കസ്റ്റമര്‍ കെയര്‍ എക്സി : സാര്‍ ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്
ഞാന്‍ : എന്റെ മൊബൈല്‍ ലേക്ക് You have made a debit card purchase of Rs. xxxx.xx എന്നൊരു മെസ്സേജ് കിട്ടി , നെറ്റില്‍ അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്തപ്പോഴും അത് അവിടെ റിഫ്ലെക്റ്റ് ആയിട്ടുണ്ട് . ഞാന്‍ അങ്ങനെ ഒരു ട്രാന്‍സാക്ഷന്‍ ചെയ്തിട്ടില്ല .
ക . കെ . എക്സി : താങ്കളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടോ ?
ഞാന്‍ : ഇല്ല , എന്റെ കയ്യില്‍ തന്നെ ഉണ്ട്
ക . കെ . എക്സി : താങ്കളുടെ കാര്‍ഡ് മറ്റാരെങ്കിലുമായി ഷെയര്‍ ചെയ്യാറുണ്ടോ ?
ഞാന്‍ : ഇല്ല . ... അയ്യോ .. ഇപ്പോള്‍ മറ്റൊരു ട്രാന്‍സാക്ഷന്‍ നടന്നതായി മെസ്സേജ് വന്നിരിക്കുന്നു ..
ക . കെ . എക്സി : ഇത് ഫ്രോഡ് ട്രാന്‍സാക്ഷന്‍ ആണു . ഞാന്‍ താങ്കളുടെ കാര്‍ഡും നെറ്റ് ബാങ്കിങ്ങും ബ്ലോക്ക് ചെയ്യുന്നു .
ഞാന്‍ : ഇനി എന്താണ് ചെയ്യേണ്ടത് ?
ക . കെ . എക്സി : ഞാന്‍ ഒരു കംപ്ലൈന്റ്റ് നമ്പര്‍ തരാം . അത് വെച്ചു തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പോയി കമ്പ്ലൈന്റ് രെജിസ്ടര്‍ ചെയ്യുക , അതിനു ശേഷം എഫ് ഐ ആര്‍ ന്റെ കോപ്പി , നിങ്ങളുടെ അക്കൗണ്ട് സ്റ്റെമെന്റ്റ് , കംപ്ലൈന്റ്റ് ന്റെ കോപ്പി എന്നിവ മുംബൈ ഓഫീസിലേക്ക് ഫാക്സ് ചെയ്യണം .
അപ്പോള്‍ എന്താ സംഭവിച്ചത് , ഒരു 'ഷോഡാ' കുടിക്കാന്‍ ഉള്ള കാശ് പോലും നമ്മടെ കയ്യില്‍ ഇല്ല .. നെറ്റ് ബാങ്കിംഗ് ഇല്ല , ഡെബിറ്റ് കാര്‍ഡ് ഇല്ല . ഫ്രണ്ടുക്കള്‍ എല്ലാം അപ്പീസില്‍ പോയ നേരം . പിന്നെ തൊട്ടടുത്ത ഐ സീ ഐ സീ ഐ ബാങ്കില്‍ പോയി അക്കൗണ്ട് സ്റ്റെമെന്റ്റ് എടുത്തു , പുതിയ ഡെബിറ്റ് കാര്‍ഡ് കിട്ടാനുള്ള അപേക്ഷ കൊടുത്തു . അപേക്ഷ കൊടുക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം, കാര്‍ഡ് നഷ്ടപ്പെട്ടു പോയത് കൊണ്ടല്ല, ഇത്തരം ഫ്രോഡ് ട്രാന്‍സാക്ഷന്‍ നടന്നത് കൊണ്ടാണ് പുതിയ കാര്‍ഡ് എടുക്കുന്നത് എന്ന് പറഞ്ഞു അപേക്ഷയില്‍ അത് വ്യക്തമാക്കണം , അല്ലാത്ത പക്ഷം 250 രൂപ ബാങ്കുകാര്‍ ചാര്‍ജ് ചെയ്യും . അഞ്ചര മണി വരെ അങ്ങനെ ഇരുന്നു . പിന്നെ ഒരു സുഹൃത്ത് വന്നപ്പോള്‍ കുറച്ചു കാശ് കടം മേടിച്ചു . നേരെ പോലീസ് സ്റ്റേഷനില്‍ പോയി , എസ് ഐ അദ്ദേഹം അവിടെ ഇല്ലായിരുന്നു . പിറ്റേന്ന് വരാന്‍ പറഞ്ഞു അവിടുന്ന് പറഞ്ഞു വിട്ടു.
പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ പോയി ,കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എസ് ഐ അദ്ദേഹം വന്നു . നല്ല മനുഷ്യന്‍ ആയിരുന്നു . അദ്ദേഹം കൊന്‍സ്ടബിള്‍ നെ വിളിച്ചു , എഫ് . ഐ ആര്‍ കൊടുക്കാന്‍ പറഞ്ഞു . പോലീസ് സ്റ്റേഷന്‍ അല്ലെ , അതിന്റേതായ താമസവും ഉണ്ടായി . എഫ് ഐ ആര്‍ എഴുതാന്‍ പേപ്പര്‍ , പേന , പേപ്പര്‍ സ്ടാപ്പില്‍ ചെയ്യാന്‍ സ്ടാപ്ലര്‍ ഒക്കെ മേടിച്ചു കൊടുക്കേണ്ടി വന്നെങ്കിലും കാര്യം നടന്നു . അന്ന് തന്നെ സംഭവം മുംബൈ ഐ സീ ഐ സീ ഐ ഓഫീസിലേക്ക് ഫാക്സ് ചെയ്തു . അതിനു ശേഷം കസ്ടമര്‍ കെയര്‍ ഇല്‍ വിളിച്ചു ഫാക്സ് അവിടെ ലഭിച്ചു എന്ന് ഉറപ്പു വരുത്തി . പുതിയ കമ്പ്ലൈന്റ് റെഫെറന്‍സ് നമ്പര്‍ മേടിച്ചു . മുപ്പതു ദിവസം ആണു ഇതിനെ പറ്റി അന്വേഷണം നടത്തി , ജെനുവിന്‍ ആയ പ്രശ്നം ആണെങ്കില്‍ കാശ് തിരിച്ചു തരാന്‍ ബാങ്ക് എടുക്കുന്ന സമയം .
അന്വേഷണം , വിസ ടീം , നമ്മളുടെ ബാങ്ക് , കാര്‍ഡ് സ്വൈപ്പ് ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസ് പ്രോവൈഡ് ചെയ്ത ബാങ്ക് എന്നിങ്ങനെ വിവിധ ടീമുകളുടെ കൂട്ടായ്മ ആണു . അതാവണം ഈ കാലതാമസത്തിന് കാരണം .
ഇത്തരം ഒരു ട്രാന്‍സാക്ഷന്‍ എങ്ങനെ സംഭവിക്കുന്നു ?
ഒന്ന് , ഇന്‍ഷുറന്‍സും മറ്റും അടയ്ക്കാന്‍ കസ്ടമെര്‍ കെയര്‍ വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം , അപ്പോള്‍ നമ്മള്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യേണ്ടി വരും , വിശ്വാസ വന്ച്ചകരായ ജീവനക്കാര്‍ ഈ വിവരങ്ങള്‍ ഫ്രോഡ് ട്രാന്‍സാക്ഷന് വേണ്ടി ഉപയോഗപ്പെടുതിയേക്കാം .
