Monday, May 2, 2011

ജാക്ക്ഫ്രൂട്ട് ഷേക്ക്‌ !


ഏറ്റവും വലിപ്പം ഉള്ള കോമ്പൌണ്ട് ഫ്രൂട്ട് ആണ് ജാക്ക്ഫ്രൂട്ട് ന്നു അടിപൊളി പേരുള്ള മ്മടെ സ്വന്തം ചക്ക .
പ്ലാവ്‌ എന്ന് പേരാകുന്ന മരത്തില്‍ , വേണമെങ്കില്‍ വേരില്‍ പോലും കായ്ക്കുന്ന ഇനം ( പഴംചോല്ലില്‍ പതിരില്ല)
നമ്മള്‍ ( നാട്ടിന്‍ പുറത്തുകാര്‍ ) വല്ല്യ വില കൊടുക്കാത്ത ഒരു ഫ്രൂട്ട് ആണ് . എങ്കിലും ഇവന്‍ പുലി ആണ് . ബംഗ്ലാദേശിന്റെ
ദേശീയ ഫലം ആണ് കക്ഷി ! പൊതുവേ ചക്ക രണ്ടു ഇനം ഒണ്ടു .. കൂഴ യും വരിക്കയും . കൂഴച്ചക്ക പഴുത്ത് കഴിഞ്ഞാല്‍ കുഴഞ്ഞു
കുഴഞ്ഞു ഇരിക്കും , വരിക്ക നല്ല ഗ്ലാമര്‍ ആണ് . തേന്‍ വരിക്ക എന്ന് ചില വരിക്കച്ചക്കക്ക് പറയാറുണ്ട്‌ , രുചിയിലെ കേമത്തം കൊണ്ടാണ് അങ്ങനെ ഒരു വിളി കിട്ടിയത് .

അപ്പൊ പറഞ്ഞു വന്നത് , ഇങ്ങനെ ഗ്രാമ പ്രദേശങ്ങളില്‍ സുലഭമായി കിട്ടുന്ന ചക്ക കൊണ്ട് നല്ല രുചി ഉള്ള ഷേക്ക്‌ ഉണ്ടാക്കാം എന്നതാണ് .വേനല്‍ കാലത്തിനു പറ്റിയ ഒരു ഫലം ആണ് ചക്ക . പഴങ്ങളില്‍ കേമന്‍ മാങ്ങ ആണെങ്കിലും , അത് ഒരു 'ചൂടുള്ള' പഴം ആണെന്ന് പറയുന്ന കേട്ടിട്ടുണ്ട് , എന്താണോ എന്തോ ..

വേണ്ട സാധനങ്ങള്‍ :

  • വരിക്കച്ചക്ക പഴുത്തത്
  • തേങ്ങാപ്പാല്‍
  • ശര്‍ക്കര
  • ഏലക്ക
  • മിക്സി

ചക്ക പൊളിച്ചു അംഗരക്ഷകരായ ചകിണിയില്‍ നിന്നും ചക്കച്ചുളകളെ മോചിപ്പിക്കുക . ഈ പ്രക്രിയ ചെയ്യുമ്പോള്‍ കയ്യില്‍ അല്പം വെളിച്ചെണ്ണ പുരട്ടുക ആണെങ്കില്‍ , ചക്ക അരക്ക് അഥവാ ചക്ക മുണഞ്ഞിന്‍ കയ്യില്‍ പറ്റിപ്പിടിക്കില്ല . ഈ ചക്കച്ചുളകള്‍ ഒരു കത്തി കൊണ്ട് മുറിച്ചു അതിലെ ചക്കക്കുരുവിനെ പുറത്തെടുക്കുക , അതിനു ശേഷം ,ഒരു മൂന്നു മുതല്‍ അഞ്ചു മില്ലിമീറ്റര്‍ വീതിയില്‍ മുറിക്കുക ( ചിത്രം ശ്രദ്ധിക്കുക ).

