Monday, January 31, 2011

അമ്മയുടെ കുഞ്ഞുങ്ങള്‍ !


ഈ ഇടെയായി അമ്മക്കൊരു സ്നേഹോമില്ല എന്നോട് അല്ലേലും മൂത്ത പിള്ളാരോട് അമ്മമാര്‍ക്ക്
സ്നേഹം കുറവാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ കേട്ടാരുന്നു, അന്നേരം വിശ്വസിച്ചില്ല .. ഇപ്പൊ അനുഭവിച്ചപ്പോ
പിടി കിട്ടി . എന്താന്നോ സംഭവം ,
ഫോണ്‍ വിളി :
ഞാന്‍ : അമ്മാ ഞാന്‍ വെള്ളിയാഴ്ച രാവിലെ എത്തും
അമ്മ : എന്തിനാടാ ?
ഞാന്‍ : എന്തിനാന്നോ .. അപ്പൊ ഞാന്‍ വീട്ടില്‍ വരുകേം വേണ്ടേ ??
അമ്മ : അതല്ല .. നീ ഫ്രണ്ട്സ് ന്റെ കല്യാണത്തിനും കോളേജ് ഗെറ്റുഗതറിനും ഒക്കെ ആണല്ലോ എഴുന്നെള്ളാറു
ഞാന്‍ : അതൊന്നുമില്ല . ചുമ്മാത .. അമ്മയെ കാണാന്‍
അമ്മ : ഓ .. അമ്മെ കാണാന്‍ വരുന്ന ഒരു മ്വാന്‍ !
ഞാന്‍ : ഏശിയില്ല .. ! ആക്ച്വലി ഞാന്‍ റൂംമേറ്റ്‌ന്റെ കല്ല്യണതിനാ വരുന്നേ
അമ്മ : എനിക്ക് നിന്നേ അറിയാത്തതൊന്നും അല്ലല്ലോ
ഞാന്‍ : ബൈ ദി ബൈ .. അമ്മ ഫ്രൈഡേ ലീവ് എടുക്കു
അമ്മ : എന്തിനു ?
ഞാന്‍ : മൂത്ത മോന്‍ .. അല്ല മ്വാന്‍ വരുന്നു .. കൊറച്ചു നല്ല ഫുഡ്‌ ഒക്കെ ഒണ്ടാക്കി തന്നൂടെ
അമ്മ : ലീവ് ഒന്നും എടുക്കാന്‍ പറ്റൂല്ല .. കുഞ്ഞുങ്ങളുടെ പരീക്ഷ വരുവാ
ഞാന്‍ : കുഞ്ഞുങ്ങളോ ? ഏത് കുഞ്ഞുങ്ങള്‍ ?
അമ്മ : എന്റെ പിള്ളാര്
ഞാന്‍ : അപ്പൊ ഞാന്‍ ?????
അമ്മ : ചോറ് ഒക്കെ ഒണ്ടാക്കി വെച്ചേക്കാം .. തന്നത്താന്‍ എടുത്തങ്ങു കഴിച്ചാല്‍ മതി
ഞാന്‍ : മതി .. അത് മതി .. മീന്‍ കറി ?
അമ്മ : ഇപ്പൊ മീന്‍ ഒന്നും കിട്ടാനില്ല .. കിട്ടിയാല്‍ വെക്കാം
ഞാന്‍ : ഓക്കേ .. എന്നാ ശരി
അമ്മ : ശരി ..

