ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Monday, January 31, 2011

അമ്മയുടെ കുഞ്ഞുങ്ങള്‍ !


ഈ ഇടെയായി അമ്മക്കൊരു സ്നേഹോമില്ല എന്നോട് അല്ലേലും മൂത്ത പിള്ളാരോട് അമ്മമാര്‍ക്ക്
സ്നേഹം കുറവാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ കേട്ടാരുന്നു, അന്നേരം വിശ്വസിച്ചില്ല .. ഇപ്പൊ അനുഭവിച്ചപ്പോ
പിടി കിട്ടി . എന്താന്നോ സംഭവം ,
ഫോണ്‍ വിളി :
ഞാന്‍ : അമ്മാ ഞാന്‍ വെള്ളിയാഴ്ച രാവിലെ എത്തും
അമ്മ : എന്തിനാടാ ?
ഞാന്‍ : എന്തിനാന്നോ .. അപ്പൊ ഞാന്‍ വീട്ടില്‍ വരുകേം വേണ്ടേ ??
അമ്മ : അതല്ല .. നീ ഫ്രണ്ട്സ് ന്റെ കല്യാണത്തിനും കോളേജ് ഗെറ്റുഗതറിനും ഒക്കെ ആണല്ലോ എഴുന്നെള്ളാറു
ഞാന്‍ : അതൊന്നുമില്ല . ചുമ്മാത .. അമ്മയെ കാണാന്‍
അമ്മ : ഓ .. അമ്മെ കാണാന്‍ വരുന്ന ഒരു മ്വാന്‍ !
ഞാന്‍ : ഏശിയില്ല .. ! ആക്ച്വലി ഞാന്‍ റൂംമേറ്റ്‌ന്റെ കല്ല്യണതിനാ വരുന്നേ
അമ്മ : എനിക്ക് നിന്നേ അറിയാത്തതൊന്നും അല്ലല്ലോ
ഞാന്‍ : ബൈ ദി ബൈ .. അമ്മ ഫ്രൈഡേ ലീവ് എടുക്കു
അമ്മ : എന്തിനു ?
ഞാന്‍ : മൂത്ത മോന്‍ .. അല്ല മ്വാന്‍ വരുന്നു .. കൊറച്ചു നല്ല ഫുഡ്‌ ഒക്കെ ഒണ്ടാക്കി തന്നൂടെ
അമ്മ : ലീവ് ഒന്നും എടുക്കാന്‍ പറ്റൂല്ല .. കുഞ്ഞുങ്ങളുടെ പരീക്ഷ വരുവാ
ഞാന്‍ : കുഞ്ഞുങ്ങളോ ? ഏത് കുഞ്ഞുങ്ങള്‍ ?
അമ്മ : എന്റെ പിള്ളാര്
ഞാന്‍ : അപ്പൊ ഞാന്‍ ?????
അമ്മ : ചോറ് ഒക്കെ ഒണ്ടാക്കി വെച്ചേക്കാം .. തന്നത്താന്‍ എടുത്തങ്ങു കഴിച്ചാല്‍ മതി
ഞാന്‍ : മതി .. അത് മതി .. മീന്‍ കറി ?
അമ്മ : ഇപ്പൊ മീന്‍ ഒന്നും കിട്ടാനില്ല .. കിട്ടിയാല്‍ വെക്കാം
ഞാന്‍ : ഓക്കേ .. എന്നാ ശരി
അമ്മ : ശരി ..

അല്ലേലും ഈ അമ്മ ഇങ്ങനാ .. എന്റെ പിള്ളാരെ .. എന്റെ പിള്ളാരെ ന്നും പറഞ്ഞു നടക്കുന്ന കാണാം !
എന്റെ മാതാശ്രീ ടീച്ചറാ .. അതും എല്‍ പീ സ്കൂളില്‍ . ഞറുങ്ങണ പിറുങ്ങണ പിള്ളാര് പാഞ്ഞു നടക്കുന്ന എല്‍ പീ സ്കൂളിലെ ടീച്ചര്‍ , അതാണ്‌ അമ്മേടെ പിള്ളാര്‍ ...
ആ കുട്ടിപ്പട അമ്മയെ വിളിക്കുന്നത്‌ .. ടീച്ചര്ര്‍റെ ന്നാ ഭയങ്കര കട്ടി ആണു ആ "റെ" ക്ക് .നാട്ടിലുള്ള സമയത്ത് അമ്മയെ സ്കൂളില്‍ വിടാന്‍ പോകാറുണ്ട് . അപ്പോള്‍ കുട്ടിപ്പട ഗേറ്റ് ന്റെ അടുത്ത് വരും . പിന്നെ ക്വസ്ടിയന്‍സ് ആണു .. ടീച്ചറെ ആരാ ഇത് ? .. മോനാ ? എവിടാ ? ഈ ടീ സീ ... ഈ ടീ സീ ... ന്റമ്മോ ഇത്രേം ചോദ്യങ്ങള്‍ എന്ട്രന്‍സ് പരീക്ഷക്ക്‌ പോലും കാണില്ല.
ഇടയ്ക്കു ഫോണ്‍ വിളിക്കുമ്പോ പറയും .. എന്റെ പിള്ളാര്‍ക്ക് ശാസ്ത്ര പ്രദര്‍ശനത്തിനു സമ്മാനമുണ്ട് . .. യൂത്ത് ഫെസ്ടിവലിന് കൊണ്ടു പോകുവാ .. എന്നിങ്ങനെ ഒക്കെ കേക്കാം .. അതൊക്കെ പറയുമ്പോ വല്ല്യ ആവേശം ആണു ടീച്ചര്‍ നു .

