Monday, November 22, 2010

കണ്ടത് പറഞ്ഞാല്‍ - ഗുസാരിഷ്

ശനിയാഴ്ച രാത്രി ഗുസാരിഷ് കണ്ടു .. സാവരിയ കണ്ട അനുഭവം ഉള്ള കൊണ്ട് പ്യാടി ആരുന്നു . പിന്നെ ബ്ലാക്ക്‌ നെ പറ്റി ഓര്‍ത്തപ്പോ ഒരു ധൈര്യം .

  • അല്പം നാടകീയമാണ്‌ കഥ
  • പലയിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ദയാവധം ആണ് തീം .
  • കിടപ്പിലാണെങ്കിലും സംഭാഷങ്ങളിലൂടെ ഹൃതിക് ഇടക്കൊക്കെ സ്പാറുന്നുണ്ട്
  • പിന്നെ ഇടക്കുള്ള നൃത്ത രംഗങ്ങളിലും മച്ചാന്‍ തകര്‍ത്തു
  • ഐശ്വര്യ മോശമില്ലാതെ അഭിനയിച്ചു
  • ചില ഇംഗ്ലീഷ് പടങ്ങളിലെ (എതെന്നൊന്നും അറിയാന്‍ മേല ) പോലെ ഉണ്ട് ക്യാമറ വര്‍ക്ക് .
  • കളര്‍ പതിവ് പോലെ ഇരുട്ടും നീലയും ആണ് കൂടുതല്‍ .. പിന്നെ ഗോവന്‍ പച്ചപ്പ്‌ നന്നായി എടുത്തിട്ടുണ്ട് .
  • ആര്‍ട്ട് മൂഡ്‌ ആണ്
  • ആര്‍ട്ട് മൂടിനപ്പുറം .. ഇടക്കൊക്കെ അല്‍പ സ്വല്പ മോട്ടിവേഷന്‍ (പടം തീരുന്ന വരെ എങ്കിലും) തോന്നി
  • നഷ്ടങ്ങള്‍ക്ക് അപ്പുറം ജീവിതം ഉണ്ട് എന്നൊക്കെ (വെര്‍തെ )ഇടയ്ക്കു തോന്നും . (സത്യത്തില്‍ അങ്ങനെ തന്നെയാണ്) ചിലയിടങ്ങളില്‍ അല്പം വലിച്ചില്‍ ഉണ്ട് കഥക്ക് എങ്കിലും എനിക്കിഷ്ടപ്പെട്ടു

വാല് : ഗോവയ്ക്ക് ഒരു ട്രിപ്പ്‌ പോവാന്‍ തോന്നണു :-/ 

7 comments:

എനിക്ക് വേറെ തരത്തിലാണിത് അനുഭവപ്പെട്ടത്. തികച്ചും ഹൃദയസ്പൃക്കെന്നു പറയാം. അതുകൊണ്ടു തന്നെ ഞാനുമിട്ടൊരു പോസ്റ്റ്,എനിക്ക് സില്‍മയെക്കുറിച്ചൊന്നുമറിയില്ലെങ്കിലും. ഗോവയുടെ വന്യമായ സൌന്ദര്യം തികച്ചും ഇഷ്ടപ്പെടുന്ന ഫ്രൈമുകള്‍..എന്റെ പോസ്റ്റിവിടെ:
http://akamizhi.blogspot.com/

മോശമില്ല എന്ന് ചുരുക്കം... ല്ലേ?

Ineem Goa il poittu karyamilla...padam theernna karanam avarokke shooting nirthi poyi avidunnu... ( stale joke aanennu ariyam)

Ethayalum crisp and honest review. Good one.

നല്ല ഒരു പെയ്ന്റിംഗ്‌ എക്സിബിഷൻ. എന്താ ഓരോ ഫ്രയ്മിന്റെയും ഒരു ബ്യൂട്ടി! ഋതിക്‌ രോഷന്റെ മുഖം പോലും ഒരു പയ്ന്റിംഗ്‌ പോലുണ്ട്‌. പക്ഷെ ഒരു നല്ല സിനിമ....? എല്ലാടതും ഒരു കൃത്ത്രിമത്ത്വം ഉള്ളപോലെ. സെറ്റ്‌ മുതൽ സ്ക്രീൻ പ്ലേ വരെ.

സുഖാന്ത്‌ എന്ന ഒരു മറാട്ടി സിനിമ ഈ പ്രമേയം ഇതിനെക്കാള്‍ നന്നായി അവതരിപ്പിച്ചു, അതെ ക്രിത്രിമത്വം ആണു കുഴപ്പം, ഒരു നാടകം കാണുന്നപോലെ ഉണ്ട്‌ പടം, ഒരു ജീവന്‍ ഇല്ല, നായകനു എന്തിനു മരണം എന്നു നമ്മള്‍ ചോദിക്കും അവന്‍ ഹാപ്പി ആണു പടം കാണുമ്പോള്‍ അവണ്റ്റെ ആന്തരിക വേദന പ്രേക്ഷകര്‍ക്കു ലഭ്യം ആകുന്നില്ല, സംവിധായകനു അതിനെക്കാള്‍ പ്രധാനം ഐശ്വര്യയുടെ മേക്കപ്പും ചെമന്ന (വെടി ) ലിപ്സ്റ്റിക്കും, അവസ്സാനം കുറെ ഉപദേശം പോര മാഷെ പോര പടം.

താങ്ക്യൂ ഫോര്‍ ദി റിവ്യൂ....

gplus utube buzz