ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Saturday, July 4, 2015

നോസ്ടാല്ജിയ ചില്ലറയായി


ഇരുപത്തഞ്ചൈസ 


    അഞ്ചാം സെമില്‍ എന്റെ റൂം മേറ്റ്‌ ഹരി ആരുന്നു .... ലവന്‍  വെറുതെ  കൊറേ മാര്‍ക്ക് മേടിക്കും , പാസ്സ് ആയപ്പോ യൂണിവേഴ്സിറ്റിക്കാര് അവനു ബി ടെക് ഇല. ആന്‍ഡ്‌ ഇല ക്ക് ഒന്നാം റാങ്ക്  കൊടുത്തു .  പക്ഷെ എന്റെ വിശ്വാസ പ്രമാണങ്ങള്‍ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു ...   പാസ്  മാര്‍ക്കിനു മുകളില്‍ ഉള്ള മാര്‍ക്ക് വെയ്സ്റ്റ് ആണ് എന്നതായിരുന്നു എന്റെ വിശ്വാസം , യു നോ , ഞാന്‍ ഒരു വിപ്ലവകാരി ആയിരുന്നു ഓര്‍ എന്റെ ഉള്ളില്‍ ഒരു വിപ്ലവകാരി ഒളിച്ചു കിടക്കുന്നുണ്ടാരുന്നു .. മാര്‍ക്കുകളില്‍ വിശ്വാസമില്ലാത്ത ഒരു അരാജകവാദി . 

   ഏതോ ഒരു ഇന്റെര്‍ണല്‍ എക്സാമിന്റെ പേപ്പര്‍ തരുന്ന ദിവസം , സ്റ്റാഫ് റൂമില്‍ പോയി മേടിക്കണമാരുന്നു പേപ്പര്‍ , പതിവുപോലെ, മാര്‍ക്ക് ,വേനലില്‍ വെള്ളം വറ്റിയ കിണര്‍ പോലെ അടിത്തട്ടില്‍ അല്പം ഉണ്ടാരുന്നു . സൂക്ഷിച്ചു ഉപയോഗിച്ചാല്‍ ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനും മാത്രം അത് മതി . നുമ്മക്ക് തോട്ടം നനയ്ക്കാനൊന്നും ഇല്ലേ !!!  സാറിന്റെ ചോദ്യം , "എന്താടോ ഇത്,  ജസ്റ്റ്‌ പാസ്സ് .. ഇതൊക്കെ മതിയോ , ആരാ  തന്റെ റൂംമേറ്റ്‌ "  , എന്റെ മാര്‍ക്കില്‍ റൂം മേറ്റ്‌ നു എന്ത് കാര്യം , ആ എന്തരോ എന്തോ ....   "ഹരി " ഞാന്‍ പറഞ്ഞു ... ഓ ..  ഹരിക്ക് മിക്ക സബ്ജെക്ട്ടിനും ഇന്റെര്‍ണല്‍ ഫുള്‍ ആണ് , താനെന്താടോ ഇങ്ങനെ .. ഞാന്‍ മനസ്സില്‍ ... അതെന്റെ തെറ്റല്ല സാര്‍ ..  😢 . റൂം മേറ്റ്‌ ന്റെ മാര്‍ക്കിനോട് താരതമ്യം ചെയ്യുന്ന ഈ സിസ്റ്റം , അതാണ്‌ മാറേണ്ടത്  , നമ്മക്ക് സിസ്റ്റം മാറ്റാന്‍ പറ്റില്ലല്ലോ.. അതോണ്ട് റൂം മേറ്റ്‌  നെ മാറ്റി  , അടുത്ത സെമില്‍ ഞാന്‍ ഷാനു നെ റൂംമേറ്റ്‌ ആക്കി , ഞങ്ങ രണ്ടാളും കട്ടക്ക് നിക്കും . അടുത്ത സെമില്‍  ഈ എസ് ഡി ഡി ന്നു പേരുള്ള ഒരു പേപ്പര്‍ ഉണ്ടാരുന്നു , ആദ്യ ഇന്റെര്‍ണല്‍ എക്സാം.. ഒരു കുന്തോം പഠിക്കാതെ പോയി എഴുതി ... മാര്‍ക്ക് കിട്ടി -2-  അപ്പുറത്തോ ഇപ്പുരത്തോ വല്ല രണ്ടോ മൂന്നോ ഇട്ടാലോ ന്നു കരുതി രണ്ടു വരയും ഇട്ടാണ് പപ്പേര്‍ തന്നത് . ഞാന്‍ നന്ദിയോടെ പേപ്പര്‍ കൈപ്പറ്റി . പഴേ ഡയലോഗ് സാര്‍ റിപ്പീറ്റ് ഇട്ടു .. നുമ്മ പതിവ് പോലെ മൌനം ... വീണ്ടും ആരാടോ റൂം മേറ്റ്‌ ചോദ്യം ...  ഷാനു ന്നു പറഞ്ഞു .. സാര്‍ ലവന്റെ പേപ്പര്‍ എടുത്തു നോക്കി  ... ലവനും -2-  ബു ഹ ഹ ഹ... സാര്‍ ചമ്മി ... "ഓഹോ അവനും ഇത്രേ ഒള്ളോ ... നല്ല ബെസ്റ്റ് റൂംമേറ്റ്‌ " കണ്ടാ.. എന്റെ ബുദ്ധിപരമായ നീക്കാന്‍ നടത്തിയ ഗുണം കണ്ടാ ....
എന്തായാലും  എന്റെ  റൂംമേറ്റ്‌ ആയതുകൊണ്ടോ എന്തോ ,ലവനിപ്പോ  ദുബായി   ഇലക്ട്രിസിറ്റി അതോറിറ്റിയില്‍  ജോലി ചെയ്യുന്നു ...

