ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Tuesday, July 28, 2009

IBM ഇല്‍ 365 ദിവസം

Photobucket

Wednesday, July 22, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -3


എപിടോസ് ഒന്നിന് ലിവിടെ ക്ലിക്കുക


എപിടോസ് രണ്ടിന് ലിവിടെ ക്ലിക്കുക


എന്നെ നെര്സറീല്‍ ചേര്‍ത്തേ !!!

എഴുത്തിനിരുത്തി കഴിഞ്ഞാല്‍ പിന്നെ സ്കൂളില്‍ പോണം , എനിക്കിപ്പോ മനസ്സില്ല പോവാന്‍ :P എന്റെ വീടിന്റെ അടുത്ത വീട്ടിലെ .. സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍ നെയ്ബെര്‍ ,എന്റെ ബാല്യകാല സുഹൃത്താരുന്നു ..ലവനും ഞാനും ഒരേ ഏജ് ആണ് എഴുതിനിരുതൊക്കെ കഴിഞ്ഞപ്പോ മച്ചാന്‍ LKG ഇല്‍ പോയി . ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നു . അവസാനം എന്നെ നോക്കുന്ന അമ്മമ്മ പേപ്പര്‍ ഇട്ടു . എന്നെ വീട്ടി ഒറ്റയ്ക്ക് വെച്ചേച്ചു പോവാന്‍ അച്ഛനും അമ്മയ്ക്കും ഒരു പേടി .. വല്ല പാക്കാനും പിടിച്ചോണ്ട് പോയാലോ എന്നൊന്നും വിചാരിച്ചല്ല, തിരിച്ചു വരുമ്പോള്‍ കിടന്നുറങ്ങാന്‍ ആ വീട് അവിടെ കാണുമോ എന്ന ഡൌട്ട് കാരണം .

ലവന്‍ , ഐ മീന്‍ , മൈ ബാല്യകാല ഫ്രണ്ട് LKG യില്‍ ടൈ ഒക്കെ കെട്ടി പോയി വന്നിട്ട് അവിടെ ആനയാണ് കുതിരയാണ് എന്നൊക്കെ പറഞ്ഞു എന്നെ ടെമ്പ്ട് ചെയ്യാന്‍ നോക്കി , അയ്യട പുണ്‌സു രാവിലെ ഏഴു മണിക്ക് ടൈ ഒക്കെ കെട്ടി പോവാന്‍ എനിക്ക് വന്‍ സൂക്കെടല്ലേ . ഞാന്‍ ഉച്ചക്ക് അമ്മയും അച്ഛനും സ്കൂളില്‍ പോവുമ്പോള്‍ കൂടെ പോവാന്‍ തുടങ്ങി . ഹൈ സ്കൂളില്‍ ഡയറക്റ്റ് പോവാന്‍ സാധിക്കുംപോളല്ലേ LKG യില്‍ പോകുന്നത് !!. ( ഉച്ചക്ക് എന്ന് എഴുതീത് സത്യമാ, ആ സ്കൂള്‍ ,സെഷണല്‍ സ്കൂള്‍ ആരുന്നു രാവിലെ മുതല്‍ ഉച്ച വരെ ഒരു സെസ്സഷന്‍ ഉച്ച കഴിഞ്ഞു അടുത്ത സെഷന്‍)
എന്റെ അനുസരണ ശീലത്തിന്റെ കൂടുതല്‍ കൊണ്ട് , ഇവനെ ഇവിടെ വെചോണ്ടിരിക്കാന്‍ പറ്റില്ല എന്ന് അവിടുത്തെ ഹെഡ് മാസ്റ്റര്‍ പറഞ്ഞത്രേ , എന്റെ അനുസരണ ശീലം കണ്ടിട്ട് പുള്ളിക്ക് അസൂയ തോന്നിയതാരിക്കും . ഹെഡ് മാഷിന്റെ മക്കള്‍ക്കൊന്നും എന്റത്രേം അനുസരണ കാണത്തില്ല . അസൂയപ്പെട്ടിട്ട് കാര്യമില്ല പുണ്യം ചെയ്യണം പുണ്യം , എന്നെ പോലെ ഉള്ള കുട്ടികളെ കിട്ടാന്‍ !!!