ഒരു ദിവസം മാതാശ്രീ എന്റെ അപ്പചിടെ അതായത് അമ്മയുടെ നാത്തൂന്റെ വീട്ടില്‍ പോവാരുന്നു . സ്കൂളിന്റെ അടുത്താ ആ വീട് . വേറെ വഴിക്ക് ടീച്ചര്‍ തിരിയുന്ന കണ്ടപ്പോ കുട്ടിപ്പട അടുത്ത് കൂടി .. ടീച്ചര്‍ എന്താ ഇങ്ങോട്ട് .. അമ്മ ചേച്ചിടെ വീട്ടില്‍ പോകുവാ എന്ന് പറഞ്ഞു . ആരാ അത് .. എന്തിനാ പോവുന്നെ .. ചോദ്യങ്ങള്‍ക്ക് ക്ഷാമം ഇല്ലല്ലോ . അപ്പൊ ഒരുത്തന്റെ ഓഫര്‍ വന്നു .. ടീചെരിനു ഞാന്‍ വഴി കാണിച്ചു തരാം . അവരാണല്ലോ ആ ഏരിയയിലെ താരങ്ങള്‍ . പിന്നെ എല്ലാരും കൂടി ആവേശപൂര്‍വ്വം അപ്പച്ചിയുടെ വീട്ടിലേക്കു ആനയിക്കുക ആയിരുന്നത്രെ . വീട്ടില്‍ എത്തിയപ്പോള്‍ ഒരുത്തന്‍ .. ടീച്ചറെ അവിടെ പട്ടി ഒണ്ടു , കടിക്കുന്നത എന്ന് പറഞ്ഞു. അതിനെ അറിയാം അത് കടിക്കൂല്ല ന്നൊക്കെ അമ്മ പറഞ്ഞു നോക്കി , പിള്ളേര്‍ക്ക് ഒരു സമാധാനമില്ല . ഗേറ്റ് ഇല്‍ കാവലായി , അവസാനം കസിന്‍ കൊച്ചു വന്നു അമ്മയെ വിളിച്ചു അകത്തു കേറ്റി കഴിഞ്ഞു കുഞ്ഞന്‍ പടയോട് പൊക്കോളാന്‍ പറഞ്ഞു , അത് വരെ അവിടെ നിക്കുവാരുന്നു അത്രേ . എന്തൊരു കെയരിംഗ് !!! ഇത് പറഞ്ഞതിന്റെ ലാസ്റ്റ് അമ്മയുടെ കമന്റ് .. " നിന്നേ പോലെ ഒന്നും അല്ല.. നല്ല സ്നേഹമുള്ള പിള്ളേരാ " !! അപ്പ ഞാന്‍ ആരായി

വെല്‍ , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ അമ്മയെ സ്കൂളില്‍ ആക്കാന്‍ പോയി . അപ്പോള്‍ സ്റ്റെപ്പ്ല് ഒരുത്തന്‍ ഇരിക്കുന്നു .
ഞാന്‍ : യിവന്‍ എന്താ ക്ലാസില്‍ കേറാതെ ഇവിടെ നിക്കുന്നെ .
അമ്മ : അയ്യോ .. അത് നിഖില്‍ അല്ലെ .... അവന്‍ വല്ല്യ ആളല്ലേ .
ഞാന്‍ : കണ്ടിട്ട് തോന്നുന്നില്ല
അമ്മ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ... പോയി ചോദിച്ചു നോക്കട്ടെ ..


എന്നും പറഞ്ഞു കാറില്‍ നിന്നും അമ്മ ഇറങ്ങി .

വൈന്നേരം വന്നപ്പോ അമ്മയോട്
ഞാന്‍ : എന്തായി പ്രിയ ശിഷ്യന്‍ ക്ലാസ്സില്‍ കയറിയോ ?
അമ്മ : അതിനു അവന്‍ എന്റെ ക്ലാസ്സില്‍ അല്ലല്ലോ .
ഞാന്‍ : അതോണ്ട് .. ???
അമ്മ : അതോണ്ട് ഒന്നുമില്ല .. അവനോടു ക്ലാസ്സില്‍ എന്താടാ കേറാതെ എന്ന് ചോദിച്ചു .. അവനു ടീച്ചര്‍ നെ ഇഷ്ടമല്ലെന്നു . കാരണമൊന്നുമില്ല .. അവസാനം മൂന്നാം ക്ലാസ്സില്‍ ഇരിക്കതില്ല , വേണമെങ്കി നാലില്‍ ഇരിക്കാന്നു . പിന്നെ എച് എം നോട് പറഞ്ഞിട്ട് എന്റെ ക്ലാസ്സില്‍ ഇരുത്തി .
ഞാന്‍ : ബെസ്റ്റ് .. നല്ല ബെസ്റ്റ് മലയാളി .. ചെറുപ്പത്തി തന്നെ വളം വെച്ചു കൊട് ..
അമ്മ : നിനക്കതൊക്കെ പറയാം .. അവന്‍ ടീ സീ മേടിച്ചു പോയാലോ ... അല്ലെങ്കി തന്നെ ഡിവിഷന്‍ ഫാള്‍ ന്റെ വക്കത്ത !
ഞാന്‍: ഹ്മം .. സാഹചര്യത്തിന്റെ സമ്മര്‍ദം ..