പത്തൈസ 


   ആറാം സെമസ്റ്റര്‍ റിസള്‍ട്ട് , ഇത് ഇന്റെര്‍ണല്‍ അല്ല യൂണിവേഴ്സിറ്റി മാര്‍ക്ക്ഷീറ്റ് വന്നു . അത് ഗ്രൂപ്പ് ട്യൂട്ടര്‍ ന്റെ അടുത്താ വരിക .ചെന്നപ്പോ ആണ്‍കൊടികളും പെണ്‍കൊടികളും ഒക്കെ ക്യൂ നിക്കുന്നു . ഇത്രക്ക് ആക്രാന്തമോ ഒരു മാര്‍ക്ക്ഷീട്ടിനോട് - ഫീലിംഗ് പുച്ഛം .അങ്ങനെ എന്റെ ഊഴം വന്നു .. ജീ.ടി "ആഹാ പ്രഫുലോ , തനിക്കൊരു റെക്കോര്‍ഡ്‌ ഉണ്ട് "...  എന്ത് ... എനിക്ക് റെക്കോര്‍ഡോ , എല്ലാം പാസ്‌ ആയതാണ് .. ഇനി വല്ല  വിഷയത്തിനും ഞാന്‍ ടോപ്പ് ആയോ , എം ജി യൂണിവേഴ്സിറ്റി ആണ് എന്തും സംഭവിക്കാം .... അധികം ചിന്തിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല , അപ്പൊ തന്നെ കാര്യം പറഞ്ഞു , "ഓള്‍ പാസ്സ് ആയവരില്‍ ഏറ്റവും കുറവ് മാര്‍ക്ക്  പ്രഫുല്‍ നാ " ...  വൌവ് !!! കിടിലം !!!  ,  "രണ്ടോ മൂന്നോ പേപ്പര്‍ പോയവര്‍ക്ക് പോലും ടോട്ടല്‍ പ്രഫുല്‍ നേക്കാള്‍ ഉണ്ട്"  .. വീണ്ടും  മനസ്സില്‍ വൌവ്  .
പിന്നെ ആ മാര്‍ക്ക്ഷീറ്റ് വെച്ച്  ഒരു  അനാലിസിസ് , എങ്ങനെ ഇത്ര കൃത്യമായി  പാസ്സ് ആകുന്നു ന്നു ... നുമ്മ എല്ലാം ക്ലിനിക്കല്‍ പെര്ഫെക്ഷനോടെ ആണ് ചെയ്യുക  , അതൊരു ശീലമായിപ്പോയി   എന്ത് ചെയ്യാം ... 😎

