Thursday, December 23, 2010

നിഴല്‍ നഷ്ടപ്പെട്ടവന്‍

ഒരു പടം പിടിച്ചിട്ടു ഇനി എന്നെ വന്നു കാണു .... അവളുടെ ആ വാക്കുകള്‍ സ്വപ്നത്തില്‍ പോലും അയാളെ വേട്ടയാടി . അവള്‍ സ്നേഹിച്ചത് തന്നെ അല്ല തന്നില്‍ ഉണ്ടാവും എന്ന് കരുതിയ സംവിധായകനെ ആണു . ആണാണെങ്കില്‍ ഒരു സിനിമ ഒക്കെ പിടിച്ചു ഒരു നിലയില്‍ ആയിട്ട് വാടാ അവളുടെ അച്ഛന്റെ വാക്കുകള്‍ ഒരു നീരാളിപ്പിടിത്തം പോലെ അയാളുടെ മനസ്സിനെ ഞെരുക്കിക്കൊണ്ടിരുന്നു .. തന്റെ മാനം ,ആണത്തം എല്ലാം ഒരു തുലാസില്‍ ആടിക്കൊണ്ടിരിക്കുന്നു .

പേര്‍ത്തും പേര്‍ത്തും വായിച്ചു വെട്ടിത്തിരുത്തി എഴുതിയ സ്ക്രിപ്റ്റ് വീണ്ടും അയാള്‍ തുറന്നു . ആദ്യ പേജ് തുറന്നപ്പോള്‍ ദേവന്‍ എണീറ്റു വന്നു " അല്ല എന്നെ ഈ കടലാസില്‍ തന്നെ തളച്ചിടാന്‍ ആണോ പരിപാടി ?" താന്‍ സൃഷ്‌ടിച്ച തന്റെ നായകന്‍ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു . അയാള്‍ സ്ക്രിപ്റ്റ് അടച്ചു വെച്ചു ! ഇതില്‍ നിന്നും രക്ഷപ്പെട്ടെ മതിയാവു . നിര്‍മാതാക്കളെ തേടി ഉള്ള അലച്ചില്‍ എന്ന് തീരും . എന്തായാലും നാളെ ഒരാളെ കാണാന്‍ പോവുന്നുണ്ട് . ശരിയായാല്‍ മതിയായിരുന്നു . അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു .

നേരം നന്നേ വെളുത്തിരിക്കുന്നു .. പെട്ടെന്ന് ഒന്ന് വൃത്തിയായി , സ്ക്രിപ്ടുമായി അയാള്‍ ഇറങ്ങി . നിര്‍മാതാവിന്റെ ഓഫീസിലെത്തി . നിര്‍മ്മാതാവ് പറഞ്ഞു .. " എടൊ .. ഞാന്‍ ഇപ്പൊ പടം ഒന്നും എടുക്കാറില്ല, കഴിഞ്ഞ നാല് പടങ്ങള്‍ പൊട്ടിയതോടെ എന്റെ കാര്യം പോക്കായി ... അല്ലെങ്കി തന്നെ ഇപ്പൊ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത് അവളാ എന്റെ ഭാര്യ . ഞാന്‍ ഒരു റബ്ബര്‍ സ്റ്റാമ്പ്‌ അത്രേ ഒള്ളു . കാശ് നോക്കി പെണ്ണ് കെട്ടുന്നവന്റെ അവസ്ഥ ഇത് തന്നെ .. പണമില്ലാത്തവന്‍ പിണം " ഹ്മ്മം ഇനി ഇയാള്‍ടെ ഭാര്യയെ പോയി കണ്ടാലോ ? ഇനി അത് ട്രൈ ചെയ്തില്ലാന്ന് വേണ്ട അയാള്‍ നിര്‍മാതാവിന്റെ വീട്ടിലേക്കു പോയി . നിര്‍മാതാവിന്റെ ഭാര്യ തന്നെ ആണു വാതില്‍ തുറന്നത് .. മാഡം ഞാന്‍ സാറിനെ കണ്ടിരുന്നു , ഒരു സിനിമയുടെ കാര്യത്തിനു , മാഡതിനെ കാണാന്‍ ആണു സാര്‍ പറഞ്ഞത് . ആ സ്ത്രീ അല്‍പ നേരത്തെ മൌനത്തിനു ശേഷം അയാളെ സൂക്ഷിച്ചു നോക്കി . " താന്‍ എത്ര പടം എടുത്തിട്ടുണ്ട് ? " അയാള്‍ വിനയത്തോടെ .. ഇത് വരെ ഒന്നും എടുത്തിട്ടില്ല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ന്നു ഇറങ്ങിയിട്ട് മൂന്നു വര്‍ഷം ആയി . ഒരു സ്ക്രിപ്റ്റ് ഉണ്ട് .. മാഡം ഒന്ന് നോക്കുകയാണെങ്കില്‍ ??? " എവിടെ തന്റെ സ്ക്രിപ്റ്റ് ? " അയാള്‍ ഭവ്യതയോടെ സ്ക്രിപ്റ്റ് അവരുടെ കയ്യില്‍ കൊടുത്തു . അവര്‍ അത് ഒന്ന് നോക്കി .. ടീപ്പോയ് ലേക്ക് അലക്ഷ്യമായി വെച്ചു . " താന്‍ നാളെ വാ " അവര്‍ പറഞ്ഞു . വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു അയാള്‍ക്ക്‌ .. ഇനി ഒരു നിര്‍മാതാവിന്റെ മുന്നില്‍ താന് വണങ്ങാനുള്ള ക്ഷമയും അയാള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു , വരുന്നത് വരട്ടെ നാളെ വന്നു നോക്കാം .

