രാവണ പുത്രി - വയലാര്‍
ഉന്മാദ നൃത്തം ചവിട്ടി കുഴച്ചു രണാങ്കണം
രക്തമൊഴുകി തളം കെട്ടി നിന്ന മണ്‍മെത്തയില്‍
കാല്‍ തെറ്റി വീണു നിഴലുകള്‍
ധൂമില സന്ഗ്രാമ രംഗങ്ങളില്‍
വിഷ ധൂളികള്‍ വീശും ശരസഞ്ചയങ്ങളില്‍
തെന്നല്‍ മരണം മണം പിടിക്കുംപോലെ
തെന്നി നടന്നു പടകുടീരങ്ങളില്‍
ആ യുദ്ധ ഭൂവില്‍ നിലം പതിച്ചു
രാമസായകമേറ്റു തളര്‍ന്ന ലന്കെശ്വരന്‍
കൃഷ്ണ മണികള്‍ മറിയും മിഴികളില്‍ ഉഷ്ണം പുകയും
മനസ്സില്‍ കയങ്ങളില്‍ മൃത്യു പതുക്കെ പതുക്കെ
ജീവാണുക്കള്‍ കൊത്തി വിഴുങ്ങും ശിരോ മണ്ഡലങ്ങളില്‍
അപ്പോഴും രാവണന്നു ഉള്ളിലൊരന്തിമ സ്വപ്നമായ് നിന്നൂ
മനോജ്ഞായാം മൈഥിലി .. ഓര്‍മ്മകള്‍ക്കുള്ളില്‍ മണിചിലമ്പും
കെട്ടി ഓടി നടക്കുന്നു പിന്നെയും മൈഥിലി
പണ്ട് വനാന്ത വസന്ത നികുഞ്ചങ്ങള്‍ കണ്ടു നടന്ന മദാലസ യവ്വനം
അന്നാദ്യമെത്തി പിടിച്ചു കശക്കിയ മന്ദാരപുഷ്പത്തെ ഓര്‍ത്തുപോയ് രാവണന്‍
വേദവതിയെ മലര്‍ശര സായകം വേദനിപ്പിക്കാത്ത പൂജാമലരിനെ
അന്നാക്രമിച്ചൂ തളച്ചിടാനാവാത്ത തന്‍ അഭിലാഷം മദഗജം മാതിരി
അന്നവള്‍ ഉഗ്ര പ്രതികാര വഹ്നിയായ് തന്‍ മുന്നില്‍ നിന്ന് ജ്വലിച്ചടന്ഗീടവേ
അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോര്‍ത്തു നടുങ്ങീ ദശാനനന്‍
രക്തഫണങ്ങള്‍ വിതിര്‍ത്തുലഞ്ഞാടുന്നു മൃത്യുവിന്‍ തേരില്‍ ആ ക്രുദ്ധ ശാപോക്തികള്‍
എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമ നീ മരിക്കും
നിനക്കെന്നില്‍ ജനിക്കും പെണ്‍കിടാവിനാല്‍ ...
അന്നേ മനസ്സിന്‍ ചിറകിന്നു കൊണ്ടതാണ്
അമ്പുകള്‍ പോല്‍ ആ മുനയുള്ള വാക്കുകള്‍
മാറില്‍ തുളഞ്ഞു തുളഞ്ഞു കേറും രഘുവീരന്റെ ബാണം
വലിചെടുതീടവേ കണ്ണ് നിറഞ്ഞു പോയ് രാവണന്നു ..
ആ കാട്ടുപെണ്ണില്‍ പിറന്ന മകളാണ് മൈഥിലി
പെറ്റു വീണപ്പോഴേ തന്‍ മണിക്കുഞ്ഞിനെ പെട്ടിയിലാക്കി
ഒഴുക്കീ ജലധിയില്‍ ... തന്റെ മനസ്സിന്‍ തിരകളില്‍
പൊങ്ങിയും തങ്ങിയും ആ പൈതല്‍ എങ്ങോ മറഞ്ഞു പോയ്
പ്രാണഭയവും പിതൃത്വവും ജീവിത വീണ മുറുക്കി വലിച്ചു പൊട്ടിച്ച നാള്‍
എന്തോരന്തര്‍ദാഹം എന്താത്മവേദന എന്തായിരുന്നു മനസ്സിലാസംഭവം ..
