Monday, October 4, 2010

കണ്ടത് പറഞ്ഞാല്‍ :പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ സൈന്റ്റ്‌


പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ സൈന്റ്റ്‌ കണ്ടു . ഇനി കാണാന്‍ ആരേലും ഒണ്ടോന്നു അറിയാന്‍ മേല ..
കാണാത്തവരോട് : സംഭവം ജോര്‍ ആയിട്ടിണ്ട് ട്ടാ .. ധൈര്യായി പോയി കണ്ടോളു .

ഇക്കാലത്ത് ഒരു വിധം ഗ്യാരന്റി ഉള്ള പടങ്ങള്‍ നമുക്ക് തരുന്നത് രഞ്ജിത്ത് ആണെന്ന് തോന്നുന്നു .
വ്യത്യസ്തതയും ലാളിത്യവും ആണു പ്രാഞ്ചിയെട്ടന്റെ പ്രത്യേകത . മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്ന പടം എന്നാണു
പ്രാഞ്ചിയെട്ടനെ കുറിച്ച് ആദ്യം കേട്ട ന്യൂസ്‌ , സംവിധായകന്‍ രഞ്ജിത്ത് ആയതു കൊണ്ടു ഒരു രായമാണിക്യം സ്റ്റൈല്‍ ആവില്ലെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു .

പാലേരി മാണിക്യത്തില്‍ നിന്നും പ്രാഞ്ചിയെട്ടനിലെക്കുള്ള ദൂരം വളരെ കൂടുതലാണ് , രണ്ജിതിനും മമ്മൂട്ടി ക്കും . എന്തും വഴങ്ങും എന്ന് രഞ്ജിത്ത് തെളിയിച്ചിരിക്കുക ആണു ഈ ചിത്രത്തിലൂടെ . മമ്മൂട്ടി അത് പണ്ടേ തെളിയിച്ചതാണല്ലോ .

നടന്മാരെ തിരഞ്ഞെടുത്തപ്പോള്‍ തൃശൂര്‍ ഭാഗത്ത്‌ ഉള്ളവര്‍ക്ക് മുന്‍‌തൂക്കം കൊടുത്തു ന്നു തോന്നുന്നു . സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ് . മമ്മൂട്ടിയും പുണ്യാളനും തന്നെ താരങ്ങള്‍ . സൈന്റ്റ്‌ നു ശബ്ദം നല്‍കി സിനിമയില്‍ ഉടനീളം രഞ്ജിത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു .

ഒരു കൊച്ച് ത്രെഡ് നെ മനോഹരമായി ആവിഷ്കരിക്കുക ആണു രഞ്ജിത്ത് ചെയ്തത് , കാശുണ്ടെങ്കിലും സമൂഹത്തില്‍ പേരില്ല / സ്ഥാനമില്ല എന്ന കുറവ് നികത്താന്‍ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു നായകന്‍ . അയാള്‍ടെ ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ ഉപദേശങ്ങളും അത് കേള്‍ക്കുന്നത് കൊണ്ടു ഉണ്ടാകുന്ന അബദ്ധങ്ങളും . വളരെ subtle ആയ തമാശകള്‍ ആണു ഈ സിനിമയില്‍ ഉള്ളത് . തമാശക്കായി ഒരു ട്രാക്കും കുറച്ചു നടന്മാരെയും ഇറക്കുന്ന രീതി ദൌര്‍ഭാഗ്യകരമായി മലയാള സിനിമയിലും ഈ ഇടെ ആയി വന്നിട്ടുണ്ട് . പ്രാഞ്ചിയെട്ടനിലെ ഒരു സീന്‍ പോലും തമാശക്കായി ഏച്ചു കെട്ടി വെച്ചു എന്ന് എനിക്ക് തോന്നിയില്ല , എങ്കിലും ചിരിക്കാന്‍ ഒരുപാട് ഉണ്ട് താനും . ഖുശ്ബു ന്റേം പ്രിയാമണി യുടെയും കഥാപാത്രങ്ങള്‍ക്ക് അധികം രംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞു . സിധിക് , ടിനി ടോം , ഇന്നസെന്റ് അങ്ങനെ എല്ലാവരും ഉള്ള വേഷം ഭംഗിയായി ചെയ്തു എന്ന് പറയാം .
ആകെ ഒരു ഗാനം മാത്രമേ ഈ ചിത്രത്തില്‍ ഉള്ളു , പക്ഷെ നല്ല പാട്ടാണ് .