പിറ്റേന്ന് രാവിലെ തന്നെ അയാള്‍ നിര്‍മാതാവിന്റെ വീട്ടിലേക്കു പോയി .. മാഡം ആണു വാതില്‍ തുറന്നത് .. "താന്‍ മുകളിലേക്ക് വാ" അവര്‍ പറഞ്ഞു . അയാള്‍ അവരുടെ പിന്നാലെ ചെന്നു , "എടൊ തനിക്കു ഒട്ടും ആത്മവിശ്വാസം ഇല്ല .... ആണത്തവും ..." അയാള്‍ ഒരു ചുരുങ്ങി ചുരുങ്ങി ഒരു പൊട്ടു പോലെ ആയി .. അയാളുടെ ആശയും മോഹവും എല്ലാം നശിച്ചിരുന്നു ആ ഒരു വാചകം കൊണ്ടു . ചിന്താശേഷി നഷ്ടപ്പെട്ടവനെ പോലെ അയാള്‍ ഇരുന്നു . " ഊരെടോ തന്റെ ആ കൂറ ജുബ്ബ " അവര്‍ ആജ്ഞാപിച്ചു . ഒരു യന്ത്രത്തെ പോലെ അയാള്‍ അനുസരിച്ച് .. ഒരു ബെല്‍റ്റ്‌ കൊണ്ടു അവര്‍ അയാളുടെ പുറത്തു ആഞ്ഞാഞ്ഞടിച്ചു .. "ഇറങ്ങി പോടോ" .. അയാള്‍ കരഞ്ഞില്ല . ജുബ്ബാ എടുത്തിട്ട് സ്ക്രിപ്ടുമെടുത്തു അയാള്‍ അവിടെ നിന്നിറങ്ങിയപ്പോള്‍ അവിടുത്തെ ഡ്രൈവര്‍ സഹതാപത്തോടെ അയാളെ നോക്കി .

വേദന അയാള്‍ അറിയുന്നില്ലായിരുന്നു .. ഒരു ചായ കുടിക്കാനായി വഴിയരികിലെ ചായക്കടയില്‍ അയാള്‍ കയറി .. തന്റെ സ്ക്രിപ്റ്റ് ഒരിക്കല്‍ക്കൂടെ അയാള്‍ തുറന്നു നോക്കി .. ദേവന്‍ അല്പം ദേഷ്യത്തില്‍ അയാളോട് ചോദിച്ചു " എന്നെ ഈ കടലാസില്‍ അടച്ചു കെട്ടി വെച്ചു മതിയായില്ലേ ? തുറന്നു വിട്ടു കൂടെ ?? " പിന്നെ ഓരോരുത്തരായി എണീറ്റു നിന്നു അയാളെ ചോദ്യം ചെയ്തു . .. നിങ്ങള്‍ പൊയ്ക്കോളൂ .. ഇനി ഞാന്‍ നിങ്ങളെ ഇതില്‍ കെട്ടി ഇടില്ല .. അവര്‍ ഓരോരുത്തരായി ആ സ്ക്രിപ്റ്റില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നത് അയാള്‍ കണ്ടു .. ഇപ്പോള്‍ അയാള്‍ക്ക് ആരോടും ബാധ്യതയില്ല .. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ആണല്ലോ താന്‍ തെണ്ടി നടന്നത് .. അവരും പോയി .. അയാള്‍ ആ കടയില്‍ നിന്നും ഇറങ്ങി നടന്നു .. സാര്‍ സാറിന്റെ കടലാസുകള്‍ എല്ലാം പറന്നു പോവുന്നു , സാര്‍ സാര്‍ .. ചായക്കടക്കാരന്റെ ശബ്ദം അയാള്‍ കേട്ടില്ലെന്നു തോന്നുന്നു .. "എടൊ തനിക്കു ഒട്ടും ആത്മവിശ്വാസം ഇല്ല .... ആണത്തവും ..." ഈ വാക്കുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു . ബെല്‍റ്റ്‌ കൊണ്ടു അടിച്ചു പൊട്ടിച്ച പുറത്തു വെയില്‍ വീണപ്പോള്‍ അയാള്‍ക്ക്‌ കുളിരാണ് തോന്നിയത് . അപ്പോളാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത് , തന്റെ നിഴല്‍ തന്റെ കൂടെ അല്ല ..അല്പം ദൂരെ മാറി നടക്കുന്നു .. അയാള്‍ ചോദിച്ചു നീ എന്താ എന്റെ കൂടെ വരാത്തത് ?? നിഴല്‍ പറഞ്ഞു " നമ്മള്‍ പിരിയുന്നു .. നിന്നിലെ നീ നീ അല്ലാതായിരിക്കുന്നു .. നീ അല്ലാത്ത നിന്റെ കൂടെ ഞാന്‍ എങ്ങനെ നടക്കും .. ഞാന്‍ പോവുന്നു " . പോവുന്ന വഴിയിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി അയാള്‍ തന്റെ മീശ വടിച്ചു കളഞ്ഞു .. പോവുന്ന വഴിക്ക് ഒരു വിഗ് മേടിച്ചു .. കൂവഗത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ അറവാണികളുടെ ഇടയില്‍ അയാളെ ആരും തിരിച്ചറിഞ്ഞില്ല .

5 comments:

റിവ്യൂ ഒക്കെ വിട്ട് കഥയിലും കൈ വെച്ചോ?
എന്തായാലും സ്വപ്ന കഥ കൊള്ളാം.

അതിരാവിലെയാണോവോ കണ്ടേ?:))

തിരിച്ചറിവ് നേരത്തെ ഉണ്ടായത് നന്നായി..
ഇനി അതോണ്ട് ഈ പണിക്കു ഏറന്ഗുലല്ലോ..

gplus utube buzz