Friday, April 1, 2011

കണ്ടത് പറഞ്ഞാല്‍ - ഉറുമി



കൊറേ നാളായി കാണണം കാണണം ന്നു കാത്തിരുന്നു കണ്ട സിനിമ ആണ് ഉറുമി . റിലീസ്‌ ദിവസം തന്നെ കാണാന്‍ പറ്റി .
പൃഥ്വിരാജ് നിര്‍മാതാവ് ആവുന്നു എന്ന ഒരു വിശേഷവും ഉറുമിക്ക് ഉണ്ട് . സന്തോഷ്‌ ശിവന്‍ , അനന്തഭദ്രതിനു ശേഷം മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം .
ശങ്കര്‍ രാമകൃഷ്ണന്‍(ഐലന്റ് എക്സ്പ്രസ് - കേരള കഫെ ) ആണ് കഥയും തിരക്കഥയും . കൈതപ്രം - ദീപക്‌ ദേവ് ടീം ആണ് ഗാന രചന സംഗീതം .
പ്രധാന താരങ്ങള്‍ : പൃഥ്വിരാജ്,പ്രഭു ദേവ , ജെനീലിയ ഡിസൂസ , ജഗതി .


എല്ലാര്‍ക്കും അറിയുന്ന പോലെ .. ഗാമയെ വധിക്കാന്‍ തീരുമാനിച്ച ഒരു യുവാവിന്റെ കഥ ആണ് ഉറുമി . ഇതൊരു ഒരു സാങ്കല്‍പ്പിക കഥയാണ് .
കഥയും തിരക്കഥയും നന്നായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നെ ഞാന്‍ പറയു . സംഭാഷങ്ങള്‍ കൃത്രിമത്വം നിറഞ്ഞതായും തോന്നി . സാങ്കല്‍പ്പികം എന്നൊരു ലേബല്‍ കൊടുത്താല്‍ അതിനു മാപ്പ് കൊടുക്കാം .സാങ്കല്‍പ്പിക കഥ ആയത് കൊണ്ട്, തോന്നും പോലെ വേഷം ധരിപ്പിക്കാനും പാട്ട് പാടിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം സംവിധായകന് ലഭിക്കുകയും ചെയ്തു !

ആധുനിക കാലത്ത് തുടങ്ങി പുരാണത്തിലേക്ക് പോവുന്ന അനന്തഭദ്രം ശൈലി തന്നെ ആണ് സന്തോഷ്‌ ശിവന്‍ ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത് . ഓരോ സിനിമറ്റോഗ്രാഫര്‍ ക്കും ഒരു ശൈലി ഉണ്ടാവും ... എങ്കിലും ചിലര്‍ എത്ര ആവര്‍ത്തിച്ചാലും മടുപ്പ് വരില്ല . സന്തോഷ്‌ ശിവന്‍ ആ ടൈപ്പ് ആണ് .. ഓരോ ഷോട്ടും ഓരോ സുന്ദരന്‍ ഫോട്ടോഗ്രാഫ്‌ പോലെ തോന്നും . ഒരു രക്ഷേമില്ല കേട്ടോ . ഇനി ഈ മച്ചാന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം തപ്പിപ്പോയാല്‍ നമക്ക് ആ സൌന്ദര്യം ഒട്ടു കാണാനും കിട്ടത്തില്ല .

പുരാണ കഥാപാത്രങ്ങള്‍ , വര്‍ത്തമാനത്തിന്റെ കാരിക്കേച്ചര്‍ രൂപങ്ങള്‍ പോലെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . കഥ പറയലില്‍ ഒരു ഒഴുക്ക് തോന്നുന്നില്ല . പരിചയക്കുറവു ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ പലയിടത്തും നിഴലിക്കുന്നതായി തോന്നുന്നു . യുദ്ധ രംഗങ്ങള്‍ പ്രത്യേക കളര്‍ ടോണ്‍ ല് എടുത്തിട്ടുണ്ട് . തരക്കേടില്ല , വ്യതസ്തത തോന്നി . കയറില്‍ തൂങ്ങി പറന്നു വരുന്ന പരിപാടി അധികം കണ്ടില്ല. പശ്ചാത്തല സംഗീതത്തില്‍ ഇടയ്ക്കു ഒരു അനന്ത ഭദ്രം ട്യൂണ്‍ വന്നു . പൊതുവേ നല്ലതായിരുന്നു പശ്ചാത്തല സംഗീതം .

