ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Wednesday, December 16, 2009

കണ്ടത് പറഞ്ഞാല്‍ .. (പാലേരി മാണിക്യം)പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ , ഞായറാഴ്ച പാതിരാക്ക്‌ പീ വീ ആറില്‍ വെച്ച് കണ്ടു . ഒരു ക്ലാസ്സിക്‌ ടച്ച്‌ ഒക്കെ ഒണ്ടു എന്നാ എനിക്ക് തോന്നീത് ,( എന്റെ ക്ലാസ്സിക് നിലവാരം അല്പം കുറവാ , ഞാനൊരു പാവം ) , തിരക്കഥ ഒക്കെ സെറ്റപ്പ് ആണു , എന്നാലും എവിടെ ഒക്കെയോ ഒരു പോരായ്മ ഉണ്ട് , നോവല്‍ സില്‍മ ആക്കീതോണ്ടാവും. ടി പി രാജീവിന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല അതോണ്ട് തന്നെ അതിനെ താരതമ്യം ചെയ്തു ഒന്നും പറയുന്നുമില്ല , കണ്ടത് പറയുന്നു .

കൊലപാതകത്തിന്റെ പശ്ചാത്തലം അന്പതിരണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ഉള്ള കേരളം ആണു , ആ കാലത്തേക്കുള്ള ഒരു യാത്ര കൂടി ആണു ഈ ചിത്രം . അഭിനയിക്കുന്നത് , മമ്മൂട്ടി മമ്മൂട്ടി പിന്നെ മമ്മൂട്ടി (ഒരെണ്ണം സര്‍പ്രൈസ് ആക്കാന്‍ നോക്കീടുണ്ട് ) , ശ്വേത മേനോന്‍ , സിദ്ധിക് ,ശ്രീനിവാസന്‍ പിന്നെ പുതിയ കുറച്ചു താരങ്ങളും , നാടക വേദിയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞു കേട്ടു , കൊള്ളാം , പൊതുവേ എല്ലാവരും നല്ല അഭിനയം ആണു കാണിച്ചിരിക്കുന്നത് .

ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ നടന്ന മാണിക്യം കൊലപാതകം അന്വേഷിക്കാന്‍ ആണു മമ്മൂട്ടി ( ഹരിദാസ്‌ എന്നാ പേര് , പ്രൈവറ്റ് ഡിക്റ്റടീവാ) , ഫ്രണ്ട് ഒരു ക്രിമിനോളജിസ്ട് പെണ്ണിനേം കൊണ്ടു ഡല്‍ഹിന്നും വരുന്നു (ലവള്‍ക്ക് ഈ പടത്തില്‍ വല്ല്യ റോള്‍ ഒന്നും ഇല്ല ) , പിന്നെ ഹരിദാസിന്റെ സ്വയം പറച്ചിലിലൂടെ സിനിമ വികസിക്കുന്നു .

ഇഷ്ടപ്പെടാത്തത് :
1.എന്തൊക്കെയോ പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത ഉണ്ടെന്നു തോന്നി .. അതിന്റേതായ പ്രശ്നങ്ങളും ഉണ്ടായിരുന്നു .

2.പടം മൊത്തം പൊഹവലി ആണു , നല്ല പ്രായമുള്ള ആള്‍ക്കാരുടെ അടുത്ത് സംസാരിക്കുമോ കാലിന്മേല്‍ കാലു വെച്ചിരുന്നു വലിക്കുന്ന പരിപാടി അത്ര സുഖം പോരാ , എന്തിനാ അത് കുത്തി കേട്ടിയെക്കുന്നെ എന്ന് പിടി കിട്ടിയില്ല (അതിനാണ് നമ്മടെ ക്രിമിനോളജി ചേച്ചിയെ ഇറക്കീതെന്നുതോന്നും )

3.ഒരു പാട് കഥാപാത്രങ്ങള്‍ ഈ പടത്തില്‍ ഉണ്ട് , അതൊന്നും പോരാഞ്ഞു അത്ര പ്രാധാന്യം ഇല്ലാത്തവരെ ഒന്നോ രണ്ടോ ഷോട്സ് ഇല്‍ ആണെങ്കില്‍ കൂടി കാണിക്കുന്നു .