ഇത്തവണത്തെ ജില്ലാ യൂത്ത് ഫെസ്ടിവല്‍ ഞങ്ങള്‍ടെ പഞ്ചായത്തില്‍ ആരുന്നു , അപ്പൊ അവിടെ സാസ്കാരിക ഘോഷയാത്ര നടത്താന്‍ പിറുങ്ങിണികളെ കൊണ്ടു പോവണം ന്നു അമ്മ പറഞ്ഞു . കുറച്ചു പിള്ളാരെ ഘോഷയാത്ര ടെ സ്ഥലത്തേക്ക് ഡ്രോപ്പ് ചെയ്യണം പോലും . എന്നോട് ഇച്ചിരി നേരത്തെ പോണം ന്നു അമ്മക്ക് വേറെ എന്തോ അത്യാവശ്യം ഉണ്ട് , പിള്ളാരേം പിക്ക് ചെയ്തു വരുമ്പോ വണ്ടിയില്‍ കയറിക്കോളും ന്നു . വേറെ ഒരു കാര്യം കൂടെ.. വേഷം കെട്ടിക്കണം ന്നു കര്‍ഷകന്‍ ആയിട്ട് . വേഷമൊക്കെ കൊണ്ടുവരാന്‍ പിള്ളേരോടും അവരടെ അമ്മമാരോടും പറഞ്ഞിട്ടുണ്ടത്രേ . നീയും ഒന്ന് ഹെല്പ് ചെയ്തേക്കു എന്നും പറഞ്ഞു തോര്‍ത്ത്‌ മുണ്ടൊക്കെ എടുത്തു തന്നു .പിന്നെ ആ സ്കൂളിലെ ഒരു സാര്‍ന്റെ വീട്ടില്‍ പോയി കുറച്ചു പ്ലക്കാര്‍ഡും ഒക്കെ പൊക്കി കൊണ്ടു വരണം . ആദ്യം സാറിന്റെ വീട്ടില്‍ പോയി , അവിടെ ഒരു മൂന്നാല് പിള്ളാര് ഉണ്ടാരുന്നു . അതുങ്ങളെയും സാറിനേം പ്ലക്കാര്ടിനേം ഒക്കെ കാറില്‍ കയറ്റി . അത് വരെ മര്യാദക്ക് ഇരുന്ന പിള്ളാര്‍ക്ക് ഡൌട്ട് തുടങ്ങി .. എത്ര ഗിയര്‍ ഒണ്ടു കാര്‍ നു? .. എന്തോരം സ്പീഡില്‍ പോവും ? ഒരൊറ്റ ഗിയരെ ഒള്ളു കണ്ടില്ലേ ന്നു പറഞ്ഞപ്പോ ഒരുത്തന്‍ ... ഞങ്ങക്കറിയാം അഞ്ചു ഗിയര്‍ ഒണ്ടെന്നു .. ഫീകരന്മാര്‍ , അവര്‍ എന്നെ ടെസ്റ്റ്‌ ചെയ്തത !

അതുങ്ങളെയും പൊക്കി സ്കൂളില്‍ ചെന്നപ്പോ , മ്മടെ ക്ലാസ്സില്‍ കേറാത്ത നിഖില്‍ മുറ്റത്ത്‌ നിപ്പുണ്ട് .
ഞാന്‍ കയറി ചെന്നപ്പോലെക്കും കക്ഷി അടുതെത്തി ..

നിഖില്‍ : ടീച്ചര്‍ ന്റെ മോന്‍ അല്ലെ .. എനിക്കറിയാം ..
ഞാന്‍ : എനിക്ക് നിന്നേം അറിയാം .. ക്ലാസ്സില്‍ കേറാത്ത ആളല്ലേ ..
നിഖില്‍ : ( ഒരു വളിച്ച ചിരി ) .. ഇപ്പ ക്ലാസിലോക്കെ കേറാറുണ്ട്
ഞാന്‍ : നിഖില്‍ ന്നല്ലേ പേര് ..
അത് കേട്ടപ്പോ ചെക്കന്‍ ഹാപ്പി ആയി ..


ഇവന്‍ ആണു കക്ഷി .. ഫോട്ടോ എടുത്തതൊക്കെ അങ്ങ് ഇഷ്ടപ്പെട്ടു :-)


കുറച്ചു കഴിഞ്ഞു പിന്നേം അടുത്ത് വന്നു .. എന്റെ വാച്ചേല്‍ പിടിച്ചു നോക്കി . എന്നിട്ട് ..
എനിക്കും ഇങ്ങനത്തെ ഒരു വാച്ച് ഉണ്ട് , പക്ഷെ കല്യാണത്തിനും പ്രധാന ചടങ്ങുകള്‍ക്കും മാത്രമേ ഇടു .

( ഒരു ദിവസം ഇവന്‍ ഒരു വാച്ചും കൊണ്ടു വന്നു അതിന്റെ പരിപ്പ് എല്ലാം കൂടെ എടുത്തു എന്നും അന്ന് മാതാശ്രീ പുറപ്പെടുവിച്ച ഉത്തരവ് ആണു ഈ പ്രധാന ചടങ്ങില്‍ മാത്രം വാച്ച് കെട്ടുക എന്നും മാതാശ്രീ പറഞ്ഞു പിന്നീട് അറിഞ്ഞു )

നിഖില്‍ നോട് അവനു കെട്ടാനുള്ള വേഷം എടുത്തോണ്ട് വരാന്‍ പറഞ്ഞു . അപ്പൊ മിടുക്കന്‍ ഒന്നും കൊണ്ടു വന്നിട്ടില്ല . പിന്നെ അമ്മ തന്നു വിട്ട തോര്‍ത്ത്‌ ഉടുപ്പിക്കാം എന്ന് സാറിനോട് ചോദിച്ചപ്പോ പറഞ്ഞു . ഉടുപ്പൊക്കെ ഊരി കളഞ്ഞു .. സ്റ്റീല്‍ ബോഡി ഒക്കെ കാണിച്ചു മച്ചാന്‍ അങ്ങനെ നിക്കുന്നു .. ഊരെടാ ജീന്‍സ് തോര്‍ത്ത്‌ ഉടുപ്പിക്കട്ടെ എന്ന് പറഞ്ഞു .. അപ്പൊ അവന്‍ ..
ജീന്‍സ് ഊരാന്‍ പറ്റൂല്ല .
ഞാന്‍ : അതെന്താ .. ?
നിഖില്‍ : ഞാന്‍ ജെട്ടി ഇട്ടിട്ടില്ല .
ഞാന്‍ : അതെന്താട ?
നിഖില്‍ : ഞാന്‍ ഇടാറില്ല ..
ഞാന്‍ : മിടുക്കന്‍ ..

എന്ത് ചെയ്യാന്‍ .. പിന്നെ ജീന്‍സ് മടക്കി മടക്കി മുട്ടിനു മുകളില്‍ വരെ ആക്കി തോര്‍ത്ത്‌ മുണ്ടൊക്കെ ഉടുപ്പിച്ചു ഘോഷയാത്രക്ക്‌ കൊണ്ടോയി !