അല്ലേലും ഈ അമ്മ ഇങ്ങനാ .. എന്റെ പിള്ളാരെ .. എന്റെ പിള്ളാരെ ന്നും പറഞ്ഞു നടക്കുന്ന കാണാം !
എന്റെ മാതാശ്രീ ടീച്ചറാ .. അതും എല്‍ പീ സ്കൂളില്‍ . ഞറുങ്ങണ പിറുങ്ങണ പിള്ളാര് പാഞ്ഞു നടക്കുന്ന എല്‍ പീ സ്കൂളിലെ ടീച്ചര്‍ , അതാണ്‌ അമ്മേടെ പിള്ളാര്‍ ...
ആ കുട്ടിപ്പട അമ്മയെ വിളിക്കുന്നത്‌ .. ടീച്ചര്ര്‍റെ ന്നാ ഭയങ്കര കട്ടി ആണു ആ "റെ" ക്ക് .നാട്ടിലുള്ള സമയത്ത് അമ്മയെ സ്കൂളില്‍ വിടാന്‍ പോകാറുണ്ട് . അപ്പോള്‍ കുട്ടിപ്പട ഗേറ്റ് ന്റെ അടുത്ത് വരും . പിന്നെ ക്വസ്ടിയന്‍സ് ആണു .. ടീച്ചറെ ആരാ ഇത് ? .. മോനാ ? എവിടാ ? ഈ ടീ സീ ... ഈ ടീ സീ ... ന്റമ്മോ ഇത്രേം ചോദ്യങ്ങള്‍ എന്ട്രന്‍സ് പരീക്ഷക്ക്‌ പോലും കാണില്ല.
ഇടയ്ക്കു ഫോണ്‍ വിളിക്കുമ്പോ പറയും .. എന്റെ പിള്ളാര്‍ക്ക് ശാസ്ത്ര പ്രദര്‍ശനത്തിനു സമ്മാനമുണ്ട് . .. യൂത്ത് ഫെസ്ടിവലിന് കൊണ്ടു പോകുവാ .. എന്നിങ്ങനെ ഒക്കെ കേക്കാം .. അതൊക്കെ പറയുമ്പോ വല്ല്യ ആവേശം ആണു ടീച്ചര്‍ നു .

ഒരു ദിവസം മാതാശ്രീ എന്റെ അപ്പചിടെ അതായത് അമ്മയുടെ നാത്തൂന്റെ വീട്ടില്‍ പോവാരുന്നു . സ്കൂളിന്റെ അടുത്താ ആ വീട് . വേറെ വഴിക്ക് ടീച്ചര്‍ തിരിയുന്ന കണ്ടപ്പോ കുട്ടിപ്പട അടുത്ത് കൂടി .. ടീച്ചര്‍ എന്താ ഇങ്ങോട്ട് .. അമ്മ ചേച്ചിടെ വീട്ടില്‍ പോകുവാ എന്ന് പറഞ്ഞു . ആരാ അത് .. എന്തിനാ പോവുന്നെ .. ചോദ്യങ്ങള്‍ക്ക് ക്ഷാമം ഇല്ലല്ലോ . അപ്പൊ ഒരുത്തന്റെ ഓഫര്‍ വന്നു .. ടീചെരിനു ഞാന്‍ വഴി കാണിച്ചു തരാം . അവരാണല്ലോ ആ ഏരിയയിലെ താരങ്ങള്‍ . പിന്നെ എല്ലാരും കൂടി ആവേശപൂര്‍വ്വം അപ്പച്ചിയുടെ വീട്ടിലേക്കു ആനയിക്കുക ആയിരുന്നത്രെ . വീട്ടില്‍ എത്തിയപ്പോള്‍ ഒരുത്തന്‍ .. ടീച്ചറെ അവിടെ പട്ടി ഒണ്ടു , കടിക്കുന്നത എന്ന് പറഞ്ഞു. അതിനെ അറിയാം അത് കടിക്കൂല്ല ന്നൊക്കെ അമ്മ പറഞ്ഞു നോക്കി , പിള്ളേര്‍ക്ക് ഒരു സമാധാനമില്ല . ഗേറ്റ് ഇല്‍ കാവലായി , അവസാനം കസിന്‍ കൊച്ചു വന്നു അമ്മയെ വിളിച്ചു അകത്തു കേറ്റി കഴിഞ്ഞു കുഞ്ഞന്‍ പടയോട് പൊക്കോളാന്‍ പറഞ്ഞു , അത് വരെ അവിടെ നിക്കുവാരുന്നു അത്രേ . എന്തൊരു കെയരിംഗ് !!! ഇത് പറഞ്ഞതിന്റെ ലാസ്റ്റ് അമ്മയുടെ കമന്റ് .. " നിന്നേ പോലെ ഒന്നും അല്ല.. നല്ല സ്നേഹമുള്ള പിള്ളേരാ " !! അപ്പ ഞാന്‍ ആരായി