മറ്റൊന്ന് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡിന്റെ സെക്യൂരിറ്റി പോരാ , എന്ന് വേണം കരുതാന്‍ . കാര്‍ഡ് സ്വൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിവൈസ് പോലെ തന്നെ , കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യമായ ഉപകരണവും ഇന്ന് ലഭ്യമാണ് . അടുത്ത കാലം വരെ ഈബേയില്‍ ഈ സംഭവം ലഭ്യമായിരുന്നത്രേ . ആ ഉപകരണം ഉപയോഗിച്ച് നമ്മുടെ കാര്‍ഡ് ന്റെ വിവരങ്ങള്‍ ചോര്‍ത്തുകയും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മ്മിക്കുകയും ചെയ്യും. അതിനു ശേഷം അതുപയോഗിച്ചു ട്രാന്സാക്ഷന്‍സ് നടത്തും . ഇതിനു "സ്കിമ്മിംഗ് " എന്നാണു പറയുക .
നമ്മളുടെ അസാന്നിധ്യത്തില്‍ ആവും മിക്കപ്പോഴും ഈ തരം ട്രാന്സാക്ഷന്‍സ് നടത്തുക , ഉദാഹരണത്തിന് , റെസ്റ്റോറന്‍ടുകള്‍ ,പെട്രോള്‍ ബങ്കുകള്‍ എന്നീ സ്ഥലങ്ങളില്‍ നമ്മള്‍ കാര്‍ഡ് കൊടുത്തു വിടുക ആണല്ലോ പതിവ് . അത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ അവസരം കിട്ടും . ഇനി നമ്മുടെ കണ്മുന്നില്‍ വെച്ചും നമ്മളെ പറ്റിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും , " അയ്യോ ഈ മെഷീന്‍ ( സ്വൈപ്പ് ചെയ്യുന്ന ) വര്‍ക്ക് ചെയ്യുന്നില്ല , എന്ന് പറഞ്ഞു ആദ്യ മെഷീനില്‍ നിന്നും കാര്‍ഡ് എടുത്തു വേറെ ഒരു മെഷീനില്‍ സ്വൈപ്പ് ചെയ്യും , ആദ്യത്തെ മെഷീന്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക ( സ്കിമ്മിംഗ് ) . ഇത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണെങ്കിലും , സാധ്യത ഇല്ലാ എന്നല്ലല്ലോ .
നമുക്കെ എന്തൊക്കെ ചെയ്യാം :
കാര്‍ഡ് സ്വൈപ്പ് ചെയ്യാന്‍ കൊടുത്തു വിടുമ്പോള്‍ കൂടെ പോവാം . റെസ്റ്റോറന്‍ടുകള്‍ ,പെട്രോള്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗം ഒഴിവാക്കുകയോ , സ്വൈപ്പ് ചെയ്യുമ്പോള്‍ പിന്‍ (PIN) ആവശ്യപ്പെടുന്ന കാര്‍ഡുകള്‍ ഉപയോഗിക്കുകയും , ആ നമ്പര്‍ പതിവായി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യാം . എന്നിരുന്നാലും , ഒരു പരിധി വരെ മാത്രമേ നമുക്ക് ഇത്തരം ഫ്രോഡ് ട്രാന്സാക്ഷന്‍സ് ഒഴിവാക്കാന്‍ പറ്റൂ .
ട്രാന്‍സാക്ഷന്‍ നടന്നാല്‍ എസ്.എം.എസ് വരുന്ന സംവിധാനം എനെബിള്‍ ചെയ്യുക . ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ സേവ് ചെയ്തു വെക്കുക . നമുക്ക് അറിവില്ലാത്ത ട്രാന്‍സാക്ഷന്‍ അലേര്‍ട്ട് വന്നാല്‍ അപ്പോള്‍ തന്നെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു കാര്‍ഡ് ബ്ലോക്ക് ചെയ്യുക , കംപ്ലൈന്റ്റ് നമ്പര്‍ നോട്ട് ചെയ്യുക . ഈ റഫറന്‍സ് നമ്പര്‍ അടക്കം , ഇരുപത്തിനാല് മണിക്കൂറിനകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ് . ഐ . ആറിന്റെ കോപ്പി എടുത്തു , ഫാക്സ് ചെയ്യുകയോ , ബാങ്കില്‍ നേരിട്ട് നല്‍കുകയോ ചെയ്യുക .