അപ്പൊ .. കണ്ടിട്ടില്ലേല്‍ , പോയി കാണുട്ടാ ,

11 comments:

adiyan ini ithu poi kaanunnathayirikkum...

Thanks for a honest review ...

(Nowadays i read so many reviews...but by the end of it I would have read the entire script of the movie ...but your way of reviewing is cool and superficial..which is good.)

right...i have seen it...good movie

ഇന്നലെ സകുടുംബം പ്രാഞ്ചിയേട്ടനെയും പുണ്യാളനെയും കണ്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
“എന്തൂട്ട്രാ ശവീ” എന്ന ഡയലോഗില്ലാത്ത തൃശ്ശൂർ ചിത്രം.കഥപാത്രമായി മാറാൻ മമ്മൂട്ടി കാണിക്കുന്ന അർപ്പണമനോഭാവം പ്രശംസനീയമാണ്. അഭിനയം ആംഗികം മാത്രമല്ല വാചികം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അത് രംഗത്തവതരിപ്പിക്കുന്ന നടൻ. ഒരു പക്ഷേ ഇന്ന് മലയാളത്തിൽ അങ്ങനെ ചെയ്യുന്ന ഏക നടൻ.

മമ്മൂട്ടിയേക്കാൾ നൈസർഗികപ്രതിഭ ഉള്ള മോഹൻലാൽ മറന്നു പോകുന്നത് അഥവാ ചെയ്യാതെ പോകുന്നതും ഇതു തന്നെ.

എല്ലാ മലയാളികള്‍ക്കും വേണ്ടി ഏതാ ഒരു വെബ്സൈറ്റ്

http://kamoor.com

പ്രാഞ്ചിയേട്ടന്‍ കിടിലം സിനിമാ തന്നെ. പക്ഷെ തുടക്കത്തില്‍ ഇന്നസെന്റ് ആന്‍ഡ്‌ ടിനി ടോം പറയുന്ന ആ ഒറ്റ അക്ഷരം തമാശകള്‍ ഒരു നിലവാരം ഇല്ലാതെ പോയില്ലേ ? അത് പോലെ കറവകാരത്തി കഥയും ? ചിലര്‍ക്ക്‌ കുടുംബസമേതം അത് രണ്ടും കേട്ടിരിയ്ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവും. അത് നമ്മടെ പഴയ കോണ്ടസ പോലെ എന്തെങ്ങിലും ആയാ മതി ആയിരുന്നു. നമ്മടെ കൊടകരപുരാണം റെഫര്‍ ചെയ്താലും മതി ആയിരന്നു. പിന്നെ ഒരു ചിന്ന കാര്യം, ആ വയലെന്റ്റ്‌ സീനില്‍ ചോര തെറിയ്ക്കുന്ന ആ സീന്‍ വേണ്ടായിര്നു. അല്ലാതെ തന്നെ ആ ഫീല്‍ ഉണ്ടായിരുന്നു.

പടം എനിക്ക് തീര്‍ച്ചയായും ഇഷ്ടപെട്ടു. പറ്റിയാല്‍ ഒരിക്കല്‍ കൂടെ കാണണം.

റിവ്യൂ കലക്കി...സാധാരണ സ്ക്രിപ്റ്റ്‌ കോപ്പി പേസ്റ്റ് ആണ് കാണാറ്.

മമൂട്ടിയുടെ ഡയലോഗ് ഇല്ലാതെ ഉള്ള അഭിനയം - ഫുള്‍ ടെന്‍ മാര്‍ക്സ്‌ !!

സന്ഗീതില്‍ പോയി ഞാനും കണ്ടിരുന്നു. .. തെറ്റില്യാതെ ഇഷ്ടപ്പെട്ടു എന്നെ ഉള്ളു..