വെല്‍ , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ അമ്മയെ സ്കൂളില്‍ ആക്കാന്‍ പോയി . അപ്പോള്‍ സ്റ്റെപ്പ്ല് ഒരുത്തന്‍ ഇരിക്കുന്നു .
ഞാന്‍ : യിവന്‍ എന്താ ക്ലാസില്‍ കേറാതെ ഇവിടെ നിക്കുന്നെ .
അമ്മ : അയ്യോ .. അത് നിഖില്‍ അല്ലെ .... അവന്‍ വല്ല്യ ആളല്ലേ .
ഞാന്‍ : കണ്ടിട്ട് തോന്നുന്നില്ല
അമ്മ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ... പോയി ചോദിച്ചു നോക്കട്ടെ ..


എന്നും പറഞ്ഞു കാറില്‍ നിന്നും അമ്മ ഇറങ്ങി .

വൈന്നേരം വന്നപ്പോ അമ്മയോട്
ഞാന്‍ : എന്തായി പ്രിയ ശിഷ്യന്‍ ക്ലാസ്സില്‍ കയറിയോ ?
അമ്മ : അതിനു അവന്‍ എന്റെ ക്ലാസ്സില്‍ അല്ലല്ലോ .
ഞാന്‍ : അതോണ്ട് .. ???
അമ്മ : അതോണ്ട് ഒന്നുമില്ല .. അവനോടു ക്ലാസ്സില്‍ എന്താടാ കേറാതെ എന്ന് ചോദിച്ചു .. അവനു ടീച്ചര്‍ നെ ഇഷ്ടമല്ലെന്നു . കാരണമൊന്നുമില്ല .. അവസാനം മൂന്നാം ക്ലാസ്സില്‍ ഇരിക്കതില്ല , വേണമെങ്കി നാലില്‍ ഇരിക്കാന്നു . പിന്നെ എച് എം നോട് പറഞ്ഞിട്ട് എന്റെ ക്ലാസ്സില്‍ ഇരുത്തി .
ഞാന്‍ : ബെസ്റ്റ് .. നല്ല ബെസ്റ്റ് മലയാളി .. ചെറുപ്പത്തി തന്നെ വളം വെച്ചു കൊട് ..
അമ്മ : നിനക്കതൊക്കെ പറയാം .. അവന്‍ ടീ സീ മേടിച്ചു പോയാലോ ... അല്ലെങ്കി തന്നെ ഡിവിഷന്‍ ഫാള്‍ ന്റെ വക്കത്ത !
ഞാന്‍: ഹ്മം .. സാഹചര്യത്തിന്റെ സമ്മര്‍ദം ..

