ഹൈറേഞ്ച് ലേക്കുള്ള കവാടമെന്നു അറിയപ്പെടുന്ന ഒരിടം . അവിടെ ഒരു കലാലയം , വെറും കലാലയം അല്ല സാങ്കേതിക കലാലയം അവിടുത്തെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രമായ എല്‍ എച്ച് . എനിക്കീ എല്‍ എച്ച് നെ പറ്റി ഒന്നും അറിയത്തില്ലേ . കുറച്ചു കൂട്ടുകാരികള്‍
പറഞ്ഞു കേട്ട പരിചയം മാത്രം .വെറും കേട്ടു പരിചയം.
അതിലൊരുത്തി തന്നാ പറഞ്ഞേ .. "നീ എന്തായാലും അതും ഇതും എല്ലാം ബ്ലോഗില്‍ എഴുതുവല്ലേ .. എല്‍ എച്ചിനെ പറ്റീം എഴുത് .ഞങ്ങക്ക് വായിച്ചു
ചുമ്മാ നോസ്ടല്ജിക്കാല്ലോ" .
ഞാന്‍ : ശ്രമിക്കാം .. പക്ഷെ നിര്‍ബന്ധിക്കണം .
ലവള്‍ " അവന്റെ ഒരു ജാഡ , ശരി നിര്‍ബന്ധിച്ചിരിക്കുന്നു !
ഞാന്‍ : ഒരു എലിജിബിള്‍ ബാച്ചിലര്‍ ആണു .. റിസ്കാ .. ഹ്മം നോക്കട്ടെ .
പലപ്പോഴായി കേട്ട ചില എല്‍ എച്ച് നിയമങ്ങള്‍ ..രീതികള്‍ ഇവിടെ ടയിപ്പട്ടെ .
ടി ണി ടിം ടിം ..ടി ണി ടിം ടിം... ടി ണി ടിം ടിം ടാ .. പ്യാടിക്കണ്ട ന്റെ റിംഗ് റോണ്‍ ആണു മൊഫീലിന്റെ റിംഗ് റോണ്‍ . ആപ്പീസിന്റെ ഗേറ്റ് കടക്കുമ്പോ മൊഫീലിനു നിശബ്ദ പ്രൊഫൈല്‍ ന്നു മോചനം കൊടുക്കും . ക്ലാസ് മേറ്റ് ആണു , നേരത്തെ പറഞ്ഞില്ലേ, ലവള്‍ തന്നെ ..
ഞാന്‍ : ഹല ..
ലവള്‍ : ഡാ വീട്ടിലെത്തിയില്ലേ? അതോ വായി നോക്കി നടക്കുവാണോ ?
ആത്മന്‍ : ആഹാ എത്ര നല്ല ഇമ്പ്രഷന്‍
ഞാന്‍ : പൊ അവിടുന്ന് .. ഇപ്പ ഇറങ്ങിയതെ ഒള്ളു .. കോള്‍ ആരുന്നു , ഓണ്‍സൈറ്റ് ന്നു മദാമ്മ ആന്‍റ് സായിപ്പ് നു തെറി വിളിക്കുവാരുന്നു
ഇനി അതിന്റെ കേടു തീരണമെങ്കില്‍ ഒരു ഗ്രില്ല്ട് ചിക്കന്‍ തട്ടണം , മിനിമം ഒരു ചിക്കന്‍ ബിരിയാണി .
ലവള്‍ : അതെന്താ ലേറ്റ് ആയതു ?
ഞാന്‍ : ഡേ ലൈറ്റ് സേവിംഗ് .. മാറി . ഇപ്പ ഒരു മണിക്കൂര്‍ ലേറ്റ് ആണു .. നാശം !!!
ലവള്‍ : ഓ .. നീ ഇപ്പളല്ലേ ഡേ ലൈറ്റ് സേവിംഗ് ഒക്കെ കാണാന്‍ തൊടങ്ങിയതു , ഞാന്‍ ഇത് എത്രയോ മുന്നേ കാണാന്‍ തുടങ്ങീത .