4.മമ്മൂട്ടി ക്ക് മൂന്നു റോള്‍ കൊടുക്കേണ്ട കാര്യമുണ്ടാരുന്നോ ? (കാശ് മുതലാക്കീതാ ? )

5.പിന്നെ കണ്ടു മടുത്ത എല്ലാം അറിയുന്ന ഒരു ഫിലോസഫി ഭ്രാന്തന്‍ !!

ഇഷ്ടപ്പെട്ടത് :

1.കെട്ടുപിണഞ്ഞു കിടക്കുന്ന കഥകള്‍ ഒരു വിധം നന്നായി പറഞ്ഞിരിക്കുന്നു .

2.അന്പതിരണ്ടാണ്ടുകള്‍ക്ക് മുന്നേ ഉള്ള കാലം നന്നായി എടുത്തിരിക്കുന്നു .. ( ആ കാലം ഞാന്‍ കണ്ടിട്ടില്ല , എന്നാലും വേഷവിധാനം ഒക്കെ കാലോചിതം ആരുന്നു എന്ന് തോന്നുന്നു )
3.എല്ലാവരും ശരാശരിക്കു മേലെ അഭിനയത്തികവ് കാണിച്ചു

4.മമ്മൂട്ടി യുടെ അഹമ്മദ് ഹാജി അടിപൊളി ( വിധേയനിലെ കഥാപാത്രം ( ഏതാണ്ടോ പട്ടേലര്‍ ഇല്ലേ, അതിനോട് സാമ്യമുണ്ട്‌ )

5.ശ്രീനിവാസന്റെ ബാര്‍ബര്‍ നന്നായി , ഒരു നിസ്സഹായനായ കമ്യൂ ണിസ്റ്റ്‌കാരന്റെ യഥാര്‍ത്ഥ ചിത്രം ,

6.ശ്രീനിവാസന്റെ അവസാനത്തെ ഡയലോഗ് ..
"ഞാന്‍ കമ്യൂ ണിസ്റ്റ്‌ അല്ല വിശ്വാസിയും അല്ല .. ക്ഷുരകന്‍ ആണു വെറും ക്ഷുരകന്‍ "

7.ടൈറ്റില്‍ മ്യൂസിക്‌

8.പൊക്കന്റെ നിസ്സഹായത... പാവം തോന്നി

9.നല്ല ചില ഡയലോഗുകള്‍ ..

10.മമ്മൂട്ടി(ഹരിദാസ് ) ഇട്ട റാങ്ങളര്‍ ഷര്‍ട്ടുകള്‍.

മൊത്തത്തില്‍ എഴുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് കൊടുക്കാം ..

ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളില്‍ തീര്‍ച്ചയായും പെടും

രഞ്ജിത്ത് ആണു താരം !!

ഒ ടോ :

തൊട്ടടുത്ത സീറ്റില്‍ ഒരു കൊച്ചു കുസൃതി ഇരിപ്പുണ്ടാരുന്നു , സ്ക്രീനില്‍ രണ്ടു മമ്മൂട്ടികള്‍ വന്നു . ആ സീനില്‍ ഉണ്ടാരുന്ന ആര്‍ക്കും ആ സാമ്യത മനസ്സിലായില്ലാന്നു തോന്നുന്നു .. കൊച്ചന്‍ വിളിച്ചു പറഞ്ഞു .. "അമ്മെ ദേ നോക്കിക്കേ രണ്ടു മമ്മൂട്ടി ഈ സിനിമയില്‍ .. "


Sunday, November 22, 2009

കണ്ടത് പറഞ്ഞാല്‍ - കേരള കഫെഒന്നെടുത്താ
ല്‍ പത്തു ഓഫര്‍ സാധാരണ ബിഗ്‌ ബസാറില്‍ പോലും കിട്ടാത്ത ഓഫര്‍ ആണു . അന്നേരം ആണു കേരള കഫെയില്‍ പത്തു പടം ആണെന്ന് അറിഞ്ഞത് , കാത്തിരിക്കുവാരുന്നു , ബാംഗ്ലൂരില്‍ റിലീസ് ആവാന്‍ . ഇപ്പോളാ വന്നത് . ഇന്നലെ പോയി കണ്ടു . ഒരു പടത്തിനു 21.50 രൂഫാ ചെലവാക്കി കാണുകാന്നു വെച്ചാ ഇവിടെ വന്‍ ലാഭമാ. മൊത്തം ടിക്കറ്റ്‌ വില 215 രൂപ . ശോ !!
ഇനി കഥകളെ പറ്റി ..