ഇത്തവണത്തെ ജില്ലാ യൂത്ത് ഫെസ്ടിവല്‍ ഞങ്ങള്‍ടെ പഞ്ചായത്തില്‍ ആരുന്നു , അപ്പൊ അവിടെ സാസ്കാരിക ഘോഷയാത്ര നടത്താന്‍ പിറുങ്ങിണികളെ കൊണ്ടു പോവണം ന്നു അമ്മ പറഞ്ഞു . കുറച്ചു പിള്ളാരെ ഘോഷയാത്ര ടെ സ്ഥലത്തേക്ക് ഡ്രോപ്പ് ചെയ്യണം പോലും . എന്നോട് ഇച്ചിരി നേരത്തെ പോണം ന്നു അമ്മക്ക് വേറെ എന്തോ അത്യാവശ്യം ഉണ്ട് , പിള്ളാരേം പിക്ക് ചെയ്തു വരുമ്പോ വണ്ടിയില്‍ കയറിക്കോളും ന്നു . വേറെ ഒരു കാര്യം കൂടെ.. വേഷം കെട്ടിക്കണം ന്നു കര്‍ഷകന്‍ ആയിട്ട് . വേഷമൊക്കെ കൊണ്ടുവരാന്‍ പിള്ളേരോടും അവരടെ അമ്മമാരോടും പറഞ്ഞിട്ടുണ്ടത്രേ . നീയും ഒന്ന് ഹെല്പ് ചെയ്തേക്കു എന്നും പറഞ്ഞു തോര്‍ത്ത്‌ മുണ്ടൊക്കെ എടുത്തു തന്നു .പിന്നെ ആ സ്കൂളിലെ ഒരു സാര്‍ന്റെ വീട്ടില്‍ പോയി കുറച്ചു പ്ലക്കാര്‍ഡും ഒക്കെ പൊക്കി കൊണ്ടു വരണം . ആദ്യം സാറിന്റെ വീട്ടില്‍ പോയി , അവിടെ ഒരു മൂന്നാല് പിള്ളാര് ഉണ്ടാരുന്നു . അതുങ്ങളെയും സാറിനേം പ്ലക്കാര്ടിനേം ഒക്കെ കാറില്‍ കയറ്റി . അത് വരെ മര്യാദക്ക് ഇരുന്ന പിള്ളാര്‍ക്ക് ഡൌട്ട് തുടങ്ങി .. എത്ര ഗിയര്‍ ഒണ്ടു കാര്‍ നു? .. എന്തോരം സ്പീഡില്‍ പോവും ? ഒരൊറ്റ ഗിയരെ ഒള്ളു കണ്ടില്ലേ ന്നു പറഞ്ഞപ്പോ ഒരുത്തന്‍ ... ഞങ്ങക്കറിയാം അഞ്ചു ഗിയര്‍ ഒണ്ടെന്നു .. ഫീകരന്മാര്‍ , അവര്‍ എന്നെ ടെസ്റ്റ്‌ ചെയ്തത !

അതുങ്ങളെയും പൊക്കി സ്കൂളില്‍ ചെന്നപ്പോ , മ്മടെ ക്ലാസ്സില്‍ കേറാത്ത നിഖില്‍ മുറ്റത്ത്‌ നിപ്പുണ്ട് .
ഞാന്‍ കയറി ചെന്നപ്പോലെക്കും കക്ഷി അടുതെത്തി ..

നിഖില്‍ : ടീച്ചര്‍ ന്റെ മോന്‍ അല്ലെ .. എനിക്കറിയാം ..
ഞാന്‍ : എനിക്ക് നിന്നേം അറിയാം .. ക്ലാസ്സില്‍ കേറാത്ത ആളല്ലേ ..
നിഖില്‍ : ( ഒരു വളിച്ച ചിരി ) .. ഇപ്പ ക്ലാസിലോക്കെ കേറാറുണ്ട്
ഞാന്‍ : നിഖില്‍ ന്നല്ലേ പേര് ..
അത് കേട്ടപ്പോ ചെക്കന്‍ ഹാപ്പി ആയി ..


ഇവന്‍ ആണു കക്ഷി .. ഫോട്ടോ എടുത്തതൊക്കെ അങ്ങ് ഇഷ്ടപ്പെട്ടു :-)


കുറച്ചു കഴിഞ്ഞു പിന്നേം അടുത്ത് വന്നു .. എന്റെ വാച്ചേല്‍ പിടിച്ചു നോക്കി . എന്നിട്ട് ..
എനിക്കും ഇങ്ങനത്തെ ഒരു വാച്ച് ഉണ്ട് , പക്ഷെ കല്യാണത്തിനും പ്രധാന ചടങ്ങുകള്‍ക്കും മാത്രമേ ഇടു .

