ടീ ഡീ ദാസന്‍ - ഒരു നല്ല കുഞ്ഞു ചിത്രം
ഖണ്ടഹാര്‍ - കൂതറ
ആദ്യം ദാസനെപ്പറ്റി : വലിയ ഒരു പ്രേക്ഷകവൃന്ദത്തെ പ്രതീക്ഷിച്ചു എടുത്ത പടം ആണെന്ന് തോന്നുന്നില്ല . രണ്ടു കുഞ്ഞു മനസ്സുകളും അവര്‍ക്കിടയിലെ കുറച്ചു നല്ല മുതിര്‍ന്നവരും ,
അവരുടെ പ്രതീക്ഷയും സ്നേഹവും എല്ലാം ഒരു വിധം ഭംഗിയായി എടുത്തിരിക്കുന്നു .. സിനിമയിലെ സിനിമ ക്ലീഷേ രീതികളില്‍ നിന്നും മാറി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നുമുണ്ട് .
ഒരു ലോ ബജറ്റ് സിനിമ നന്നായി എടുത്തിരിക്കുന്നു . ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരം പടങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്നു കാണുക എന്നെ വഴി ഉള്ളു .
മോസര്‍ ബെയറിന്റെ സീ ഡീ തപ്പി നടന്നെങ്കിലും കിട്ടിയില്ല . ഒറിജിനല്‍ സീ ഡീ കള്‍ വാങ്ങുന്നത് ഇത്തരം കൊച്ചു പടങ്ങള്‍ എടുക്കുന്നവര്‍ക്ക് സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ നല്‍കാവുന്ന ഒരു അന്ഗീകാരവും പ്രോത്സാഹനവും ആണല്ലോ ! കേരളത്തിലെ ഒരു ഗ്രാമത്തിലുള്ള ആറാം ക്ലാസ്സ്‌കാരന്‍ അവന്റെ അച്ഛന് ഒരു കത്തെഴുതുന്നതും അത് ബാംഗ്ലൂര്‍ നഗരത്തിലെ ഒരു മലയാളി ഫിലിം ഡയറക്ടര്‍ന്റെ വീട്ടിലെത്തുന്നതും അയാളുടെ മകള്‍ അതിനു ആ ആറാംക്ലാസ്സ്‌കാരന്റെ അച്ഛന്റെ പേരില്‍ മറുപടി എഴുതുന്നതും തുടര്‍ന്നുണ്ടാവുന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങളും ആണു ഇതിവൃത്തം . ചില പ്രശ്നങ്ങള്‍ കണ്ടേക്കാം എങ്കിലും മടുപ്പ് തോന്നില്ല എന്ന് എനിക്കുറപ്പുണ്ട് .
കണ്ടു നോക്ക് .. ഐ റെക്കമെന്റ് !
ഇനി ഖണ്ടഹാര്‍ : ഈ വര്‍ഷം കാത്തിരുന്ന ഒരു സിനിമ .. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്നു ... ബിഗ് ബജറ്റ് പടം .... പെര്‍ഫെക്ഷന്‍ .... ആന .... ചേന .... പ്രതീക്ഷിക്കാന്‍ കാരണങ്ങള്‍ ധാരാളം
അവസാനം കണ്ടപ്പോള്‍ ഒരു കൂതറ സിനിമ !!!!
എന്ത് കോപ്പിനാണ് ഒരു മണിക്കൂര്‍ എടുക്കാനുള്ള സംഭവം രണ്ടര മണിക്കൂര്‍ നീട്ടിയതെന്നു മനസ്സിലാവുന്നില്ല .. അല്ല ,മേജര്‍ രവിയുടെ കുരുക്ഷേത്രയും മെച്ചമുള്ള പടം ആയിരുന്നില്ല . പിന്നേം കൊലേ കേറി പടം കാണാന്‍ പോയത് എന്റെ സൂക്കേട് ! പട്ടാളക്കുപ്പായം കിട്ടിയാല്‍ മോഹന്‍ലാല്‍ ചാടി കേറി അങ്ങ് അഭിനയിക്കും .. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം , പക്ഷെ ഒരു മഹാനടന്‍ എന്ന പേരുള്ള ലാലേട്ടനില്‍ നിന്നും നല്ല സിനിമകള്‍ ആണു കാഴ്ചക്കാര്‍ പ്രതീക്ഷിക്കുന്നത് അപ്പോള്‍ അല്പം ഉത്തരവാദിത്തം മോഹന്‍ലാല്‍ പ്രേക്ഷകരോട് കാണിക്കേണ്ടതാണ് . പരസ്യം കൊണ്ടും ഹൈപ് കൊണ്ടു ചിലപ്പോള്‍ (?) മുടക്കിയ കാശ് കിട്ടിയേക്കാം . പഴകിയ പല്ലവി ആയ , കൈക്കൂലി ഇല്ലാതെ ജോലി കിട്ടില്ല ... ശുപാര്‍ശ ഇല്ലാത്ത ജോലി കിട്ടില്ല .. ഹൊ ... പറയുന്ന കേട്ടാല്‍ തോന്നും ഇന്ത്യയിലെ എല്ലാ പൈലറ്റ് കളും ആര്‍മി ആള്‍ക്കാരും എല്ലാരും കൈക്കൂലി കൊടുത്തു കേറിയതാനെന്നു . പിന്നെ അമിതാഭ് ബച്ചന്‍ , പടത്തിനു ആളെ കേറ്റാന്‍ വേണ്ടി ലാല്‍ കൊണ്ടുവന്നതാവണം , ബച്ചനെ പടത്തില്‍ കേറ്റാന്‍ വേണ്ടി ഡസ്പരെറ്റ് ആയി ഉണ്ടാക്കിയ ഒരു റോളും ലോകത്തില്ലാത്ത ഒരു കഥാപാത്രവും .. ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ ബച്ചന്റെ കാരക്ടറും ലാലിന്റെ കാരക്ടറും മത്സരിക്കുന്നു .. അയ്യോ ബോറടിച്ചു ചത്ത് . സിനിമ എടുത്തു കഴിഞ്ഞു ഇവര്‍ക്കൊക്കെ ഒന്ന് മൊത്തത്തില്‍ കണ്ടു നോക്കിക്കൂടെ .. അവനവനു ബോറടിക്കില്ലെങ്കില്‍ റിലീസ് ചെയ്താ പോരെ ? ഈ മേജര്‍മാര്‍ക്ക് ഒരാളെ നേരെ എന്‍ എസ് ജീ കമന്റോ ആയി നിയമിക്കാന്‍ പറ്റുമോ ? അറിവുള്ളവര്‍ പറഞ്ഞു തരിക ! പിന്നെ ഡാന്‍സ് ബാറും ഡാന്‍സ് ഉം .. മസാല ചേര്‍ക്കുമ്പോ ആവശ്യമുള്ളിടത്ത് ചെര്താ പോരെ ... ചെരാതിടത് ചേരാത്ത മസാല ചേര്‍ത്താല്‍ ഭയങ്കര ബോറാണെന്ന് ആ മേജര്‍ രവിക്ക് അറിഞ്ഞൂടെ പോലും ? ദേശസ്നേഹം ഒരിക്കലും ഉണര്‍ന്നില്ല ഈ പടം കണ്ടപ്പോള്‍ . അതിനുള്ള അവസരം തന്നില്ല . ഇനി എങ്കിലും തിരക്കഥ എഴുതാന്‍ അറിയുന്ന ആരെ എങ്കിലും കൊണ്ടു അതൊക്കെ എഴുതിച്ചു പടം പിടിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക് കൊള്ളാം . ഇതൊരു എട്ടു നിലയില്‍ പൊട്ടി ഒരു സ്വയം വിശകലനതിനുള്ള അവസരം മോഹന്‍ലാലിനും മേജര്‍ രവിക്കും കിട്ടട്ടെ ! അങ്ങനെ എങ്കിലും നന്നാവട്ടെ !
കാണാതെ ഇരുന്നാല്‍ ഇത് വായിക്കുന്നവര്‍ക്ക് കൊള്ളാം .. പറ്റിയവര്‍ക്കോ പറ്റി !
8 comments:
hi hi... അങ്ങനെ പവനായി ശവമായി!
Wow I am the first to comment and I'd like to express my genuine reaction to this article. Firstly, I am glad to tell you that I always read your reviews for honest layman opinion of movies. Thankfully, you do not write the story and climax and spoil anyone's desire to watch the film. Kudos to that and I'm sure , like you said, Khandahar will not do any magic at the box office.
Secondly, I am not an anti Mohanlal person. But see the movies he has done in the recent times. Having a huge fan base, string of awards, a free Left.Col qualification etc puts him in a place where he is answerable to the masses. None of us get free tickets to watch movies...we expect a bare minimum standard for a Mohanlal movie, which unfortunately this unmaintained, arrogant superstar has failed to deliver. I cant even remember any good movie of his in the recent times. Some movies like 'praja' 'angel john' etc makes people wonder whether he reads the script at all. Does anyone remember Sagar Alias Jacky? It only proved that Armani suits and Hummer cannot save a movie. So is Khandahar. I am so sorry to see this plight of Malayalam film industry. I am also glad to see new talented people pushing in... lets hope for a change !
യെവടെ നന്നാവാന്‍ !!
അനുശോചനങ്ങള്‍ .. ... കണ്ടഹാര്‍ ഒരു സങ്കട കാണ്ഡം ആയതിനു .. :)
പേരിൽ തന്നെയുണ്ടല്ലോ ഒരു ഹാർ.. കണ്ട--ഹാർ ;)
ഹാല്ഫ് കള്ളാ മുണ്ടും മടക്കി ഓടാൻ തയ്യാറായിക്കോ..
ടി.ഡി ദാസന്‍ കണ്ടു. കൊള്ളാം ഒരു കൊച്ചുപടം...കണ്ടിരിക്കാം.. തിയറ്ററില്‍ വലിയതായി ഓടിയില്ല്ല്!
@ വിനയന്‍ : എപ്പ ആയീന്നു ചോയിച്ചാല്‍ പോരെ
@Anita : ഹോ ... ഞാന്‍ കൃതാര്‍ഥനായി .. സ്ക്രിപ്റ്റ് എഴുതി വെക്കുന്ന റിവ്യൂ എനിക്കിഷ്ടല്ല .. ഡേയ് മച്ചു പടം എപ്പടി ന്നു ചോദിക്കുമ്പോ പറയുന്ന മറുപടി ആണ് എന്റെ റിവ്യൂ :) (പോലത്തെ സാധനം ) .. ലാലേട്ടന്‍ ഇങ്ങനെ ആവുന്നെ എന്താ പോലും .. ഒരു ഫ്രണ്ട്സ് സര്‍ക്കിള്‍ ല് കിടന്നു കളിക്കുവാന്നു തോന്നുന്നു .
ഷാജി : ഹ്മ്മം :(
ചേച്ചി പെണ്ണ് : ഹ്മ്മ്മം :( :( :(
സുചാന്ദ് : ഞാന്‍ ജീന്‍സ് ആ ഇട്ടേ :)
മുക്കുവന്‍ : ദാസനെ കണ്ടു അല്ലെ ..:)
Post a Comment