നമ്മള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്കിന്റെ പ്രോപെര്‍ട്ടി ആയതിനാല്‍ , മിക്ക ബാങ്കുകളും നമ്മുടെ കാര്‍ഡിനെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടാകും . ഉദാഹരണത്തിന് ഐ . സീ .ഐ . സീ .ഐ ബാങ്ക് രണ്ടു ലക്ഷം രൂപക്കാണ് , ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ വീഴ്ച ബാങ്കിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായത് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഇത്തരം ട്രാന്‍സാക്ഷന്‍ മൂലം കസ്റ്റമര്‍നു സംഭവിച്ച നഷ്ടം ബാങ്ക് നികത്തും. പതിവുപോലെ , കൃത്യമായ ഫോളോഅപ്പ് ഇക്കാര്യത്തില്‍ വേണ്ടി വരും എന്ന് മാത്രം .ഇനി , ബാങ്കുകാര്‍ കാശ് തരുന്നില്ല .. ഞഞ്ഞാ പിഞ്ഞാ പറഞ്ഞോണ്ട് ഇരിക്കുവാണെങ്കില്‍ ബാങ്കിംഗ് ഒമ്ബുട്സ്മാനെ സമീപിക്കാം .
അന്യദേശത്ത് വെച്ചു ഇങ്ങനെ ഒരു പ്രശ്നം വന്നാല്‍ ഉണ്ടാവുന്ന കഷ്ടപ്പാട് ഭീകരം ആണു . എ ടീ എം സൗകര്യം ഉള്ളതിനാല്‍ വാലെറ്റില്‍ മിക്കപ്പോഴും കാശ് ഉണ്ടാവുകേം ഇല്ല :( . സൂക്ഷിക്കാവുന്നതില്‍ പരിമിതികള്‍ ഉണ്ടെങ്കിലും , അല്പം ശ്രദ്ധിച്ചാല്‍ , നമുക്ക് വരാവുന്ന നഷ്ടം നികത്താനാവും.
P.S : എനിക്ക് നഷ്ടപ്പെട്ട പണം കിട്ടി ബോധിച്ചു ..
8 comments:
പറഞ്ഞത് കള്ളന്‍ ആയതോണ്ട് വിശ്വസിക്കാതെ തരമില്ല...
ഇത് ഹാഫ് കള്ളമാണോ ..അതോ ഫുള്‍ കള്ളമാണോ..?
Oh man ....
Sad to know :(
വിവരങ്ങള്‍ക്ക് നന്ദി.. താങ്കള്‍ക്ക് പണം തിരികെ കിട്ടിയോ??
എല്ലാം കിട്ടി ബോധിച്ചു തൃശ്ശൂര്‍ക്കാരാ ..
കൊച്ചെ ഇതു അതാവാന്‍ chance കുറവാണു . ഇതു പോസ് purchase ആയി ആണോ കാണിച്ചത് (സ്റ്റെമെന്റ്റ് ഇല്‍), എങ്കില്‍ എനിക്ക് ഉറപ്പാണ് നിങള്‍ ATM കാര്‍ഡ് ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് purchase ചയ്തിട്ടുടാകണം . റെയില്‍വേകു ഒരു fraud associative ഉണ്ട് പേര് "Avenus India PVT Ltd ." ഇപ്പോള്‍ സമയം ഇല്ല പീന്നീട് വിശദമാക്കാം
Kaduvaye Kiduva pidikkuanna kalamanu...kallane apttkkanum alunde...enthayalum ithellavarkkum oru munnariyippanu...
'കള്ളന് കഞ്ഞി വെച്ചവൻ' എന്നു കേട്ടിട്ടെ ഉള്ളൂ. ദാ ഇവിടെ ! എന്തായാലും പണം തിരികെ കിട്ടിയല്ലോ...ഭാഗ്യം!
Post a Comment