( ഒരു ദിവസം ഇവന്‍ ഒരു വാച്ചും കൊണ്ടു വന്നു അതിന്റെ പരിപ്പ് എല്ലാം കൂടെ എടുത്തു എന്നും അന്ന് മാതാശ്രീ പുറപ്പെടുവിച്ച ഉത്തരവ് ആണു ഈ പ്രധാന ചടങ്ങില്‍ മാത്രം വാച്ച് കെട്ടുക എന്നും മാതാശ്രീ പറഞ്ഞു പിന്നീട് അറിഞ്ഞു )

നിഖില്‍ നോട് അവനു കെട്ടാനുള്ള വേഷം എടുത്തോണ്ട് വരാന്‍ പറഞ്ഞു . അപ്പൊ മിടുക്കന്‍ ഒന്നും കൊണ്ടു വന്നിട്ടില്ല . പിന്നെ അമ്മ തന്നു വിട്ട തോര്‍ത്ത്‌ ഉടുപ്പിക്കാം എന്ന് സാറിനോട് ചോദിച്ചപ്പോ പറഞ്ഞു . ഉടുപ്പൊക്കെ ഊരി കളഞ്ഞു .. സ്റ്റീല്‍ ബോഡി ഒക്കെ കാണിച്ചു മച്ചാന്‍ അങ്ങനെ നിക്കുന്നു .. ഊരെടാ ജീന്‍സ് തോര്‍ത്ത്‌ ഉടുപ്പിക്കട്ടെ എന്ന് പറഞ്ഞു .. അപ്പൊ അവന്‍ ..
ജീന്‍സ് ഊരാന്‍ പറ്റൂല്ല .
ഞാന്‍ : അതെന്താ .. ?
നിഖില്‍ : ഞാന്‍ ജെട്ടി ഇട്ടിട്ടില്ല .
ഞാന്‍ : അതെന്താട ?
നിഖില്‍ : ഞാന്‍ ഇടാറില്ല ..
ഞാന്‍ : മിടുക്കന്‍ ..

എന്ത് ചെയ്യാന്‍ .. പിന്നെ ജീന്‍സ് മടക്കി മടക്കി മുട്ടിനു മുകളില്‍ വരെ ആക്കി തോര്‍ത്ത്‌ മുണ്ടൊക്കെ ഉടുപ്പിച്ചു ഘോഷയാത്രക്ക്‌ കൊണ്ടോയി !


ഇതാണ് നിഖില്‍ കര്‍ഷകന്‍ :-)


ബാക്കി എല്ലാരേം കര്‍ഷകരുടെ വേഷം ഒക്കെ കെട്ടിച്ചു, ഒരുത്തനെ മാവേലി ആക്കി .. ... ഒരു ഏഴെട്ടു പുഴുക്കളെ കാര്‍ ല് കേറ്റി കൊണ്ടോയി




മിസ്റ്റര്‍ മാവേലി


കൊയ്തുകാര്‍


ഘോഷയാത്രയില്‍ നിന്നും

സത്യം പറയാല്ലോ .. നല്ല അടി പൊളി പരിപാടി ആരുന്നു

33 comments:

Good one......
Ente ammayum oru primary school teacher aayirunnu ippo retd. aayi....

hahahaha nalla enjoyable read aayirunu....ee adutha kaalathu vaayichathil ettom involving ! Nalla LOL incident aanu !

എഴുത്തിഷ്ടമായി. അമ്മയെയും മകനെയും

വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു

nannaayirunnu.....
Schoolteacher maarude makkal kee jai...

സത്യം പറയാല്ലോ.. അടിപൊളി ആയിരുന്നു..
ആശംസകൾ

അല്ലേലും ഈ അമ്മമാര്‍ക്ക് മൂത്തപിള്ളേരോട് ഇത്തിരി സ്നേഹം കുറവാ.... എന്തായാലും എഴുത്തിഷ്ടമായി..... :)

എഴുത്തു കലക്കി!

(പക്ഷേ, ഞാൻ പാര വയ്ക്കും!
ആ നിഖിൽ ജട്ടിയിടാറില്ല എന്ന് മാലോകരെ മുഴുവൻ അരിയിച്ചകര്യം അവനോട് പറഞ്ഞുകൊടുക്കും!
നോക്കിക്കോ!)

