ദൈവം, പലരും പലരീതിയില്‍പറഞ്ഞിരിക്കുന്നു ... സര്‍വശക്തന്‍, സ്രഷ്ടാവ്,പരിപാലകന്‍ . അങ്ങനെ പലതും . ദൈവത്തെ വിളിക്കുന്ന കാര്യത്തില്‍ ഞാന്‍ഒരു അവസരവാദിയാണ് പ്രാര്‍ത്ഥന, വ്രതംനോക്കല്‍ , അമ്പലത്തില്‍ പോകല്‍ എന്നീ ശീലങ്ങള്‍ ഇല്ലെന്നു തന്നെ പറയാം പുതിയൊരു കാര്യത്തിനു ഇറങ്ങുമ്പോള്‍ , ദൈവമേ എല്ലാം ശരിയാവണേ എന്ന് മനസ്സില്‍ പറയും .. തിടുക്കത്തില്‍ പലപ്പോഴുംവിട്ടു പോവാറുമുണ്ട് . ഒന്നും ശരിയാവുന്നില്ലെന്നു തോന്നുമ്പോള്‍ .. ഈശ്വര ,എല്ലാമൊന്നു നേരെ ആയെങ്കില്‍ എന്ന്പറയാറുണ്ട് .. അതിപ്പോ ചിലപോ കൂട്ടുകാരോടും ആവാം .. ഡാ എല്ലാം ഓക്കേആവുമാരിക്കും അല്ലെ , എന്നൊരു പറച്ചില്‍ . എനിക്ക് തോന്നുന്നു ഏറ്റവും എളുപ്പത്തില്‍ സാധാരണക്കാരന് പറ്റിയ ദൈവ സങ്കല്പം ശ്രീനാരായണ ഗുരുവിന്റെത് ആണു .. അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യനാക്കുന്നവന്‍ എന്നത് . അതെ, ഒരു സാധാരണക്കാരന് ആഹാരത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടില്ലാതെ വരുതുന്നവന്‍ ആണു ഈശ്വരന്‍ .
എന്ത് കൊണ്ടു ദൈവ വിശ്വാസം ?
ഞാന്‍ ഒരു മടിയനാണ് അധ്വാനിക്കാനൊന്നും വല്ല്യ താല്പര്യമില്ല
സ്വയാര്‍ജിതമായ കാര്യങ്ങളെക്കാള്‍ ഇന്‍ഹെരിറ്റഡ്(ഫ്രീ) ആയി കിട്ടിയതു കൊണ്ടു തൃപ്തിപ്പെടുന്ന ഒരാള്‍
മലയാളത്തിലാണ് എഴുത്തും വായനയും കൂടുതല്‍ .. ബുദ്ധിമുട്ട് കുറവാണേ , മാതൃഭാഷയല്ലേ !
അത് പോലെ തന്നെയാണ് ഈശ്വരന്‍ എന്നൊരു ശക്തിയില്‍ വിശ്വസിക്കുന്നതും ( അങ്ങനെ ആയിരിക്കണം ) , വീട്ടിലും നാട്ടിലും കണ്ടതും കേട്ടതും എല്ലാം അതിനു പ്രേരകം ആയിരിക്കണം . അതിനപ്പുറതെക്ക് ചിന്തിക്കാനും അറിയാനും വായിക്കാനുമൊന്നും ഞാന്‍ ശ്രമിച്ചിട്ടുമില്ല . എങ്കിലും എന്റെകോമണ്‍ സെന്‍സ് നു നിരക്കാത്ത കാര്യങ്ങളെ ചിരിച്ചു കൊണ്ടു തള്ളിക്കളയാന്‍ എനിക്ക് മടിയില്ലഅതുകൊണ്ട് എന്നെ അവിശ്വാസി എന്ന് മുദ്ര കുത്തിയാല്‍ സന്തോഷം മാത്രം .
എത്തിസം എന്നത് ആര്‍ജിതം ആണു, വായനയിലൂടെ അനുഭവങ്ങളിലൂടെ നിരീക്ഷങ്ങളിലൂടെനേടിയത് , അത് കൊണ്ടു തന്നെ ഒരു എത്തിസ്റ്റ് വിമര്‍ശനാത്മകമായി പലതിനെയും നോക്കി കാണുന്നുഅതൊരു തെറ്റല്ല.