1.നൊസ്റ്റാള്‍ജിയ
മലയാളികളുടെ കുറ്റം പറയാനുള്ള ശേഷി നല്ല വൃത്തിയായി ചെയ്തിരിക്കുന്നു .. ഓക്കേ, കണ്ടിരിക്കാം, ഇല്ലാത്ത നൊസ്റ്റാള്‍ജിയ ഒണ്ടെന്നു പറയുന്നത് മലയാളിക്കുള്ള ഒരു രീതിയാ. കംഫര്‍ട്ട്കള്‍ കിട്ടുമ്പോ നാട്ടിലേക്ക് മടങ്ങി വരാന്‍ ഉള്ള ഇഷ്ടം നഷ്ടപ്പെടുന്നത് സ്വാഭാവികം ,എന്നിട്ട് ജീവിക്കുന്ന നാടിനെ കുറ്റം പറയുകയും ചെയ്യും , ഇതൊക്കെ നന്നായി എടുത്തേക്കുന്നു.
സംവിധാനം : പത്മകുമാര്‍
ദിലീപ് ,നവ്യ നായര്‍
2.ഐലന്റ് എക്സ്പ്രസ്സ്‌
എന്താണീ പ്രാന്ത് എന്ന മട്ടിലാ ഈ "യാത്ര" ഞാന്‍ കണ്ടു തുടങ്ങിയത് .. എങ്കിലും കണ്ടു തീര്‍ന്നപ്പോ എവിടെയോ എന്തൊക്കെയോ കൊണ്ടു ! പിന്നെ ഒരു കുഞ്ഞു സര്‍പ്രൈസ് ഒണ്ടു ട്ടോ.
സംവിധാനം : ശങ്കര്‍ രാമകൃഷ്ണന്‍
പ്രിഥ്വിരാജ്,സുകുമാരി ,റഹ്മാന്‍ , മണിയന്‍പിള്ള രാജു

3.ഹാപ്പി ജേര്‍ണി
ഇതെനിക്കങ്ങു ബോധിച്ചു . പടം കഴിഞ്ഞപ്പോ കയ്യടിയും ഉണ്ടാരുന്നു . ആകാശ ഗോപുരത്തിലെ( ) നിത്യക്കൊച്ചു ഗൊള്ളാം
സംവിധാനം : അഞ്ജലി മേനോന്‍
ജഗതി ,നിത്യ

4.ലളിതം ഹിരണ്മയം
എനിക്കിഷ്ടായില്ല .. സങ്കീര്‍ണമായ കുടുംബ ബന്ധങ്ങള്‍ ആരുന്നു ഉദ്ദേശം എന്ന് തോന്നുന്നു , കോപ്പ് ! (എന്റെ മനസ്സ് അത്രേം വളരാത്ത കൊണ്ടാരിക്കും ) മഴയുടെ ഷോട്സ് കൊള്ളാം .
സംവിധാനം :ഷാജി കൈലാസ്
സുരേഷ് ഗോപി , ജ്യോതിര്‍മയി ,ധന്യ മേരി ജോര്‍ജ്

5.മകള്‍
മനസ്സില്‍ വേദന ഉണ്ടാക്കുന്ന ചില രംഗങ്ങള്‍ ( മുന്‍പ് കണ്ടിട്ടുണ്ടാവാം പലയിടത്തും , എങ്കിലും ഒരു ദുര്‍ബല ഹൃദയനായ എനിക്ക് ഫീല്‍ അടിച്ചേ .. ) . സമൂഹത്തില്‍ നടക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നന്നായി പറഞ്ഞു .