ഞാന്‍ : വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോ ഡേറ്റ് ആന്‍ഡ് ടൈം സെറ്റ് ചെയ്യുമ്പോ ആരിക്കും .. അത് ഞാനും കണ്ടതാ
ലവള്‍ : ഓ ഹോ .. കമ്പ്യൂട്ടര്‍ ല് അങ്ങനെ ഒക്കെ ഒണ്ടോ .. ഞാന്‍ കണ്ടിട്ടില്ല ..
ആത്മന്‍ : മിയാ കുള്‍പാ .... അങ്ങനെ പറയാന്‍ പാടില്ലാരുന്നു ..
അതല്ലെടാ , ഞങ്ങള്‍ടെ എല്‍ എച്ചില്‍ ഡേ ലൈറ്റ് സേവിംഗ് ഉണ്ടാരുന്നു .. ഒക്ടോബര്‍ പാതി ഒക്കെ ആവുമ്പോ തൊട്ടു എല്‍ എച്ച് ഗേറ്റ് അടക്കുന്നത് അര മണിക്കൂര്‍ നേരത്തെ ആക്കും . അപ്പൊ നേരത്തെ സണ്‍സെറ്റ് ആവുല്ലേ അതോണ്ട് . ഒന്ന് അമ്പലത്തില്‍ പോയിട്ട് വരാന്‍ പോലും ടൈം കിട്ടൂല്ല .
ഞാന്‍ : അമ്പലമോ .. നീ ആ ആന്‍സ് സ്നാക് പോയിന്റ് ന്നല്ലേ വെടി കൊണ്ട പന്നീനെ പോലെ പാഞ്ഞു പോവാറ്
ലവള്‍ : ആ അതൊക്കെ ഒരു കാലം .. എല്ലാം പോയില്ലേ .
ഇങ്ങനെ കൊറേ റൂള്‍സ് ഒണ്ടു എല്‍ എച്ചില്‍ . ഒരു മിനിറ്റ് വൈകിപ്പോയാല്‍ പിന്നെ എല്‍ എച്ചില്‍ കേറ്റൂല്ല . പ്രൈവറ്റ് ഹോസ്റ്റല്‍ ല് പോയി നിക്കണ്ടി വരും . അല്ലെങ്കി പിന്നെ അടുത്തുള്ള ഏതേലും ഗേള്‍സ് ന്റെ വീട്ടില്‍ പോയി നിക്കണം . എന്തൊരു കഷ്ടാ .
ഞാന്‍ : നിന്നേ ഒക്കെ അനുസരണയില്‍ നിര്‍ത്തണ്ടെ അതാ
ലവള്‍ : നീ എന്റെ ഫ്രണ്ട് ആണോ അതോ വാര്‍ഡന്‍ ന്റെ ഫ്രെണ്ടോ ?
ഞാന്‍ : അതിപ്പോ .. അത് പോട്ടെ .. ഞാന്‍ പാഴ്സല്‍ മേടിക്കട്ടെ .. തിരിച്ചു വിളിക്കാം ..
കേരളത്തില്‍ ഡേയ് ലൈറ്റ് സേവിംഗ് നടപ്പാക്കുന്ന എന്റെ അറിവിലെ ഏക സ്ഥലം ആണു ഞങ്ങള്‍ടെ കോളേജ് ലെ എല്‍ എച്ച് .
ഇതുങ്ങള്‍ ഏതിനോടു സംസാരിച്ചാലും എല്‍ എച്ച് ഒരു മെയിന്‍ കഥാപാത്രം ആണു. പാര്‍ടിയെ പറ്റി പറയുമ്പോ സീ പീ എം കാര്‍ക്ക് വരുന്ന ഒരു ആവേശം ഇല്ലേ അതാണ് എല്‍ എച്ചില്‍ നിന്ന പെണ്‍പിള്ളാര്‍ക്ക് എല്‍ എച്ചിനെ പറ്റി പറയുമ്പോ .
