കഴിഞ്ഞ ദിവസം പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ കണ്ടു . മിക്കപ്പോഴും ഒരു സിനിമയുടെ രണ്ടാം ഭാഗം വിജയിക്കാറില്ല അല്ലെങ്കില്‍ ഒന്നാംഭാഗത്തിന്റെ നിഴലായി ഒതുങ്ങും .ഉദയനാണ് താരം എന്ന സിനിമയിലെ , ഒരു പ്രധാന കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് അഥവാ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ അവലമ്പിച്ചു ഒരു സിനിമ എടുത്തപ്പോള്‍ അത് ഉദയനാണ് താരത്തിന്റെ നിഴല്‍ പോലും ആയില്ല എന്നതാണ് ദുഃഖസത്യം !
ആക്ഷേപഹാസ്യം എന്ന രീതിയില്‍ സ്വീകരിക്കാന്‍ ആവാത്ത ആഭാസത്തരം ആണ് ഈ ചിത്രം ഉടനീളം . ശ്രീനിവാസന്റെ പഴയ കാല സ്ക്രിപ്റ്റുകളുടെ ഏഴയലത്തു വരില്ല സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ സ്ക്രിപ്റ്റ് . ഉദയനാണ് താരത്തില്‍ ശക്തമായ ഒരു കഥ ഉണ്ടായിരുന്നു എങ്കിലും ഈ ചലച്ചിത്ര ആഭാസത്തില്‍ കഥയില്ലായ്മ ആണ് മുഴച്ചു നിന്നത് . സിനിമാല പോലുള്ള പരിപാടികള്‍ ഈ ചിത്രത്തിലും എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . അത് പോലെ ഒരു പരിപാടി ചലച്ചിത്രമായി കാണാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെ തോന്ന്യാസം എന്നേ പറയാന്‍ പറ്റൂ .
ഉദയനാണ് താരത്തിലെ മിക്ക കഥാപാത്രങ്ങളെയും ഈ ചിത്രത്തിലും കാണിക്കാനോ പരാമര്‍ശിക്കാനോ ശ്രമിക്കുന്നു എന്നത് ഒഴിച്ചാല്‍ , ആ ചിത്രവുമായി നിലവാരത്തിന്റെ കാര്യത്തില്‍ പുലബന്ധം പോലും പുലര്‍ത്താന്‍ ശ്രീനിവാസന് ആവുന്നില്ല . സംവിധായകനെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല , അതേതോ പാവം ( ആയിരിക്കും ) . ഉദയനാണ് താരത്തിന്റെ തിരക്കഥ ശ്രീനിവാസന്‍ എഴുതിയെങ്കില്‍ , സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ തിരക്കഥ , സരോജ്കുമാര്‍ എന്ന കഥാപാത്രം ആയി മാറിയോ മറ്റോ ആയിരിക്കണം ശ്രീനിവാസന്‍ എഴുതിയത് ! അല്ല അങ്ങനെ പറയുന്നതിലും വല്ല്യ കാര്യമില്ല , കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനു ഇടയ്ക്കു , ശ്രീനിവാസന്റെ ഭേദപ്പെട്ട ഒന്നോ രണ്ടോ സ്ക്രിപ്റ്റ് ആയിരിക്കും മലയാളചലച്ചിത്ര "വ്യവസായത്തിന് " ലഭിച്ചിരിക്കുക .
പലപ്പോഴും മോഹന്‍ലാലിനെ നേരിട്ട് ടാര്‍ഗറ്റ് ചെയ്ത പോലെ ആയിരുന്നു സീനുകള്‍ . മിമിക്രി താരങ്ങളെ ഡ്യൂപ്പ് പോലെ കാണിച്ചു , സിനിമയെ ഇറിട്ടെറ്റിംഗ് ആക്കാനും ഈ സിനിമയ്ക്ക് സാധിച്ചു !