ചക്കച്ചുള ഇങ്ങനെ ക്രമീകരിക്കുക

3 - 5 മി . മി വീതിയില്‍ അരിഞ്ഞു വെച്ച ചക്കച്ചുള

ഇതിനു ശേഷം , പൊതിച്ച തേങ്ങ കിട്ടുന്നവര്‍ അതു നടുവേ പൊട്ടിക്കുക , പൊതിക്കാത്ത തേങ്ങ ആണെങ്കില്‍ അതിനെ ഒരു പാര/വാക്കത്തി /തേങ്ങാ പൊതിയന്‍ ഉപയോഗിച്ച് പൊതിച്ച് അതിനു ശേഷം രണ്ടായി പൊട്ടിക്കുക . പിന്നെ ചിരവ എന്ന മാരകമായ ഉപകരണം ഉപയോഗിച്ച് തേങ്ങാപ്പീരയെ തേങ്ങയില്‍ നിന്നും ചിരകി എടുക്കുക . ഈ തേങ്ങാ പീരയെ പ്രോസസ് ചെയ്തു ( ഞെക്കി പിഴിഞ്ഞ് ) അതില്‍ നിന്നും തേങ്ങാപാല്‍ എക്സ്ട്രാക്റ്റ്‌ ചെയ്യുക . ഇതിനെ ഒരു ഗ്ലാസ്‌ / കപ്പ് ഇല്‍ എടുത്തു വെക്കുക ആവശ്യം വരും ! . പാല്‍ എടുത്തതിനു ശേഷം ഉള്ള തേങ്ങാപ്പീര ചമ്മന്തി അരക്കാന്‍ ഉപയോഗിക്കാവുന്നതാണ് .
തേങ്ങാ പൊതിച്ച് .. ഉടച്ചു .. ചിരകി തേങ്ങാപ്പീര ആക്കി മാറ്റുന്നത്


ഈ രണ്ടു ഘടകങ്ങളും തയ്യാറായാല്‍ , ശര്‍ക്കരപ്പാനി നിര്‍മിക്കാന്‍ ഉള്ള സമയം ആയി . ആവശ്യത്തിന് ശര്‍ക്കര എടുത്തു അതിനെ തല്ലി പൊട്ടിച്ചു ഒരു പാത്രത്തില്‍ ഇടുക അല്പം വെള്ളം ഒഴിക്കാം.അതിനു ശേഷം അടുപ്പത് വെച്ച് ഉരുക്കുക , ശ്രദ്ധിച്ചില്ലെങ്കില്‍ കരിഞ്ഞു പാത്രം ഒരു പരുവം ആവും . അതായത് അടുപ്പത് വെച്ചിട്ട് എഫ് ബീ നോക്കുക , ബസ്‌ ചെയ്യുക മുതലായ കലാപരിപാടികള്‍ ചെയ്യരുത് എന്ന് !. ഇടയ്ക്കിടെ ഇളക്കികൊടുക്കുക . ശര്‍ക്കര നല്ലതായി ഉരുകിയാല്‍ അരിച്ചെടുക്കുക ( പലപ്പോഴും ശര്‍ക്കരയില്‍ കരടു കാണും ). ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റുക
.
ശര്‍ക്കരപ്പാനി തയ്യാറാക്കുന്നു

ഇനി അല്പം ഏലക്ക എടുത്തു ഇടിച്ചു പൊടിക്കുക . അതും ഒരു കൊച്ചു പാത്രത്തില്‍ എടുത്തു വെക്കുക .
ഏലക്കാപ്പൊടി
ഇത്രയും സാധനങ്ങള്‍ തയ്യാറായാല്‍ , നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം ആദ്യം അരിഞ്ഞു വെച്ച ചക്കച്ചുള മിക്സി ഉപയോഗിച്ച് തരിയില്ലാതെ അരക്കുക . ആ ജാറിലേക്ക് തന്നെ നേരത്തെ തയ്യാറാക്കി വെച്ച തേങ്ങാപ്പാലും ശര്‍ക്കര പാനിയും ചേര്‍ക്കുക . അല്‍പ സമയം കൂടി മിക്സി പ്രവര്‍ത്തിപ്പിക്കുക ,ഈ സമയം പൊടിച്ചു വെച്ച ഏലക്കായും ചേര്‍ക്കാവുന്നതാണ് . രണ്ടു മൂന്നു ഐസ് ക്യൂബ്സ് ഇട്ടാല്‍ നല്ല തണുപ്പ് കിട്ടും . ഇപ്പോള്‍ നമ്മളുടെ ചക്ക ഷേക്ക്‌ തയ്യാറായി കേട്ടാ . ഇനി വീട്ടില്‍ അനിയന്‍ / അനിയത്തി ഒണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക അല്‍പ സമയം കഴിഞ്ഞും അവര്‍ ആക്ടീവ് ആയി നടക്കുന്നുണ്ടെങ്കില്‍ ധൈര്യമായി കഴിക്കൂ .


