പിന്നേം ഫസ്റ്റ് ഡേ പോയി പടം കണ്ടു . പൈങ്കിളിപ്പടം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ തല വെച്ചതാ . പണ്ട് മുതലേ കണ്ടു തഴമ്പിച്ച പ്രണയ കഥയില്‍ നിന്ന് ഒരിഞ്ചു പോലും വഴിമാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞില്ല . ശ്രീനിവാസന്റെ മകന്‍ അല്ലായിരുന്നു എങ്കില്‍ ഈ സ്ക്രിപ്റ്റ് കുപ്പത്തൊട്ടിയില്‍ കിടന്നേനെ . ഒരു പരിധി വരെ മാംസനിബദ്ധം ആണ് രാഗം .എങ്കിലും അത് മാത്രമാണ് എന്ന് പറയാന്‍ ആണ് വിനീത് ശ്രീനിവാസന്‍ ശ്രമിച്ചത് എന്ന് തോന്നുന്നു . തട്ടത്തില്‍ മറഞ്ഞിരിക്കുന്ന നായികയുടെ മുഖമാണ് പ്രേമഹേതു ! തിരിച്ചു നായിക എന്ത് കുന്തം കണ്ടിട്ടാ പ്രണയിച്ചേ എന്ന് ഒരു പിടിയും ഇല്ല . ഒരു പക്ഷെ നായകന്‍റെ വിദ്യാഭ്യാസമില്ലായ്മയോ ജോലിയില്ലായ്മയോ പക്വത ഇല്ലായ്മയോ ആയിരിക്കാം കാരണം. ഒരു പരിധി വരെ സാധാരണ പെണ്‍കുട്ടികള്‍ക്ക് ഈര്‍ഷ്യ ഉണ്ടാക്കുന്ന ഒരു സാദാ കാമുക പ്രകടനത്തില്‍ വിദ്യാഭ്യാസത്തിലും ചിന്താശേഷിയിലും ( നായിക വന്‍ ഉപന്യാസ രചനക്കാരി ആണെന്ന് പറയുന്നുണ്ട് പടത്തില്‍ ) ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നായിക മയങ്ങി , ദതാണ് കഥ .
പതിവ് പോലെ , നായകന്‍റെ പ്രേമം വിജയിപ്പിക്കാന്‍ വാലും പൊക്കി നടക്കുന്ന ഫ്രെണ്ട്സ് ഈ സിനിമയിലും ഉണ്ട് , അതൊക്കെ വിട്ടു കളയാന്‍ വിനീത് ശ്രീനിവാസന് കഴിയുമോ ? . വെറൈറ്റിക്ക് വേണ്ടി പോലീസ് സാറന്മാരും പ്രേമം കല്ല്യാണത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു ( അതാണത്രേ ജനമൈത്രി പോലീസിന്റെ പണി .. ഒന്ന് പോടാപ്പനെ ! ) . നായകന്‍റെ തല്ലു കൊണ്ട പോലീസ് ചേട്ടന്‍ നായകന്റെ പ്രേമ കഥ കേള്‍ക്കാന്‍ വായും പൊളിച്ചു ഇരിക്കുന്ന അതിമനോഹരമായ രംഗവും ഉണ്ട് . പെണ്ണിന്റെ അച്ഛനെ വില്ലന്‍ ആക്കുന്നതിന് പകരം അച്ഛന്റെ ചേട്ടനെ വില്ലന്‍ ആക്കുന്നുണ്ട് , ഒരു വില്ലന്‍ ഇല്ലാതെ പ്രണയ കഥ എടുക്കാനൊന്നും വിനീത് ശ്രീനിവാസന് റേഞ്ച് ഇല്ലാന്ന് തോന്നുന്നു . ഉപദേശിക്കാന്‍ നായരും ഉപദേശിപ്പിക്കപ്പെടാന്‍ മുസ്ലീം സമുദായവും , പിന്നെ ,ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കമ്മ്യൂണിസ്റ്റ്‌കാരെ നന്നാക്കാനുള്ള ഡയലോഗ് , അങ്ങനെ സിനിമ പുരോ (???) ഗമിക്കുന്നു .