സംവിധാനം : രേവതി
സോനാ നായര്‍ ,അഗസ്റിന്‍

6.അവിരാമം
പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു പടം . കടവും ലോണും മാന്ദ്യവും . പടത്തില്‍ പിള്ളേര്‍ ഒക്കെ ഒള്ളതുകൊണ്ട് കണ്ടിരിക്കാം.
സംവിധാനം : ബി ഉണ്ണികൃഷ്ണന്‍
സിദ്ധിക് ,ശ്വേത മേനോന്‍

7.മൃത്യുന്ജയം
അനാവശ്യമെന്ന് എനിക്ക് തോന്നിയ ഒരു പ്രണയം മാറ്റി വെച്ചാല്‍ നന്നായി അവതരിപ്പിച്ചു . ഒരു പ്രഹേളിക ബാക്കി വെച്ച് പടം കടന്നു പോയി . പിന്നെ ആളെ തികയ്ക്കാന്‍ ആയി അനൂപിനെയും മീരയും ഇറക്കിയ പോലെ ഉണ്ടാരുന്നു , കഥകള്‍ കേരള കഫെയിലേക്ക് കോര്‍ത്ത്‌ വെക്കാനാവണം .റീമ ഋതുവിന്റെ സെറ്റില്‍ നിന്നും നേരെ ഇറങ്ങി വന്നതാന്നു തോന്നുന്നു
..
സംവിധാനം : ഉദയ് അനന്തന്‍
തിലകന്‍ ,ഫഹദ് ,റീമ

8.ബ്രിഡ്ജ്
സമാന്തരമായി രണ്ടു കഥകള്‍ പറഞ്ഞു പോയിരിക്കുന്നു . നെഞ്ചത്ത്‌ ഒരു ഭാരം വെച്ചിട്ട് പോയ പോലെ .. പയ്യന്‍സ് നന്നായി അഭിനയിച്ചു എന്ന് തോന്നി . പിന്നെ ആ 'ആയ' അവര്‍ നടി ഒന്നും അല്ലെന്നു തോന്നുന്നു , നാച്ചുറല്‍ ആയി ചെയ്തെക്കുന്നു . സലിം കുമാറും ശാന്ത ടീച്ചറും കല്പനയും എല്ലാം നന്നായിരിക്കുന്നു . സമാന്തരമായ കഥകള്‍ യോജിക്കുന്നതും നന്നായി എടുത്തിരിക്കുന്നു . വിഷ്വല്‍സ് കലക്കി ! ഇതിനും കയ്യടി കിട്ടി .

സംവിധാനം : അന്‍വര്‍ റഷീദ്
സലിം കുമാര്‍ ,കോഴിക്കോട് ശാന്താദേവി

9.ഓഫ്‌സീസണ്‍
ആ ന്യുടനും ശ്യാമപ്രസാദിനും എന്നാത്തിന്റെ കേടാ എന്ന് മനസ്സിലാവുന്നില്ല . !!! പത്തു മിനിറ്റ് ഫണ്‍ ആണു ഉദ്ദേശം അത്രേ . എനിക്ക് ഒരു ഫണ്‍ഉം തോന്നീല്ല .. അരോചകം ആയി 'മാനസമൈനെ' എടുത്തു !
സംവിധാനം : ശ്യാമ പ്രസാദ്
സുരാജ് വെഞാരംമൂട്
10.പുറം കാഴ്ചകള്‍
നല്ല പടം .. അടിപൊളി ക്ലൈമാക്സ്‌ , ഇതാരുന്നു കേരള കഫെയിലെ അവസാന യാത്ര . ഒതുക്കത്തില്‍ ഭംഗിയായി എടുത്തിരിക്കുന്നു. നമ്മള്‍ പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവരെ മറന്നു പോവുന്നു , അതെത്ര മാത്രം തെറ്റാണ് ( തെറ്റായി തീരാം) എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു . പടം തീരുമ്പോള്‍ ഒരു ഇംപാക്റ്റ് സൃഷ്ടിക്കാന്‍ ആയി . അതുകൊണ്ടായിരിക്കണം കാണികള്‍ കയ്യടിച്ചത് .
സംവിധാനം :ലാല്‍ ജോസ്
ശ്രീനിവാസന്‍ ,മമ്മൂട്ടി ,

പടം കഴിഞ്ഞു എല്ലാ സംവിധായകരുടെയും പേര് എഴുതി കാണിക്കുന്നത് കണ്ടിട്ടാണ് എല്ലാരും സ്ഥലം വിട്ടത് . എണീറ്റ്‌ നിന്നു കയ്യടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു , അടുത്ത കാലത്തൊന്നും അങ്ങനെ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല .. !! ഞാന്‍ റെക്കമന്റ് ചെയ്യുന്നു , ( കള്ളന്‍ ആണെങ്കിലും വിശ്വസിക്കാം )

ഒരു മാലയിലെന്ന പോലെ ഈ കഥകള്‍ കോര്‍ത്തെടുക്കാന്‍ രഞ്ജിത്തിനു കഴിഞ്ഞു , പിന്നെ ഇത്രയും പ്രഗല്ഭരെ ഒന്നിച്ചു നിര്‍ത്തുക എന്നതും എളുപ്പമല്ലല്ലോ . വ്യതസ്ത കഥയും സന്ദര്‍ഭങ്ങളും ഒക്കെ ആണെങ്കിലും !

