അവിഹിതങ്ങളും സെക്സും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും സിനിമകളില്‍ പാടില്ല എന്നൊന്നും ഇല്ല. എങ്കിലും ഒരു മടുപ്പ് പുതു തലമുറ സിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്ന ശക്തമായ ഒരു കഥയോ കഥാപാത്രങ്ങളോ ഇല്ലാത്ത സിനിമകള്‍ സൃഷ്ടിച്ചിരിക്കുന്നു. ആ മടുപ്പില്‍ നല്ല ഒരു ചലച്ചിത്രാനുഭവം സൃഷ്ടിക്കാന്‍ "അയാളും ഞാനും തമ്മില്‍ " എന്ന ചിത്രത്തിന് സാധിച്ചു .
ഡാ കോപ്പേ !! സാഹിത്യിക്കാതെ ...സാഹിത്യിക്കാതെ , ഒള്ള കാര്യം പറ പടം കൊള്ളാവോ ഇല്ലയോ !
വെല്‍ .. ഒള്ള കാര്യം പറയാം ... ലാല്‍ ജോസിന്റെ പടം അത്രേം മാത്രം അറിഞ്ഞാണ് ഈ പടം കാണാന്‍ പോയത് .. ട്രെയിലറോ പോസ്റ്ററോ പാട്ടോ ഒന്നും കണ്ടില്ലാരുന്നു . അപ്പൊ എന്താന്നു വെച്ചാല്‍ ആശൂത്രി ചുറ്റുപാടില്‍ നടക്കുന്ന ഒരു കഥ . നായകന്‍ പ്രിഥ്വിരാജ് ഡോക്ടര്‍ ആണ് .. പിന്നെ പുള്ളീടെ ആശാന്‍ സ്ഥാനത് പ്രതാപ് പോത്തന്‍ . നരേന്‍ പ്രിഥ്വിരാജ് ന്റെ ഫ്രണ്ട് ഡോക്ടര്‍ , അവര്‍ ഒരുമിച്ചാണ് പഠിച്ചത് . സംവൃത , രമ്യ നമ്പീശന്‍ ഇവര്‍ പ്രിഥ്വിരാജ് ന്റെ കാമുകി ഫ്രണ്ട്/സഹപ്രവര്‍ത്തക വേഷങ്ങള്‍ ചെയ്തെക്കുന്നു . പിന്നെ ഹോസ്പിറ്റല്‍ സ്റ്റാഫ് ആയിട്ട് റീമ കല്ലിങ്ങല്‍ .
ഫ്ലാഷ് ബാക്കും ഇപ്പോഴത്തെ കാര്യവും മാറി മാറി കാണിക്കുന്ന ഒരു സെറ്റപ്പ് ആണ് ഇതിലും ഉള്ളത് . ഫ്ലാഷ് ബാക്കില്‍ വ്യത്യസ്ത കാലങ്ങള്‍ വന്നു പോവുന്നുണ്ട് . എങ്കിലും നായകന്‍റെ കോളേജ് ടൈം ഉം അത് കഴിഞ്ഞു ഗ്രാമീണ സേവനം ചെയ്യുന്ന സമയവും ആണ് മിക്കപ്പോഴും വരുന്നത് . പഴയ കാലത്തെ കൃത്യതയോടെ ചെയ്യാന്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് വേണം പറയാന്‍ . മൊബൈല്‍ നു പകരം ലാന്‍ഡ് ഫോണ്‍ കാണിക്കുന്നു എന്നത് ഒഴിച്ചാല്‍ . വേഷവും ഹെയര്‍ സ്റ്റൈല്‍ ലും ഒന്നും ശ്രദ്ധിച്ചതായി തോന്നുന്നില്ല .
