സ്മരണ വേണം സ്മരണ എന്നാണല്ലോ ഈപ്പച്ചന്‍ ലേലത്തില്‍ പറഞ്ഞത് .രണ്ടായിരത്തി മൂന്നു കാലഘട്ടത്തില്‍ ആണു ഇത് നടന്നത് . ബല്ല്യ കാര്യമൊന്നുമില്ല ബെര്‍തെ ഓര്‍ത്തപ്പോ ടൈപ്പി അത്ര മാത്രം . ഈ ലാബ് ചെയ്യുന്നത് ബാച്ച് ബാച്ച് ആയാണ് . ട്രാന്‍സിസ്റ്റര്‍ രസിസ്ട്ടര്‍ അതിന്റെ ഒക്കെ എണ്ണം ആവശ്യത്തില്‍ കൂടുതല്‍ ഉള്ളത് കൊണ്ടും , ഞങ്ങള്‍ അത് കത്തിക്കുന്നതാണ് എക്സ്പരിമെന്റ്റ് എന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടു കൂടി ആണു ഈ ബാച്ച് ബാച്ച് പരിപാടി എന്നും പറയാം . ഞങ്ങള്‍ടെ ബാച്ചില്‍ കുര്യന്‍ , മെല്ബിന്‍ , നിമ്മുമോന്‍, ഞാന്‍ പിന്നെ പീ പീ ജീ ഇത്രേം പേര്‍ ആരുന്നു ഉള്ളത് . കുര്യനും മെല്‍ബിനും എക്സ്പെരിമന്റ്റ് ചെയ്യണം എന്നൊക്കെ ഉള്ള പൊട്ട ആഗ്രഹങ്ങള്‍ ഉള്ള ആള്‍ക്കാര്‍ ആണു . അതുകൊണ്ട് അവരെ റീഡിംഗ് എടുക്കുക .. സര്‍ക്യൂട്ട് കണക്റ്റ് ചെയ്യുക തുടങ്ങിയ കൂതറ പരിപാടികള്‍ ഞങ്ങള്‍ അങ്ങ് ഏല്‍പ്പിക്കും . പീ പീ ജീ ഇടയ്ക്കു അവരെ ശല്യം ചെയ്യും , സൊ അവനെ അടുത്ത ടീമില്‍ എന്ത് നടക്കുന്നു എന്ന് നോക്കി വരാന്‍ പറഞ്ഞു വിടും . ഞാനും നിമ്മുമോനും ശാസ്ത്രീയ സംഗീതം പ്രാക്ടീസ് ചെയ്യുന്നത് ഈ ലാബില്‍ ആണു . നല്ല പൊക്കമുള്ള സ്ടൂളില്‍ കയറി ചമ്രം പടിഞ്ഞിരുന്നാണ് പ്രാക്ടീസ് . അങ്ങനെ ഒരു ദിവസം ദേവസഭാതലം പാടുവാരുന്നു .... നിമ്മുമോന്‍ സ ഷഡ്ജം എന്ന് പാടി നിര്‍ത്തി .. ഞാന്‍ അതിന്റെ ബാക്കി പാടാനായിട്ടു തുടങ്ങുവേം എം എല്‍ പോള്‍ സാര്‍ വിളിച്ചു ..
എന്താ അവിടെ ? പാട്ടോ ?
നിമ്മു : ഡാ പണി കിട്ടി
ഞാന്‍ : ഉറപ്പല്ലേ .
നിമ്മു : അപ്പോളെ ഞാന്‍ പറഞ്ഞതാ സെമിക്ലാസ്സിക്കല്‍ വേണ്ടെന്നു
ഞാന്‍ : അപ്പൊ അതാ പ്രശ്നം ആയതു .. ആ ക്രോലിംഗ് ഇന്‍ മൈ സ്കിഇഇന്‍ വല്ലോം പാടിയാ മതിയാരുന്നു .
പ്രശ്നം കൂടുതലായി അപഗ്രഥിക്കാന്‍ സമയം കിട്ടിയില്ല അപ്പോളേക്കും സാര്‍ അടുതെത്തി .
സാര്‍ : എന്താടോ ..? ഏതാ എക്സ്പരിമന്റ്റ്
ഞാന്‍ : അത് .. (എനിക്ക് ഭാവാഭിനയം അല്പം കൂടുതല )
സാര്‍ : ഓ .. എന്നാല്‍ താന്‍ പറ (നിമ്മുനോട് )
നിമ്മു : അത്.. ഇത .. ജപ ..
സാര്‍ : രണ്ടെണ്ണവും വന്നു സ്ടൂളിന്റെ മോളില്‍ കേറി പാട്ടും കൂത്തും നടത്തുന്നത് ഞാന്‍ കൊറേ നേരമായി കാണുന്നു .
ആത്മന്‍ : കൂത്തോ ... സാര്‍ അനാവശ്യ ആരോപണങ്ങള്‍ ആണല്ലോ ഉന്നയിക്കുന്നത് .
സാര്‍ തുടരുന്നു .. ഇങ്ങനെ ഉള്ള പരിപാടിക്കാണെങ്കില്‍ ... ഒന്നുകില്‍ പുറത്തു പോകാം .
ആത്മന്‍ : അല്ലെങ്കില്‍ .. അല്ലെങ്കില്‍ ..