നാദരൂപാത്മകന്‍ പിന്നീടൊരിക്കലാ നാരദന്‍ പുത്രിയെ പറ്റി
പറഞ്ഞ നാള്‍ തന്നുള്ളില്‍ ഒന്നാമതുണ്ടായ മോഹമാണ്
ഒന്ന് മകളെ ഒരു നോക്ക് കാണുവാന്‍
കണ്ടൊന്നു മാപ്പ് ചോദിക്കുവാന്‍ .. ആ മണിച്ചുണ്ടില്‍
ഒരച്ഛന്റെ മുത്തം കൊടുക്കുവാന്‍
ചന്ദ്രിക ചന്ദനം കൊണ്ട് വന്നീടിലും
പൊന്നശോകങ്ങള്‍ വിരിഞ്ഞു വന്നീടിലും
ഇങ്ക് ചോദിച്ചു മണിതൊട്ടിലില്‍ കിടന്നു
ഇന്ദ്രജിത്ത് ആയിരം വട്ടം ചിരിക്കിലും ..
ശ്ലഷ്ണ ശിലാമണി ഹര്മ്യത്തില്‍ മാദക
സ്വപ്നമയ തൂലികാ ശയ്യയില്‍ ..
മല്ലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ടോതരി
വന്നടുങ്ങി കിടക്കിലും
കണ്ണോന്നടച്ചാല്‍ കരളിന്നകത്തു
ഒരു പൊന്നും ചിലമ്പ് കിലുക്കും കുമാരിക
ഓമനത്തിങ്കള്‍ കിടാവുപോല്‍ തന്നുള്ളില്‍
ഓടി നടന്നു ചിരിക്കും കുമാരിക
ഓമലേ ഭീരുവാണച്ഛന്‍ .. അല്ലെങ്കില്‍ നിന്‍
പൂമെയ് സമുദ്രത്തില്‍ ഇട്ടേച്ചു പോരുമോ ...
നീ മരിച്ചില്ല ജനകന്റെ പുത്രിയായ്
രാമന്റെ മാനസ സ്വപ്നമായ് വന്നു നീ ..
പുഷ്പവിമാനത്തില്‍ നിന്നെയും കൊണ്ടച്ഛന്‍ ഈ പത്തനത്തില്‍
ഇറങ്ങിയ നാള്‍ മുതല്‍ .. നിന്നെ അശോക തണല്‍ വിരിപ്പില്‍
കൊണ്ട് ചെന്ന് നിറുത്തി കരയിച്ച നാള്‍ മുതല്‍
എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങള്‍
എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങള്‍
എല്ലാം സഹിച്ചു മനശാന്തി നേടുവാന്‍
യുദ്ധതിനിന്നലെ പോരും വഴിക്ക്
തന്‍ പുത്രിയെ കണ്ടതാണന്ത്യ സന്ദര്‍ശനം
എല്ലാം പറഞ്ഞു .. മകളുടെ കാല്‍ പിടിചെല്ലാം പറഞ്ഞു
മടങ്ങി തിരിക്കവെ .. തന്‍ നെഞ്ചില്‍ വീണ കുമാരിതന്‍
മായാത്ത കണ്ണീരിനുള്ളില്‍ പിതൃത്വം തളിര്‍ത്തു പോയ് ..
വേദന ജീവനില്‍ മൃത്യുവിന്‍ വാള്‍ വീണ വേദന കൊണ്ട്
പുളഞ്ഞു പോയ് രാവണന്‍
ചുറ്റും ചിറകടിച്ചാര്‍ക്കുകയാണ് ഇന്ദ്രജിത്തിന്‍ ശവം തിന്ന
കാലന്‍ കഴുകുകള്‍ ..
ലങ്ക ശിരസ്സുമുയര്‍ത്തി ലോകാന്തര ഭംഗി നുകരും
ത്രികൂട ശൈലങ്ങളില്‍
പ്രേതപ്പറമ്പില്‍ കരിന്തിരി കത്തിച്ച മാതിരി നിന്നു
ഉഷശുക്ര താരകം ...
ദാശരഥിതന്‍ പടപ്പാളയങ്ങളില്‍ വീശിയടിച്ചു
ജയോന്മാദ ശംഖൊലി ..
മന്ത്ര പടഹധ്വനി മുഴങ്ങി ..
മന്ത്ര മണ്ഡപം തന്നില്‍ എഴുന്നെള്ളി രാഘവന്‍
മാരുതി ചോദിച്ചു , മൈഥിലിയെ കൊണ്ട് പോരുവാന്‍ വൈകി
വിടതരൂ പോട്ടെ ഞാന്‍
സീതയെ ശുദ്ധീകരിക്കുവാന്‍ കാട്ടുതീ ഊതി പിടിപ്പിച്ചു
വാനര സേനകള്‍ ....