ഈ സാഹചര്യത്തില്‍ എന്നെ നഴ്സറി സ്കൂളില്‍ വിടാനുള്ള കടുത്ത തീരുമാനം എന്റെ മാതാപിതാക്കള്‍ എടുത്തു . ഹൈസ്കൂളില്‍ ഇരുന്നിരുന്ന എന്നെ നഴ്സറി സ്കൂളിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചു . .:( പ്രതിഷേധിച്ചു നോക്കി ക്യാ ഫലം ? നോ ഫലം !.. അങ്ങനെ എന്നെ പദ്മിനി ടീച്ചറിന്റെ നഴ്സറി ഇല്‍ ചേര്‍ത്തു . അച്ഛനും അമ്മയും ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു .. എന്നെ അക്ഷരം ഒന്നും പഠിപ്പിക്കരുത് എന്നൊക്കെ , ഞാന്‍ എങ്ങാന്‍ സ്മാര്‍ട്ട്‌ ആയി പോയാലോന്ന് അസൂയപ്പെട്ടിട്ടാരിക്കും എന്ന് ഞാന്‍ അന്ന് കരുതി . ഈ പെരുന്തച്ചന്‍ കോമ്പ്ലെക്സ്‌ പോലെ .
( പക്ഷെ സത്യം അതായിരുന്നില്ല .. മൂന്നു വയസ്സില്‍ കുട്ടികള്‍ അക്ഷരം പഠിക്കേണ്ട കാര്യമില്ല , അങ്ങനെ ഒക്കെയാ കുട്ടികളെ ശരിക്ക് പഠിച്ചവര്‍ എഴുതി വെചെക്കുന്നെ .. ഇത് വല്ലതും ഇന്നത്തെ പാരെന്റ്സ്‌ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാ .. രണ്ടാം ക്ലാസ്സില്‍ കാല്‍ക്കുലസ് പഠിപ്പിച്ചാല്‍ എന്താ കുഴപ്പം എന്ന അവരുടെ രീതി .. പാവം പിള്ളേര്‍ ) ..
ടീച്ചറിന്റെ വീട് ഞങ്ങടെ വീടിന്റെ അടുത്തായിരുന്നു . ടീച്ചര്‍ പോവുമ്പോള്‍ എന്നേം കൊണ്ട് പോകുവാ പതിവ് . പാവം ടീച്ചര്‍ ആരുന്നു . ചില ദിവസം ടീച്ചറിനു അസൌകര്യമുണ്ടാവുമ്പോള്‍ ടീച്ചറിന്റെ മകളെ പറഞ്ഞു വിടും എന്നെ കൊണ്ട് പോവാന്‍ . അന്ന് പോവാതിരിക്കാന്‍ ഞാന്‍ അടവോക്കെ എടുത്തു നോക്കും . പക്ഷെ എന്നെ ഉന്തി തള്ളി വിടും , ടീച്ചറിനെ ബഹുമാനിക്കാം ( അല്പം ബുദ്ധിമുട്ടിയാണെങ്കിലും ) പക്ഷെ ടീച്ചറിന്റെ മകളെ ബഹുമാനിക്കുക അനുസരിക്കുക .. NO WAY !!
ഒരു ദിവസം സുധ ചേച്ചി ( അതാ ടീച്ചറിന്റെ മോളുടെ പേര്) അച്ഛനോട് പറഞ്ഞു .. മാഷേ , എന്നെ കൊണ്ടാവുല്ല മാഷേ മോനെ കൊണ്ട് പോവാന്‍ , മാഷ്‌ വരുമ്പോ നഴ്സറി ഇല്‍ ആക്കിയാ മതി . ഞാന്‍ നേരത്തെ പറഞ്ഞില്ലേ , നല്ല അനുസരണ ഉള്ളവരെ കണ്ടാല്‍ ഇവര്‍ക്കൊക്കെ അസൂയായ മുടിഞ്ഞ അസൂയ .. പാവം ഞാന്‍ . നഴ്സറി ഇല്‍ ഞാന്‍ സ്മാര്‍ട്ട്‌ ആരുന്നു ട്ടോ ( പുറത്തും ഞാന്‍ സ്മാര്‍ട്ട്‌ ആണ് ! ആണ്!! ആണ് !!!.. ആരും സമ്മതിച്ചു തരണില്ല അസൂയ പണ്ടാരങ്ങള്‍ ) . ഞാന്‍ തന്നത്താനെ ഫുഡ്‌ കഴിക്കുവരുന്നു അതില്‍ ഞാന്‍ പെട്ടെന്ന് സ്വാശ്രയ കോളേജ് ആയി . മനീഷിനു , എന്റെ നഴ്സറി മേറ്റ്‌ , നു ടീച്ചര്‍ വാരി കൊടുക്കുവാരുന്നു .. പുവര്‍ ഫെല്ലോ . ബാക്കി പിള്ളേര്‍ക്ക് അക്ഷരം ഒക്കെ പറഞ്ഞു കൊടുക്കുമ്പോള്‍ അത് കെട്ടും കണ്ടും ഞാന്‍ പഠിച്ചു.എന്നെ സമ്മതിക്കണം
അങ്ങനെ രണ്ടു വര്ഷം പൂര്‍ത്തിയാക്കി ഞാന്‍ അവിടുന്ന് റിലീവ് ആയി .