FAQs :

1. ഡാ പൃഥ്വി എങ്ങനൊണ്ട് ?

മലയാളത്തില്‍ ഈ വേഷം ചെയ്യാന്‍ വേറെ ഒരാളില്ല . തരക്കേടില്ലാതെ ചെയ്തു . കാഴ്ചയില്‍ ശക്തനും ധീരനും ആണെന്ന് തോന്നും. ഡയലോഗ് മോഡുലെറ്റ് ചെയ്യുന്നതില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോവാനുണ്ട് . കേളു നായനാര്‍ .

2. അളിയാ ജെനീലിയ ? പടം കണ്ടാല്‍ മൊതലാവ്വോ ?

പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചു വേഷവിധാനം ഒക്കെ കൊടുത്തിട്ടുണ്ട്‌ . . വീണ്ടും സാങ്കല്‍പ്പിക കഥ എന്ന എക്സ്ക്യൂസ് കൊടുത്തേക്കാം . ഈ ചിത്രത്തില്‍ സാധാരണയില്‍ നിന്നും മാറി അല്പം സ്ട്രോങ്ങ്‌ ആയ .. വീറുള്ള ഒരു കഥാപാത്രം ആണ് ജെനീലിയക്ക് . ഈ സിനിമയില്‍ ഒരു രംഗത്തില്‍ പോലും ജെനികൊച്ചു ചിരിക്കുന്നില്ല, ഫുള്‍ കലിപ്പ് !!! അറക്കല്‍ ആയിഷ

3. ഡാ പ്രഭുദേവക്ക് റോള്‍ ഒണ്ടോ ?

കേളു നായനാര്‍ ടെ ഉറ്റ ചങ്ങാതി ആയാണ് പ്രഭുദേവ . കേരളത്തില്‍ കുടിയേറിയ ഒരു തമിഴന്‍ .. തമിഴ്‌ ചുവയുള്ള മലയാളം ആണ് സംസാരിക്കുന്നത് . അല്പം കൊമെടി ഒക്കെ കയ്യില്‍ ഒണ്ടു .. രസികനാണ് ... വവ്വാലി

4. മ്മടെ മേനോന്‍ കുട്ടി എങ്ങനെണ്ടഡാ ??

മ്മടെ ന്നൊന്നും പറയണ്ടാ ... നിത്യ മേനോനെ പറ്റി ആണ് ചോദ്യം . പ്രത്യേകിച്ച് ഒരു പ്രാധാന്യം ഒന്നുമില്ല .. പിന്നെന്താ കാഴ്ചക്ക് ഒരു സുഖം . വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് . ചില നേരങ്ങളില്‍ അല്പം അരോചകവും ആയിരുന്നു ആ കഥാപാത്രം . ചിറക്കലെ തമ്പ്രാട്ടി ആണ്

5. വില്ലന്‍ ആരാ ?

കുടില ബുദ്ധിയുള്ള , ചിറക്കലെ മന്ത്രിയായി വരുന്ന ജഗതി ,കേളുശേരി കുറുപ്പ് ആണ് വില്ലന്‍ .. നായകന്‍റെ ശത്രു ഗാമ ആണെങ്കിലും യാഥാര്‍ത്ഥ വില്ലന്‍ കേളുശേരി തന്നെ .

6. പാട്ട് എങ്ങനെ ഒണ്ടു ?

പഴയകാലത്തെ കഥ ആയത് കൊണ്ട് അല്പം വ്യത്യാസം ഉള്ള പാട്ടുകള്‍ ആണ് . ചിന്നി ചിന്നി .. ന്നു തുടങ്ങുന്ന പാട്ട് മഞ്ജരി നല്ല രസായി പാടീട്ടുണ്ട് . ചിലതൊക്കെ തരക്കേടില്ല .. കേട്ട് കേട്ട് ചിലപ്പോ ഇഷ്ടായെക്കും

6. തബു ... വിദ്യാബാലന്‍ ?

യാതൊരു പ്രാധാന്യവും ഇല്ല .. കാമിയോ / ഐറ്റം അപ്പിയരന്‍സ്‌ ആണ് . വിദ്യാബാലന്‍ കൊടവയര്‍ ഒക്കെ കുലുക്കി ഒരു ഡാന്‍സ്‌ കളിക്കുന്നുണ്ട് ... നല്ല ബോര്‍ ആണ് . പിന്നെ വയറും മറ്റു ചില ഭാഗങ്ങളും വന്നപ്പോ തീയേറ്റര്‍ ല് നല്ല ആര്‍പ്പ് ആരുന്നു .. ( ബ്ലഡി മല്ലുസ് .. , ഇതിനു എന്നെ നാല് തെറി പറഞ്ഞേക്കു ..)