A simple movie...nalla ending..nalla thamashakal..100 marks kodukunnu

പ്രാഞ്ചിയേട്ടന്‍ എന്ന സിനിമയുടെ ആശയം നല്ലതാണ്. പക്ഷെ അവതരണം മോശമായിപ്പോയിയെന്ന് എനിക്കു തോന്നി. ഇന്റര്‍വെല്‍ വരെ ഇപ്പോള്‍ കഥ തുടങ്ങും എന്ന പ്രതീക്ഷയായിരുന്നു എനിക്ക്. ഇന്റര്‍വെല്‍ ആയപ്പോഴാണ് ഇതിലു വലിയ കഥയൊന്നുമില്ലായെന്ന് തോന്നിയത്.

അതുവരെ നന്നായിട്ടു പഠിച്ചിരുന്ന മിടുക്കനായ പോളിയുടെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തെപ്പറ്റിയോ സ്ക്കൂളിലെ ഒരു മാഷ് തന്നെ ഇല്ലാതായതിനെപ്പറ്റിയോ ഹെഡ്​മാഷോ ആ നാട്ടുകാരനായ പ്രാഞ്ചിയേട്ടനോ അന്നു വരെ അറിഞ്ഞിട്ടുണ്ടായിരുന്നില്ലേ? പോളിയേപ്പറ്റി വളരെ ഡീട്ടെയ്ലായി സംസാരിക്കാന്‍ സ്ക്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചു വരുത്തിയപ്പോഴും ആര്‍ക്കും ഒന്നും അറിയാന്‍ പാടില്ലായിരുന്നോ? അറ്റ്ലീസ്റ്റ്, ബെന്‍സ് കാറില്‍ പോളി ചിത്രരചന നടത്തിയതിന് ഹെഡ്​മാഷ് ശിക്ഷിക്കുമ്പോഴും അവനെപ്പറ്റി പറയാമായിരുന്നു. ഈ ഹമ്പ് ചാടിയ ശേഷം സിനിമാവണ്ടിയുടെ പോക്കില്‍ ഒട്ടേറെ കല്ലുകടികളുണ്ട്.

പദ്മശ്രീ എന്ന കഥാപാത്രം കഥ വലിച്ചു നീട്ടാന്‍ വേണ്ടി മാത്രമുള്ളതല്ലേ? എന്തു പ്രാധാന്യമുണ്ട് ആ കഥാപാത്രത്തിന്? നായികയെക്കാണുമ്പോള്‍ കഥ ഇപ്പോള്‍ തുടങ്ങും എന്ന പ്രേക്ഷകരുടെ പ്രതീക്ഷയെ പ്രതീക്ഷമാത്രമാക്കി ആ കഥാപാത്രം മടങ്ങുന്നു. ചുരുക്കത്തില്‍ പ്ദമശ്രീ എന്ന പേരുവെച്ച് ഒരു കൊച്ചു ചവിട്ടല്‍ തമാശയൊപ്പിക്കാന്‍ രഞ്ജിത്ത് തുടങ്ങിയ ശ്രമം ഒടുവില്‍ അവളെ പറഞ്ഞയച്ച് അവസാനിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി. പദ്മശ്രീയെ സ്ക്രീനില്‍ കാണിക്കുന്ന അവസാന രണ്ടു സീനുകളിലെ ഡയലോഗുകളില്‍ വലിയ ചേര്‍ച്ചയില്ലായ്മ. സ്വാഭാവികതയില്ലായ്മയുണ്ട്. ഒരു വീടിന് ഒറ്റയ്ക്ക് പെയിന്റടിക്കുമ്പോള്‍ മുതല്‍ പദ്മശ്രീയെന്ന കഥാപാത്രം 'യന്തിരനാകാന്‍' വെമ്പുന്ന പോലെ തോന്നി.
ചുരുക്കത്തില്‍ സമയവും കാശും കളഞ്ഞത് മിച്ചം.

പ്രാദേശികഭാഷയെ ചൂഷണം ചെയ്യാനുള്ള ശ്രമം രാജമാണിക്യത്തിന്റെ ഏഴല്ല, എഴുപത് അയലത്ത് പോലും വന്നിട്ടില്ല.

നാട്ടില്‍ വന്നിട്ട് വേണം ഇതുന്നു കാണാന്‍... എന്തായാലും ഒരു ആമുഖം തന്നതിന് നന്ദി... :)

gplus utube buzz