ബാക്കി തുടരും .. ( നേരത്തെ പറഞ്ഞ പോലെ , അതാണ്‌ ആഗ്രഹം ) ..

Sunday, July 19, 2009

പാവം കള്ളന്‍ ..

മുക്കാല്‍ കള്ളനു ഹാഫ് കള്ളന്റെ നന്ദി ആദ്യമേ രേഖപ്പെടുത്തുന്നു .. നന്ദിയുടെ കാരണം താഴെ കൊടുത്തിരിക്കുന്നു .
ഇന്നലെ BMTC ബസില്‍ സില്‍ക്ക് ബ്ലോര്‍ഡില്‍ നിന്നും BTM ഇലേക്ക് വരുവാരുന്നു .. മിനിമം ഡിസ്ടന്‍സ് ..അധികം തിരക്കൊന്നുമില്ല . ടിക്കറ്റ്‌ എടുത്തു പുറകിലേക്ക് മാറി നിന്നു . അപ്പോള്‍ ഒരു മെസ്സേജ് വന്നു മൊഫൈലിലെക്കു , ബസില്‍ നിന്നു ഇറങ്ങീട്ടു നോക്കാം എന്ന് കരുതി അത് നോക്കിയില്ല , ഒരു മിനിറ്റ് ആയപ്പോലെക്കും എന്റെ സ്റ്റോപ്പ്‌ എത്തി , ഇറങ്ങാന്‍ നോക്കുമ്പോള്‍ വാതിലില്‍ ഭയങ്കര തിരക്ക് , പിന്നെ തള്ളി പുറത്തിറങ്ങി . എന്തായിരുന്നു ആ മെസ്സേജ് എന്ന് നോക്കാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ തപ്പിയപ്പോ മൊഫൈല്‍ ഇല്ല ... അത് കാണുന്നില്ല .. മനസ്സില്‍ ഒരു ഫ്ലാഷ് ബാക്ക് .. ( ജസ്റ്റ്‌ 1 മിനിറ്റ് ദൈര്‍ഖ്യം ഉള്ള ഒരു ഫ്ലാഷ് ബാക്ക്..
ഞാന്‍ ബസില്‍ നിന്നും ഇറങ്ങുന്നു .. മൂന്നു പേര്‍ പെട്ടെന്ന് ഡോറിന്റെ അടുത്തേക്ക് വരുന്നു ... തിരക്ക് സൃഷ്ടിക്കുന്നു .. ഞാന്‍ ഉന്തി തള്ളി ഇറങ്ങുന്നു .. പിടി കിട്ടി ബസില്‍ എന്നെ ആരോ തന്ത്രപരമായി പോക്കറ്റ്‌ അടിച്ചിരിക്കുന്നു ..
മനസ്സ് പറഞ്ഞു .. " പോയി മോനെ നെന്റെ 'എക്സ്പ്രസ്സ്‌ മ്യൂസിക്‌' " ..
ബാംഗ്ലൂരില്‍ രണ്ടു ടൈപ്പ് ട്രാഫിക്‌ ആണ് ഉള്ളത് ..