ഇതാണ് നിഖില്‍ കര്‍ഷകന്‍ :-)


ബാക്കി എല്ലാരേം കര്‍ഷകരുടെ വേഷം ഒക്കെ കെട്ടിച്ചു, ഒരുത്തനെ മാവേലി ആക്കി .. ... ഒരു ഏഴെട്ടു പുഴുക്കളെ കാര്‍ ല് കേറ്റി കൊണ്ടോയി




മിസ്റ്റര്‍ മാവേലി


കൊയ്തുകാര്‍


ഘോഷയാത്രയില്‍ നിന്നും

സത്യം പറയാല്ലോ .. നല്ല അടി പൊളി പരിപാടി ആരുന്നു

Monday, January 17, 2011

ദൈവവിശ്വാസം, നിരീശ്വരത്വം ,മതം, ജ്യോതിഷം





ദൈവം
, പലരും പലരീതിയില്‍പറഞ്ഞിരിക്കുന്നു ... സര്‍വശക്തന്‍, സ്രഷ്ടാവ്‌,പരിപാലകന്‍ . അങ്ങനെ പലതും . ദൈവത്തെ വിളിക്കുന്ന കാര്യത്തില്‍ ഞാന്‍ഒരു അവസരവാദിയാണ് പ്രാര്‍ത്ഥന, വ്രതംനോക്കല്‍ , അമ്പലത്തില്‍ പോകല്‍ എന്നീ ശീലങ്ങള്‍ ഇല്ലെന്നു തന്നെ പറയാം പുതിയൊരു കാര്യത്തിനു ഇറങ്ങുമ്പോള്‍ , ദൈവമേ എല്ലാം ശരിയാവണേ എന്ന് മനസ്സില്‍ പറയും .. തിടുക്കത്തില്‍ പലപ്പോഴുംവിട്ടു പോവാറുമുണ്ട് . ഒന്നും ശരിയാവുന്നില്ലെന്നു തോന്നുമ്പോള്‍ .. ഈശ്വര ,എല്ലാമൊന്നു നേരെ ആയെങ്കില്‍ എന്ന്പറയാറുണ്ട്‌ .. അതിപ്പോ ചിലപോ കൂട്ടുകാരോടും ആവാം .. ഡാ എല്ലാം ഓക്കേആവുമാരിക്കും അല്ലെ , എന്നൊരു പറച്ചില്‍ . എനിക്ക് തോന്നുന്നു ഏറ്റവും എളുപ്പത്തില്‍ സാധാരണക്കാരന് പറ്റിയ ദൈവ സങ്കല്പം ശ്രീനാരായണ ഗുരുവിന്റെത് ആണു .. അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യനാക്കുന്നവന്‍ എന്നത് . അതെ, ഒരു സാധാരണക്കാരന് ആഹാരത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടില്ലാതെ വരുതുന്നവന്‍ ആണു ഈശ്വരന്‍ .


എന്ത് കൊണ്ടു ദൈവ വിശ്വാസം ?
ഞാന്‍ ഒരു മടിയനാണ് അധ്വാനിക്കാനൊന്നും വല്ല്യ താല്പര്യമില്ല
സ്വയാര്‍ജിതമായ കാര്യങ്ങളെക്കാള്‍ ഇന്‍ഹെരിറ്റഡ്‌(ഫ്രീ) ആയി കിട്ടിയതു കൊണ്ടു തൃപ്തിപ്പെടുന്ന ഒരാള്‍
മലയാളത്തിലാണ് എഴുത്തും വായനയും കൂടുതല്‍ .. ബുദ്ധിമുട്ട് കുറവാണേ , മാതൃഭാഷയല്ലേ !
അത് പോലെ തന്നെയാണ് ഈശ്വരന്‍ എന്നൊരു ശക്തിയില്‍ വിശ്വസിക്കുന്നതും ( അങ്ങനെ ആയിരിക്കണം ) , വീട്ടിലും നാട്ടിലും കണ്ടതും കേട്ടതും എല്ലാം അതിനു പ്രേരകം ആയിരിക്കണം . അതിനപ്പുറതെക്ക് ചിന്തിക്കാനും അറിയാനും വായിക്കാനുമൊന്നും ഞാന്‍ ശ്രമിച്ചിട്ടുമില്ല . എങ്കിലും എന്റെകോമണ്‍ സെന്‍സ് നു നിരക്കാത്ത കാര്യങ്ങളെ ചിരിച്ചു കൊണ്ടു തള്ളിക്കളയാന്‍ എനിക്ക് മടിയില്ലഅതുകൊണ്ട് എന്നെ അവിശ്വാസി എന്ന് മുദ്ര കുത്തിയാല്‍ സന്തോഷം മാത്രം .
എത്തിസം
എന്നത് ആര്‍ജിതം ആണു, വായനയിലൂടെ അനുഭവങ്ങളിലൂടെ നിരീക്ഷങ്ങളിലൂടെനേടിയത് , അത് കൊണ്ടു തന്നെ ഒരു എത്തിസ്റ്റ്‌ വിമര്‍ശനാത്മകമായി പലതിനെയും നോക്കി കാണുന്നുഅതൊരു തെറ്റല്ല.

