസ്സാക്ഷിക്കു നിരക്കുന്നതാണോ എന്ന് അവര്‍ ഒരുവട്ടം ചിന്തിച്ചാല്‍ നന്ന് . ഇതേ പ്രശ്നങ്ങള്‍ നിലവിലുള്ള ആ ഗ്രാമത്തില്‍ , ഒരു സര്‍ക്കാര്‍ യൂ പീ സ്കൂള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ഡിവിഷന്‍ വര്‍ധിപ്പിച്ചത് കാണാന്‍ എന്റെ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് എന്തെ കഴിയുന്നില്ല ?? കാരണം ലളിതം , സ്വന്തം പിള്ളാരെ അണ്‍ എയിഡഡ്‌ സ്കൂളില്‍ ചേര്‍ത്തിട്ട് ആണല്ലോ കൊതിയും നുണയും പറയാന്‍ സര്‍ക്കാര്‍ /എയിഡഡ്‌ സ്കൂളിലേക്ക് ഇറങ്ങുന്നത് !



അവനവന്റെ മക്കളെ എവിടെ പഠിപ്പിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചാല്‍ , ഉണ്ട് . പക്ഷെ ഒരു ചോദ്യം , സ്വന്തമായി ഹോട്ടല്‍ നടത്തുന്ന ഒരാള്‍ ഭക്ഷണം കഴിക്കാന്‍ അടുത്ത ഹോട്ടലില്‍ പോയാല്‍ അയാളുടെ ഹോട്ടലില്‍ എത്ര പേര്‍ കയറും ? അത് തന്നെ ആണ് ഈ കാര്യത്തിലും സംഭവിക്കുന്നത് . വേറെ ഒരു ജോലിയും പോലെ അല്ല അധ്യാപനം . അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നവര്‍ ആണ് .. അത് കൊണ്ടല്ലേ അവര്‍ ബഹുമാന്യരായി തീരുന്നത് . താല്പര്യമില്ലെന്കില്‍ ആ ജോലിക്ക് പോവരുത് . അല്പം ആത്മാര്‍ഥത ഒക്കെ വേണം !!!

Tuesday, May 10, 2011

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ !




എഞ്ചിനീയറിംഗ് ജീവിതത്തില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറ്റാത്ത
ഒരു കാര്യം റെക്കോര്‍ഡ്‌ ബുക്ക്‌
രണ്ടു , അസ്സൈന്മെന്റ് .

എനിക്ക് ചെറുപ്പം തൊട്ടേ മടിയുടെ അസുഖം ഉള്ളതാ .. പിന്നെ ഒന്നും നേരത്തും കാലത്തും ചെയ്യാന്‍ പറ്റില്ലാ ന്നു ഉള്ളതും , മകയിരം നക്ഷത്രത്തിന്റെ ദോഷം ആരിക്കും :-( . അതൊന്നും പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല . ആ .. അപ്പൊ പറഞ്ഞു വന്നത് ഈ അസ്സൈന്മെന്റ് നമ്മള്‍ തന്നെ കുത്തി ഇരുന്നു എഴുതണം , തന്നത്താന്‍ ബുക്ക്‌ ഒക്കെ റെഫര്‍ ചെയ്തു എഴുതണം എന്നൊക്കെ ഫസ്റ്റ് ഇയര്‍ ലെ സാര്‍ പറഞ്ഞു ( അമ്പട പുളുസോ) . പക്ഷെ ഫസ്റ്റ് ഇയര്‍ തന്നെ എനിക്ക് ഒരു അസ്സൈന്മെന്റ് . തന്നത്താന്‍ റെഫര്‍ ചെയ്തു എഴുതേണ്ടി വന്നു . ബേസിക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ന്റെതു . എല്ലാ അലവലാതികളും നേരത്തെ കൊണ്ടു അസ്സൈന്മെന്റ് വെച്ചു . നോക്കി എഴുതാന്‍ ഒരു കോപ്പി പോലും ഇല്ല . അങ്ങനെ ലൈബ്രറിയില്‍ കേറി ബുക്ക്‌ ഒക്കെ എടുത്തു അസ്സൈന്മെന്റ് എഴുതി വെച്ചു.