ഒന്ന് "സ്ലോ മൂവിംഗ് ട്രാഫിക്‌".. അടുത്തത് "സ്റ്റാന്റ് സ്റ്റില്‍ ട്രാഫിക്‌" . സ്ലോ മൂവിംഗ് ട്രാഫിക്കില്‍ പേര് സൂചിപ്പിക്കുന്ന പോലെ അരിച്ചരിച്ചു വാഹനങ്ങള്‍ അരിച്ചരിച്ചു നീങ്ങും, ലക്ഷ്യ സ്ഥാനതെതും എന്ന ഒരു നേരിയ പ്രതീക്ഷ യാത്രക്കാരില്‍ ഉണ്ടാവും . സ്റ്റാന്റ് സ്ടില്ലില്‍ അനക്കം പ്രതീക്ഷിക്കണ്ട .. ഇവിടത്തെ പിള്ളേര്‍ റെക്കോര്‍ഡ്‌ എഴ്തുതുന്നതൊക്കെ ഇങ്ങനെ സ്റ്റാന്റ് സ്റ്റില്‍ ട്രാഫിക്കില്‍ കിടക്കുന്ന കോളേജ് ബസില്‍ ഇരുന്നാണത്രേ !
ഫോണ്‍ ഇല്ല എന്ന് മനസ്സിലായി, തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇറങ്ങിയ ബസ്‌ അവിടെ തന്നെ ഉണ്ട് . ചാടി കേറി ..
എന്റെ ഫോണ്‍ മോഷണം പോയി .. ഏതോ ഒരുത്തന്‍ എടുത്തിട്ടുണ്ടെന്ന് . ഇംഗ്ലീഷ് ,ഹിന്ദി, തമിള്‍ എല്ലാ ഭാഷയിലും അലറി ..
(കന്നഡ ഒഴിച്ച് .. ആ സംഭവം ഗൊത്തില്ല !! ഗൊത്തില്ല !! !! ) .. പെട്ടെന്ന് എല്ല്ലാരും അവരവരുടെ കുട്ടി ഫോണ്‍ യഥാ സ്ഥാനതുണ്ടോ എന്ന് തപ്പാന്‍ തുടങ്ങി .....
"ടപ്പേ ... " ഒരു ശബ്ദം ... എന്റെ പാവം ഫോണ്‍ അതാ നിലത്തേക്ക്‌ വീഴുന്നു ..
പാവം കള്ളന്‍ ടെന്‍ഷന്‍ ആയി നിലതിട്ടതായിരിക്കും .. ഞാന്‍ അതും എടുത്തോണ്ട് പോന്നു .. ആരാ എടുത്തെന്ന് തെളിയിക്കനോന്നും എനിക്ക് പറ്റത്തില്ലല്ലോ ..
എന്നെ പിരിയാന്‍ സമയമായില്ലയിരിക്കും എന്റെ ഫോണിനു ..
ബാംഗ്ലൂര്‍ BMTC യാത്രക്കാരേ , മൊബൈല്‍ ,പേഴ്സ് ഒക്കെ സൂക്ഷിക്കണേ ...

നന്ദി റെഡ് സിഗ്നലിനു .. ബസ്‌ പോയിരുന്നെങ്കില്‍ എന്റെ ഫോണ്‍ അനിസ്പ്രേയ്‌ പരസ്യം പോലെ ആയേനെ .. " പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ "
നന്ദി .. എനിക്ക് മെസ്സേജ് അയച്ച സുഹൃത്തിനു .. അത് നോക്കാന്‍ ആണല്ലോ ഞാന്‍ ഫോണ്‍ തപ്പിയത്
നന്ദി ... ഒച്ച വെച്ചപ്പോ ഫോണ്‍ താഴെ ഇട്ട മുക്കാല്‍ കള്ളനു ..
നന്ദി .. ഇതെല്ലാം ശുഭം ആയി കലാശിപ്പിച്ച ആ ശക്തിയോട് ..

Friday, July 10, 2009

ഞങ്ങ ജിമ്മില്‍ പോയി കേട്ടാ !!!