മതം എന്തിനു ? ഒരു ടൈപ്പ് ജീവിത രീതി . എന്റെ രീതി ആണു നല്ലത് .. വേറെ രീതിയില്‍ ജീവിച്ചാല്‍അത് തെറ്റാണ് അതായത് മറ്റു മതങ്ങള്‍ തെറ്റാണ് എന്റെ മതം ആണു ശരി , ഒരു പരിധി വരെ ഒരു പാട്ആള്‍ക്കാരുടെ ചിന്താരീതി ആണു അത് .. ചിലര്‍ പറയുന്നു .. മതം ,അച്ചടക്കം ഉണ്ടാവാന്‍, സഹജീവികളോട് കരുണ, സ്നേഹം എന്നിവ പഠിപ്പിക്കാന്‍ , ഒരു പ്രത്യേക ജീവിത രീതിയിലൂടെ സ്വര്‍ഗംഎന്ന ഒള്ളതോ ഇല്ലാത്തതോ ആയ സംഭവത്തില്‍ എത്തിച്ചേരാന്‍ എന്നതിനൊക്കെ ആണെന്നു . ശുദ്ധ മണ്ടത്തരം എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ . ഒരു പ്രത്യേക മത വിശ്വാസി ആണെന്നത് കൊണ്ടുഅങ്ങനെ ഒന്നും ആയിതീരില്ല .ആണെങ്കില്‍ ബഹുഭൂരിപക്ഷം മതവിശ്വാസികള്‍ ഉള്ള ലോകംഇങ്ങനെ ഒന്നും ആവില്ലായിരുന്നു , ഇനി അവര് കപട വിശ്വാസികള്‍ ആണെന്ന് പറഞ്ഞു വന്നാല്‍ഇവിടെ വിശ്വാസം ടെസ്റ്റ്‌ ചെയ്തു സര്‍ട്ടിഫിക്കറ്റ് സിസ്റ്റം കൊണ്ടു വരേണ്ടി വരും എന്നെ പറയാനുള്ളൂ . ഞാന്‍ വായിച്ചിട്ടുണ്ട് സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പേരും മതത്തില്‍ വിശ്വസിക്കാത്തവര്‍ആണെന്ന് , എന്നാല്‍ പ്രദേശങ്ങള്‍ ആണു ലോകത്തില്‍ താമസിക്കാന്‍ നല്ല സ്ഥലങ്ങളില്‍ഒന്നത്രേ .. അച്ചടക്കം , പരസ്പര വിശ്വാസം , ഉത്തരവാദിത ബോധം , സഹജീവി സ്നേഹം , സുരക്ഷിതത്വം എന്നിവ ലോകത്തിലെ മറ്റു പല ഭാഗങ്ങളിലെക്കാളും ബഹുദൂരം മുന്നിലാണ് . അത്കൊണ്ടു മതമുണ്ടായലെ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടാവു എന്നത് തെറ്റാണ് എന്ന് വ്യക്തമാണ് . പോരാത്തതിന് ഒന്നാം ലോക മഹായുധവും രണ്ടാം ലോക മഹായുധവും ചേര്‍ന്നു കൊന്ന മനുഷ്യജീവനുകളുടെ എണ്ണതെക്കള്‍ കൂടുതല്‍ മതത്തിനു വേണ്ടി മതത്താല്‍ ഉണ്ടായ ആക്രമണങ്ങളില്‍സംഭവിച്ചിട്ടുണ്ട് എന്നത് ചരിത്രവും . മേല്‍പ്പറഞ്ഞ ഇന്‍ഹെരിറ്റഡ്‌(ഫ്രീ) ആയി കിട്ടിയതു കൊണ്ടുതൃപ്തിപ്പെടുന്ന ഒരാള്‍ എന്നതിനാല്‍ എന്റെ സര്‍ട്ടിഫിക്കറ്റ് ഇല്‍ മതം എന്ന കോളം ബ്ലാങ്ക് അല്ല .

ജ്യോതിഷം ഏറ്റവും എളുപ്പത്തില്‍ ശുദ്ധഭോഷ്ക് എന്ന് പറയാം . ശാസ്ത്രീയമായ യാതൊരുഅടിസ്ഥാനവുമില്ലാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു മണ്ടത്തരം . രാഹു , കേതു എന്നിങ്ങനെഗ്രഹങ്ങള്‍ ഇല്ലെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങള്‍ അല്ലെന്നും നമുക്കെല്ലാം അറിയാം ,എന്നാല്‍അവയെ ഗ്രഹങ്ങള്‍ ആക്കിയുള്ള ഗ്രഹനിലയില്‍ വിശ്വസിക്കാന്‍ പറയുന്നു .. കഷ്ടമല്ലേ അത് ! .കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ് ബുക്ക്‌ ഇല്‍ കൊറേ പേര് കിടന്നു തമാശക്കോ , കാര്യത്തിനോമോങ്ങുന്നു .. എന്റെ സോഡിയാക് സൈന്‍ പോയെ എന്നും പറഞ്ഞു . ഇത്രേം നാളും "ട്രൂ സ്കോര്‍പ്പിയോ " എന്നും പറഞ്ഞിരുന്ന ഒരു സുഹൃത്തിന്റെ സോഡിയാക് വേറെ ഏതാണ്ട് ആയി . കുറച്ചു കഴിഞ്ഞപ്പോപറയുന്നു .. ഡാ പുതിയ സോടിയാക്ക് ആണു കറക്റ്റ് അതിന്റെ കാരക്ടിറിസ്ടിക് ആണു എനിക്കെന്നു .. ഇതിനൊക്കെ എന്ത് മറുപടി പറയാന്‍ . പിന്നെ ജ്യോതിഷം വ്യാവസായികമായി ഉപയോഗിക്കുന്നത്ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹത്തിന്റെ കാര്യത്തിലാണ് . ജാതകം നോക്കാണ്ടേ കെട്ടിയാല്‍ഏതാണ്ടൊക്കെ സംഭവിക്കുമെന്ന് , ഒരു ബന്ധു പറഞ്ഞത് ... നമ്മള്‍ ഇതിലൊക്കെവിശ്വസിക്കുന്നവരല്ലേ അത് കൊണ്ടു അതൊക്കെ നോക്കണം പോലും ..ബഹുവചനം ഒഴിവാക്കാംഎന്നെ എനിക്ക് പറയാനുള്ളൂ . വിശ്വാസം അന്ധമാണല്ലോ !
, . . ,

Thursday, December 23, 2010

നിഴല്‍ നഷ്ടപ്പെട്ടവന്‍

ഒരു പടം പിടിച്ചിട്ടു ഇനി എന്നെ വന്നു കാണു .... അവളുടെ ആ വാക്കുകള്‍ സ്വപ്നത്തില്‍ പോലും അയാളെ വേട്ടയാടി . അവള്‍ സ്നേഹിച്ചത് തന്നെ അല്ല തന്നില്‍ ഉണ്ടാവും എന്ന് കരുതിയ സംവിധായകനെ ആണു . ആണാണെങ്കില്‍ ഒരു സിനിമ ഒക്കെ പിടിച്ചു ഒരു നിലയില്‍ ആയിട്ട് വാടാ അവളുടെ അച്ഛന്റെ വാക്കുകള്‍ ഒരു നീരാളിപ്പിടിത്തം പോലെ അയാളുടെ മനസ്സിനെ ഞെരുക്കിക്കൊണ്ടിരുന്നു .. തന്റെ മാനം ,ആണത്തം എല്ലാം ഒരു തുലാസില്‍ ആടിക്കൊണ്ടിരിക്കുന്നു .