മതം എന്തിനു ? ഒരു ടൈപ്പ് ജീവിത രീതി . എന്റെ രീതി ആണു നല്ലത് .. വേറെ രീതിയില്‍ ജീവിച്ചാല്‍അത് തെറ്റാണ് അതായത് മറ്റു മതങ്ങള്‍ തെറ്റാണ് എന്റെ മതം ആണു ശരി , ഒരു പരിധി വരെ ഒരു പാട്ആള്‍ക്കാരുടെ ചിന്താരീതി ആണു അത് .. ചിലര്‍ പറയുന്നു .. മതം ,അച്ചടക്കം ഉണ്ടാവാന്‍, സഹജീവികളോട് കരുണ, സ്നേഹം എന്നിവ പഠിപ്പിക്കാന്‍ , ഒരു പ്രത്യേക ജീവിത രീതിയിലൂടെ സ്വര്‍ഗംഎന്ന ഒള്ളതോ ഇല്ലാത്തതോ ആയ സംഭവത്തില്‍ എത്തിച്ചേരാന്‍ എന്നതിനൊക്കെ ആണെന്നു . ശുദ്ധ മണ്ടത്തരം എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ . ഒരു പ്രത്യേക മത വിശ്വാസി ആണെന്നത് കൊണ്ടുഅങ്ങനെ ഒന്നും ആയിതീരില്ല .ആണെങ്കില്‍ ബഹുഭൂരിപക്ഷം മതവിശ്വാസികള്‍ ഉള്ള ലോകംഇങ്ങനെ ഒന്നും ആവില്ലായിരുന്നു , ഇനി അവര് കപട വിശ്വാസികള്‍ ആണെന്ന് പറഞ്ഞു വന്നാല്‍ഇവിടെ വിശ്വാസം ടെസ്റ്റ് ചെയ്തു സര്‍ട്ടിഫിക്കറ്റ് സിസ്റ്റം കൊണ്ടു വരേണ്ടി വരും എന്നെ പറയാനുള്ളൂ . ഞാന്‍ വായിച്ചിട്ടുണ്ട് സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പേരും മതത്തില്‍ വിശ്വസിക്കാത്തവര്‍ആണെന്ന് , എന്നാല്‍ ആ പ്രദേശങ്ങള്‍ ആണു ലോകത്തില്‍ താമസിക്കാന്‍ നല്ല സ്ഥലങ്ങളില്‍ഒന്നത്രേ .. അച്ചടക്കം , പരസ്പര വിശ്വാസം , ഉത്തരവാദിത ബോധം , സഹജീവി സ്നേഹം , സുരക്ഷിതത്വം എന്നിവ ലോകത്തിലെ മറ്റു പല ഭാഗങ്ങളിലെക്കാളും ബഹുദൂരം മുന്നിലാണ് . അത്കൊണ്ടു മതമുണ്ടായലെ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടാവു എന്നത് തെറ്റാണ് എന്ന് വ്യക്തമാണ് . പോരാത്തതിന് ഒന്നാം ലോക മഹായുധവും രണ്ടാം ലോക മഹായുധവും ചേര്‍ന്നു കൊന്ന മനുഷ്യജീവനുകളുടെ എണ്ണതെക്കള്‍ കൂടുതല്‍ മതത്തിനു വേണ്ടി മതത്താല്‍ ഉണ്ടായ ആക്രമണങ്ങളില്‍സംഭവിച്ചിട്ടുണ്ട് എന്നത് ചരിത്രവും . മേല്‍പ്പറഞ്ഞ ഇന്‍ഹെരിറ്റഡ്(ഫ്രീ) ആയി കിട്ടിയതു കൊണ്ടുതൃപ്തിപ്പെടുന്ന ഒരാള്‍ എന്നതിനാല്‍ എന്റെ സര്‍ട്ടിഫിക്കറ്റ് ഇല്‍ മതം എന്ന കോളം ബ്ലാങ്ക് അല്ല .