അങ്ങനെ ഞാനും ജിമ്മില്‍ പോയി . ഒരു പാട് നാളത്തെ ആഗ്രഹം ആരുന്നു എന്നതാ സംഭവം എന്നറിയാന്‍ ..
കോളേജില്‍ വെച്ച് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നത് ലൈബ്രറിയില്‍ പോവണം എന്നതായിരുന്നു .പക്ഷെപഠിക്കാനുള്ള അദമ്യമായ
ആഗ്രഹം കാരണം അങ്ങനെ ഒന്ന് ഉണ്ടായില്ല .. ആഹ് അതൊക്കെ പോട്ടെ, അപ്പൊ പറഞ്ഞു വന്നത് ഞാനുംജിമ്മില്‍ പോയെന്ന് ..
ആഗ്രഹം കാരണം പോയെങ്കിലും ഇപ്പൊ വേണ്ടാരുന്നു എന്ന് തോന്നുന്നു , ഗോമ്പ്ലെക്സ് അടിക്കുമോന്നു ഒരു ഡൌട്ട്പണ്ടാരമടങ്ങാനയിട്ടു കൊറേ സല്‍മാന്‍ ഖാന്‍ മാരാ അവിടെ ഉള്ളത് .പിന്നെ കൊറേ സ്ലിം ബ്യൂട്ടി പെണ്പിളളാരുംഹെവി ഡ്യൂട്ടി ആന്റി മാറും .

ജിമ്മന്‍ ആവണം എന്നാ ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു സിങ്ങതിന്റെ മടയിലാണ് , വെയിറ്റും ഹൈറ്റുംപറയാന്‍ പറഞ്ഞു .. ( പിന്നെ ഇതൊക്കെ അറിഞ്ഞിട്ടല്ലേ ജിമ്മില്‍ ചെല്ലുന്നത് ) . വെയിറ്റ് നോക്കി കഴിഞ്ഞപ്പോഎന്നെ ഒരു നോട്ടം ( മച്ചു‌ നീ മെഷീന്‍ നശിപ്പിക്കും അല്ലെ എന്ന ഭാവം ) . ഞാനൊന്നുമറിഞ്ഞില്ലേ രാമാ നാരായണഎന്ന രീതിയില്‍ ഞാന്‍ ഇറങ്ങി ..
മേത്ത് മുഴുവന്‍ മസ്സില്‍ ഉരുട്ടിക്കെട്ടി വെചെക്കുന്ന സിംഗം എന്നോട് ചോയിച്ചു :
സിംഗം : എന്താ ഉദ്ദേശം ??
ഞാന്‍ : തടി കുറയ്ക്കണം .. പ്രത്യേകിച്ചും അമ്പ്രല്ല വയര്‍ ..( senior software engineer ആവണം എന്നാരുന്നുആഗ്രഹം പക്ഷെ സീനിയര്‍ സോഫ്റ്റ്‌ "വയര്‍" എഞ്ചിനീയര്‍ ആകാനരുന്നു വിധി .. )
സിംഗം : എന്നെ അടിമുടി ഒന്ന് നോക്കി .. ,('അല്ല മച്ചു‌ ജിമ്മിനൊക്കെ ഒരു പരിധി ഇല്ലേടെയ് എന്ന ഭാവം ' ). നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്യണം പിന്നെ ഡയട്ടിംഗ് ചെയ്യണം .
ഡയട്ടിംഗ് എന്ന് കേട്ടപ്പോലത്തെ എന്റെ താല്പര്യം കണ്ടിട്ടായിരിക്കണം , അതിനെ പറ്റി പിന്നെ പുള്ളി ഒന്നുംപറഞ്ഞില്ല .

അങ്ങനെ ഞാന്‍ കളത്തിലിറങ്ങി .. ചുറ്റും നോക്കി .. സല്മാന്മാരുടെ ഒക്കെ വേലത്തരങ്ങള്‍ കണ്ടു ഒന്ന് കിടുങ്ങി .. വെയിറ്റ്‌ ഒക്കെ എടുത്തിട്ട് അനായസമല്ലേ പെരുമാറുന്നത് . ലവന്മാര്‍ക്കു ചെറുപ്പത്തിലെ ഇതൊക്കെ ആയിരിക്കണംഅപ്പനും അമ്മേം മേടിച്ചു കൊടുത്തത് .. എന്റെ പരെന്റ്സ്‌ നെ പറഞ്ഞാല്‍ മതിയല്ലോ .. കാലില്‍ ചക്രമുള്ള പച്ചതത്തമ്മയും മത്തങ്ങാബല്ലൂനും ഒക്കെ അല്ലെ എനിക്ക് മേടിച്ചു തന്നത് .. വല്ല വെയിറ്റും മേടിച്ചു തന്നിരുന്നേല്‍ ഞാന്‍ഒരു അര്നോല്ദ് ശിവശങ്കരനും ആയേനെ ..
Weightlifting

