ലാന്റിങ്ങ് ആന്റ് ടേക്ക് ഓഫ്
ഒരു തണുത്ത ഡിസമ്പര്‍ പുലരിയിലാണു ഈ ഉള്ളവന് ഭൂജാതനായതു,യേശുദേവനെ പോലെ കാലിത്തൊഴുത്തിലല്ലെങ്കിലും അതിനോടൊക്കുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍.
പിറന്നു വീണപ്പോള്‍ ഒരു ലാപ്ടോപ്പിന്റെ വലിപ്പവും തൂക്കവുമായിരുന്നു എനിക്കു എന്നു ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരിക്കുന്നു. ആ ലാപ്ടോപ് പരുവത്തില്‍ നിന്നും ഒരു ഗമന്‍ഡന്‍ സെര്വെര് പരുവത്തിലേക്കു ഞാന്‍ വലര്ന്നു വലുതായി, ദൈവകൃപ അല്ലാതെന്തു പറയാന്‍. എന്റെ അതിഭീഗരമായ കരച്ചിലിന്റെ ഫലമായി രണ്ടു ദിവസത്തിനകം തന്നെ വീട്ടില്‍ പൊയ്ക്കൊളാന്‍ കല്പന കിട്ടി ( എന്റെ മാതാശ്രീ പറഞ്ഞു കേട്ട അറിവാണു, ചരിത്രകാരന്മാര് രേഖപ്പെടുത്തിട്ടില്ല).

നാലഞ്ചു മാസത്തെ അമ്മവീട്ടിലെ താമസത്തിനു ശേഷം ഞാന്‍ കോഴിക്കൊടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടു,അച്ചനും അമ്മയും അവിടെ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നതു.അന്നു തുടങ്ങിയ വാടകവീട്ടിലെ താമസം ഇന്നും തുടരുന്നു ... വീടുകള്‍ പലതും മാറി .. നാടുകളും.
എന്നെ നോക്കുക എന്ന ഭാരിച്ച ഉതരവദിത്തം ഏറ്റെടുത്തതു ഞാന്‍ അമ്മമ്മ എന്നു വിളിക്കുന്ന ഒരു പ്രായമായ അമ്മ ആണു , എന്റെ അനിയനെയും നോക്കിയതു അവര്‍ തന്നെ ആണു. ഒരു ഒന്നര വയസ്സായപ്പൊളെക്കും വയസ്സിന്റെ അത്രയും ലിറ്റര്‍ പശുവിന് പാല് ഈ ഉള്ളവന് ഒരു ദിവസം അകത്താക്കുമായിരുന്നു അത്രെ ..ടീം ഇന്‍ഡ്യ എന്നറിയപ്പെടുന്ന ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം ന്റെ കാപ്റ്റന്‍ ധോണിയും ഒന്നര ലിട്ടര് പാലു കുടിക്കും എന്നാ കെട്ടതു,ഒന്നര വയസ്സിലേ ഒന്നര ലിട്ടര് പാലു കുടിക്കുമാരുന്ന ഞാന്‍ ധോണി പോയിട്ടു ഒരു കോണി പൊലും ആയില്ല,എന്തു കുടിക്കുന്നു എന്നല്ല ആരു കുടിക്കുന്നു എന്നതിലാണു കാര്യം.(ഈ പാലു കുടിയുടെ കാര്യം നാലാള് കൂടിയ ഏതോ ഒരു അവസരത്തില്‍ എന്നെ ഇകഴ്തിക്കാണിക്കാന് മാതാശ്രീ പ്രഖ്യാപിചതാണു, അല്ലെങ്കിലും അമ്മക്കു എന്നെ ഒന്നു കളിയാക്കുന്നതു ഒരു ഹോബി ആണു)
അമ്മമ്മയോടു എന്നെ എടുക്കരുതു എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടാനു അച്ചനും അമ്മയും സ്കൂളില്‍ പോവുക,പഠിക്കാനല്ല ,പഠിപ്പിക്കാന്‍. (തടി കൂടുതലാന്നും പറഞ്ഞു എന്നെ എടുക്കത്തും ഇല്ല എടുക്കുന്നൊരെ അതിനു സമ്മതിക്കുകയും ഇല്ല,കഷ്ടമല്ലെ അതു) എങ്കിലും അവര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ പയ്യെ അമ്മമ്മയുടെ എളിയില്‍ സ്ഥാനം പിടിക്കും.ഈ പതിവു ഒരു രണ്ടു വര്‍ഷത്തോലം തുടര്‍ന്നു.അച്ചനും അമ്മയും വൈകിട്ടു സ്കൂള്‍ വിട്ടു വരുമ്പോള്‍ ഞാന്‍ പയ്യെ അമ്മമ്മയുടെ എളിയില്‍ നിന്നും ഊര്‍ന്നിറങ്ങും. ഞാന്‍ ഓനെ ഇപ്പങ്ങോട്ടു എട്തീട്ടൊള്ളു എന്നു അമ്മമ്മ അമ്മയോടു പറയും. മുട്ടുകാലില്‍ നിരങ്ങുക ആയിരുന്നു എന്റെ പ്രധാന ഗതാഗത മാര്‍ഗം,എണീട്ടു നടക്കുക എന്നൊക്കെ പറഞ്ഞാല്‍ ഭയങ്കര എഫര്ട്ടല്ലേ ..വളരെക്കാലം ഈ മുട്ടു കാല് സര്‍വീസ് തുടര്‍ന്നു, സമപ്രായക്കാര്‍ ഓടാനൊക്കെ തുടങ്ങിഅപ്പോള്‍ അപകര്‍ഷതാ ബോധം കാരണം ഞാനും പയ്യെ നടന്നു തുടങ്ങി.
(തുടരും ! അതാണു ആഗ്രഹം!!)
എപിടോസ് രണ്ടിന് ലിവിടെ ക്ലിക്കുക