ജ്യോതിഷം ഏറ്റവും എളുപ്പത്തില്‍ ശുദ്ധഭോഷ്ക് എന്ന് പറയാം . ശാസ്ത്രീയമായ യാതൊരുഅടിസ്ഥാനവുമില്ലാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു മണ്ടത്തരം . രാഹു , കേതു എന്നിങ്ങനെഗ്രഹങ്ങള്‍ ഇല്ലെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങള്‍ അല്ലെന്നും നമുക്കെല്ലാം അറിയാം ,എന്നാല്‍അവയെ ഗ്രഹങ്ങള്‍ ആക്കിയുള്ള ഗ്രഹനിലയില്‍ വിശ്വസിക്കാന്‍ പറയുന്നു .. കഷ്ടമല്ലേ അത് ! .കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ് ബുക്ക് ഇല്‍ കൊറേ പേര് കിടന്നു തമാശക്കോ , കാര്യത്തിനോമോങ്ങുന്നു .. എന്റെ സോഡിയാക് സൈന്‍ പോയെ എന്നും പറഞ്ഞു . ഇത്രേം നാളും "ട്രൂ സ്കോര്‍പ്പിയോ " എന്നും പറഞ്ഞിരുന്ന ഒരു സുഹൃത്തിന്റെ സോഡിയാക് വേറെ ഏതാണ്ട് ആയി . കുറച്ചു കഴിഞ്ഞപ്പോപറയുന്നു .. ഡാ പുതിയ സോടിയാക്ക് ആണു കറക്റ്റ് അതിന്റെ കാരക്ടിറിസ്ടിക് ആണു എനിക്കെന്നു .. ഇതിനൊക്കെ എന്ത് മറുപടി പറയാന്‍ . പിന്നെ ജ്യോതിഷം വ്യാവസായികമായി ഉപയോഗിക്കുന്നത്ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹത്തിന്റെ കാര്യത്തിലാണ് . ജാതകം നോക്കാണ്ടേ കെട്ടിയാല്‍ഏതാണ്ടൊക്കെ സംഭവിക്കുമെന്ന് , ഒരു ബന്ധു പറഞ്ഞത് ... നമ്മള്‍ ഇതിലൊക്കെവിശ്വസിക്കുന്നവരല്ലേ അത് കൊണ്ടു അതൊക്കെ നോക്കണം പോലും ..ബഹുവചനം ഒഴിവാക്കാംഎന്നെ എനിക്ക് പറയാനുള്ളൂ . വിശ്വാസം അന്ധമാണല്ലോ ! , . . ,
12 comments:
നല്ല പോസ്റ്റ്....
Whichever religion you follow, or caste you belong to, end of the day it is who you are, and how you lived your life that counts.It is measured with the kindness you bestowed, the help you rendered, the love you shared selflessly and how trustworthy you were. Religion and religious teachings or star signs can never be more important than these, and following them or not is personal choice.
നല്ല പോസ്റ്റ് പ്രഫുലേ..
എഥീസ്റ്റ്-വിശ്വാസി സംവാദങ്ങളിൽ സ്ഥിരമായി കടന്നുകൂടുന്ന ചില മിഥ്യാധാരണകളെ അഡ്രസ് ചെയ്യാൻ ഈ പോസ്റ്റ് ഉപയോഗിക്കാൻ അനുവദിക്കുക.
1. ഈശ്വരവിശ്വാസം തെറ്റാണെന്നോ മോശമാണെന്നോ പ്രയോജനരഹിതമാണെന്നോ അറിവിലൂടെ എഥീയിസത്തിൽ എത്തിയവർ പറയാൻ സാധ്യത ഇല്ല. എല്ലാവരെയും അവിശ്വാസികളാക്കുന്നത് കൊണ്ട് പ്രയോജനം ഒന്നുമില്ല.
2. ഈശ്വരവിശ്വാസി അഥീയിസ്റ്റിനെ അപേക്ഷിച്ച് ഒരു വിധത്തിലും ഇൻഫീരിയർ ആണെന്ന് അഥീയിസ്റ്റുകൾ വിശ്വസിക്കുന്നില്ല.
വേണമെങ്കിൽ സുപ്പിരിയർ ആണെന്ന് പറയാം. ഉദാഹരണത്തിനു ഒരു പ്രശ്നം വന്നാൽ അതിനെ ദൈവത്തെ ഏൽപ്പിച്ച് സുഖമായി ഇരിക്കാൻ ഉള്ള കഴിവ് അഥീയെസ്റ്റുകൾക്കില്ല.