ചക്ക ഷേക്ക്‌ - എലിവേഷന്‍

ചക്ക ഷേക്ക്‌ - പ്ലാന്‍
ഞാന്‍ ആദ്യം അനിയന് അര ഗ്ലാസ്‌ കൊടുത്തു പിന്നെ ഞാന്‍ കുടിച്ചു .അമ്മയ്ക്കും ഒരു അര ഗ്ലാസ്‌ കൊടുത്തു , എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു . അച്ഛന് ഒരിത്തിരി കൊടുത്തു . അത്ര ഇഷ്ടപ്പെട്ടില്ലാന്നു ( ഓ, അച്ഛന്‍ പണ്ടേ ജാഡ ആണ് :-/ ) . ചക്ക ഷേക്ക്‌ ഒക്കെ കുടിച്ചു ടീ വീ കാണാന്‍ പോവുമ്പോ ഒരു വിളി, മാതാശ്രീ ആണ് .
ഡാ ചെര്‍ക്കാ ഈ പാത്രം എല്ലാം കൂടെ നശിപ്പിച്ചു വെച്ചിട്ട് ടീ വീ കണ്ടോണ്ട് ഇരിക്കുന്നോ .. വന്നു കഴുകി വെക്കെടാ .. അവനു ഫോട്ടോ എടുക്കാന്‍ ഓരോ പരിപാടികള്‍ !!
ഇതിനാണോ .. വേലി പാമ്പ് .. പോക്കെറ്റ്‌ .. ന്നു പറയുന്നേ ???

15 comments:

വായിച്ചു..വീട്ടില്‍ പോയി ട്രൈ ചെയ്തു നോക്കണം.

ശർക്കരേം തെങ്ങേം കൂട്ടിയാൽ പുഞ്ചവൈക്കോലും തിന്നാം എന്നൊരു ചൊല്ലുണ്ട്..

lol vaayichappo kudikkan thonunnokke undu...pinne ethu cooking experiment nadathiyalum kore pathrangal kazhukendi varum :( athanu athinde sad part :(
atleast prafulinde amma threm fotos edukkanum okke sammathichille...ende veetil aanenkil adukkalayil help cheyyan allathe foto edukkan vendi keri irangi nadannal ende mummy de swabhavam maarum...'upakaaram cheythillenkilum upadravam cheyyallu' ennu parannju oodikkum :(

ഹഹഹ.. ഇങ്ങനെ ഒരു പാചക ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ആദ്യമായിട്ടാണ്. ഖത്തര്‍ ഷെയ്ഖ്‌മാരുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയാല്‍ ചക്ക ഷേക്ക് പരീക്ഷിക്കാം.. :)

ഇത് കൊള്ളാലോ .. ഇനി ഇതങ്ങട് ഒരു ഉരുളീ വച്ചു പറ്റിച്ച് എടുത്താല്‍ ചക്കപ്പഴം പ്രഥമന്‍ ആവൂലെ ? ..
പടം ഒക്കെ എടുത്ത് വിശദം ആയി ഇട്ടത് കൊള്ളാം ട്ടാ .. ന്ന്ട്ട് അമ്മ പറഞ്ഞത് കേട്ടു പാത്രം കഴുകി കൊടുത്താ .. ?

--

ശരിക്കും ഈ സാധനം കുടിക്കാമോ? കാണാന്‍ നല്ല ഭംഗി. ഉണ്ടാക്കി നോക്കട്ടെ എന്തെങ്കിലും പറ്റിയാല്‍ .....

പരീക്ഷിക്കണം എന്നു കരുതിയതാ, ഇതു വായിച്ചിട്ട് ഇതു പോലെ പരീക്ഷിച്ച ആളുടെ അനുഭവം കൂടി വായിച്ചപ്പോ !!!!!!!!!

:-))))

ഒരു സ്പെസിഫിക് നക്ഷത്രത്തില്‍ കുരു ഉള്ളവര്‍ക് നല്ലതാണെന്ന് തൊന്നുന്നൂ .....

nee try cheytatu varika chakka alle?

@സുബൈര്‍ : ട്രൈ ചെയ്യ്‌ :) :)
@പൊന്മളക്കാരന്‍ :അതും നേര്
@അനീറ്റ : അതും നേര്
@നൂലന്‍ : കുടിച്ചു നോക്ക്
@ശ്രദ്ധേയന്‍ : :)

pathram kazhukannathinte photo koodi edukkamayirunnu..

ചക്ക രുചിയറിയാൻ പോലും കിട്ടുന്നില്ല, പിന്നെയല്ലെ പരീക്ഷണം..
ഉള്ള ഷേക്കുമാരെ കൊണ്ട് കൈയ്യും കാലും എടുത്തുവെക്കാനൊക്കുന്നില്ല... ന്നാലും നാട്ടിൽ ചെന്ന് കുമ്പ നിറയേ ചക്കതിന്നു മടുക്കുമ്പോ ഷേക്ക് പരീക്ഷിക്കാം.. ഒരു ഏമ്പക്കമിടാനെങ്കിലും. :)

കള്ളന് ഷെയ്ക്ക്‌ ഉണ്ടാക്കി കൊടുത്തവന്‍ ഹാഫ്‌ കള്ളന്‍ :))
രസകരമായ വിവരണം.
ആശംസകള്‍!!

Hi Kalaa !!

Guess who just joined the blogging world!!
By the way - Thaan shake- okke undaakan thudangiyo ? career change?

gplus utube buzz