'കോക്ക്ടെയിലി'ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം ആണ് 'ഈ അടുത്ത കാലത്ത് ' , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തത് ( ഭ്രമരത്തിലെ ഡോക്ടര്‍ .... ഭരത് ഗോപിയുടെ മകന്‍ ) . കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഇറങ്ങിയ , മള്‍ടിപ്ലെക്സ് ചലച്ചിത്രങ്ങളായ , കോക്ക്‌ടെയില്‍ , സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ , സിറ്റി ഓഫ് ഗോഡ് , ബ്യൂട്ടിഫുള്‍ ഇത്യാദികളോട് ചേര്‍ത്ത് വെയ്ക്കാം "ഈ അടുത്ത കാലത്തി " നെയും .
പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ് പറഞ്ഞു തോക്കെടുക്കുന്ന പോലീസ് കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും രിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഇത്തരം സിനിമകള്‍ .
വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ഉള്ള രണ്ടു കുടുമ്പങ്ങളുടെ ജീവിതങ്ങള്‍ സമാന്തരമായി കാണിച്ചു , ഒരു സംഭവത്തിലൂടെ ഈ സമാന്തര ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഈ ചിത്രത്തില്‍ . പ്രധാനമായും ആറു കഥാപാത്രങ്ങള്‍ ആണ് ഈ സിനിമയില്‍ .. ഇന്ദ്രജിത്ത് , മുരളി ഗോപി ,അനൂപ് മേനോന്‍ ,നിഷാന്‍ ,മാണിക്യം മൈഥിലി ,തനുശ്രീ ഘോഷ്. ഇന്ദ്രജിത്ത് ഒരു പാട്ട പെറുക്കിയായി വേഷമിടുന്നു ഭാര്യയായി മൈഥിലി . ഒരു ബിസിനസ്മാന്‍ ആയി മുരളി ഗോപി ഭാര്യ തനുശ്രീ ഘോഷ് , പോലീസ് കമ്മീഷണര്‍ ആയി അനൂപ് മേനോന്‍ , മറ്റൊരു പ്രധാന കഥാപാത്രമായി നിഷാനും .
ആദ്യ പകുതിയില്‍ അല്പം ഇഴച്ചില്‍ അനുഭവപ്പെട്ടു . പല സീനുകളും ഒഴിവാക്കാവുന്നതോ , വെട്ടി ചുരുക്കാവുന്നതോ ആയിരുന്നു. മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രത്തിനു ചില ഫ്രസ്ട്രെഷന്‍സ് ഉണ്ട് , അത് ഒന്നോ രണ്ടോ സീന്‍ കൊണ്ട് പ്രേക്ഷകര്‍ മനസ്സിലാക്കും , എന്നാലും പ്രേക്ഷകന് അത്രയ്ക്ക് ബുദ്ധി പോര , കുറച്ചു തവണ കൂടി കാണിച്ചാലേ അവന്മാര്‍ക്ക് മനസ്സിലാവൂ എന്ന് സംവിധായകനും തിരക്കഥാകൃത്തും കരുതി എന്ന് തോന്നുന്നു . ഈ കുറവ് രണ്ടാം പകുതിയില്‍ സംവിധായകനും തിരക്കഥാകൃത്തും പരിഹരിച്ചു . ഒതുക്കത്തില്‍ ഉള്ള സംഭാഷങ്ങള്‍ ശ്രദ്ധേയമായി . കൊച്ചു കൊച്ചു ഡയലോഗ് വഴി തീയേറ്ററില്‍ പൊട്ടിച്ചിരിയും കയ്യടിയും സൃഷ്ടിക്കാനും ഇവര്‍ക്കായി . കുറച്ചു "ട്വിസ്റ്റുകളും " സംഭവ പരമ്പരകളും കൊണ്ട് രസച്ചരട് പൊട്ടാതെ കൊണ്ട് പോകാനും സിനിമക്ക് കഴിഞ്ഞു . സമകാലീന സംഭവങ്ങളും ഒന്ന് രണ്ടു നൊസ്റ്റാള്‍ജിക്ക് സിനിമ ഡയലോഗുകള്‍ കോര്‍ത്തിണക്കിയും പ്രേക്ഷകരെ സിനിമയോട് ചേര്‍ത്തു വെയ്ക്കാന്‍ 'ഈ അടുത്ത കാലത്തിനു ' സാധിച്ചു . കുടുമ്പ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എടുത്ത ഒരു ചിത്രമാണ് ഇതെന്നു തോന്നുന്നില്ല .
ഈ സിനിമയുടെ ഹൈലൈറ്റ് ഇന്ദ്രജിത്ത് അവതരിപ്പിച്ച "വിഷ്ണു " എന്ന കഥാപാത്രം ആണ് . വ്യത്യസ്ഥമായ പല വേഷങ്ങളും ചെയ്ത ഇന്ദ്രജിത്ത്, വളരെ നല്ല രീതിയില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നു . ഡയലോഗ് പ്രസന്റേഷന്‍ സൂപ്പര്‍ ആയിരുന്നു എന്ന് പറയാതെ വയ്യ . പിന്നെ പതിവ് വളിപ്പ് കോമഡിക്കാരെ ഒന്നും കുത്തി നിരക്കാതെ തന്നെ സിനിമയില്‍ ഫലിതം കാണിക്കാം എന്നു ഈ സിനിമയും തെളിയിച്ചു .
ചുരുക്കത്തില്‍ ... സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നു ആസ്വദിച്ചു കാണാവുന്ന ഒരു നല്ല ചിത്രം .
