
ദൈവം, പലരും പലരീതിയില്‍പറഞ്ഞിരിക്കുന്നു ... സര്‍വശക്തന്‍, സ്രഷ്ടാവ്,പരിപാലകന്‍ . അങ്ങനെ പലതും . ദൈവത്തെ വിളിക്കുന്ന കാര്യത്തില്‍ ഞാന്‍ഒരു അവസരവാദിയാണ് പ്രാര്‍ത്ഥന, വ്രതംനോക്കല്‍ , അമ്പലത്തില്‍ പോകല്‍ എന്നീ ശീലങ്ങള്‍ ഇല്ലെന്നു തന്നെ പറയാം പുതിയൊരു കാര്യത്തിനു ഇറങ്ങുമ്പോള്‍ , ദൈവമേ എല്ലാം ശരിയാവണേ എന്ന് മനസ്സില്‍ പറയും .. തിടുക്കത്തില്‍ പലപ്പോഴുംവിട്ടു പോവാറുമുണ്ട് . ഒന്നും ശരിയാവുന്നില്ലെന്നു തോന്നുമ്പോള്‍ .. ഈശ്വര ,എല്ലാമൊന്നു നേരെ ആയെങ്കില്‍ എന്ന്പറയാറുണ്ട് .. അതിപ്പോ ചിലപോ കൂട്ടുകാരോടും ആവാം .. ഡാ എല്ലാം ഓക്കേആവുമാരിക്കും അല്ലെ , എന്നൊരു പറച്ചില്‍
എന്ത് കൊണ്ടു ദൈവ വിശ്വാസം ?
ഞാന്‍ ഒരു മടിയനാണ് അധ്വാനിക്കാനൊന്നും വല്ല്യ താല്പര്യമില്ല
സ്വയാര്‍ജിതമായ കാര്യങ്ങളെക്കാള്‍ ഇന്‍ഹെരിറ്റഡ്(ഫ്രീ) ആയി കിട്ടിയതു കൊണ്ടു തൃപ്തിപ്പെടുന്ന ഒരാള്‍
മലയാളത്തിലാണ് എഴുത്തും വായനയും കൂടുതല്‍ .. ബുദ്ധിമുട്ട് കുറവാണേ , മാതൃഭാഷയല്ലേ !
അത് പോലെ തന്നെയാണ് ഈശ്വരന്‍ എന്നൊരു ശക്തിയില്‍ വിശ്വസിക്കുന്നതും ( അങ്ങനെ ആയിരിക്കണം ) , വീട്ടിലും നാട്ടിലും കണ്ടതും കേട്ടതും എല്ലാം അതിനു പ്രേരകം ആയിരിക്കണം . അതിനപ്പുറതെക്ക് ചിന്തിക്കാനും അറിയാനും വായിക്കാനുമൊന്നും ഞാന്‍ ശ്രമിച്ചിട്ടുമില്ല . എങ്കിലും എന്റെകോമണ്‍ സെന്‍സ് നു നിരക്കാത്ത കാര്യങ്ങളെ ചിരിച്ചു കൊണ്ടു തള്ളിക്കളയാന്‍ എനിക്ക് മടിയില്ലഅതുകൊണ്ട് എന്നെ അവിശ്വാസി എന്ന് മുദ്ര കുത്തിയാല്‍ സന്തോഷം മാത്രം .
എത്തിസം എന്നത് ആര്‍ജിതം ആണു, വായനയിലൂടെ അനുഭവങ്ങളിലൂടെ നിരീക്ഷങ്ങളിലൂടെനേടിയത് , അത് കൊണ്ടു തന്നെ ഒരു എത്തിസ്റ്റ് വിമര്‍ശനാത്മകമായി പലതിനെയും നോക്കി കാണുന്നുഅതൊരു തെറ്റല്ല.