എന്നാല്പിന്നെ അഥീയെസ്റ്റുകൾക്കങ്ങ് വിശ്വാസി ആയിക്കൂടെ എന്ന് ചോദിക്കാം .
ദൈവം ഉണ്ടോ/ഇല്ലയോ എന്ന ചോദ്യത്തിനു ഇല്ല എന്നുത്തരം മനസിലാക്കുന്നത് കൊണ്ടാണ് ഒരാൾ അഥീയെസ്റ്റാവുന്നത്. അല്ലാതെ മനഃപൂർവമുള്ള തിരഞ്ഞെടുക്കലല്ല.
3. പൊതുവേ എതിർക്കപ്പെടുന്നത് ഈശ്വരവിശ്വാസമ്ല്ല, മറിച്ച് മതവിശ്വാസമാണ്.
4. ഈശ്വരവിശ്വാസത്തെ പൊതുവെ സംവാദങ്ങളിൽ അഡ്രസ് ചെയ്യേണ്ടിവരുന്നത് അറിവ് ശാസ്ത്രം മുതലായവയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ വിശ്വാസം ഉപയോഗിക്കപ്പെടുമ്പോഴാണ്.
ഉദാഹരണം: പരിണാമവിശ്വാസത്തെ വെറുതേ എതിർക്കുക, ബിംഗ് ബാംഗ് സൃഷ്ടിവാദവുമായി കൂട്ടിക്കെട്ടുക.
5. വിഗ്രഹാരാധന മറ്റ് ആരാധനകളെ അപേക്ഷിച്ച് മോശമാണെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. അത് കൊണ്ട് ഒരാൾ വിശ്വാസിയാണെങ്കിൽ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് മോശം കാര്യമല്ല. അതൊരു നിർബന്ധവും അന്ധമായ ആചാരവും ആയിത്തീരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിൽ കൂടി. ആരാധന മനഃസമാധാനം തരുമെങ്കിൽ എന്ത് കൊണ്ട് ആരാധന പാടില്ല.
6. അൽഭുതപ്രവർത്തികൾ, കപടശാസ്ത്രങ്ങൾ മുതലായവയെ എതിർക്കപ്പെടേണ്ട ലിസ്റ്റിൽ നിന്നും യാതൊരു കാരണവശാലും മാറ്റി നിർത്താൻ സാധിക്കുകയുമില്ല.
ഈ പോസ്റ്റില്‍ കാര്യമായി ചര്‍ച്ച ചെയ്യണമെന്നുണ്ട്.. പക്ഷേ മറ്റെന്നാള്‍ പരീക്ഷ തുടങ്ങുവാ.. എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചാല്‍ പരീക്ഷക്ക് ഗോപി വരക്കും എന്ന് നല്ല ബോധമുള്ളതുകൊണ്ട് പിന്നീടെപ്പൊഴെങ്കിലും കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാം... എന്തായാലും ഇത് ഒരു നല്ല പോസ്റ്റാണ് :)
ബ്ലോഗ് ലോകത്ത് ഇപ്പൊ കുറെ ദിവസമായി കറങ്ങി തിരിയുന്ന ഒരു വിഷയമല്ലേ ഇത്..നന്നായി കേട്ടോ..
@ calvin...ആരാധന മനഃസമാധാനം തരുമെങ്കിൽ എന്ത് കൊണ്ട് ആരാധന പാടില്ല..നല്ല കമന്റ്.
വിശ്വാസം ഉള്ളവര്‍ വിശ്വസിക്കട്ടെ എന്ന ലൈന്‍ ആണ് നല്ലത് എന്ന് തോന്നുന്നു....
MACHAAA.....JEEVITHAM ONNE ULLU ATH DEIVATHE OKKE VISWASICH....NANNAI POKUNATALLE NALLATH ..ETHINA VERUTE .....PULLIYE pinakkunne
വിശ്വാസം അതല്ലേ എല്ലാം
അല്ലല്ലോ മഖ്ബൂല്‍ ..
കള്ളനു പിറകെ പായുന്നവര്‍ എന്നാക്കിയാല്‍ കൂടുതല്‍ നന്നാകും ..[followers]
നല്ല പോസ്റ്റ് !
ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് വിശ്വസിക്കുന്നതല്ലേ വിശ്വാസം.
Post a Comment