അങ്ങനെ കാലം കടന്നു പോയി .. ഞാന്‍ ഫോര്‍ത്ത് സെമെസ്റ്ററില്‍ എത്തി .. ജൂനിയേഴ്സ്‌ വന്നു , അവരില്‍ നല്ല പിള്ളാരെ ഒക്കെ പരിചയപ്പെട്ടു ( റാഗിംഗ് ന്നു പറയാന്‍ പാടില്ല ) .. അങ്ങനെ അര്‍മാദിച്ചു നടക്കുന്ന ടൈം . അങ്ങനെ ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ എന്ന് പറയും പോലെ .. ഒരു ആഴ്ച നാല് അസ്സൈന്മെന്റ് ( വേറെ വേറെ സബ്ജെക്റ്റ് ന്റെ ) വെക്കേണ്ടി വന്നു . അപ്പൊ പലരും ജൂനിയേഴ്സ്‌ നോട് അസ്സൈന്മെന്റ് എഴുതി കൊടുക്കാന്‍ പറയാറുണ്ട്‌ .. കലിപ്പിച്ചു പറയും .. എഴുതി താ ന്നു .. നിങ്ങക്കൊക്കെ അറിയുന്ന പോലെ, ഐ ആം എ പാവം .. അങ്ങനെ ഒരു അസ്സൈന്മെന്റ് ന്റെ ഫോടോസ്ടാടും എടുത്തു നടന്നു നീങ്ങുമ്പോള്‍ ഒരു ജൂനിയര്‍ കൊച്ചു എതിരെ വരുന്നു .. പണ്ട് പരിചയപ്പെട്ടതാണ് , ട്രെയിന്‍ ല് ഒരുമിച്ചു പോയിട്ടുണ്ട് ( അയ്യോ .. കോളേജ് ന്നു കൊറേ പേര്‍ ഒണ്ടാരുന്നു ട്രെയിന്‍ല് ) . ചേട്ടാ എന്തൊക്കെ ഒണ്ടു വിശേഷം ന്നു .. ഒന്നും പറയണ്ട .. കൊറേ അസ്സൈന്മെന്റ് ഒണ്ടു . അപ്പൊ ആ കൊച്ചു .. വേണോങ്കി ഒരെണ്ണം ഞാന്‍ എഴുതി തരാം , പഴേ റെക്കോര്‍ഡ്‌ ഒക്കെ തരാമോ .. രക്ഷപ്പെട്ടു ഞാന്‍ ഫോടോസ്ടറ്റ് കൊടുത്തു അസ്സൈന്മെന്റ് എഴുതാന്‍ ഉള്ള പേപ്പര്‍ വിത്ത്‌ രെയ്നോല്ട്സ് പേന കൊടുത്തു . ആ കൊച്ചു മാര്‍ജിന്‍ ഒക്കെ വരച്ചു സംഭവം എഴുതി കൊണ്ടു തരികേം ചെയ്തു . ഞാന്‍ അത് പറഞ്ഞ ഡേറ്റ് നു മുന്നേ സബ്മിട്ടും ചെയ്തു ( അപ്പൊ തന്നെ ടീച്ചറിന് സംശയം തോന്നിക്കാനും :-/ ) .