ഒ . ടോ :
പടം കഴിഞ്ഞു കേ എഫ് സീ ഇല്‍ നിന്നും ഡിന്നര്‍ തട്ടി .. സണ്ടേ ചോക്ലേറ്റ് ബ്രൌണി കഴിച്ചു, കൊള്ളാട്ടോ .. .. )

Tuesday, November 17, 2009

സെല്‍ഫ് അപ്രൈസല്‍

ഞാന്‍ ഈ വര്ഷം ചെയ്ത ഘോര ഘോര പ്രവൃത്തികളുടെ അവലോകനം :

1.എല്ലാ ആഴ്ചയും ഒരു പോസ്റ്റ്‌ എന്ന രീതിയില്‍ ബ്ലോഗാന്‍ തുടങ്ങി
2.കുറഞ്ഞത്‌ അമ്പതു കമന്റുകള്‍ എങ്കിലും ഇട്ടു ബൂലോകത്ത് സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു
3.പതിനേഴു ഫോള്ളോവേര്സ് (ഞാനടക്കം) എന്റെ ബ്ലോഗിന് ഉണ്ടായി .
4.ഒന്നോ രണ്ടോ കമന്റ്സ് കിട്ടുന്നതില്‍ നിന്നും ഇരുപതന്ചെന്നം വരെ ആയി ..

5.ബൂലോകത്ത് അലഞ്ഞു നടക്കുന്ന ചിലരെ കണ്ടു മുട്ടി (മുട്ടിയില്ല )

6.ഇതൊന്നും പോരാത്തതിനു ഒരു ഫോടോ ബ്ലോഗും തുടങ്ങി
7.ഗൂഗിളില്‍ കുടിയേറി താമസിക്കാന്‍ തുടങ്ങി . കുടികിടപ്പവകാശം കിട്ടാന്‍ സാധ്യത ഉണ്ട് .

8.ഗൂഗിള്‍ ന്റെ വേവാത്ത വേവില്‍ വേവാന്‍ തുടങ്ങി

9.ജി ടോകില്‍ ഏറ്റവും കൂടുതല്‍ തവണ സ്റ്റാറ്റസ് മെസ്സേജ് മാറ്റി .

10.ഫേസ് ബുക്കില്‍ ഫാം വില്ലെ ലെവല്‍ മുപ്പത്തിമൂന്നു ആയി .

11.ട്വിട്ടെരില്‍ അക്കൗണ്ട്‌ തുടങ്ങി, ശശി മൂപ്പരെ ഫോളോ ചെയ്യുന്നുണ്ട് .