പീ . എസ് 1: തനുശ്രീ ഘോഷ് ... ഒരു മസാല്‍ ദോശ തന്നെ
പീ. എസ് 2 : സിനിമ കഴിഞ്ഞു വരുന്ന വഴി 'സം സം ' ന്നു മട്ടന്‍ പെപ്പര്‍ ഫ്രൈ യും പൊറോട്ടയും ഒരു ബനാന സ്പ്ലിറ്റ് ഉം തട്ടി .. സൂപ്പര്‍ ആണ്
6 comments:
വെല്‍ സെഡ്!!
ഓഫ്:ചിക്കണ്‍ വിട്ട് മട്ടണാക്കിയാ??
ഞാനും കണ്ടു പടം സൂപ്പര്‍ ഹിറ്റാകും രസികന്‍ എന്നാ വളിച്ച പടം എഴുതിയ മുരളി ഗോപി ആണോ ഇതെഴുതിയത്? ഒറിജിനല്‍ വേറെ ഇല്ലെങ്കില്‍ കിടിലന്‍ എന്ന് തന്നെ പറയാം, തനുശ്രീ കലക്കി , റീമ കല്ലിങ്ങല്‍ ആയിരുന്നെകില്‍ കുളം ആക്കിയേനെ , ശേയ്താന്‍ എന്നാ പടം ഏകദേശം ഈ തീം അല്ലെ? ബ്ലൂ ഫിലിം പിടിക്കാന്‍ പോകുമ്പോള്‍ പിശാച് വരുന്ന വേറെ ഒരു പടവും കൂടി ചേര്‍ന്നാല്‍ ഏതായാലും ഒറിജിനല്‍ കാണും വേറെ, എന്ന്നാലും പോട്ടെ ബോറില്ലാതെ ഒരു പടം കണ്‍ വെന്ഷനാല്‍ അല്ലാത്ത ദയലോഗ് ഒക്കെ പെണ്ണുങ്ങള്‍ ചിരിക്കുന്ന കേട്ടു, ബിജുവിന്റെ സെന്സേര്ദ് തെറികള്‍ അര്‍ഥം മനസ്സിലാക്കി പെണ്ണുങ്ങള്‍ ചിരിക്കുന്നതും കേട്ടു ,സിബി മലയില്‍ വെറുതെ ഉന്നം സിനിമ , കേരളീയ സമൂഹം ഇഷ്ടപ്പെടില്ലേ എന്ന് പേടിച്ചു വെള്ളം ചേര്‍ത്ത് വെറുതെ ആയി വെട്ടിരുമ്പ് അടിച്ചു കിടക്കുന്ന ഉരുപ്പടികള്‍ക്ക് നാരങ്ങാ വെള്ളത്തില്‍ സോഡാ ഒഴിച്ചാല്‍ കുഴപ്പം ഉണ്ടോ എന്ന് സിബി മലയില്‍ ഉന്നത്തിലൂടെ ചോദിച്ചത് അത് ഒന്ന് കൊണ്ട് മാത്രം ആണ് പടം പാളിയത്, കുമ്പസാരം കേള്‍ക്കാന്‍ വെമ്പി നില്‍ക്കുന്ന അച്ഛന്റെ കോമഡി സൂപ്പര്‍ ആയി, അതുപോലെ കൊച്ചു കൊച്ചു കൊമാടികള്‍ , നാനോ കാര്‍ വാങ്ങി ആക്സിടന്റാകുന്ന ജഗതിയുടെ ടയലോഗ് കോമഡികള്‍, (പിറക്കാതെ പോയ മക്കളുടെ പടത്തില്‍ ജഗതി ആഞ്ഞു അഭിനയിക്കുന്നുണ്ട് , മല്ലിക തെറി പറഞ്ഞാലും , ജഗതിക്ക് ആത്മാര്‍ഥത ഉണ്ട്) അപ്പോള്‍ വേറെ റിവ്യൂ കേള്‍ക്കാന്‍ നില്‍ക്കണ്ട ഈ പടം സൂപ്പര്‍ ഹിറ്റ് ആകാന്‍ പോകുന്നു ധൈര്യമായി പോയി കണ്ടോളു
ലാലേട്ടാ ഈ ലോകം മാറുന്നത് അങ്ങ് മാത്രം അറിയുന്നില്ലേ? മമ്മൂട്ടി അറിയുന്നുണ്ട് , തന്നെ കൊണ്ട് പറ്റാത്തത് ദുല്‍ക്കരിനെ കൊണ്ട് ചെയ്യിക്കുന്നു, ലാലേട്ടാ ഒട്ടകപക്ഷിയെ മണലില്‍ തല പൂഴ്ത്തി നില്‍ക്കുന്നപോലെ ഇങ്ങിനെ കരിയര്‍ കളഞ്ഞു കുളിക്കാതെ പുതിയ പയ്യന്മാരെ വിളിച്ചു കഥ കേള്‍ക്കു ദയരക്റ്റ് ചെയ്യിപ്പിക്കു ഇല്ലേല്‍ പോയി തൂങ്ങി ചാക്
സിനിമ നന്നായാലും മോശമായാലും തെറി മോഹന്‍ലാലിനു തന്നെ ...... സുശീലാ , ഇതത്ര നല്ല ശീലമല്ല .
athu sheri appo ee padam kananamallo..? mutton pepper fry ozhivaakkam .
ഈ അടുത്ത കാലത്തിറങ്ങിയ സിനിമയില്‍ നല്ലതാണ് ഈ അടുത്തകാലത്ത് എന്ന് കേട്ടു
ആശംസകള്‍
Praphul bhai ,
Ippam first show thane poi kandu review ezhuthuka analle :-) .
Kollam :-) , keep it going man!
Post a Comment