7.ആര്യ

കേളു നായനാരുടെ അച്ഛന്‍ . കുറച്ചു നേരമേ സ്ക്രീനില്‍ ഒള്ളു . വീരനായ ഒരു ദേശാഭിമാനി. കൊത്തുവാള്‍

മൊത്തത്തില്‍ എങ്ങനെ ഒണ്ടു ?? പോയി കാണാമോ ?

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദൃശ്യ വിരുന്നാണ് ഉറുമി . കഥ അത്രയ്ക്ക് മികച്ചതല്ല . ചിത്രീകരണത്തിലും അവതരണത്തിലും നല്ല നിലവാരം പുലര്‍ത്തി .ഓര്‍ത്തിരിക്കാന്‍ കാര്യമായി ഒന്നുമില്ല . ടീ വീ ലോ ലാപ്ടോപ്‌ ലോ കണ്ടാല്‍ ഈ സിനിമ ഇഷ്ടപ്പെടില്ല . തീയേറ്റര്‍ ല് പോയി കണ്ടാല്‍ .. അയ്യോ വന്നു കണ്ടല്ലോ എന്നൊരു നഷ്ടബോധം ഉണ്ടാവാന്‍ ഇടയില്ല .

ഞാന്‍ 6.5/10 റേറ്റിംഗ് കൊടുക്കും .

11 comments:

താങ്ക്സ് അളിയാ !!

ini aa padam kanendallo... thanks

കിടിലന്‍ നുണയാ..പിന്നെ കണ്ടു എന്ന് പറഞ്ഞത് ഏപ്രില്‍ ഫൂള്‍ അല്ലെന്ന് വിചാരിക്കുന്നു.

naimishika-കുട്ടീ‍. 6.5 കൊടുത്ത പടം പോലും കാണേണ്ട എന്നാണോ... 0.5 വാല്യു ഉള്ള രണ്ട് കൂതറ പടങ്ങള്‍ വേറ് കളിക്കുന്നുണ്ട്..ആ റേഞ്ചേ എടുക്കൂള്ളോ..?

goood comments.... ive not seen the movie.... naatil varumbolekkum theatre vittu povilla ennu pratheekshikkunnu...:)

Lol! Awesome review :)
-Somz.

ആഹാ .. നിത്യക്കുട്ടി അരോചകമോ..... വേണ്ടാ വേണ്ടാ ... :))

oho...vidya balan, tabu okke ulla karyam ithu vaayichappozha arinje...iniyippo kandittu thanne karyam.

നമ്മുടെ കൊച്ചു കേരളം വിചാരിച്ച പോലെയൊന്നുമല്ല..

1. കേളു നായർക്ക്‌ വാക്സിനേഷൻ എടുത്ത പാടു കണ്ടു ശരിക്കും അഭിമാനിച്ചു! എത്രയോ വർഷങ്ങൾക്കും മുൻപെ നമ്മൾ ആരോഗ്യ പരിപാലന കാര്യത്തിൽ അത്രയേറെ മുന്നേറി കഴിഞ്ഞിരുന്നു!

2. rang de basanti, gladiator ഒക്കെ അരച്ചു കലക്കി വെച്ചിട്ടുണ്ട്‌.

3. ആര്യ - എന്തിനാണ്‌ മുഖത്ത്‌ ചായം വാരി പൂശി, ഭ്രാന്തന്മാരെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് സംസാരിക്കുന്നത്‌ ? - ബോറടിച്ചിട്ടായിരിക്കും! (അനന്തഭദ്രത്തിന്റെ ഹാംഗ്‌ ഓവർ മാറിയിട്ടില്ല!)

4. അറയ്ക്കൽ അയിഷ - യാഥാസ്ഥിക കുടുംബം - അങ്ങനെ ആവാനല്ലേ തരമുള്ളൂ?.. അതിനു തക്കവണ്ണമുള്ള വസ്ത്രമാണോ? - മാഷെ, നഗ്നതാ പ്രദർശനം പിന്നെ എങ്ങനെ നടത്തും? കാശു മുടക്കി പടം പിടിച്ചതല്ലേ?!