അങ്ങനെ ഒരാഴ്ച കഴിഞ്ഞു . കോളേജ് ഇല്‍ അസ്സൈന്മെന്റ് ജൂനിയേഴ്സ്‌ നെ കൊണ്ടു എഴുതിക്കുന്നു എന്ന് ഏതോ ഒരു രക്ഷിതാവ് പരാതി കൊടുത്തു . കുറച്ചു പേരെ പൊക്കി എന്നൊക്കെ ന്യൂസ്‌ വന്നു . ഏയ്‌ .. എന്നെ ഒന്നും പോക്കൂല്ല , എന്നൊക്കെ ആശ്വസിച്ചു നടക്കുന്ന ടൈം. അപ്പൊ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ദോസ്ത് പറഞ്ഞു .. അളിയാ .. എന്നെ എച്ച് ഓ ഡീ വിളിക്കുന്നു , ഇനി ആ അസ്സൈന്മെന്റ് കേസ് ആണോ .. ഞാന്‍ എനെന്ര്‍ജി സിസ്റ്റം ന്റെ അസ്സൈന്മെന്റ് ജൂനിയറിനെ കൊണ്ടാ എഴുതിച്ചേ.. ഏയ്‌ അതൊന്നും ആവൂല്ല. എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു മച്ചാനെ പറഞ്ഞു വിട്ടു .. അപ്പൊ തുടങ്ങി , എന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ ... കുറച്ചു കഴിഞ്ഞപ്പോ ലവന്‍ തിരിച്ചു വന്നു .. അളിയാ പണി പാളി കേട്ടാ , പൊക്കി തെളിവ് സഹിതം പൊക്കി . ഒരു പത്തു അസ്സൈന്മെന്റ് എച്ച് ഓ ഡീ ടെ ടേബിള്‍ ല് ഒണ്ടു . നീ എഴുതിചാരുന്നോ ? ഞാന്‍ .. ആം .. ഒരെണ്ണം . അന്നേ വരെ എഴുതി വെച്ച അസ്സൈന്മെന്റ് എന്തായി എന്നും അത് തിരിച്ചെടുക്കാനും ഒന്നും ഞാന്‍ പോയിട്ടില്ല . സെമെസ്റ്റെര്‍ തീരുമ്പോഴും ടീച്ചേര്‍സ്ന്റെ മേശപ്പുറത്തു എന്റെ അസ്സൈന്മെന്റ് കാണും അന്നേരം അവര്‍ കൊണ്ടു തരിക ആണു പതിവ് . സാഹചര്യം ആണല്ലോ മനുഷ്യനെ പഠിപ്പിസ്റ്റ് ആക്കുന്നത് . അങ്ങനെ ഒരു പഠിപ്പിസ്റ്റ് ആയി എന്റെ അസ്സൈന്മെന്റ് സ്റ്റാഫ് റൂമിലാണോ HOD ടെ ടേബിള്‍ ല് ആണോ എന്നറിയാന്‍ ഞാന്‍ സ്റ്റാഫ് റൂമില്‍ എത്തി .

ഞാന്‍ ചെന്നു അസ്സൈന്മെന്റ് ന്റെ ഇടയ്ക്കു നിന്നു എന്റെ അസ്സൈന്മെന്റ് തപ്പുമ്പോള്‍ മിസ്സ്‌ വന്നു .
"എന്താഡോ"
" അത് മിസ്സേ അസ്സൈന്മെന്റ് എടുക്കാന്‍ വന്നതാ "
"ഹ്മം .. തന്റെ അസ്സൈന്മെന്റ് ഇവിടെ ഇല്ല . HOD ടെ റൂമിലാണ് . ഞാന്‍ A+ ഒക്കെ ഇട്ടതാരുന്നു . തന്നത്താന്‍ എഴുതിയതല്ല അല്ലെ "
ഹമ്മേ ! Got work !! പണി കിട്ടീ ... !!!