ഐമ്പതൈസ 


     ഫൈനല്‍ ഇയര്‍ ... കാമ്പസ്  റിക്രൂട്ട്മെന്റ്, പൊട്ടുന്ന പ്രേമം, മുളയ്ക്കുന്ന പ്രേമം , ചിലര്‍ക്ക് ലോകം അവസാനിക്കാന്‍ പോകുന്ന പോലെയുള്ള വെള്ളമടി , സെന്റി ടൂര്‍ അങ്ങനെ സംഭവബഹുലം ആണ് , ഫൈനല്‍ ഇയര്‍ തുടങ്ങിയപ്പോഴേ ഈ ഉള്ളവനെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി റിക്രൂട്ട് ചെയ്തു, പ്ലെയിസ്മെന്റ് കഴിഞ്ഞു നാട്ടില്‍ പോയപ്പോ  അടുത്തുള്ള ഒരു പുള്ളി.. " മോനെ ജോലി കിട്ടി അല്ലെ .. എവിടാ " ഞാന്‍ തലയുയര്‍ത്തി  " അങ്കിള്‍ കേട്ട് കാണില്ല പൊളാരിസ്  ന്നൊരു കമ്പനി "  ..... 'അങ്ങേരു  " കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.... വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്ന കമ്പനി അല്ലെ " .. ഞാന്‍ " അല്ല അങ്കിള്‍ ... ന്തോ സോഫ്റ്റ്‌വെയര്‍ കമ്പനി ആണെന്നാ ഞങ്ങളോട് പറഞ്ഞെ "   ... ഹീശ്വരാ ഇനി ശരിക്കും വാട്ടര്‍ ടാങ്ക് ഉണ്ടാക്കുന്ന കമ്പനി ആണോ.. അവിടെ ഞാന്‍ എന്തോ ചെയ്യാനാ ?? !!... പിന്നൊരു കാര്യമുണ്ട്  സോഫ്റ്റ്‌വെയര്‍ ആണേലും ഞാന്‍ എന്നാ ചെയ്യാനാ . ബൈ ദി ബൈ , പറഞ്ഞു വന്നത് ഇതല്ല , ജോലി കിട്ടിക്കഴിഞ്ഞാല്‍ , നമ്മടെ നിയമ സഭയില്‍ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ ചെയ്യുന്ന ഒരു കീഴ്വഴക്കം , ഐ മീന്‍ ഇക്കൊല്ലത്തെ പോലെ , ഉണ്ട് , കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിക്കുന്നതല്ല , ലഡ്ഡു വിതരണം ,  ഡിപാര്‍ട്ട്‌മെന്റില്‍ ലഡ്ഡു വിതരണം ചെയ്യും , ഓരോ  കീഴ്വഴക്കങ്ങള്‍ ആകുമ്പോ ... അങ്ങനെ അന്ന് പ്ലേയ്സ്ഡായ ഞങ്ങള്‍ ഞങ്ങള്‍ അഞ്ചാറു പേര് ലേഡിസ്റ്റാഫ് ഇരിക്കുന്ന സ്റ്റാഫ് റൂമിലേക്ക് കയറുന്നു ... അപ്പൊ  ഒരു ഡയലോഗ് ... ഞങ്ങളെ  എനര്‍ജി സിസ്റ്റം പഠിപ്പിച്ച  ടീച്ചര്‍ വക , "ആ പ്രഫുലിനു "വരെ"  ജോലി കിട്ടി, നമ്മടെ ആന്റിസന്‍ പ്ലെയ്സ്ഡായില്ല" . വൌവ്  സന്തോഷായി ,  ഞാന്‍ തന്നെ ആ ടീച്ചര്‍ക്ക്  ലഡ്ഡു കൊടുത്തു ... പ്ലെയിസ്മെന്റ് ആകാത്ത കൊണ്ട്  ആന്റിസന്‍ ഏതായാലും രക്ഷപ്പെട്ടു .ഗേറ്റ് ഒക്കെ എഴുതി ഐ ഐ ടി ബോംബെ ന്നു എം ടെക്ക് എടുത്തു .   എന്തരോ എന്തോ ,അര്‍ഹിച്ചതോ അര്‍ഹിക്കാത്തതോ കിട്ടി നമ്മ ഇപ്പ ഓണ്‍സൈറ്റ് ല് സായിപ്പിനേം പേടിച്ച് തട്ടിമുട്ടി ജീവിക്കുന്നു ..   gplus utube buzz