**
അചീവ്മെന്റ്സ് : ബൂലോകത്തിലെ ക്യാപ്റ്റന്‍ ന്റെ വക ഒന്നാം സമ്മാനമായ ഡയറി മില്‍ക്ക് കിട്ടി .. ഗോമ്പി ഞാനാ ജയിച്ചേ !

Wednesday, November 11, 2009

ദാസനും സിഗ്നലും പിന്നെ പോലീസും

ഞാനും ദാസനും കൂടെ ഒരു പടം കാണാന്‍ പോയി .ബൈക്കില്‍ ആരുന്നു പോയത്‌( പടത്തിന്റെ പേര് മറന്നു പോയി ). പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഒരു കാക്ക മലര്‍ന്നു പറന്നു പോവുന്ന കണ്ടു , പ്രൈവറ്റ് ബസ്‌ നിര്‍ത്തി സ്കൂള്‍ പിള്ളേരെ കേറ്റുന്നതും കണ്ടു , എന്തോ ഒരു അത്യാപത്ത് ഞാന്‍ മുന്നില്‍ കണ്ടു . അല്പം കൂടി മുന്നോട്ടു ചെന്നപ്പോ അത് വരെ കാണാത്ത ഒരു ട്രാഫിക്‌ സിഗ്നല്‍ തെളിഞ്ഞു നിക്കുന്നു . സിഗ്നല്‍ കണ്ടെങ്കിലും അത് പള്ളിപെരുന്നാളിന് വെച്ച ഡക്കറെഷന്‍ ലൈറ്റ് എന്ന നാട്യത്തില്‍ ചാടി കടന്നങ്ങു പോയി . പോലീസ് കൈ കാണിച്ചു .. ദാസന് ഒടുക്കത്തെ ധൈര്യം , ഒന്നും മൈന്‍ഡ് ചെയ്യാതെ പുള്ളി നിര്‍ത്താതെ വണ്ടി ഓടിച്ചോണ്ട് പോയി , അടുത്ത സിഗ്നലില്‍ വെച്ച് പോലീസ് കാര്‍ കൈ കാണിച്ചു , ഇത്തവണ ദാസന്‍ നിര്‍ത്തി, പേടിച്ചു വിറച്ചു ബൈക്ക് സൈഡില്‍ വെച്ച് ഇറങ്ങി ..

പോലീസ് : എന്താടാ കൈ കാണിച്ചാല്‍ നിര്‍ത്താന്‍ മേലെടാ _____ മോനെ !
ദാസന്‍ : നിര്‍ത്തിയല്ലോ സാര്‍
പോലീസ് : ഇതിന്റെ മുന്നത്തെ സിഗ്നലില്‍ നിന്റെ വണ്ടിക്കു പോലീസ് കൈ കാണിച്ചല്ലോ ,അന്നേരം എന്താഡാ നിര്‍ത്താതെ ?
ദാസന്‍ : അയ്യോ അത് പോലീസ് ആരുന്നോ .. ഞാന്‍ വിചാരിച്ചു ബാന്‍ഡ് മേളക്കാര്‍ ആരിക്കുമെന്നു അതാ നിര്താഞ്ഞേ !
പോലീസ് :
( പോലീസുകാര്‍ ഫ്ലൂരസെന്റ്‌ ജാക്കറ്റ്‌ ഒക്കെ ഇട്ടാരുന്നു നിന്നത് അത് കണ്ടാ ദാസന്‍ ബാന്‍ഡ് മേളക്കാര്‍ ആണെന്ന് വിചാരിച്ചത് ! ചുമ്മാതല്ല ഒടുക്കത്ത ധൈര്യം കാണിച്ചത് ) ..

Thursday, November 5, 2009

ഡാ... ആരോടും പറയല്ലേ ..ട്ടോ !!

രഹസ്യം പരസ്യം ആകാന്‍ പല വഴികള്‍ !

A,B,C,X,Y,Z എല്ലാം പെണ്‍പിള്ളേര്‍ ആകുന്നു ..

ഇനി ചാറ്റ് ത്രെട്സ് :