വേറെ ഒരു ലവള്‍ പറഞ്ഞത് :
ഡാ .. എല്‍ എച്ച് ല് നിന്നാല്‍ പിന്നെ എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റും. ഒരു റൂമില്‍ പത്തു മുതല്‍ പതിനാലു പേര് വരെ കാണും . അതും ബങ്ക് ബെഡ് ഒക്കെ കൂട്ടി ഇട്ടു മൂന്നു പേര്‍ ഒക്കെ നിരന്നങ്ങു കിടക്കും . ചാള അടുക്കിയ പോലെ ..കാറ്റു പോലും മര്യാദക്ക് കേറില്ല . എന്നാലും ഇഷ്ടാരുന്നു എല്‍ എച്ച് . ഫുഡ് ന്നൊക്കെ പറഞ്ഞാല്‍ .. എല്‍ എച്ചിലെ ഫുഡ് ആണു . ന്റമ്മോ , എല്‍ എച്ച് ലെ ബീഫ് ഫ്രൈ കഴിക്കാന്‍ തോന്നുന്നു . ഞായറാഴ്ച ആണു എല്‍ എച്ചില്‍ ബീഫ് ഫ്രൈ കിട്ടുക . അന്നാണേല്‍ അമ്പലത്തില്‍ പോവണം ന്നും ഒണ്ടു . പിന്നെ ഉച്ചക്ക് ബീഫ് ഫ്രൈ ഒക്കെ അടിച്ചു , നന്നായി ഒന്ന് കുളിച്ചു അങ്ങ് പോവും .
ഞാന്‍ : പിന്നല്ല . നല്ല സോപ്പിട്ടൊരു കുളി കുളിച്ചാല്‍ ദൈവം എങ്ങനെ അറിയും അല്ലെ . ബീഫ് കഴിച്ചോ ഇല്ലയോന്നു .
അവള്‍ : ഡാ ഡാ .. അത്രക്കും ടേസ്റ്റ് ആയോണ്ട ... അതൊക്കെ ദൈവം ക്ഷമിച്ചോളും .
വേറെ ഒരു അവസരത്തില്‍ കേട്ടത് .
ലവള്‍ : എല്‍ എച്ചിലെ ചിലവുകളില്‍ ഒരു ഭാഗം നടന്നു പോവുന്നത് അവിടുത്തെ ഫൈന്‍ കൊണ്ടാ .. കൊറേ ടൈപ്പ് ഫൈന്‍ ഒണ്ടു
ഞാന്‍ : ഫൈന്‍ ഓ .. എന്ത് ഫൈന്‍ ?
ലവള്‍ : നീ ചിരിക്കരുത്
ഞാന്‍ : ഇല്ല . ചിരിക്കൂല്ല .
ലവള്‍ :ഹെയര്‍ ഫൈന്‍ .
ആത്മന്‍: ഹോ ഇംഗ്ലീഷ് ഇല്‍ ആയതു ഭാഗ്യം .. വല്ല തമിഴ്നാട്ടിലും ആരുന്നെങ്കിലോ ..
ഞാന്‍ : എന്തുവാ ഈ ഹെയര്‍ ഫൈന്‍ ?
ലവള്‍ : അതെന്താന്നു വെച്ചാല്‍ , നമ്മള് കുളിച്ചു കഴിഞ്ഞാല്‍ കുളിമുറിയില്‍ മുടി കിടക്കാന്‍ പാടില്ല .. അതൊക്കെ വൃത്തിയാക്കണം .
ഞാന്‍ : അതൊക്കെ നോക്കാന്‍ ആളുണ്ടോ ?
ലവള്‍ : പിന്നേ .. അതിനൊക്കെ ഡ്യൂട്ടി ഉള്ള ആളുണ്ട് .
ഞാന്‍ : ഭയങ്കരം തന്നെ !!! കുളിക്കുമ്പോ കുളിമുറി അടക്കണം ന്നു നിയമം ഉണ്ടോ ?
ലവള്‍ : ഏയ് .. അങ്ങനെ ഒന്നുള്ളതായി കേട്ടിട്ടില്ല .
ഞാന്‍ : അപ്പൊ .. അടക്കൂല്ല ?
ലവള്‍ : പോടാ പോടാ . ആ ..പറഞ്ഞു വന്നത് . അങ്ങനെ മുടി കണ്ടു പിടിച്ചാല്‍ ആ വിംഗ് ല് ഉള്ള എല്ലാര്‍ക്കും ഫൈന്‍ ആണു . ചെക്ക് ചെയ്യാന്‍ വരുന്നത് വിംഗ് സെക്രടറി ആണു .
ഹ്മം .. പിന്നെ ഒരു ഫൈന്‍ ഉള്ളത് പ്ലേറ്റ് ആന്‍ഡ് ഗ്ലാസ് ഫൈന്‍
ഞാന്‍ : ഏഹ് ??
