ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Tuesday, May 26, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും)



ലാന്റിങ്ങ് ആന്റ് ടേക്ക് ഓഫ്
ഒരു തണുത്ത ഡിസമ്പര്‍ പുലരിയിലാണു ഈ ഉള്ളവന്‍ ഭൂജാതനായതു,യേശുദേവനെ പോലെ കാലിത്തൊഴുത്തിലല്ലെങ്കിലും അതിനോടൊക്കുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍.

പിറന്നു വീണപ്പോള്‍ ഒരു ലാപ്ടോപ്പിന്റെ വലിപ്പവും തൂക്കവുമായിരുന്നു എനിക്കു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ ലാപ്ടോപ് പരുവത്തില്‍ നിന്നും ഒരു ഗമന്‍ഡന്‍ സെര്‍വെര്‍ പരുവത്തിലേക്കു ഞാന്‍ വലര്‍ന്നു വലുതായി, ദൈവകൃപ അല്ലാതെന്തു പറയാന്‍. എന്റെ അതിഭീഗരമായ കരച്ചിലിന്റെ ഫലമായി രണ്ടു ദിവസത്തിനകം തന്നെ വീട്ടില്‍ പൊയ്ക്കൊളാന്‍ കല്‍പന കിട്ടി ( എന്റെ മാതാശ്രീ പറഞ്ഞു കേട്ട അറിവാണു, ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിട്ടില്ല).

നാലഞ്ചു മാസത്തെ അമ്മവീട്ടിലെ താമസത്തിനു ശേഷം ഞാന്‍ കോഴിക്കൊടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടു,അച്ചനും അമ്മയും അവിടെ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നതു.അന്നു തുടങ്ങിയ വാടകവീട്ടിലെ താമസം ഇന്നും തുടരുന്നു ... വീടുകള്‍ പലതും മാറി .. നാടുകളും.

എന്നെ നോക്കുക എന്ന ഭാരിച്ച ഉതരവദിത്തം ഏറ്റെടുത്തതു ഞാന്‍ അമ്മമ്മ എന്നു വിളിക്കുന്ന ഒരു പ്രായമായ അമ്മ ആണു , എന്റെ അനിയനെയും നോക്കിയതു അവര്‍ തന്നെ ആണു. ഒരു ഒന്നര വയസ്സായപ്പൊളെക്കും വയസ്സിന്റെ അത്രയും ലിറ്റര്‍ പശുവിന്‍ പാല്‍ ഈ ഉള്ളവന്‍ ഒരു ദിവസം അകത്താക്കുമായിരുന്നു അത്രെ ..ടീം ഇന്‍ഡ്യ എന്നറിയപ്പെടുന്ന ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം ന്റെ കാപ്റ്റന്‍ ധോണിയും ഒന്നര ലിട്ടര്‍ പാലു കുടിക്കും എന്നാ കെട്ടതു,ഒന്നര വയസ്സിലേ ഒന്നര ലിട്ടര്‍ പാലു കുടിക്കുമാരുന്ന ഞാന്‍ ധോണി പോയിട്ടു ഒരു കോണി പൊലും ആയില്ല,എന്തു കുടിക്കുന്നു എന്നല്ല ആരു കുടിക്കുന്നു എന്നതിലാണു കാര്യം.(ഈ പാലു കുടിയുടെ കാര്യം നാലാള്‍ കൂടിയ ഏതോ ഒരു അവസരത്തില്‍ എന്നെ ഇകഴ്തിക്കാണിക്കാന്‍ മാതാശ്രീ പ്രഖ്യാപിചതാണു, അല്ലെങ്കിലും അമ്മക്കു എന്നെ ഒന്നു കളിയാക്കുന്നതു ഒരു ഹോബി ആണു)

അമ്മമ്മയോടു എന്നെ എടുക്കരുതു എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടാനു അച്ചനും അമ്മയും സ്കൂളില്‍ പോവുക,പഠിക്കാനല്ല ,പഠിപ്പിക്കാന്‍. (തടി കൂടുതലാന്നും പറഞ്ഞു എന്നെ എടുക്കത്തും ഇല്ല എടുക്കുന്നൊരെ അതിനു സമ്മതിക്കുകയും ഇല്ല,കഷ്ടമല്ലെ അതു) എങ്കിലും അവര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ പയ്യെ അമ്മമ്മയുടെ എളിയില്‍ സ്ഥാനം പിടിക്കും.ഈ പതിവു ഒരു രണ്ടു വര്‍ഷത്തോലം തുടര്‍ന്നു.അച്ചനും അമ്മയും വൈകിട്ടു സ്കൂള്‍ വിട്ടു വരുമ്പോള്‍ ഞാന്‍ പയ്യെ അമ്മമ്മയുടെ എളിയില്‍ നിന്നും ഊര്‍ന്നിറങ്ങും. ഞാന്‍ ഓനെ ഇപ്പങ്ങോട്ടു എട്തീട്ടൊള്ളു എന്നു അമ്മമ്മ അമ്മയോടു പറയും. മുട്ടുകാലില്‍ നിരങ്ങുക ആയിരുന്നു എന്റെ പ്രധാന ഗതാഗത മാര്‍ഗം,എണീട്ടു നടക്കുക എന്നൊക്കെ പറഞ്ഞാല്‍ ഭയങ്കര എഫര്‍ട്ടല്ലേ ..വളരെക്കാലം ഈ മുട്ടു കാല്‍ സര്‍വീസ് തുടര്‍ന്നു, സമപ്രായക്കാര്‍ ഓടാനൊക്കെ തുടങ്ങിഅപ്പോള്‍ അപകര്‍ഷതാ ബോധം കാരണം ഞാനും പയ്യെ നടന്നു തുടങ്ങി.
(തുടരും ! അതാണു ആഗ്രഹം!!)