സാര്‍ പിന്നേം തുടരുന്നു .. അല്ലെങ്കില്‍ ഇങ്ങോട്ട് വരണം എന്നില്ല ..
ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്ത് സന്തുഷ്ടിയുടെയും സംത്രിപ്തിയുടെയും ഭാവങ്ങള്‍ മിന്നി മായുന്നു .
ആഫ്ടര്‍ എഫ്ഫക്റ്റ് : സെഷണല്‍ ലാബിനു .. ബ്രഡ് ബോഡില്‍ ഈ രെസിസ്ടര്‍ ട്രന്സിസ്ടര്‍ മുതലായ കോപ്പ് പിടിപ്പിക്കാന്‍ അറിയില്ലാത്ത കൊണ്ടു മാരക മാര്‍ക്ക് കിട്ടി . ഇതിനാണ് അറിയാത്ത പിള്ള (ഈശോ ... ജാതിപ്പേര് അല്ല ഉദ്ദേശിച്ചത് .) .. സ്ക്രാച് ചെയ്യുമ്പോ അറിയും ന്നു പറയുന്നേ .പിന്നെ ഒരുത്തന്‍ കാശ് മുടക്കി മേടിച്ചു വെച്ച ബ്രഡ് ബോഡിന്റെ നെഞ്ചതാണ് രെസിസ്ട്ടര്‍ ഒക്കെ കുത്താന്‍ പഠിച്ചത് !!
സത്യവാങ്ങ്മൂലം : സത്യായിട്ടും ഞാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ പോയിട്ടുണ്ട്
16 comments:
Kollaam kalakki...kaaryam "satyamayittum" njanum engineering nu padichittundallo(athum ninaglude koodeee)..
Ha ha !!!!
-Sowmya.
സത്യവാങ്ങ്മൂലം ഒരു ഒന്നര ഫാന്റസി നിലവാരത്തില്‍ എത്തി.
:D Sherikkum. aa last line aanu kalakkiyathu :D
:D
എന്റെ ലാബ് കൂട്ടാളികള്‍ മൂന്നു പേരും പുരുഷ കേസരികളായതോണ്ട് ഞാനും അവരെ ശല്യപ്പെടുത്താനൊന്നും പോവാറില്ല.‘പാവം പിള്ളേര്‍സ്..അവരു ചെയ്തു പഠിക്കട്ടെ’ എന്ന ഭാവത്തില്‍ അങ്ങു വിട്ടു കൊടുക്കും..അതോര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍.:)
going back to 6 years!
he he.. ennikku thonnunathu nimmu aakekoode panniyeduthittulla ab 1&2 sem'ile electrical labilaayirunu. athu bcz he was in ash's n my team. :D
shastriya sangitham pooyittu oru moolipaatu vare nimmu padunnathu njan etuvarekettitilla......afterall the story was really fantastic...... u can add some mandatharams of PPG to add some masala to the incident......like PPK trying to stop PPK bus at mount sienna stop.....ha ha ha.......
kasu mudakki athu padikkan poyi ennu paranjathokke thattipelodo??
Last line is ultimate
ദേവസഭാതലം കലക്കി ...
സത്യവാങ്ങമൂലം നന്നായി... ഇതാ ഇവിടെ വേറൊരു ഇലട്രോണിക്സ് പുരാണം കിടപ്പുണ്ട്...
http://kochumuthalali.blogspot.com/2009/08/blog-post.html
Devasabhathalam.....Uvva uvveey....Avan "Vishaadam"(Nishadham) paadikkazhinjappo aarikkum "Kashtam"(Shadjam) thil nirthiyathu. :-)
- Gijo.
കൊള്ളാം നന്നായിരിക്കുന്നു ..... നല്ല വായന .
അനോനിമണി : നിന്നെ പിടി കിട്ടി .. പഠിച്ചു പോലും .. എന്ത് ? എപ്പ ?
സോംസ് : ഹി ഹീ
മിസ്റ്റര്‍ ക്യാപ്റ്റന്‍ : വേണ്ട വേണ്ട .. ഒന്ന് വിശ്വസിക്ക് പ്ലീസ്
അനീറ്റ : ലാസ്റ്റ് ലൈന്‍ ആണല്ലേ കലക്കീത് .. !!
റോസ് : അത് നന്നായി .. വെറുതെ എന്തിനാ ഇടുക്കീലെ ഫ്യൂസ് വരെ അടിച്ചു കളയുന്നത് .
നിയാസ് : ഹ്മ്മം ... ആര് വര്‍ഷങ്ങള്‍ .. ഹോ !
ബിന്ദു : അത് നെരായിരിക്കും ... :-)
മെല്ബിന്‍ : ഹി ഹീ .. നീ പറഞ്ഞ കാര്യം പണ്ട് കുറിച്ചിട്ടിട്ടുണ്ട്
ജമ്പോ : അത് ഒന്നൂടെ വായിച്ചു നോക്കിക്കേ
ഫൈസു.. കൊച്ചു മുതലാളി .. അനീഷ് .. ഡാങ്ക്സ്
ജിജോ : ഞാന്‍ നന്നായി പാടും .. ശരിക്കും ..
hiii...i dnt knw who r u.......but i enjoy this alot.....nhanum oru engg.student aaaaneee.....!!!!!!!!!!!!!
Post a Comment