ലവള്‍ : നമ്മള് മെസ്സിന്നു ചിലപ്പോ ചായ സ്നാക്സ് ഒക്കെ എടുത്തോണ്ട് പോരും . അത് കഴിച്ചു കഴിഞ്ഞു ഗ്ലാസും പ്ലയിട്ടും ഒക്കെ തിരികെ വെക്കണം . ഇടയ്ക്കു മെസ്സ് സെക് റെയിഡ് നു വരും .. പ്ലേറ്റ് ഓ ഗ്ലാസ്സോ ഉണ്ടോന്നു നോക്കാന്‍ . നമ്മള്‍ടെ റൂമില്‍ ഒന്ടെങ്കില്‍ റൂമിലെ എല്ലാര്‍ക്കും ഫൈന്‍ കിട്ടും .
ഞാന്‍ : ആവശ്യം തന്നെ .. നിങ്ങള്ക്ക് വാരിക്കോരി ഫൈന്‍ കിട്ടി കാണുല്ലോ .
ലവള്‍ : ഹ്മ്മ്മം .. ഇമ്മിണി പുളിക്കും . റെയിഡ് ചെയ്തു വരുമ്പോളേക്കും ഞങ്ങക്ക് ഇന്‍ഫര്‍മേഷന്‍ കിട്ടും , അതിനൊക്കെ ഉള്ള ടീംസ് ഉണ്ട് . അഥവാ വല്ല ഗ്ലാസ്സോ പ്ലേറ്റ് ഓ ഒന്ടെങ്കില്‍ ജനലിക്കൂടെ ഒറ്റ ഏറാ .
ഞാന്‍: ഫീകര്ര്ര്‍ !!
ലവള്‍ : എത്ര ഗ്ലാസും പ്ലയിടും ആണു എല്‍ എച് മതിലിന്റെ അപ്പുറത്തെ തെങ്ങിന്‍ ചുവട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്നത് .
ഞാന്‍ : ആഹാ .. എത്ര മനോഹരമായ ആചാരങ്ങള്‍ .
ലവള്‍ :ഇനീം ഉണ്ട് റൂള്‍സ് . ലോകത്തില്‍ ജുനിയര്‍ സീനിയര്‍ ഡിസ്ക്രിമിനേഷന്‍ ഏറ്റം കൂടുതലുള്ള സ്ഥലങ്ങളില്‍ ഒന്ന് എല്‍ എച് ആണു . എല്‍ എച്ചിന്റെ മുന്നില്‍ വിസിട്ടെര്സ് ഉണ്ടെങ്കില്‍ അതിലെ പോവുന്ന ജൂനിയേര്‍സ് ഷാള്‍ ഇടണം
ഞാന്‍ : ഷാളാ ?
ലവള്‍ : ഓ .. അവന്‍ ഷാള്‍ ന്നു കേട്ടിട്ടില്ല .. ഷാള്‍ ചുരിദാറിന്റെ മോളില്‍ ഇടുന്ന സാധനം . ജുനിയെര്സ് അത് ഇടണം ന്നു നിര്‍ബന്ധം ആണു വിസിട്ടെര്സ് ഉള്ളപ്പോ അതിലെ പോവുമ്പോ , അതിപ്പോ ഷര്‍ട്ട് ഇട്ടാലും ടീ ഷര്‍ട്ട് ഇട്ടാലും അതിന്റെ മോളില്‍ ഷാള്‍ ഇടണം . ഇടാതെ പോയാല്‍ അതിനും ഫൈന്‍ ഉണ്ട് .
ഞാന്‍ : സീനിയേര്‍സ് നു എന്തും ആവാം ?
ലവള്‍ : അത് സീനിയേര്‍സ് അല്ലെ . ഞങ്ങള്‍ സീനിയേര്‍സ് ആയപ്പോ ഞങ്ങളും അര്‍മാദിച്ചു നടന്നില്ലേ .
ഞാന്‍: ബെരി ഗുഡ് . ഇനി ഈ ടൈപ്പ് ഐറ്റംസ് എന്തേലും ??
ലവള്‍ : ജുനിയര്‍ സീനിയര്‍ വ്യത്യാസം ഒള്ള ഒരു റൂള്‍ കൂടെ ഒണ്ടു - ഡോര്‍ റൂള്‍ .
