
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കാണണം എന്ന മോഹവുമായി കേറി ചെന്നത് സിബി മലയില്‍ ന്‍റെ മടയില്‍ .. വയലിന്‍ എന്ന മഹത്തായ
ചലച്ചിത്ര കാവ്യം കാണാനുള്ള സൌഭാഗ്യം എനിക്കുണ്ടായി . ആസിഫ് അലി , നിത്യ മേനോന്‍ , പിന്നാ വനിതാരത്നം ജയിച്ച പുള്ളിക്കാരി , വിജയരാഘവന്‍
നെടുമുടി , ജനാര്‍ദ്ദനന്‍ , പിന്നെ വയലിന്‍, ഗിറ്റാര്‍ .. മെഴുകുതിരി .
>> വല്ല്യ ജോലീം കൂലീം ഒന്നും ഇല്ലെങ്കിലും വീട് ജപ്തി ചെയ്തിരിക്കുക ആണെങ്കിലും , ഓരോ സീനിലും വേറെ വേറെ നല്ല നല്ല ഡ്രസ്സ് ഇട്ടു വരാന്‍ നിത്യക്കൊച്ചിനു പറ്റിയല്ലോ ..
>> ഈ ആന്ഗ്ലോ ഇന്ത്യന്‍ ആന്റിമാര്‍ ക്ക് എംബ്രോയിഡറി പണി ആണോ കുലത്തൊഴില്‍ ?
>> വയലിന്‍ വായിക്കുന്നത് കേട്ടാല്‍ , കലിപ്പോക്കെ മാറി പ്രേമം വരുമോ ?
>> ഈ വള്ളി പാന്റ് ഇട്ടു നടക്കുന്ന ആന്ഗ്ലോ ഇന്ത്യന്‍ അപ്പച്ചന്മാര്‍ ഇപ്പളും ഉണ്ടോ ?
മി. സിബി മലയില്‍ ( അങ്ങേരു ഇത് വായിക്കും ന്നു കരുതി ഒന്നുമല്ല ചുമ്മാ ജസ്റ്റ് ഫോര്‍ സ്റ്റൈല്‍ ) ..
ക്ലീഷേകള്‍ കൊണ്ട് അമ്മാനമാടാന്‍ ആയിരുന്നോ താങ്കള്‍ വയലിന്‍ എന്ന പടം പിടിച്ചത് ?
ഒരു സീന്‍ , ഒരൊറ്റ സീന്‍ എങ്കിലും വ്യത്യസ്ഥമായി ചെയ്യണം എന്ന് താങ്കള്‍ക്കു തോന്നിയില്ലേ?
മര്യാദക്ക് ഒരു സ്ക്രിപ്റ്റ് ഇല്ലെങ്കി പടം പിടിക്കില്ല എന്ന് കരുതാന്‍ താങ്കള്‍ക്കു വയ്യേ ?
സില്‍മ ഉപജീവന മാര്‍ഗം ആണെങ്കിലും അതൊരു കല കൂടിയാണെന്ന് താങ്കള്‍ക്കു ഓര്‍ത്ത് കൂടെ ?
പുരുഷവിദ്വേഷി ആയ നായിക <> അടി വിത്ത് നായകന്‍ <> കലാകാരന്‍ നായകന്‍ <>വയലിന്‍ <>പ്രേമം <> നായകന്‍ ദരിദ്രന്‍ ( കാശുണ്ടെന്നു കള്ളം പറയുന്നു ) <> വില്ലന്‍<>ഒരു തല്ലു <>ഒരു റേപ്പ് <> ഒരു ആക്സിടന്റ്റ് <> ഐ സീ യു <> സംഗീതത്തിലൂടെ തിരിച്ചു ജീവിതത്തിലേക്ക് ..
ഹോ ഫീകരം സിബി സാര്‍ ഫീകരം . ഇനിയും ഇത്തരം വ്യതസ്തമായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമയെ പരിപോഷിപ്പിക്കണേ !