
പതിവ് പോലെ , നായകന്റെ പ്രേമം വിജയിപ്പിക്കാന്‍ വാലും പൊക്കി നടക്കുന്ന ഫ്രെണ്ട്സ് ഈ സിനിമയിലും ഉണ്ട് , അതൊക്കെ വിട്ടു കളയാന്‍ വിനീത് ശ്രീനിവാസന് കഴിയുമോ ? . വെറൈറ്റിക്ക് വേണ്ടി പോലീസ് സാറന്മാരും പ്രേമം കല്ല്യാണത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു ( അതാണത്രേ ജനമൈത്രി പോലീസിന്റെ പണി .. ഒന്ന് പോടാപ്പനെ ! ) . നായകന്റെ തല്ലു കൊണ്ട പോലീസ് ചേട്ടന് നായകന്റെ പ്രേമ കഥ കേള്‍ക്കാന്‍ വായും പൊളിച്ചു ഇരിക്കുന്ന അതിമനോഹരമായ രംഗവും ഉണ്ട് . പെണ്ണിന്റെ അച്ഛനെ വില്ലന്‍ ആക്കുന്നതിന് പകരം അച്ഛന്റെ ചേട്ടനെ വില്ലന്‍ ആക്കുന്നുണ്ട് , ഒരു വില്ലന്‍ ഇല്ലാതെ പ്രണയ കഥ എടുക്കാനൊന്നും വിനീത് ശ്രീനിവാസന് റേഞ്ച് ഇല്ലാന്ന് തോന്നുന്നു . ഉപദേശിക്കാന്‍ നായരും ഉപദേശിപ്പിക്കപ്പെടാന്‍ മുസ്ലീം സമുദായവും , പിന്നെ ,ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കമ്മ്യൂണിസ്റ്റ്കാരെ നന്നാക്കാനുള്ള ഡയലോഗ് , അങ്ങനെ സിനിമ പുരോ (???) ഗമിക്കുന്നു .
നല്ല ഗാനങ്ങളും ഗാനരംഗങ്ങളും ആണ് സിനിമയില്‍ ഉള്ളത് . സിനിമ പിടിക്കുന്നതിനു പകരം ഒരു ആല്‍ബം എടുത്താല്‍ നന്നായേനെ എന്ന് തോന്നുന്നു . തരക്കേടില്ലാത്ത കുറച്ചു കോമഡി ദൃശ്യങ്ങളും സിനിമയില്‍ ഉണ്ട് . സംഭാഷണങ്ങള്‍ പല ഘട്ടത്തിലും നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു . യുവജനോല്‍സവ വേദികളില്‍ രാത്രികാലത്ത് പോലും പരിപാടികള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള , ആ സമയത്ത് സൂപ്പര്വിഷന് ആരും വരാത്ത നായിക ആണ് സിനിമയില്‍ . നല്ല കളര്‍ഫുള്‍ സല്‍വാര്‍ കമീസ് ആണ് നായിക ആ രംഗങ്ങളില്‍ ധരിക്കുന്നതും . എങ്കിലും, പര്‍ദക്കുള്ളില്‍ തടവിലാണ് നായിക എന്ന് പറയാന്‍ കഥാകാരന് വെമ്പല്‍ കൊള്ളുന്നു . സിനിമ കുറച്ചു മുന്നോട്ടു പോവുമ്പോള്‍ വീട്ടില്‍ നിന്നും പുറത്തു ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ ആയി എന്ന് കാണിക്കുന്നുണ്ട് . അതെപ്പോ എങ്ങനെ നഷ്ടപ്പെട്ടു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയുന്നില്ല .
ഒരു വെറും പൈങ്കിളി ചിത്രം എന്ന നിലയില്‍ സാമാന്യ ബോധം മാറ്റി വെച്ചിട്ട് കാണാന്‍ ശ്രമിക്കാം , അത്രേ ഒള്ളു !
ഉസ്താദ് ഹോട്ടലിനു ശേഷം ഇത് കണ്ടപ്പോ , പായസത്തിനു ശേഷം കാഞ്ഞിരവെള്ളം കുടിച്ച പോലാ തോന്നിയത് !