Nice one!
Feeling of how teachers manage students, how teacher's family are connected to the incidents of the school

കുഞ്ഞന്മാരുടെ ലോകത്തെ വിശേഷംസും,അമ്മയെ സോപ്പിടലും ഒക്കെ നല്ല രസായി വായിച്ചു.:)
എന്നാലും കുഞ്ഞന്മാരെ ഇടക്കിടക്കേ വല്ലാണ്ട് കൊച്ചാക്കിക്കളഞ്ഞത് ശരിയായില്ല.അവര്‍ക്ക് ചോയ്ക്കാനും,പറയാനും ടീച്ചറമ്മയുണ്ട്ട്ടാ മുന്നില്‍.:))

സത്യം പറയാല്ലോ .. നല്ല അടി പൊളി പരിപാടി ആരുന്നു

happy reading.....:)

ഒത്തിരി ഇഷ്ടപ്പെട്ടു . :) എന്റെ അമ്മേം ഒരു UP സ്കൂള്‍ HM ആരുന്നു .. ഇതേ പോലെ "എന്റെ പിള്ളേരും " , യൂത്ത് ഫെസ്ടിവലും , അതിന്റെ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഞങ്ങള്‍ മറ്റു ടീചെര്സിന്റെ വീടിലോട്ടു ഓട്ടവും ഒക്കെ ശരിക്കും ഓര്‍ത്തു :)

ബ്രിജേഷ് : താങ്ക്സേ ..
ജെസ് : ഹി ഹി :)
അനീറ്റ : ഇഷ്ടായി ന്നു അറിഞ്ഞതില്‍ സന്തോഷം ..
കാട്ടിപ്പരുത്തി : മകന്‍ ഒരു മിടുക്കന്‍ പയ്യനല്ലേ ;-)
നൌഷു താങ്ക്സ് ..

അനീഷ്‌ : അതെ അതെ .. ജയ് ജയ് :)
കൊച്ചനിയന്‍ : താങ്ക്സ് ..
കൊച്ചുമുതലാളി : ഹി ഹി അതെ അതെ . അസോസിയേഷന്‍ ഒന്ടാക്കണം ..
ജയന്‍ ഏവൂര്‍ : ഹി ഹി .. അയ്യോ .. അതൊരു കുട്ടിച്ചാത്തന്‍ ആണേ ..
നിയാസ് : താങ്ക്സ് :)
വിമല്‍ : താങ്ക്സ് ..

റോസ് : അതെ അതെ ... മുന്നില്‍ തന്നെ ഒണ്ടു ടീച്ചര്‍ അമ്മ ....
ചേച്ചി : താങ്ക്സേ ..
മാളു : ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതില്‍ സന്തോഷം ..
ജമ്പോ : ഇല്ല ..അമ്മക്ക് അറിയില്ല :)
സുനിത : താങ്ക്സേ :)

ശരിക്കും എന്ജോയ്‌ ചെയ്തൂട്ടോ ...നികിലിനെ അന്വേഷണം അറിയിക്കണം ......

നല്ല രസികൻ അനുഭവവും രസിക എഴുത്തും.
ആശംസകൾ

കൊച്ചുകള്ളാ.......നീയാളു “പയങ്കരനാണല്ലോ...!

ശെരിക്കും ആസ്വദിച്ചു വായിച്ചു...

നിക്കറിടാത്ത കുട്ടുച്ചാത്തനെ പ്രത്യേകം തിരക്കിയതായി പറയുക:)

Adipoli ... ithrayum manoharamayi ezhutheello....

it was too gooddddd...vayikkan entha oru rasam.. nallayi ezhuthiyittundu

nalla post.... enikkishtayi.......

ആസ്വദിച്ചു വായിച്ചു...എന്‍റെ അമ്മയും എല്‍ പി സ്കൂള്‍ ടീച്ചര്‍ ആയിരുന്നു.
ഈ എന്‍റെ പിള്ളേര്‍ പ്രയോഗം എല്ലാര്‍ക്കും ഉള്ളതാല്ലേ ... :)

ithinaanu mone parenath, yathaa mon thathaa mathaasrii ennu :)

hammachchee, kallanum comment approvalo?? neritt kanumbo sariyaakkitharattaa..

gplus utube buzz