സിംഗം എന്നോട് പുഷ് അപ്പ്‌ എടുക്കാന്‍ പറഞ്ഞു .. "എന്റെ പോന്നു ചേട്ടാ അതൊന്നും എനിക്ക് പറ്റത്തില്ല , ദേഹംഅനങ്ങി ശീലമില്ലതോണ്ടാ എന്ന ഭാവത്തില്‍ നിന്നു" .. പുള്ളിക്ക് സംഗതി പിടി കിട്ടി.ഓക്കേ ഫ്രീ ഹാന്‍ഡ്‌എക്സര്‍സൈസ്‌ ചെയ്താ മതി എന്ന് പറഞ്ഞു .. ഫാഗ്യം ..

അത് കഴിഞ്ഞപ്പോള്‍ ട്രെട്മില്‍ എന്ന കുന്തതെല്‍ കേറാന്‍ പറഞ്ഞു .. ഓരോ അണ്ണന്മാരൊക്കെ അതേല്‍ കുതിച്ചുപായുന്നുണ്ട്‌ .. യെവനെ ഒക്കെ യെവന്റെ അമ്മ ട്രെട്മില്ലേല്‍ ആണോ പെറ്റിട്ടത് എന്ന് എനിക്ക് ഡൌട്ട് തോന്നി .. സംഭവം കണ്ടപ്പോ എനിക്ക് ഓര്മ വന്നത് പണ്ട് കിട്ടിയ ഒരു ഫോര്‍വേഡ് ആണ് ഒരുത്തന്‍ പാഞ്ഞു മലര്‍ന്നടിച്ചുവീഴണ ഫോര്‍വേഡ് . വേറെ വഴി ഇല്ല അര്നോല്ദ് ശിവശങ്കരന്‍ ആവണ്ടേ ...

Treadmill

"അമ്മെ ഗുരുവായുരപ്പാ!!" .... "ശബരിമല മുരുവോ !! " എന്നെല്ലാം മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞാന്‍ അങ്ങട് കേറി ലെഫ്റ്റ്സൈഡിലെ ട്രെഡ് മില്ലിലെ ചേച്ചി/ആന്റി ബീചിലോക്കെ നടക്കണ പോലെ "ആരാം സെ " നടക്കുന്നുണ്ടാരുന്നു .. വലതു വശത്തെ ചേട്ടനെ പെറ്റിട്ടത് ട്രെഡ് മില്ലില്‍ ആണെന്ന് ഉറപ്പാ .. പറക്കുവല്ലേ !!!
ഏതായാലും രണ്ടും കല്പിച്ചു ലതേല്‍ അങ്ങ് നടന്നു , കേടുപാടുകള്‍ ഒന്നുമില്ലാതെ നിലത്തിറങ്ങാന്‍ പറ്റി.
പിന്നെ ഏതാണ്ടെലോക്കെ ഒന്ന്നു കേറി ഇറങ്ഗീപ്പോ മനസ്സിലായി , 'മേലനങ്ങുന്നത് അത്ര സുഖമുള്ള ഏര്‍പ്പാട്അല്ലാ' . പിന്നെ മടി ആവശ്യത്തിലധികം ഉള്ളതുകൊണ്ട് ഇത് അധിക നാള്‍ സഹിക്കേണ്ടി വരില്ല എന്ന് ഉറപ്പാ .. അതാ ആകെ ഒരു ആശ്വാസം ..