ഞാന്‍ : അതെന്താ ?
ലവള്‍ : മെസ്സ് ഹാളിലേക്ക് ഉള്ള മെയിന്‍ ഡോര്‍ സീനിയേര്‍സ് മാത്രേ ഉപയോഗിക്കാന്‍ പാടുള്ളൂ . ജൂനിയേര്‍സ് കിച്ചന്റെ അടുത്തുള്ള ഡോര്‍ വഴിയെ കേറാന്‍ പാടുള്ളൂ . മെയിന്‍ ഡോര്‍ വഴി കേറിയാല്‍ ഫൈന്‍ ആണു
ഞാന്‍ : അടിപൊളി . ഇങ്ങനെ ആണു അമ്മായിഅമ്മ പോര് ഒന്ടായത് --എനിക്ക് കിട്ടീല്ല .. അവളും കഷപ്പെടട്ടെ .
ലവള്‍ : ഇനീം ഒണ്ടു , ഫോണ്‍ റൂള്‍ . ആദ്യമൊന്നും എല്ലാര്‍ക്കും മൊബൈല്‍ ഇല്ലല്ലോ . എല്‍ എച്ച് ലാന്‍ഡ് ഫോണ്‍ ലേക്കാ കോള്‍ വരിക . മൂന്നു മിനുട്ടില്‍ കൂടുതല്‍ സമയം എല്‍ എച്ച് ഫോണ്‍ ഉപയോഗിച്ചാല്‍ പിന്നെ എക്സ്ട്രാ ഓരോ മിനുറ്റിനും രണ്ടു രൂപ ഫൈന്‍ ആണു .. ഹോ എന്തോരം രണ്ടു രൂപയാ പോയിട്ടുള്ളത് .
ഞാന്‍ : ഇപ്പൊ ഇങ്ങനത്തെ വല്ല റൂളും ഒന്ടാരുന്നെല്‍ സെറ്റപ്പ് ആയേനെ . കുത്തുപാള !!
ലവള്‍ : നീ കോമണ്‍ നെ പറ്റി കേട്ടിട്ടുണ്ടോ ?
ഞാന്‍ : പിന്നെ .. കോമണ്‍ .. കേട്ടിട്ടുണ്ട് .. ഞാന്‍ ആണു എന്റെ വീട്ടിലെ കോമണ്‍ അഡ്മിന്‍ , എക്സല്‍ ഷീറ്റ് ഒക്കെ ഒണ്ടു .നോക്കീം കണ്ടും നിന്നാല്‍ വട്ടചിലവിനുള്ളത് ഒപ്പിക്കാം .
ലവള്‍ : അതല്ലെടാ , എല്‍ എച്ച് ലെ കോമണ്‍ . സീനിയേര്‍സ് ജൂനിയേര്‍സ് നെ ചീത്ത വിളിക്കാന്‍ വിളിക്കുന്ന മീറ്റിംഗ് ന്റെ പേരാ അത് . അതിനു ചെന്നില്ലെങ്കില്‍ നൂറ്റമ്പതു രൂപ ഫൈന്‍ ആണു .
ഞാന്‍: ഈശോ ! ഈ എല്‍ എച്ച് കേരളത്തില്‍ തന്നെ അല്ലെ ??
ലവള്‍ : ഹോ .. ഒരു ദിവസം നമ്മള്‍ടെ ബാച്ചിലെ പിള്ളാരും സീനിയെര്സും ആയി അടി ആയി .. ഞങ്ങള്‍ "പൊ പുല്ലേ പോടീ പുല്ലേ " ഒക്കെ വിളിച്ചു . ആകെ പ്രശ്നമായി .. അടിപൊളി ആരുന്നു . പിറ്റേന്ന് ഒരു എന്‍ ആര്‍ ഐ ചേച്ചി പറയുവാ . നിങ്ങള്‍ എന്താ പറഞ്ഞേ പൊ പുല്ലേ ന്നോ .. യു നോ വാട്ട് ഈസ് പുല്ലു .. ഗ്രാസ് ആണു ഗ്രാസ് .. ഛെ എന്ത് ചീപ് ആണു നിങ്ങള്‍ ന്നു . ചിരിക്കാണ്ട് അത് കേട്ടു നിന്നത് എങ്ങനാന്നു എനിക്കെ അറിയൂ .