അങ്ങനെ ഇനി എന്ത് ചെയ്യും ന്നു അന്തം വിട്ടു സ്പിയര്‍ സ്വാളോ ചെയ്തു നിക്കുന്ന നേരം , ക്ലാസിലെ വേറെ ഒരു മച്ചമ്പി വന്നു .
ഇഞ്ചി കടിച്ച മുഖഭാവം .
"ഡേയ് എന്നാ പറ്റി "
" ഒന്നും പറയണ്ട .. HOD ടെ റൂമില്‍ ആരുന്നു . അസ്സൈന്മെന്റ് കേസില്‍ എന്നെ പൊക്കി . ഓരോരുത്തരെ ആയി വിളിച്ചു കൊടഞ്ഞോണ്ടിരിക്കുവാ ഇനി നമ്മടെ കട്ടപ്പനക്കാരന്റെ ടേണ്‍ ആണു . അവനോടു പറയാന്‍ പോകുവാ "
"ഡാ .. വേറെ ആരൊക്കെ ഒണ്ടു ലിസ്റ്റില്‍ "
"മൊത്തം പതിനൊന്നു പേര്‍ .. ഓരോ സ്ലോട്ട് ആയിട്ടാ .. ആ ... നീ 11th മാന്‍ ആണു കേട്ടാ നിന്റെ വിചാരണ മറ്റന്നാള്‍ ആണു "
"അയ്യോ ... ഞാന്‍ നാളെ വീട്ടില്‍ പോവാനിരിക്കുവാ ഇനി എന്ത് ചെയ്യും .."
"ആ .. എന്തായാലും പോക്കും നീ പോയി കീഴടങ്ങു "
യെസ് .. അത് തന്നെ നല്ലത് .. ഇപ്പ ചെന്നു കീഴടങ്ങിയാ നാളെ വീട്ടിലെങ്കിലും പോവാം .പോയേച്ചു വരണോ വരണ്ടയോ എന്ന് തീരുമാനം ആകുകയും ചെയ്യും .
"ഡാ എങ്ങനാ നമ്മളെ പൊക്കിയത് "
" അതോ ഒരു കമ്പ്ലൈന്റ് കിട്ടി .. അപ്പൊ നമ്മടെ എല്ലാം അസ്സൈന്മെന്റ് ഉം സെഷണല്‍ എക്സാം ന്റെ പേപ്പര്‍ ഉം കമ്പയര്‍ ചെയ്തു പൊക്കിയത .. അസ്സൈന്മേന്റും ആന്‍സര്‍ ഷീറ്റും പിന്‍ ചെയ്തു വെചെക്കുവാ .. രക്ഷപ്പെടാന്‍ പറ്റൂല്ല മോനെ "
വെരി ഗുഡ് !!!

