പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സൈന്റ്റ് കണ്ടു . ഇനി കാണാന്‍ ആരേലും ഒണ്ടോന്നു അറിയാന്‍ മേല ..
കാണാത്തവരോട് : സംഭവം ജോര്‍ ആയിട്ടിണ്ട് ട്ടാ .. ധൈര്യായി പോയി കണ്ടോളു .
ഇക്കാലത്ത് ഒരു വിധം ഗ്യാരന്റി ഉള്ള പടങ്ങള്‍ നമുക്ക് തരുന്നത് രഞ്ജിത്ത് ആണെന്ന് തോന്നുന്നു .
വ്യത്യസ്തതയും ലാളിത്യവും ആണു പ്രാഞ്ചിയെട്ടന്റെ പ്രത്യേകത . മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്ന പടം എന്നാണു
പ്രാഞ്ചിയെട്ടനെ കുറിച്ച് ആദ്യം കേട്ട ന്യൂസ് , സംവിധായകന്‍ രഞ്ജിത്ത് ആയതു കൊണ്ടു ഒരു രായമാണിക്യം സ്റ്റൈല്‍ ആവില്ലെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു .
പാലേരി മാണിക്യത്തില്‍ നിന്നും പ്രാഞ്ചിയെട്ടനിലെക്കുള്ള ദൂരം വളരെ കൂടുതലാണ് , രണ്ജിതിനും മമ്മൂട്ടി ക്കും . എന്തും വഴങ്ങും എന്ന് രഞ്ജിത്ത് തെളിയിച്ചിരിക്കുക ആണു ഈ ചിത്രത്തിലൂടെ . മമ്മൂട്ടി അത് പണ്ടേ തെളിയിച്ചതാണല്ലോ .
നടന്മാരെ തിരഞ്ഞെടുത്തപ്പോള്‍ തൃശൂര്‍ ഭാഗത്ത് ഉള്ളവര്‍ക്ക് മുന്‍തൂക്കം കൊടുത്തു ന്നു തോന്നുന്നു . സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ് . മമ്മൂട്ടിയും പുണ്യാളനും തന്നെ താരങ്ങള്‍ . സൈന്റ്റ് നു ശബ്ദം നല്‍കി സിനിമയില്‍ ഉടനീളം രഞ്ജിത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു .
ഒരു കൊച്ച് ത്രെഡ് നെ മനോഹരമായി ആവിഷ്കരിക്കുക ആണു രഞ്ജിത്ത് ചെയ്തത് , കാശുണ്ടെങ്കിലും സമൂഹത്തില്‍ പേരില്ല / സ്ഥാനമില്ല എന്ന കുറവ് നികത്താന്‍ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു നായകന്‍ . അയാള്‍ടെ ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ ഉപദേശങ്ങളും അത് കേള്‍ക്കുന്നത് കൊണ്ടു ഉണ്ടാകുന്ന അബദ്ധങ്ങളും . വളരെ
subtle ആയ തമാശകള്‍ ആണു ഈ സിനിമയില്‍ ഉള്ളത് . തമാശക്കായി ഒരു ട്രാക്കും കുറച്ചു നടന്മാരെയും ഇറക്കുന്ന രീതി ദൌര്‍ഭാഗ്യകരമായി മലയാള സിനിമയിലും ഈ ഇടെ ആയി വന്നിട്ടുണ്ട് . പ്രാഞ്ചിയെട്ടനിലെ ഒരു സീന്‍ പോലും തമാശക്കായി ഏച്ചു കെട്ടി വെച്ചു എന്ന് എനിക്ക് തോന്നിയില്ല , എങ്കിലും ചിരിക്കാന്‍ ഒരുപാട് ഉണ്ട് താനും . ഖുശ്ബു ന്റേം പ്രിയാമണി യുടെയും കഥാപാത്രങ്ങള്‍ക്ക് അധികം രംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞു . സിധിക് , ടിനി ടോം , ഇന്നസെന്റ് അങ്ങനെ എല്ലാവരും ഉള്ള വേഷം ഭംഗിയായി ചെയ്തു എന്ന് പറയാം .
ആകെ ഒരു ഗാനം മാത്രമേ ഈ ചിത്രത്തില്‍ ഉള്ളു , പക്ഷെ നല്ല പാട്ടാണ് .
അപ്പൊ .. കണ്ടിട്ടില്ലേല്‍ , പോയി കാണുട്ടാ ,