ഞാന്‍ : ഹി ഹി .. അത് കൊള്ളാം .. ഗ്രാസ് ആണു ഗ്രാസ് .
ലവള്‍ : പിന്നെ സാധാരണ സ്ഥലം പോലെ അല്ല .. ഇഷ്ടമില്ലാത്ത ആള്‍ക്കാരെ ആണു നമ്മള്‍ വിംഗ് സെക്രട്ടറി ഒക്കെ ആയി ഇലക്റ്റ് ചെയ്യുക . ജാഡ ജൂനിയേര്‍സ് ആരിക്കും വിംഗ് സെക്രടരികള്‍ .
ഞാന്‍ : അതെന്താ അങ്ങനെ ?
ലവള്‍ : അതോ .. എന്നാലല്ലേ .. എന്താ ലൈറ്റ് കത്താതെ .. ഫാന്‍ കറങ്ങാതെ ന്നും പറഞ്ഞു നമ്മക്ക് അവരെ ചീത്ത വിളിക്കാന്‍ പറ്റു .
ഞാന്‍ : സൂപ്പര്‍ .. ഇനിം ഒണ്ടോ ?
ലവള്‍ : പിന്നെ .. .. ഹ്മം ...
ഞാന്‍ : വേണ്ട ആലോചിച്ചു പിന്നെ പറഞ്ഞാല്‍ മതി .. ഞാന്‍ പോയി ഡിന്നര്‍ തട്ടട്ടെ .. അപ്പൊ ഗുഷ് നൈറ്റ് .
ഇത്രയൊക്കെ ഫൈന്‍ ഒന്ടെങ്കിലും റൂള്‍സ് ഒന്ടെലും ഈ പെണ്‍കുട്ടികള്‍ക്കെല്ലാം എല്‍ എച്ച് മുടിഞ്ഞ ഇഷ്ടം ആണു .. ബെസ്റ്റ് പാര്‍ട്ട് ഓഫ് ലൈഫ് ആരുന്നു അവിടെ ന്നൊക്കെ പറയുന്ന കേള്‍ക്കാം .ഈ പോസ്റ്റ് ലവര്‍ക്കൊക്കെ ആയി ഡഡിക്കെറ്റ് ചെയ്യുന്നു
12 comments:
aa plate and glass rule kollaam aayirunu ketto ! :D
Ende hostelil ingane onnum illayirunnenkilum.... orichire okke miss cheyyarundu ...chila friends ne orkkumbo. :)
ഹഹാ..ഇപ്പോഴല്ലേ എല്‍.എച്ച് എന്താണെന്നു മനസിലായേ..
ഹൊ, ഫയങ്കരം,ഫയാനകം, ഫീകരം...
നല്ല രസായിട്ടു വായിച്ചുട്ടാ ഗഡ്യേ...
aara ithokke paranju thannathu ? -roshan
kollam..LH oru sambhavamayirunnu..:)
ayyo...Praphule...veendun veendum LH miss cheyunallo...Thanx for de blog...
:( missing LH!! pinne aa po pulle podi pulle.. dat ws fun... election kazhinjittulla divasangal :P
@Anita :) : ഹ്മ്മം .. ഞങ്ങള്‍ടെ കോളേജ് എല്‍ എച്ച് സ്പെഷ്യല്‍ ആരുന്നു :ഡി
@റിയാസ് : ഹി ഹീ .. താങ്ക്സ് ണ്ട് ട്ടാ ..
@റോഷന്‍ : ഹ്മം .. കോമണ്‍ വിളിച്ചു ചീത്ത പറയാനാ ?
@jumbo എനിക്കും തോന്നി.. :-)
@Remya ഹ്മ്മം .... :-)
@ബിന്ദു : ഗ്രാസ് ആണ് ഗ്രാസ് .. അറിയാവോ ?
Praful........othiri ormakal thirike kondu vannu.....thanks for the blog and special thanks ithezhuthan nirbhandhicha aallkku.....
ഇത്രേം വലിയ സംഭവമാണോ ഈ L H ?
thxs a lot 4 this blog....sherikkum missing our LH a lot it was really fun.... priya
kollam ketto...
sooopper
Post a Comment