ഒരു റൌണ്ട് പ്രാണായാമം ഒക്കെ ചെയ്തു , മനസ്സ് ശാന്തമാക്കി നേരെ ഹോട് ടെ റൂമിലെത്തി .
"എന്താടോ"
"സാര്‍ അത് അസ്സൈന്മെന്റ് "
"അസ്സൈന്മന്റ്റ് ഓ "
( ഹ്മം .. ഗള്ളന്‍ മുടിഞ്ഞ ആക്ടിംഗ് , ഒന്നും അറിയാത്ത പോലെ )
"ആം .. എന്റെ അസ്സൈന്മെന്റ് ഇവിടാന്നു മിസ്സ്‌ പറഞ്ഞു "
"തന്നെ ഇങ്ങോട്ട് ആരേലും വിളിപ്പിച്ചോ ?? ഉവ്വോ ?? "
"ഇല്ല സാര്‍ "
"പിന്നെ എന്തിനു വന്നു ... വിളിക്കുമ്പോ വന്നാ മതി "
"സാര്‍ അത് നാളെ .. "
"നാളെയോ ??? "
"സാര്‍ നാളെ എനിക്ക് വീട്ടില്‍ പോവണം "
"അത് ശരി .. സ്ഥിരമായി വീട്ടില്‍ ഇരിക്കാനുള്ള പണി ആണു താന്‍ ചെയ്തത് എന്ന് അറിയാമോ "
(മ്മേ .. പ്യാടിപ്പിക്കാതെ .. ഞാന്‍ ഒരു പാവല്ലേ :-/)
"സോറി സാര്‍ "
"സോറി യോ ... ?"
പഴഞ്ചൊല്ലില്‍ പതിരില്ല .. ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ ആണല്ലോ .. ആണ്ടെ വരുന്നു എം എല്‍ പി സാര്‍ ..
" എന്താ സാറേ ഇവന്‍ ഇവിടെ "
" അത് .. മറ്റേ അസ്സൈന്മെന്റ് കേസ് ആണു "
"ഓ പതിനൊന്നും പേരില്‍ ഒരാള്‍ .. അല്ലെ "
ഞാന്‍ ... " ഹ്മ്മം ..."
ഇടി വെട്ടി , പാമ്പ് കടിച്ചു നിക്കുന്ന എന്റെ നേര്‍ക്ക്‌ സൂപ്പര്‍ ഫാസ്റ്റ് പാഞ്ഞു വരുന്ന പോലെ എം എല്‍ പീ സാര്‍ ..
" ഹൊ .. നിങ്ങള്‍ ഒക്കെ പ്രൈവറ്റ് സെക്രടരിയെ വെച്ചു ആണു അസ്സൈന്മെന്റ് എഴുതിക്കുന്നെ അല്ലെ . പഠിക്കാറോ ഇല്ല എന്നാ ഒരു അസ്സൈന്മെന്റ് എങ്കിലും തന്നത്താന്‍ എഴുതുക ... "
ഞാന്‍ തല കുനിച്ചു പാവമായി നിന്നു ..
അപ്പൊ HOD
"എടൊ താന്‍ ചെയ്തത് എന്ത് തെറ്റാന്നു അറിയാമോ ?"
ഞാന്‍ " അസ്സൈന്മെന്റ് ജൂനിയറിനെ കൊണ്ടു എഴുതിച്ചു "
"അത് എന്ത് കേസ് ആണെന്ന് അറിയാമോ " ഇത്തവണ എം എല്‍ പീ സാര്‍ ആരുന്നു
ഞാന്‍ തല കുനിച്ചു തന്നെ നിന്നു ..
സാര്‍ തുടര്‍ന്ന് "റാഗിംഗ് കേസ് ...."
എനിക്കൊരു ചാഞ്ചാട്ടം ഇല്ലാ എന്ന് HOD ക്ക് സംശയം .. അപ്പൊ പുള്ളി ..
" താന്‍ ചെയ്തത് ആള്‍മാറാട്ടം ആണു .. ആള്‍മാറാട്ടം .. "
(ഈശോ .. അതെപ്പോ .. ഇയാള് എന്നെ ചിരിപ്പിക്കും . :-/ :-/ .. കഷ്ടപ്പെട്ട് സീരിയസ് ആയി നിന്നു )
"സോറി സര്‍ .. ഇനി ആവര്‍ത്തിക്കില്ല "
"ഹ്മം .. ദിസ്‌ ഈസ്‌ ലാസ്റ്റ് വാണിംഗ് .. പോയി ഒരു അപ്പോളജി ലെറ്റര്‍ എഴുത് .. ഇവിടെ ഇരുന്നു തന്നെ എഴുത് അല്ലെങ്കി അതും താന്‍ ജൂനിയേഴ്സ്‌ നെ കൊണ്ടു എഴുതിക്കും "
(ആഹാ .. സാറിനു ഇത്രേം ബുദ്ധി ഒക്കെ ഒണ്ടാരുന്നു ന്നു നെറ്റ്‌വര്‍ക്ക് തിയറി പഠിപ്പിച്ചപ്പോ തോന്നിയില്ല )
ഇനി ഈ പണ്ടാരം എങ്ങനെ എഴുതും ഇംഗ്ലീഷ് ല് എഴുതണ്ടേ .. എന്നൊക്കെ കണ്‍ഫ്യൂഷന്‍ അടിച്ചു ആ റൂമിലെ ഒരു ടേബിള്‍ ല് ചെന്നു ഇരുന്നു .. ആഹാ .. അവിടെ കിടക്കുന്നു ഞാന്‍ നേരത്തെ കണ്ട മച്ചാന്റെ അപോളജി ലെറ്റര്‍ .. വൂ ഹൂ .. അതെടുത്തു മുന്നിലോട്ടു വെച്ചു .. ടപ്പേ ടപ്പേ ന്നു സംഭവം എഴുതി ഒപ്പും ഇട്ടു കൊണ്ടു കൊടുത്തു .
അപ്പൊ എം എല്‍ പീ സാര്‍ " ഹ്മം . തനിക്കു അപോളജി ലെറ്റര്‍ എഴുതി നല്ല ശീലം ആണെന്ന് തോന്നുന്നല്ലോ .. പെട്ടെന്ന് എഴുതി കൊണ്ടു വന്നേക്കുന്നു ..."
(ആഹാ .. നല്ല ഇമ്പ്രഷന്‍ .. ഞാന്‍ ഇവിടെ ഒരു കലക്ക് കലക്കും .. അടുത്ത കൊല്ലം ലാബിലും എം എല്‍ പീ സാര്‍ ഒണ്ടല്ലോ .. ഹീശ്വരാ ..)
ഞാന്‍ ഭവ്യതയോടെ " സാര്‍ "
HOD " എന്താടോ നിക്കുന്നെ .. ഇറങ്ങി പോടോ .. " എന്നൊരു ആട്ടും ..
അങ്ങനെ അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ !


ഈ അസ്സൈന്മെന്റ് കേസില്‍ പതിനൊന്നു പേര്‍ ആണു പിടിക്കപ്പെട്ടതു .. അവര്‍ അസ്സൈന്മെന്റ് ഇലവന്‍ എന്ന പേരില്‍ അറിയപ്പെട്ടു !

Monday, May 2, 2011

ജാക്ക്ഫ്രൂട്ട് ഷേക്ക്‌ !


ഏറ്റവും വലിപ്പം ഉള്ള കോമ്പൌണ്ട് ഫ്രൂട്ട് ആണ് ജാക്ക്ഫ്രൂട്ട് ന്നു അടിപൊളി പേരുള്ള മ്മടെ സ്വന്തം ചക്ക .
പ്ലാവ്‌ എന്ന് പേരാകുന്ന മരത്തില്‍ , വേണമെങ്കില്‍ വേരില്‍ പോലും കായ്ക്കുന്ന ഇനം ( പഴംചോല്ലില്‍ പതിരില്ല)
നമ്മള്‍ ( നാട്ടിന്‍ പുറത്തുകാര്‍ ) വല്ല്യ വില കൊടുക്കാത്ത ഒരു ഫ്രൂട്ട് ആണ് . എങ്കിലും ഇവന്‍ പുലി ആണ് . ബംഗ്ലാദേശിന്റെ
ദേശീയ ഫലം ആണ് കക്ഷി ! പൊതുവേ ചക്ക രണ്ടു ഇനം ഒണ്ടു .. കൂഴ യും വരിക്കയും . കൂഴച്ചക്ക പഴുത്ത് കഴിഞ്ഞാല്‍ കുഴഞ്ഞു
കുഴഞ്ഞു ഇരിക്കും , വരിക്ക നല്ല ഗ്ലാമര്‍ ആണ് . തേന്‍ വരിക്ക എന്ന് ചില വരിക്കച്ചക്കക്ക് പറയാറുണ്ട്‌ , രുചിയിലെ കേമത്തം കൊണ്ടാണ് അങ്ങനെ ഒരു വിളി കിട്ടിയത് .

അപ്പൊ പറഞ്ഞു വന്നത് , ഇങ്ങനെ ഗ്രാമ പ്രദേശങ്ങളില്‍ സുലഭമായി കിട്ടുന്ന ചക്ക കൊണ്ട് നല്ല രുചി ഉള്ള ഷേക്ക്‌ ഉണ്ടാക്കാം എന്നതാണ് .വേനല്‍ കാലത്തിനു പറ്റിയ ഒരു ഫലം ആണ് ചക്ക . പഴങ്ങളില്‍ കേമന്‍ മാങ്ങ ആണെങ്കിലും , അത് ഒരു 'ചൂടുള്ള' പഴം ആണെന്ന് പറയുന്ന കേട്ടിട്ടുണ്ട് , എന്താണോ എന്തോ ..