ഓരോ കഥാപാത്രവും സൃഷ്ടിക്കുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് വളരെ നന്നായി . സുകുമാരിയെ പോലെ സീനിയര്‍ ആയ ഒരു ആര്‍ടിസ്റ്റിനു രണ്ടോ മൂന്നോ സംഭാഷങ്ങള്‍ മാത്രമേ ഉള്ളു. ആ കഥാപാത്രം അത്രെയേ ആവശ്യപ്പെടുന്നുള്ളൂ. നായക കഥാപാത്രം അമാനുഷികന്‍ അല്ല എന്നത് വളരെ നല്ല കാര്യം . ക്ലീഷേ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും നിര്‍ണായകമായ ഒരു അവസരത്തില്‍ ക്ലീഷേയില്‍ നിന്നുമൊന്നു മാറി പിടിക്കാന്‍ അണിയറയില്‍ ഉള്ളവര്‍ ശ്രദ്ധിച്ചു . പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു .
തെറ്റില്ലാത്ത ഗാനങ്ങളും ചളി ആവാതെ കുറച്ചു കോമഡി രംഗങ്ങളും ഉള്‍പ്പെടുത്താനും ലാല്‍ ജോസ് ശ്രദ്ധിച്ചു . അടുത്ത ഇടെയായി ഫേസ്‌ബുക്കില്‍ ചിത്രങ്ങള്‍ ആയി വന്ന ചില രംഗങ്ങള്‍ സിനിമകളിലേക്ക് എടുക്കുന്നത് കണ്ടു വരുന്നു , ഫേസ് ബുക്കില്‍ സ്ഥിരം സന്ദര്‍ശകന്‍ ആയ എന്നെ പോലെ ഉള്ളവര്‍ക്ക് അത് ആവര്‍ത്തന വിരസത ഉളവാക്കും എങ്കിലും അങ്ങനെ അല്ലാതെ ഭൂരിപക്ഷത്തിനു സന്തോഷമായെക്കാം
പ്രതാപ് പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ മികച്ചതായി . പ്രിഥ്വിരാജ് ചെയ്ത കഥാപാത്രവും നന്നായി. പൊതുവേ സമാധാനമായി ഫാമിലിയെ കൂടെ കൂട്ടി കാണാന്‍ പറ്റിയ ഒരു സിനിമ
6 comments:
അത് ശരി!
അപ്പോ അരക്കള്ളൻ പറഞ്ഞതുകൊണ്ട് ആ പടമൊന്നു കണ്ടേക്കാം, എന്താ?
കൊളമാണെങ്കിൽ ടിക്കറ്റ് കാശ് തിരിച്ചു തരണം!
Mmm appo ithu note cheythu. Dvd or download options nokkum. Thank u Praphule!
റിവ്യുവിനു നന്ദി. ഈ സിനിമ കാണാന്‍ ശ്രമിക്കാം
"പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു "
അപ്പൊ കള്ളന്‍ സാര്‍, ഡോക്ടര്‍ ആയിരന്നു, ല്ലേ ?
കാണണം കാണണം എന്ന് കരുതാന്‍ തുടങ്ങീട്ടു നാല് കുറെ ആയി. തിരക്ക് കാരണം സാധിച്ചില്ല. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ തീരുമാനിച്ചു ഇനി കണ്ടിട്ടേ വേറെ പണിയുള്ളു. ഒരുപാടു നന്ദി. പ്രിത്വിരാജ് ഫാന്‍ ആയ എനിക്ക് ഈ സിനിമ ഒഴിവാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
പ്രിയപ്പെട്ട പ്രഫുല്‍ ,
സുപ്രഭാതം !
ഈ സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് പൊതുവെ കേട്ടത്.
സ്ത്രീ കഥാപാത്രങ്ങളെ വിശദമായി എന്തേ വിശകലനം ചെയ്തില്ല?
ഹൃദയം സ്പര്‍ശിച്ച ഗാനങ്ങളുടെ ആദ്യ വരികള്‍ കുരിക്കാമായിരുന്നു.
എന്തേ ഇപ്പോള്‍ ഒന്നും എഴുതാത്തത്?
അന്നയും റസൂലും കണ്ടില്ലേ?
ശുഭദിനം !
സസ്നേഹം,
അനു
Post a Comment