5.വിദ്യാ ബാലൻ ?- വയറും കുലുക്കി ഒരു ഐറ്റം ഡാൻസുണ്ട്‌! കരയണോ, ചിരിക്കണോ എന്നറിയാതെ കാണുന്നവർ വിഷമിച്ചു പോകും!.. താബു? (മൂക്കില്ലേ?! എന്ന് കിലുക്കത്തിൽ ജഗതി ചോദിച്ചത്‌ ഓർത്തു..പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ല..മറ്റൊരു ഡാൻസ്‌ നമ്പർ മാത്രം..ചിലപ്പോൾ ഹിന്ദിയിൽ പടം ഓടിക്കുമ്പോൾ, പരസ്യത്തിൽ പടം ചേർക്കാനാവും!)

6. വവ്വാലി ചെറുപ്പത്തിൽ നല്ല മലയാളം സംസാരിച്ചിരുന്നയാൾ വലുതായപ്പോൾ തമിഴ്‌ കലർന്ന മലയാളം! - കോയമ്പത്തൂരിൽ വല്ലതും പഠിക്കാൻ പോയതാണോ?!..ആവും..അല്ലാതെ പിന്നെ!

7.അയിഷ എന്താ സംസാരിക്കില്ലേ? ഇല്ല.. എന്തോ വായിലിട്ട്‌ ചവയ്ക്കുന്നത്‌ പോലെ മാത്രമെ തോന്നുള്ളൂ.. അതാണ്‌ ഹിന്ദി യിൽ നിന്നും നടികളെ കൊണ്ടു വന്നാലുള്ള ഗുണം!

8. ഉറുമി ഉപയോഗിക്കാൻ അറിയുന്ന ഒരേ ഒരു ആൾ നമ്മുടെ കേളു നായർ മാത്രം!.. മറ്റാർക്കും ആ ഉറുമി ഒന്നു വീശി കളിക്കാൻ കൂടി കൊടുക്കില്ല!

9. ഒന്നു വീശുമ്പോഴേക്കും ആകാശത്ത്‌ രണ്ടു തവണ മറിഞ്ഞു മാത്രമേ വെട്ടേരവർ വീഴാവൂ.. അതല്ലേ ഒരു സ്റ്റയിൽ?!.. തമിഴ്‌ സിനിമൾ കണ്ടു ശീലിച്ച മലയാള മക്കൾ അതൊനും ശ്രദ്ധിക്കില്ലന്നെ!

10. പ്രാധാനപ്പെട്ട സംഘട്ടന രംഗങ്ങൾ എല്ലാം slow motion ഇൽ ആണ്‌ .. അല്ലെങ്കിൽ എങ്ങനെയാണ്‌ ഇതൊക്കെ ഒന്നു കാണാൻ പറ്റുക?.. അത്രയ്ക്കും മിന്നൽ വേഗത്തിലായിരുന്നു ..പിന്നീട്‌ പരാതി വന്നാലോ എന്നു വിചാരിച്ചു കഷ്ടപ്പെട്ട്‌ കമ്പ്യൂട്ടറിൽ കയറ്റി സ്ലോ മോഷൻ ആക്കിയതാണ്‌... ഇനി ഒന്നും കണ്ടില്ല എന്നു ആരും പറയരുതല്ലോ! (അതു രംഗങ്ങളുടെ തീവ്രത കുറച്ചാൽ എന്താ കുഴപ്പം?)

11. പലപ്പോഴും സംസാര രീതി ആധുനിക ലോകത്തെ സംസാര രീതി ആയി പോകുന്നു..അതു പിന്നെ ഇപ്പോഴു ഒരാൾ സംഭാഷണം എഴുതുമ്പോൾ അങ്ങനെയല്ലേ വരികയുള്ളൂ?!

അപ്പോൾ കൊള്ളാവുന്ന?..ഉണ്ടല്ലോ - ജഗതി ശ്രീകുമാർ..പൂർണ്ണം.

ചുമ്മാ ഒരു വലിയ പരസ്യ ചിത്രം കാണുന്നതു പോലെ കണ്ടിരിക്കാം!
ചരിത്ര സിനിമകൾ എടുക്കുവാൻ മലയാള സിനിമ വളർന്നിട്ടില്ല..സാങ്കേതികമായിട്ടല്ല..മാനസികമായിട്ട്‌!

Sabu macha, comments nannayitund tto.... Urumi enkilum kandirkkan kollam....

gplus utube buzz