വേണ്ട സാധനങ്ങള്‍ :

  • വരിക്കച്ചക്ക പഴുത്തത്
  • തേങ്ങാപ്പാല്‍
  • ശര്‍ക്കര
  • ഏലക്ക
  • മിക്സി

ചക്ക പൊളിച്ചു അംഗരക്ഷകരായ ചകിണിയില്‍ നിന്നും ചക്കച്ചുളകളെ മോചിപ്പിക്കുക . ഈ പ്രക്രിയ ചെയ്യുമ്പോള്‍ കയ്യില്‍ അല്പം വെളിച്ചെണ്ണ പുരട്ടുക ആണെങ്കില്‍ , ചക്ക അരക്ക് അഥവാ ചക്ക മുണഞ്ഞിന്‍ കയ്യില്‍ പറ്റിപ്പിടിക്കില്ല . ഈ ചക്കച്ചുളകള്‍ ഒരു കത്തി കൊണ്ട് മുറിച്ചു അതിലെ ചക്കക്കുരുവിനെ പുറത്തെടുക്കുക , അതിനു ശേഷം ,ഒരു മൂന്നു മുതല്‍ അഞ്ചു മില്ലിമീറ്റര്‍ വീതിയില്‍ മുറിക്കുക ( ചിത്രം ശ്രദ്ധിക്കുക ).

ചക്കച്ചുള ഇങ്ങനെ ക്രമീകരിക്കുക

3 - 5 മി . മി വീതിയില്‍ അരിഞ്ഞു വെച്ച ചക്കച്ചുള

ഇതിനു ശേഷം , പൊതിച്ച തേങ്ങ കിട്ടുന്നവര്‍ അതു നടുവേ പൊട്ടിക്കുക , പൊതിക്കാത്ത തേങ്ങ ആണെങ്കില്‍ അതിനെ ഒരു പാര/വാക്കത്തി /തേങ്ങാ പൊതിയന്‍ ഉപയോഗിച്ച് പൊതിച്ച് അതിനു ശേഷം രണ്ടായി പൊട്ടിക്കുക . പിന്നെ ചിരവ എന്ന മാരകമായ ഉപകരണം ഉപയോഗിച്ച് തേങ്ങാപ്പീരയെ തേങ്ങയില്‍ നിന്നും ചിരകി എടുക്കുക . ഈ തേങ്ങാ പീരയെ പ്രോസസ് ചെയ്തു ( ഞെക്കി പിഴിഞ്ഞ് ) അതില്‍ നിന്നും തേങ്ങാപാല്‍ എക്സ്ട്രാക്റ്റ്‌ ചെയ്യുക . ഇതിനെ ഒരു ഗ്ലാസ്‌ / കപ്പ് ഇല്‍ എടുത്തു വെക്കുക ആവശ്യം വരും ! . പാല്‍ എടുത്തതിനു ശേഷം ഉള്ള തേങ്ങാപ്പീര ചമ്മന്തി അരക്കാന്‍ ഉപയോഗിക്കാവുന്നതാണ് .
തേങ്ങാ പൊതിച്ച് .. ഉടച്ചു .. ചിരകി തേങ്ങാപ്പീര ആക്കി മാറ്റുന്നത്