പേര്‍ത്തും പേര്‍ത്തും വായിച്ചു വെട്ടിത്തിരുത്തി എഴുതിയ സ്ക്രിപ്റ്റ് വീണ്ടും അയാള്‍ തുറന്നു . ആദ്യ പേജ് തുറന്നപ്പോള്‍ ദേവന്‍ എണീറ്റു വന്നു " അല്ല എന്നെ ഈ കടലാസില്‍ തന്നെ തളച്ചിടാന്‍ ആണോ പരിപാടി ?" താന്‍ സൃഷ്‌ടിച്ച തന്റെ നായകന്‍ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു . അയാള്‍ സ്ക്രിപ്റ്റ് അടച്ചു വെച്ചു ! ഇതില്‍ നിന്നും രക്ഷപ്പെട്ടെ മതിയാവു . നിര്‍മാതാക്കളെ തേടി ഉള്ള അലച്ചില്‍ എന്ന് തീരും . എന്തായാലും നാളെ ഒരാളെ കാണാന്‍ പോവുന്നുണ്ട് . ശരിയായാല്‍ മതിയായിരുന്നു . അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു .

നേരം നന്നേ വെളുത്തിരിക്കുന്നു .. പെട്ടെന്ന് ഒന്ന് വൃത്തിയായി , സ്ക്രിപ്ടുമായി അയാള്‍ ഇറങ്ങി . നിര്‍മാതാവിന്റെ ഓഫീസിലെത്തി . നിര്‍മ്മാതാവ് പറഞ്ഞു .. " എടൊ .. ഞാന്‍ ഇപ്പൊ പടം ഒന്നും എടുക്കാറില്ല, കഴിഞ്ഞ നാല് പടങ്ങള്‍ പൊട്ടിയതോടെ എന്റെ കാര്യം പോക്കായി ... അല്ലെങ്കി തന്നെ ഇപ്പൊ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത് അവളാ എന്റെ ഭാര്യ . ഞാന്‍ ഒരു റബ്ബര്‍ സ്റ്റാമ്പ്‌ അത്രേ ഒള്ളു . കാശ് നോക്കി പെണ്ണ് കെട്ടുന്നവന്റെ അവസ്ഥ ഇത് തന്നെ .. പണമില്ലാത്തവന്‍ പിണം " ഹ്മ്മം ഇനി ഇയാള്‍ടെ ഭാര്യയെ പോയി കണ്ടാലോ ? ഇനി അത് ട്രൈ ചെയ്തില്ലാന്ന് വേണ്ട അയാള്‍ നിര്‍മാതാവിന്റെ വീട്ടിലേക്കു പോയി . നിര്‍മാതാവിന്റെ ഭാര്യ തന്നെ ആണു വാതില്‍ തുറന്നത് .. മാഡം ഞാന്‍ സാറിനെ കണ്ടിരുന്നു , ഒരു സിനിമയുടെ കാര്യത്തിനു , മാഡതിനെ കാണാന്‍ ആണു സാര്‍ പറഞ്ഞത് . ആ സ്ത്രീ അല്‍പ നേരത്തെ മൌനത്തിനു ശേഷം അയാളെ സൂക്ഷിച്ചു നോക്കി . " താന്‍ എത്ര പടം എടുത്തിട്ടുണ്ട് ? " അയാള്‍ വിനയത്തോടെ .. ഇത് വരെ ഒന്നും എടുത്തിട്ടില്ല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ന്നു ഇറങ്ങിയിട്ട് മൂന്നു വര്‍ഷം ആയി . ഒരു സ്ക്രിപ്റ്റ് ഉണ്ട് .. മാഡം ഒന്ന് നോക്കുകയാണെങ്കില്‍ ??? " എവിടെ തന്റെ സ്ക്രിപ്റ്റ് ? " അയാള്‍ ഭവ്യതയോടെ സ്ക്രിപ്റ്റ് അവരുടെ കയ്യില്‍ കൊടുത്തു . അവര്‍ അത് ഒന്ന് നോക്കി .. ടീപ്പോയ് ലേക്ക് അലക്ഷ്യമായി വെച്ചു . " താന്‍ നാളെ വാ " അവര്‍ പറഞ്ഞു . വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു അയാള്‍ക്ക്‌ .. ഇനി ഒരു നിര്‍മാതാവിന്റെ മുന്നില്‍ താന് വണങ്ങാനുള്ള ക്ഷമയും അയാള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു , വരുന്നത് വരട്ടെ നാളെ വന്നു നോക്കാം .

പിറ്റേന്ന് രാവിലെ തന്നെ അയാള്‍ നിര്‍മാതാവിന്റെ വീട്ടിലേക്കു പോയി .. മാഡം ആണു വാതില്‍ തുറന്നത് .. "താന്‍ മുകളിലേക്ക് വാ" അവര്‍ പറഞ്ഞു . അയാള്‍ അവരുടെ പിന്നാലെ ചെന്നു , "എടൊ തനിക്കു ഒട്ടും ആത്മവിശ്വാസം ഇല്ല .... ആണത്തവും ..." അയാള്‍ ഒരു ചുരുങ്ങി ചുരുങ്ങി ഒരു പൊട്ടു പോലെ ആയി .. അയാളുടെ ആശയും മോഹവും എല്ലാം നശിച്ചിരുന്നു ആ ഒരു വാചകം കൊണ്ടു . ചിന്താശേഷി നഷ്ടപ്പെട്ടവനെ പോലെ അയാള്‍ ഇരുന്നു . " ഊരെടോ തന്റെ ആ കൂറ ജുബ്ബ " അവര്‍ ആജ്ഞാപിച്ചു . ഒരു യന്ത്രത്തെ പോലെ അയാള്‍ അനുസരിച്ച് .. ഒരു ബെല്‍റ്റ്‌ കൊണ്ടു അവര്‍ അയാളുടെ പുറത്തു ആഞ്ഞാഞ്ഞടിച്ചു .. "ഇറങ്ങി പോടോ" .. അയാള്‍ കരഞ്ഞില്ല . ജുബ്ബാ എടുത്തിട്ട് സ്ക്രിപ്ടുമെടുത്തു അയാള്‍ അവിടെ നിന്നിറങ്ങിയപ്പോള്‍ അവിടുത്തെ ഡ്രൈവര്‍ സഹതാപത്തോടെ അയാളെ നോക്കി .

