
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ , ഞായറാഴ്ച പാതിരാക്ക് പീ വീ ആറില്‍ വെച്ച് കണ്ടു . ഒരു ക്ലാസ്സിക് ടച്ച് ഒക്കെ ഒണ്ടു എന്നാ എനിക്ക് തോന്നീത് ,( എന്റെ ക്ലാസ്സിക് നിലവാരം അല്പം കുറവാ , ഞാനൊരു പാവം ) , തിരക്കഥ ഒക്കെ സെറ്റപ്പ് ആണു , എന്നാലും എവിടെ ഒക്കെയോ ഒരു പോരായ്മ ഉണ്ട് , നോവല്‍ സില്‍മ ആക്കീതോണ്ടാവും. ടി പി രാജീവിന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല അതോണ്ട് തന്നെ അതിനെ താരതമ്യം ചെയ്തു ഒന്നും പറയുന്നുമില്ല , കണ്ടത് പറയുന്നു .
കൊലപാതകത്തിന്റെ പശ്ചാത്തലം അന്പതിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ഉള്ള കേരളം ആണു , ആ കാലത്തേക്കുള്ള ഒരു യാത്ര കൂടി ആണു ഈ ചിത്രം . അഭിനയിക്കുന്നത് , മമ്മൂട്ടി മമ്മൂട്ടി പിന്നെ മമ്മൂട്ടി (ഒരെണ്ണം സര്‍പ്രൈസ് ആക്കാന്‍ നോക്കീടുണ്ട്
ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ നടന്ന മാണിക്യം കൊലപാതകം അന്വേഷിക്കാന്‍ ആണു മമ്മൂട്ടി ( ഹരിദാസ് എന്നാ പേര് , പ്രൈവറ്റ് ഡിക്റ്റടീവാ) , ഫ്രണ്ട് ഒരു ക്രിമിനോളജിസ്ട് പെണ്ണിനേം കൊണ്ടു ഡല്‍ഹിന്നും വരുന്നു (ലവള്‍ക്ക് ഈ പടത്തില്‍ വല്ല്യ റോള്‍ ഒന്നും ഇല്ല ) , പിന്നെ ഹരിദാസിന്റെ സ്വയം പറച്ചിലിലൂടെ സിനിമ വികസിക്കുന്നു .
ഇഷ്ടപ്പെടാത്തത് :
1.എന്തൊക്കെയോ പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത ഉണ്ടെന്നു തോന്നി .. അതിന്റേതായ പ്രശ്നങ്ങളും ഉണ്ടായിരുന്നു .
2.പടം മൊത്തം പൊഹവലി ആണു , നല്ല പ്രായമുള്ള ആള്‍ക്കാരുടെ അടുത്ത് സംസാരിക്കുമോ കാലിന്മേല്‍ കാലു വെച്ചിരുന്നു വലിക്കുന്ന പരിപാടി അത്ര സുഖം പോരാ , എന്തിനാ അത് കുത്തി കേട്ടിയെക്കുന്നെ എന്ന് പിടി കിട്ടിയില്ല (അതിനാണ് നമ്മടെ ക്രിമിനോളജി ചേച്ചിയെ ഇറക്കീതെന്നുതോന്നും
3.ഒരു പാട് കഥാപാത്രങ്ങള്‍ ഈ പടത്തില്‍ ഉണ്ട് , അതൊന്നും പോരാഞ്ഞു അത്ര പ്രാധാന്യം ഇല്ലാത്തവരെ ഒന്നോ രണ്ടോ ഷോട്സ് ഇല്‍ ആണെങ്കില്‍ കൂടി കാണിക്കുന്നു .
4.മമ്മൂട്ടി ക്ക് മൂന്നു റോള്‍ കൊടുക്കേണ്ട കാര്യമുണ്ടാരുന്നോ ? (കാശ് മുതലാക്കീതാ ? )
5.പിന്നെ കണ്ടു മടുത്ത എല്ലാം അറിയുന്ന ഒരു ഫിലോസഫി ഭ്രാന്തന്‍
ഇഷ്ടപ്പെട്ടത് :
1.കെട്ടുപിണഞ്ഞു കിടക്കുന്ന കഥകള്‍ ഒരു വിധം നന്നായി പറഞ്ഞിരിക്കുന്നു .
2.അന്പതിരണ്ടാണ്ടുകള്‍ക്ക് മുന്നേ ഉള്ള കാലം നന്നായി എടുത്തിരിക്കുന്നു .. ( ആ കാലം ഞാന്‍ കണ്ടിട്ടില്ല , എന്നാലും വേഷവിധാനം ഒക്കെ കാലോചിതം ആരുന്നു എന്ന് തോന്നുന്നു )
3.എല്ലാവരും ശരാശരിക്കു മേലെ അഭിനയത്തികവ് കാണിച്ചു
4.മമ്മൂട്ടി യുടെ അഹമ്മദ് ഹാജി അടിപൊളി ( വിധേയനിലെ കഥാപാത്രം ( ഏതാണ്ടോ പട്ടേലര്‍ ഇല്ലേ, അതിനോട് സാമ്യമുണ്ട് )
5.ശ്രീനിവാസന്റെ ബാര്‍ബര്‍ നന്നായി , ഒരു നിസ്സഹായനായ കമ്യൂ ണിസ്റ്റ്‌കാരന്റെ യഥാര്‍ത്ഥ ചിത്രം ,
6.ശ്രീനിവാസന്റെ അവസാനത്തെ ഡയലോഗ് ..
"ഞാന്‍ കമ്യൂ ണിസ്റ്റ് അല്ല വിശ്വാസിയും അല്ല .. ക്ഷുരകന്‍ ആണു വെറും ക്ഷുരകന്‍ "
7.ടൈറ്റില്‍ മ്യൂസിക്
8.പൊക്കന്റെ നിസ്സഹായത... പാവം തോന്നി
9.നല്ല ചില ഡയലോഗുകള്‍ ..
10.മമ്മൂട്ടി(ഹരിദാസ് ) ഇട്ട റാങ്ങളര്‍ ഷര്‍ട്ടുകള്‍.
മൊത്തത്തില്‍ എഴുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് കൊടുക്കാം ..
ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളില്‍ തീര്‍ച്ചയായും പെടും
രഞ്ജിത്ത് ആണു താരം !!
ഒ ടോ :
തൊട്ടടുത്ത സീറ്റില്‍ ഒരു കൊച്ചു കുസൃതി ഇരിപ്പുണ്ടാരുന്നു , സ്ക്രീനില്‍ രണ്ടു മമ്മൂട്ടികള്‍ വന്നു . ആ സീനില്‍ ഉണ്ടാരുന്ന ആര്‍ക്കും ആ സാമ്യത മനസ്സിലായില്ലാന്നു തോന്നുന്നു .. കൊച്ചന്‍ വിളിച്ചു പറഞ്ഞു .. "അമ്മെ ദേ നോക്കിക്കേ രണ്ടു മമ്മൂട്ടി ഈ സിനിമയില്‍ .. "