നല്ല ഗാനങ്ങളും ഗാനരംഗങ്ങളും ആണ് സിനിമയില്‍ ഉള്ളത് . സിനിമ പിടിക്കുന്നതിനു പകരം ഒരു ആല്‍ബം എടുത്താല്‍ നന്നായേനെ എന്ന് തോന്നുന്നു . തരക്കേടില്ലാത്ത കുറച്ചു കോമഡി ദൃശ്യങ്ങളും സിനിമയില്‍ ഉണ്ട് . സംഭാഷണങ്ങള്‍ പല ഘട്ടത്തിലും നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു . യുവജനോല്‍സവ വേദികളില്‍ രാത്രികാലത്ത് പോലും പരിപാടികള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള , ആ സമയത്ത് സൂപ്പര്‍വിഷന് ആരും വരാത്ത നായിക ആണ് സിനിമയില്‍ . നല്ല കളര്‍ഫുള്‍ സല്‍വാര്‍ കമീസ് ആണ് നായിക ആ രംഗങ്ങളില്‍ ധരിക്കുന്നതും . എങ്കിലും, പര്‍ദക്കുള്ളില്‍ തടവിലാണ് നായിക എന്ന് പറയാന്‍ കഥാകാരന്‍ വെമ്പല്‍ കൊള്ളുന്നു . സിനിമ കുറച്ചു മുന്നോട്ടു പോവുമ്പോള്‍ വീട്ടില്‍ നിന്നും പുറത്തു ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ ആയി എന്ന് കാണിക്കുന്നുണ്ട് . അതെപ്പോ എങ്ങനെ നഷ്ടപ്പെട്ടു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയുന്നില്ല .
ഒരു വെറും പൈങ്കിളി ചിത്രം എന്ന നിലയില്‍ സാമാന്യ ബോധം മാറ്റി വെച്ചിട്ട് കാണാന്‍ ശ്രമിക്കാം , അത്രേ ഒള്ളു !
ഉസ്താദ് ഹോട്ടലിനു ശേഷം ഇത് കണ്ടപ്പോ , പായസത്തിനു ശേഷം കാഞ്ഞിരവെള്ളം കുടിച്ച പോലാ തോന്നിയത് !
10 comments:
അഹ ഹ ഹ അഹ ഹ ഇതു കലക്കി കള്ളാ..ഞാന്‍ ഒന്നു ഓഫീസില്‍ നിന്നും ഇറങ്ങട്ടെ..ഈ ബ്ലോഗിനെ ആഘോഷമാക്കും...
East coast vijayan fans ee blog kandaal ninte kaaryam pokka :D
കുറ്റം പറയാന്‍ ഏതവനും കയ്യും ഇങ്ങിനെ ഒന്ന് ചെയുതു കനികാമോ??
കുറ്റം പറയാന്‍ ഏതവനും കയ്യും ഇങ്ങിനെ ഒന്ന് ചെയുതു കനികാമോ??
@Kamar : വിമര്‍ശനവും നിരൂപണവും ആസ്വാദനവും എന്തെന്ന് അറിയാത്ത താങ്കളോട് തര്‍ക്കിക്കാന്‍ എന്റെ ടിങ്കുമോന്‍ വരും :)
kollalo mashe niroopanam.......pinne payyan alle vittukala,valarnnu varatte nokkam
അയ്യോ എല്ലാരും പറയുന്ന കേട്ടപ്പോ ഞാന്‍ വിചാരിച്ചു നല്ല സിനിമ ആണെന് ! ഇത് ഇനി ടീവീയില്‍ വരട്ടെ അപ്പൊ നോക്കാം. പിന്നെ ഒരു കാര്യം... മേലില്‍ ബ്ലോഗ് പൂട്ടി വെക്കുന്ന ഏര്‍പ്പാടിന് പോയെക്കല്ല് ...ഹാ
നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍
This movie had an awesome presentation with a simple story.Even if you might have heard the story 1000 times,the presentation changes it all.Far better than Vineeth's first movie.
I completely disagree with your review.And when i checked your other reviews i found good positive words only about mammootty movies!!!
Why is it like that ????!!!
Some of the movies you reviewed are far better than you think.Please be more honest about good movies.
@sonu : I express my views and opinion . I am not here to share public opinion .
<<.And when i checked your other reviews i found good positive words only about mammootty movies!!! >> Have you read my reviews abt , manchadikkuru , ee adutha kaalathu , 22 female kottayam ,td dasan and all are these movies mammootty movies . :) . Thanks for visiting and comment .
Post a Comment