വേദന അയാള്‍ അറിയുന്നില്ലായിരുന്നു .. ഒരു ചായ കുടിക്കാനായി വഴിയരികിലെ ചായക്കടയില്‍ അയാള്‍ കയറി .. തന്റെ സ്ക്രിപ്റ്റ് ഒരിക്കല്‍ക്കൂടെ അയാള്‍ തുറന്നു നോക്കി .. ദേവന്‍ അല്പം ദേഷ്യത്തില്‍ അയാളോട് ചോദിച്ചു " എന്നെ ഈ കടലാസില്‍ അടച്ചു കെട്ടി വെച്ചു മതിയായില്ലേ ? തുറന്നു വിട്ടു കൂടെ ?? " പിന്നെ ഓരോരുത്തരായി എണീറ്റു നിന്നു അയാളെ ചോദ്യം ചെയ്തു . .. നിങ്ങള്‍ പൊയ്ക്കോളൂ .. ഇനി ഞാന്‍ നിങ്ങളെ ഇതില്‍ കെട്ടി ഇടില്ല .. അവര്‍ ഓരോരുത്തരായി ആ സ്ക്രിപ്റ്റില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നത് അയാള്‍ കണ്ടു .. ഇപ്പോള്‍ അയാള്‍ക്ക് ആരോടും ബാധ്യതയില്ല .. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ആണല്ലോ താന്‍ തെണ്ടി നടന്നത് .. അവരും പോയി .. അയാള്‍ ആ കടയില്‍ നിന്നും ഇറങ്ങി നടന്നു .. സാര്‍ സാറിന്റെ കടലാസുകള്‍ എല്ലാം പറന്നു പോവുന്നു , സാര്‍ സാര്‍ .. ചായക്കടക്കാരന്റെ ശബ്ദം അയാള്‍ കേട്ടില്ലെന്നു തോന്നുന്നു .. "എടൊ തനിക്കു ഒട്ടും ആത്മവിശ്വാസം ഇല്ല .... ആണത്തവും ..." ഈ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു . ബെല്‍റ്റ്‌ കൊണ്ടു അടിച്ചു പൊട്ടിച്ച പുറത്തു വെയില്‍ വീണപ്പോള്‍ അയാള്‍ക്ക്‌ കുളിരാണ് തോന്നിയത് . അപ്പോളാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത് , തന്റെ നിഴല്‍ തന്റെ കൂടെ അല്ല ..അല്പം ദൂരെ മാറി നടക്കുന്നു .. അയാള്‍ ചോദിച്ചു നീ എന്താ എന്റെ കൂടെ വരാത്തത് ?? നിഴല്‍ പറഞ്ഞു " നമ്മള്‍ പിരിയുന്നു .. നിന്നിലെ നീ നീ അല്ലാതായിരിക്കുന്നു .. നീ അല്ലാത്ത നിന്റെ കൂടെ ഞാന്‍ എങ്ങനെ നടക്കും .. ഞാന്‍ പോവുന്നു " . പോവുന്ന വഴിയിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി അയാള്‍ തന്റെ മീശ വടിച്ചു കളഞ്ഞു .. പോവുന്ന വഴിക്ക് ഒരു വിഗ് മേടിച്ചു .. കൂവഗത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ അറവാണികളുടെ ഇടയില്‍ അയാളെ ആരും തിരിച്ചറിഞ്ഞില്ല .

Sunday, December 19, 2010

കണ്ടത് പറഞ്ഞാല്‍ - ടീ ഡീ ദാസനും ഖണ്ടഹാറും











ടീ ഡീ ദാസന്‍ - ഒരു നല്ല കുഞ്ഞു ചിത്രം
ഖണ്ടഹാര്‍ - കൂതറ


ആദ്യം ദാസനെപ്പറ്റി : വലിയ ഒരു പ്രേക്ഷകവൃന്ദത്തെ പ്രതീക്ഷിച്ചു എടുത്ത പടം ആണെന്ന് തോന്നുന്നില്ല . രണ്ടു കുഞ്ഞു മനസ്സുകളും അവര്‍ക്കിടയിലെ കുറച്ചു നല്ല മുതിര്‍ന്നവരും ,
അവരുടെ പ്രതീക്ഷയും സ്നേഹവും എല്ലാം ഒരു വിധം ഭംഗിയായി എടുത്തിരിക്കുന്നു .. സിനിമയിലെ സിനിമ ക്ലീഷേ രീതികളില്‍ നിന്നും മാറി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നുമുണ്ട് .
ഒരു ലോ ബജറ്റ് സിനിമ നന്നായി എടുത്തിരിക്കുന്നു . ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരം പടങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്നു കാണുക എന്നെ വഴി ഉള്ളു .
മോസര്‍ ബെയറിന്റെ സീ ഡീ തപ്പി നടന്നെങ്കിലും കിട്ടിയില്ല . ഒറിജിനല്‍ സീ ഡീ കള്‍ വാങ്ങുന്നത് ഇത്തരം കൊച്ചു പടങ്ങള്‍ എടുക്കുന്നവര്‍ക്ക് സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ നല്‍കാവുന്ന ഒരു അന്ഗീകാരവും പ്രോത്സാഹനവും ആണല്ലോ ! കേരളത്തിലെ ഒരു ഗ്രാമത്തിലുള്ള ആറാം ക്ലാസ്സ്‌കാരന്‍ അവന്റെ അച്ഛന് ഒരു കത്തെഴുതുന്നതും അത് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു മലയാളി ഫിലിം ഡയറക്ടര്‍ന്റെ വീട്ടിലെത്തുന്നതും അയാളുടെ മകള്‍ അതിനു ആ ആറാംക്ലാസ്സ്‌കാരന്റെ അച്ഛന്റെ പേരില്‍ മറുപടി എഴുതുന്നതും തുടര്‍ന്നുണ്ടാവുന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങളും ആണു ഇതിവൃത്തം . ചില പ്രശ്നങ്ങള്‍ കണ്ടേക്കാം എങ്കിലും മടുപ്പ് തോന്നില്ല എന്ന് എനിക്കുറപ്പുണ്ട് .
കണ്ടു നോക്ക് .. റെക്കമെന്റ് !