മതം എന്തിനു ? ഒരു ടൈപ്പ് ജീവിത രീതി . എന്റെ രീതി ആണു നല്ലത് .. വേറെ രീതിയില്‍ ജീവിച്ചാല്‍അത് തെറ്റാണ് അതായത് മറ്റു മതങ്ങള്‍ തെറ്റാണ് എന്റെ മതം ആണു ശരി , ഒരു പരിധി വരെ ഒരു പാട്ആള്‍ക്കാരുടെ ചിന്താരീതി ആണു അത് .. ചിലര്‍ പറയുന്നു .. മതം ,അച്ചടക്കം ഉണ്ടാവാന്‍, സഹജീവികളോട് കരുണ, സ്നേഹം എന്നിവ പഠിപ്പിക്കാന്‍ , ഒരു പ്രത്യേക ജീവിത രീതിയിലൂടെ സ്വര്‍ഗംഎന്ന ഒള്ളതോ ഇല്ലാത്തതോ ആയ സംഭവത്തില്‍ എത്തിച്ചേരാന്‍ എന്നതിനൊക്കെ ആണെന്നു . ശുദ്ധ മണ്ടത്തരം എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ . ഒരു പ്രത്യേക മത വിശ്വാസി ആണെന്നത് കൊണ്ടുഅങ്ങനെ ഒന്നും ആയിതീരില്ല .ആണെങ്കില്‍ ബഹുഭൂരിപക്ഷം മതവിശ്വാസികള്‍ ഉള്ള ലോകംഇങ്ങനെ ഒന്നും ആവില്ലായിരുന്നു , ഇനി അവര് കപട വിശ്വാസികള്‍ ആണെന്ന് പറഞ്ഞു വന്നാല്‍ഇവിടെ വിശ്വാസം ടെസ്റ്റ് ചെയ്തു സര്‍ട്ടിഫിക്കറ്റ് സിസ്റ്റം കൊണ്ടു വരേണ്ടി വരും എന്നെ പറയാനുള്ളൂ . ഞാന്‍ വായിച്ചിട്ടുണ്ട് സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പേരും മതത്തില്‍ വിശ്വസിക്കാത്തവര്‍ആണെന്ന് , എന്നാല്‍ ആ പ്രദേശങ്ങള്‍ ആണു ലോകത്തില്‍ താമസിക്കാന്‍ നല്ല സ്ഥലങ്ങളില്‍ഒന്നത്രേ .. അച്ചടക്കം , പരസ്പര വിശ്വാസം , ഉത്തരവാദിത ബോധം , സഹജീവി സ്നേഹം , സുരക്ഷിതത്വം എന്നിവ ലോകത്തിലെ മറ്റു പല ഭാഗങ്ങളിലെക്കാളും ബഹുദൂരം മുന്നിലാണ് . അത്കൊണ്ടു മതമുണ്ടായലെ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടാവു എന്നത് തെറ്റാണ് എന്ന് വ്യക്തമാണ് . പോരാത്തതിന് ഒന്നാം ലോക മഹായുധവും രണ്ടാം ലോക മഹായുധവും ചേര്‍ന്നു കൊന്ന മനുഷ്യജീവനുകളുടെ എണ്ണതെക്കള്‍ കൂടുതല്‍ മതത്തിനു വേണ്ടി മതത്താല്‍ ഉണ്ടായ ആക്രമണങ്ങളില്‍സംഭവിച്ചിട്ടുണ്ട് എന്നത് ചരിത്രവും . മേല്‍പ്പറഞ്ഞ ഇന്‍ഹെരിറ്റഡ്(ഫ്രീ) ആയി കിട്ടിയതു കൊണ്ടുതൃപ്തിപ്പെടുന്ന ഒരാള്‍ എന്നതിനാല്‍ എന്റെ സര്‍ട്ടിഫിക്കറ്റ് ഇല്‍ മതം എന്ന കോളം ബ്ലാങ്ക് അല്ല .
ജ്യോതിഷം ഏറ്റവും എളുപ്പത്തില്‍ ശുദ്ധഭോഷ്ക് എന്ന് പറയാം . ശാസ്ത്രീയമായ യാതൊരുഅടിസ്ഥാനവുമില്ലാത്ത കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു മണ്ടത്തരം . രാഹു , കേതു എന്നിങ്ങനെഗ്രഹങ്ങള്‍ ഇല്ലെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങള്‍ അല്ലെന്നും നമുക്കെല്ലാം അറിയാം ,എന്നാല്‍അവയെ ഗ്രഹങ്ങള്‍ ആക്കിയുള്ള ഗ്രഹനിലയില്‍ വിശ്വസിക്കാന്‍ പറയുന്നു .. കഷ്ടമല്ലേ അത് ! .കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ് ബുക്ക് ഇല്‍ കൊറേ പേര് കിടന്നു തമാശക്കോ , കാര്യത്തിനോമോങ്ങുന്നു .. എന്റെ സോഡിയാക് സൈന്‍ പോയെ എന്നും പറഞ്ഞു . ഇത്രേം നാളും "ട്രൂ സ്കോര്‍പ്പിയോ " എന്നും പറഞ്ഞിരുന്ന ഒരു സുഹൃത്തിന്റെ സോഡിയാക് വേറെ ഏതാണ്ട് ആയി . കുറച്ചു കഴിഞ്ഞപ്പോപറയുന്നു .. ഡാ പുതിയ സോടിയാക്ക് ആണു കറക്റ്റ് അതിന്റെ കാരക്ടിറിസ്ടിക് ആണു എനിക്കെന്നു .. ഇതിനൊക്കെ എന്ത് മറുപടി പറയാന്‍ . പിന്നെ ജ്യോതിഷം വ്യാവസായികമായി ഉപയോഗിക്കുന്നത്ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹത്തിന്റെ കാര്യത്തിലാണ് . ജാതകം നോക്കാണ്ടേ കെട്ടിയാല്‍ഏതാണ്ടൊക്കെ സംഭവിക്കുമെന്ന് , ഒരു ബന്ധു പറഞ്ഞത് ... നമ്മള്‍ ഇതിലൊക്കെവിശ്വസിക്കുന്നവരല്ലേ അത് കൊണ്ടു അതൊക്കെ നോക്കണം പോലും ..ബഹുവചനം ഒഴിവാക്കാംഎന്നെ എനിക്ക് പറയാനുള്ളൂ . വിശ്വാസം അന്ധമാണല്ലോ ! , . . ,