വിനീത് ശ്രീനിവാസിന്റെ കഥാപാത്രത്തെ പൊലിപ്പിക്കാന്‍ ശ്രമിച്ചു അമ്പേ പരാജയപ്പെടുന്ന ശ്രീനിവാസനെയും ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു . ഒരു സീന്‍ പോലും കയ്യടക്കത്തോടെ എഴുതാന്‍ അദ്ദേഹത്തിന് സാധിച്ചില്ല . അല്ല , നല്ല ഒരു കഥ ഇല്ലാതെ എങ്ങനെ സീന്‍ നന്നാവും ? !! ഓരോ കഥാപാത്രങ്ങള്‍ വന്നു , ടീ വീ യില്‍ വാര്‍ത്ത വായിക്കുന്നത് പോലെ കഥ പറഞ്ഞു തരാന്‍ ശ്രമിക്കുന്നതാണ് ഞാന്‍ കണ്ടത് . തുടക്കത്തില്‍ മുകേഷിന്റെ ബേബിക്കുട്ടന്‍ എന്ന കഥാപാത്രം വന്നു ഒരു പതിനഞ്ചു മിനുറ്റ് കഥ "റിപ്പോര്‍ട്ട് " ചെയ്യും . പിന്നെ സരോജ്കുമാരിന്റെ ഭാര്യ കുറച്ചു കഥ റിപ്പോര്‍ട്ട് ചെയ്യും . കഷ്ടം തന്നെ !
സിനിമ തീരാന്‍ ആവുമ്പോ "സന്തോഷ് പണ്ഡിറ്റ് കീ ജയ് "എന്ന് പലരെക്കൊണ്ടും വിളിപ്പിക്കാനായി ശ്രീനിവാസന് !!
രണ്ടു പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , സുപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ ,റേറ്റിംഗ് അര്‍ഹിക്കാത്ത , മലയാളസിനിമ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായം ആയിരിക്കും .
പറയാനുള്ളത് പറഞ്ഞു .. വേണമെങ്കി പോയി തലവെയ്ക്കാം !
4 comments:
ഈ സിനിമ ആവറേജ് ആണെങ്കിലും ലാലേട്ടനെ ആണ് കൂടുതല്‍ കളിയാക്കിയത് , മമ്മൂട്ടിയെ കളിയാക്കാന്‍ കാര്യമായി ഒന്നും ഇല്ല എന്നതായിരിക്കാം കാരണം അയാള്‍ക്ക് അനുയായി വൃന്ദം ഇല്ല ബിനാമി പ്രോട്യൂസര്‍ ഇല്ല ശ്രീനിവാസന്‍ ഓവര്‍ ആക്റ്റ് ആയി ശരി തന്നേ , സരോജ് കുമാര്‍ എന്നാ കഥാപാത്രം അങ്ങിനെ തന്നെ ആയിരുന്നല്ലോ പണ്ടും , പക്ഷെ പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട് , പടം അത്ര മോശമല്ല ഈ ആണ്ടിലെ ആദ്യ ഹിറ്റും ആയേക്കാം തിയെടര്‍ ഫുള്‍ ആയിരുന്നു ഫാമിലി കയറാന്‍ തുടങ്ങി
മംദ അവതരിപ്പിച്ച കഥാപാത്രം മഞ്ജു വാര്യരുടെ ഒരു ഷേഡ് ആയിരുന്നു എങ്കില്‍ കുറേക്കൂടി നന്നായേനെ ഇതിപ്പോള്‍ അവര്‍ സരോജിനെ എന്തിനു ഇങ്ങിനെ നാഗ് ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല , വിനീത് ശ്രീനിവാസന്‍ പോര എന്ന് തന്നെ ആണ് അഭിപ്രായം , പടം ബോരില്ലാതെ കണ്ടിരിക്കാം അത് തന്നെ സമാധാനം അല്ലെ ഈ കാലത്ത്
കൊല്ലം തുളസി അവതരിപ്പിച്ച സിനിമ സംഘടനകള്‍ വിമര്‍ശനം നന്നായി
shreeni bore bore!
Hmm...അത് കഷ്ടം ആയി പോയി. ശ്രിനിവാസന്‍ സ്വന്തം സ്റ്റാന്‍ഡേര്‍ഡ് നോക്കണം ആയിരുന്നു അല്ലെ. അല്ലേലും ആര് ശ്രമിച്ചാലും ഉദയനാണു താരം എന്നാ സിനിമ ക്ക് ഒരു സെക്കന്റ് പാര്‍ട്ട് ഉണ്ടാക്കാന്‍ പാടാണ്.
Post a Comment