ഇനി ഖണ്ടഹാര്‍ : ഈ വര്‍ഷം കാത്തിരുന്ന ഒരു സിനിമ .. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്നു ... ബിഗ്‌ ബജറ്റ് പടം .... പെര്‍ഫെക്ഷന്‍ .... ആന .... ചേന .... പ്രതീക്ഷിക്കാന്‍ കാരണങ്ങള്‍ ധാരാളം
അവസാനം കണ്ടപ്പോള്‍ ഒരു കൂതറ സിനിമ !!!!

എന്ത് കോപ്പിനാണ് ഒരു മണിക്കൂര്‍ എടുക്കാനുള്ള സംഭവം രണ്ടര മണിക്കൂര്‍ നീട്ടിയതെന്നു മനസ്സിലാവുന്നില്ല .. അല്ല ,മേജര്‍ രവിയുടെ കുരുക്ഷേത്രയും മെച്ചമുള്ള പടം ആയിരുന്നില്ല . പിന്നേം കൊലേ കേറി പടം കാണാന്‍ പോയത് എന്റെ സൂക്കേട്‌ ! പട്ടാളക്കുപ്പായം കിട്ടിയാല്‍ മോഹന്‍ലാല്‍ ചാടി കേറി അങ്ങ് അഭിനയിക്കും .. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം , പക്ഷെ ഒരു മഹാനടന്‍ എന്ന പേരുള്ള ലാലേട്ടനില്‍ നിന്നും നല്ല സിനിമകള്‍ ആണു കാഴ്ചക്കാര്‍ പ്രതീക്ഷിക്കുന്നത് അപ്പോള്‍ അല്പം ഉത്തരവാദിത്തം മോഹന്‍ലാല്‍ പ്രേക്ഷകരോട് കാണിക്കേണ്ടതാണ് . പരസ്യം കൊണ്ടും ഹൈപ് കൊണ്ടു ചിലപ്പോള്‍ (?) മുടക്കിയ കാശ് കിട്ടിയേക്കാം . പഴകിയ പല്ലവി ആയ , കൈക്കൂലി ഇല്ലാതെ ജോലി കിട്ടില്ല ... ശുപാര്‍ശ ഇല്ലാത്ത ജോലി കിട്ടില്ല .. ഹൊ ... പറയുന്ന കേട്ടാല്‍ തോന്നും ഇന്ത്യയിലെ എല്ലാ പൈലറ്റ്‌ കളും ആര്‍മി ആള്‍ക്കാരും എല്ലാരും കൈക്കൂലി കൊടുത്തു കേറിയതാനെന്നു . പിന്നെ അമിതാഭ് ബച്ചന്‍ , പടത്തിനു ആളെ കേറ്റാന്‍ വേണ്ടി ലാല്‍ കൊണ്ടുവന്നതാവണം , ബച്ചനെ പടത്തില്‍ കേറ്റാന്‍ വേണ്ടി ഡസ്പരെറ്റ് ആയി ഉണ്ടാക്കിയ ഒരു റോളും ലോകത്തില്ലാത്ത ഒരു കഥാപാത്രവും .. ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ ബച്ചന്റെ കാരക്ടറും ലാലിന്റെ കാരക്ടറും മത്സരിക്കുന്നു .. അയ്യോ ബോറടിച്ചു ചത്ത്‌ . സിനിമ എടുത്തു കഴിഞ്ഞു ഇവര്‍ക്കൊക്കെ ഒന്ന് മൊത്തത്തില്‍ കണ്ടു നോക്കിക്കൂടെ .. അവനവനു ബോറടിക്കില്ലെങ്കില്‍ റിലീസ് ചെയ്താ പോരെ ? ഈ മേജര്‍മാര്‍ക്ക് ഒരാളെ നേരെ എന്‍ എസ് ജീ കമന്റോ ആയി നിയമിക്കാന്‍ പറ്റുമോ ? അറിവുള്ളവര്‍ പറഞ്ഞു തരിക ! പിന്നെ ഡാന്‍സ് ബാറും ഡാന്‍സ് ഉം .. മസാല ചേര്‍ക്കുമ്പോ ആവശ്യമുള്ളിടത്ത് ചെര്താ പോരെ ... ചെരാതിടത് ചേരാത്ത മസാല ചേര്‍ത്താല്‍ ഭയങ്കര ബോറാണെന്ന് ആ മേജര്‍ രവിക്ക് അറിഞ്ഞൂടെ പോലും ? ദേശസ്നേഹം ഒരിക്കലും ഉണര്‍ന്നില്ല ഈ പടം കണ്ടപ്പോള്‍ . അതിനുള്ള അവസരം തന്നില്ല . ഇനി എങ്കിലും തിരക്കഥ എഴുതാന്‍ അറിയുന്ന ആരെ എങ്കിലും കൊണ്ടു അതൊക്കെ എഴുതിച്ചു പടം പിടിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക്‌ കൊള്ളാം . ഇതൊരു എട്ടു നിലയില്‍ പൊട്ടി ഒരു സ്വയം വിശകലനതിനുള്ള അവസരം മോഹന്‍ലാലിനും മേജര്‍ രവിക്കും കിട്ടട്ടെ ! അങ്ങനെ എങ്കിലും നന്നാവട്ടെ !
കാണാതെ ഇരുന്നാല്‍ ഇത് വായിക്കുന്നവര്‍ക്ക് കൊള്ളാം .. പറ്റിയവര്‍ക്കോ പറ്റി !

gplus utube buzz