A : ഹായ് ഡാ
ഞാന്‍ : ഹായ്
A : നീ അറിഞ്ഞോ ?
ഞാന്‍ : ഹ്മം ???
A : നമ്മടെ P ഇല്ലേ .., അല്ലേല്‍ വേണ്ട നിന്നോട് പറഞ്ഞാല്‍ ശരിയാവത്തില്ല ..
ഞാന്‍ : ശരി ..
A : ഞാന്‍ പറയാം .. പക്ഷെ നീ ആരോടും പറയരുത് ..
ഞാന്‍ : ഹ്മം ... എന്നെ കൊന്നാല്‍ ഞാന്‍ ആരോടും പറയത്തില്ല ( കൊന്നില്ലേല്‍ പയാമാരിക്കും ല്ലേ !!! )
A : നമ്മടെ P ഇല്ലേ ... . അവള്‍ എക്സ്പെക്ടിംഗ് ആണു
ഞാന്‍ : കൊള്ളാല്ലോ ..
A : ഡാ ആരോടും പറയല്ലേ .. ഇത് അവള്‍ക്കും എനിക്കും നിനക്കും മാത്രേ അറിയൂ . .
ഞാന്‍ : ബൈ എനി ചാന്‍സ് അവള്‍ടെ ഭര്‍ത്താവ് ഇത് അറിഞ്ഞിട്ടുണ്ടാവോ ?
A : ഛെ വൃത്തികേട്‌ പറയാതെ , നിന്നോടൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ !
ഞാന്‍ :
********************************************************************************************************
ഞാന്‍ : ഹായ്
B : ഹായ് ഡാ .. ഞാന്‍ നിന്നെ പിംഗ് ചെയ്യാന്‍ തുടങ്ങുവാരുന്നു ..
ഞാന്‍ :
B : ഒരു സീക്രറ്റ്‌ ഒണ്ടു .. പറയട്ടെ ..
ഞാന്‍ : പറയു ..
B : നമ്മടെ P ഇല്ലേ .. അവള്‍ക്കു
ഞാന്‍ : ഗുഡ് ന്യൂസ്‌ ആണല്ലോ ..
B: ഡാ സീക്രറ്റ്‌ ആണേ .. ആരോടേലും പറഞ്ഞാല്‍ കൊന്നു കളയും
( ഓ പിന്നെ .. മുടിഞ്ഞൊരു സീക്രറ്റ്‌ .. ഭീഷണി ആണു ഭീഷണി )
ഞാന്‍ : ഓ ആരോടും പറയുന്നില്ലേ , നിന്നോടാരാ പറഞ്ഞേ ?
B: എന്നോട് X ആണു പറഞ്ഞത് .
ഞാന്‍ : ശരി .. പിന്നെ കാണാം .. ബൈ
B: ആരോടും പറയല്ലേ .. ബൈ ..
**********************************************************************************************
C : ഹായ് ഡാ
ഞാന്‍ : ഹലോ.. എന്നാ ഒണ്ടു ?
C : ഒരു സീക്രറ്റ്‌ ചോര്‍ത്തി എടുത്തു ..
ഞാന്‍ : ????
C : നമ്മടെ P ഇല്ലേ .. അവള്‍ക്കു കുഞ്ഞു ഉണ്ടാവാന്‍ പോവ്വാ ..
ഞാന്‍ : വെരി ഗുഡ് .. അവള്‍ക്കു അങ്ങനെ തന്നെ വേണം
C : .... ഡോണ്ട് ടെല്‍ എനി വണ്‍ ഓക്കേ ..
ഞാന്‍ : ഓക്കേ ഓക്കേ .. നീ എങ്ങനെ അറിഞ്ഞു ??
C : നമ്മടെ Y പറഞ്ഞതാ .
ഞാന്‍ : ഓക്കേ .. ഇച്ചരെ പണി ഒണ്ടു .. കാണാവേ ..
***********************************************************************************
Z : ഡേയ് ..നീ ബിസി ആണോ ?
ഞാന്‍ : കൊറച്ചു .. എന്തുണ്ട് ?
Z : ഒരു ന്യൂസ്‌ കിട്ടി .. നിന്നോട് പറയണോ എന്ന് ആലോചിക്കുവാ ..
ഞാന്‍ : നീ പറയാന്‍ പോവുന്നത് എന്താന്ന് എനിക്കറിയാം . എനിക്കും ഒരു ന്യൂസ്‌ കിട്ടി പക്ഷെ നിന്നോട് പറയത്തില്ല
Z : ഡാ .. എന്താടാ അത് .. പ്ലീസ് പറ ..
ഞാന്‍ : ഇല്ല .. തല്ക്കാലം പറയുന്നില്ല
Z : ഡാ പറയെടാ എന്നെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ
ഞാന്‍ : ഓ ശരിയാ .. നിന്നെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ പാടില്ലാത്ത ടൈം അല്ലെ ..
Z : ഡാ നീ എങ്ങനെ അറിഞ്ഞു ..
ഞാന്‍ : നിന്നെ പോലെ തന്നെ നിന്റെ ഫ്രണ്ട്സും !!!
***************************************************************************************************
എന്താ ഒരു സീക്രറ്റ്‌ , X B യോടും Y C യോടും , പറഞ്ഞ കാര്യം , അതിനും മുന്നേ A എന്നോട് പറഞ്ഞത് !!

P.S : ഇത് വായിച്ചിട്ട് ഇത് എന്നെ ഉദേശിച്ചു പറഞ്ഞതാണ് .. എന്നെ തന്നെ പറഞ്ഞതാണ് എന്നെ മാത്രം ഉദേശിച്ചു പറഞ്ഞതാണ് എന്നര്‍ക്കേലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദി അല്ല ..

gplus utube buzz