നിങ്ങള്‍ എല്ലാവരും ഞാന്‍ ഒരു അര്നോല്ദ് ശിവശങ്കരന്‍ ആവാന്‍ പ്രാര്‍ത്ഥിക്കണേ .. നിങ്ങളുടെ പ്രാര്‍ത്ഥനയുംഅനുഗ്രഹവും മാത്രം പോരാ .. sms ഉം വേണം . ( അത് ഉണ്ടെങ്കിലല്ലേ കാലത്ത് വല്ലതും നടക്കു‌.. )

sms അയക്കേണ്ട ഫോര്‍മാറ്റ്‌
" ശി <സ്ഥലം> ഹാഫ് കള്ളന്‍" ,

Wednesday, July 1, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -2


എപിടോസ് ഒന്നിന് ലിവിടെ ക്ലിക്കുക


വിദ്യ അഥവാ അഭ്യാസം

അപ്പൊ പറഞ്ഞു നിര്ത്തീത് മുട്ടില്‍ ഉള്ള സര്‍വീസ് അവസാനിപ്പിച്ചു നടത്ത്ത്തിലേക്ക് അപ്ഗ്രേഡ് ചെയ്തപ്പോ ആണ് . തട്ടീം മുട്ടീം KSRTC ഓര്‍ഡിനറി ബസ്‌ പോലെ ഞാന്‍ മുന്നോട്ടു നീങ്ങി .
അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഈ ഉള്ളവനെ എഴുത്തും വായനയും പ
ഠിപ്പിക്കണം
എന്ന് വീട്ടുകാര്‍ക്ക് ഒരു ആഗ്രഹം , അഥവാ വല്ല ഐന്‍സ്ടീണോ മറ്റോ ആയാലോ .
അങ്ങനെ "വിദ്യാരംഭം കരിഷ്യാമി" . ( അങ്ങനെ ഏതാണ്ടൊരു സംഭവം ഇല്ലേ ! )
വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോ വിദ്യരംഭത്തെ പറ്റീം പറയണമല്ലോ . !
എന്നെ പോലെ ഒരു ബുദ്ധിമാനും കഴിവുള്ളവനും പഠിത്തത്തില്‍ ഒന്നാം നിരക്കാരനുമായ ( ലാളിത്യം intended ) ഒരുവന്റെ വിദ്യാരംഭം എവിടെ ആണെന്ന് അറിഞ്ഞാല്‍ ചിലപ്പോ ആര്‍ക്കേലും ഗുണപ്പെട്ടാലോ !!..
എന്റെ വിദ്യാരംഭം മൂകാംബികയിലോ പനചിക്കാട്ടോ ആയിരുന്നില്ല .. ചോറ്റാനിക്കരയിലോ തുഞ്ചന്‍ പറമ്പിലോ ആയിരുന്നില്ല .. കൊടുവള്ളിയിലെ "ഞങ്ങടെ" വാടക വീട്ടിലാരുന്നു , നാക്കിലെഴുതീത് എന്റെ സ്വന്തം അച്ഛന്‍ ... എന്റെ പിതാശ്രീ ഒരു അധ്യാപകന്‍ ആരുന്നു സോറി അധ്യാപകന്‍ ആണ് ..
"വണ്‍സ് ആന്‍ അധ്യാപകന്‍ ഓള്‍വെയിസ് ആന്‍ അധ്യാപകന്‍ " എന്നാണല്ലോ . !
അതിനെ കുറിച്ച് അച്ഛന്റെ ഭാഷ്യം : ഒരാള്‍ടെ മകന്‍/മകള്‍ നന്നായി പഠിച്ചു നല്ല നിലയിലെത്താന്‍ ആഗ്രഹം അച്ഛനും അമ്മയ്ക്കും അല്ലാതെ "സൊ കോള്‍ഡ്‌ "സാംസ്കാരിക നായകന്മാര്‍ക്കല്ല ..
എന്തായാലും വല്ല്യ തട്ട് കേടുകള്‍ ഒന്നുമില്ലാതെ ഈ ഉള്ളവന്‍ വിദ്യ "അഭ്യാസ" കാലം കഴിച്ചു കൂട്ടി ..
അപ്പോള്‍ പറഞ്ഞു വന്നത് നിരക്ഷരന്‍ എന്ന അവസ്ഥയില്‍ നിന്നും ബ്ലോഗന്‍ വരെ ആവാനുള്ള പരിപാടിക്ക് തുടക്കം കുറിക്കപ്പെട്ടൂന്നു !!!

എപിടോസ് മൂന്നിന് ലിവിടെ ക്ലിക്കുക

gplus utube buzz