ഈ രണ്ടു ഘടകങ്ങളും തയ്യാറായാല്‍ , ശര്‍ക്കരപ്പാനി നിര്‍മിക്കാന്‍ ഉള്ള സമയം ആയി . ആവശ്യത്തിന് ശര്‍ക്കര എടുത്തു അതിനെ തല്ലി പൊട്ടിച്ചു ഒരു പാത്രത്തില്‍ ഇടുക അല്പം വെള്ളം ഒഴിക്കാം.അതിനു ശേഷം അടുപ്പത് വെച്ച് ഉരുക്കുക , ശ്രദ്ധിച്ചില്ലെങ്കില്‍ കരിഞ്ഞു പാത്രം ഒരു പരുവം ആവും . അതായത് അടുപ്പത് വെച്ചിട്ട് എഫ് ബീ നോക്കുക , ബസ്‌ ചെയ്യുക മുതലായ കലാപരിപാടികള്‍ ചെയ്യരുത് എന്ന് !. ഇടയ്ക്കിടെ ഇളക്കികൊടുക്കുക . ശര്‍ക്കര നല്ലതായി ഉരുകിയാല്‍ അരിച്ചെടുക്കുക ( പലപ്പോഴും ശര്‍ക്കരയില്‍ കരടു കാണും ). ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റുക
.
ശര്‍ക്കരപ്പാനി തയ്യാറാക്കുന്നു

ഇനി അല്പം ഏലക്ക എടുത്തു ഇടിച്ചു പൊടിക്കുക . അതും ഒരു കൊച്ചു പാത്രത്തില്‍ എടുത്തു വെക്കുക .
ഏലക്കാപ്പൊടി
ഇത്രയും സാധനങ്ങള്‍ തയ്യാറായാല്‍ , നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം ആദ്യം അരിഞ്ഞു വെച്ച ചക്കച്ചുള മിക്സി ഉപയോഗിച്ച് തരിയില്ലാതെ അരക്കുക . ആ ജാറിലേക്ക് തന്നെ നേരത്തെ തയ്യാറാക്കി വെച്ച തേങ്ങാപ്പാലും ശര്‍ക്കര പാനിയും ചേര്‍ക്കുക . അല്‍പ സമയം കൂടി മിക്സി പ്രവര്‍ത്തിപ്പിക്കുക ,ഈ സമയം പൊടിച്ചു വെച്ച ഏലക്കായും ചേര്‍ക്കാവുന്നതാണ് . രണ്ടു മൂന്നു ഐസ് ക്യൂബ്സ് ഇട്ടാല്‍ നല്ല തണുപ്പ് കിട്ടും . ഇപ്പോള്‍ നമ്മളുടെ ചക്ക ഷേക്ക്‌ തയ്യാറായി കേട്ടാ . ഇനി വീട്ടില്‍ അനിയന്‍ / അനിയത്തി ഒണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക അല്‍പ സമയം കഴിഞ്ഞും അവര്‍ ആക്ടീവ് ആയി നടക്കുന്നുണ്ടെങ്കില്‍ ധൈര്യമായി കഴിക്കൂ .


ചക്ക ഷേക്ക്‌ - എലിവേഷന്‍

ചക്ക ഷേക്ക്‌ - പ്ലാന്‍
ഞാന്‍ ആദ്യം അനിയന് അര ഗ്ലാസ്‌ കൊടുത്തു പിന്നെ ഞാന്‍ കുടിച്ചു .അമ്മയ്ക്കും ഒരു അര ഗ്ലാസ്‌ കൊടുത്തു , എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു . അച്ഛന് ഒരിത്തിരി കൊടുത്തു . അത്ര ഇഷ്ടപ്പെട്ടില്ലാന്നു ( ഓ, അച്ഛന്‍ പണ്ടേ ജാഡ ആണ് :-/ ) . ചക്ക ഷേക്ക്‌ ഒക്കെ കുടിച്ചു ടീ വീ കാണാന്‍ പോവുമ്പോ ഒരു വിളി, മാതാശ്രീ ആണ് .
ഡാ ചെര്‍ക്കാ ഈ പാത്രം എല്ലാം കൂടെ നശിപ്പിച്ചു വെച്ചിട്ട് ടീ വീ കണ്ടോണ്ട് ഇരിക്കുന്നോ .. വന്നു കഴുകി വെക്കെടാ .. അവനു ഫോട്ടോ എടുക്കാന്‍ ഓരോ പരിപാടികള്‍ !!
ഇതിനാണോ .. വേലി പാമ്പ് .. പോക്കെറ്റ്‌ .. ന്നു പറയുന്നേ ???

gplus utube buzz