എപിടോസ് രണ്ടിന് ലിവിടെ ക്ലിക്കുക

Wednesday, April 8, 2009

അനുഭവങ്ങള്‍ പാളിച്ചകള്‍

അനുഭവങ്ങളില്‍ പലതും പാളിച്ചകള്‍ ആണെങ്കിലും ഈ പറയാന്‍ പോകുന്നത് അല്പം വേദന നിറഞ്ഞതാണ്‌ ...
7th സെമസ്റ്ററില്‍ പഠിക്കുന്ന കാലം , പഠനയാത്ര എന്ന പേരില്‍ ഒരു വിനോദയാത്രക്ക് ക്ലാസ്സിലെ എല്ലാവരും കൂടി പോയി . സിനിമ ഷൂട്ടിങ് നു പ്രസിദ്ധമായ ആതിരപ്പള്ളി - വാഴച്ചാല്‍ ആണ് ആദ്യം സന്ദര്‍ശിച്ചത് . അവിടെ വെച്ച് സാഹസിക സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് സുഹൃത്തുക്കള്‍ മറിഞ്ഞടിച്ചു വീണു എങ്കിലും പരിക്കൊന്നും കൂടാതെ രക്ഷപെട്ടു.( അവര്‍ അതൊക്കെ ഓര്‍ക്കുന്നുണ്ടോ എന്തോ .. )

അവിടെ നിന്നും ചെറായി ബീച്ചിലേക്ക് ആണ് പോയത് . വെള്ളത്തില്‍ ഇറങ്ങണ്ട എന്ന് കരുതി ഞാന്‍ കരയില്‍ തന്നെ നിലയുറപ്പിച്ചു . പക്ഷെ ചില 'സ്നേഹസമ്പന്നരായ' സുഹൃത്തുക്കള്‍ ഈ ഉള്ളവനെ വലിച്ചു വെള്ളത്തിലിട്ടു. ചെറായി കടപ്പുറത്തെ മണല്‍ തരികള്‍ക്ക് മൂര്‍ച്ച കൂടും ,തൊലി പുറത്തു പോറലുകള്‍ ഉണ്ടാക്കും .മണല്‍ തരികള്‍ വസ്ത്രങ്ങല്‍ക്കുള്ളിലെല്ലാം കേറിക്കൂടി ആകെ ഒരു വിമ്മിട്ടം സൃഷ്ടിച്ചു . ഒരു വലിയ തിര വന്നു കാല്‍ക്കീഴിലെ മണല്‍ ഒഴുക്കി കളഞ്ഞു ബാലന്‍സ് നഷ്ടപ്പെട്ടു ഞാന്‍ ഒന്ന് വീണു . എന്‍റെ പുറത്തേക്കു വേറെ ഒരു സഖാവും മറിഞ്ഞു വീണു . കുറച്ചു നേരം പ്രാണഭയം എന്നെ പൊതിഞ്ഞു തലയ്ക്കു മുകളില്‍ വെള്ളവും കൂടെ എന്തോ ഒരു ഭാരവും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അല്പം സമയമെടുത്തു. ആരോ കൈ പിടിച്ചു എണീപ്പിച്ചു , ഇനിയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ പയ്യെ കരയിലേക്ക് മാറി ഇരുന്നു .

തിരിച്ചു പോവുമ്പോള്‍ ചെറുതായി നടുവേദന ഉണ്ടായിരുന്നു എങ്കിലും കാര്യമാക്കിയില്ല , ഉറങ്ങി എഴുനെല്‍ക്കുംപോലെക്കും എല്ലാം ശരിയാവും എന്നായിരുന്നു പ്രതീക്ഷ . രാവിലെ കിടക്കെന്നു എണീക്കാന്‍ നോക്കുമ്പൊ പറ്റണില്ല ഒടുക്കത്തെ വേദന .. സഹമുറിയനോട് സഹായിക്കാന്‍ പറഞ്ഞു . അഞ്ചടി പൊക്കവും മുപ്പത്തി അഞ്ചു കിലോ തൂക്കത്തില്‍ ഒരു ആജാനു ബാഹു ആരുന്നു എന്‍റെ സഹമുറിയന്‍ . പാതി വലിച്ചു പൊക്കി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു " ഡേയ് എനിക്ക് നിന്നെ പൊക്കാനൊന്നുമ് വയ്യ" പറഞ്ഞു തീരുന്നതിനു മുന്‍പ് ആ പഹയന്‍ കൈ വിട്ടു. വെട്ടിയിട്ട വാഴ പോലെ ഈ ഉള്ളവന്‍ കട്ടിലിലേക്ക് മറിഞ്ഞു വീണു .. അതോടെ പാതി എണീക്കാന്‍ ഉണ്ടാരുന്നു ജീവനും പോയി . അങ്ങനെ മരത്തടി പോലെ വൈകുന്നേരം വരെ കിടന്നു . വൈകുന്നേരം ഒരു സുഹൃത്ത്‌ കാറുമായി വന്നു . രണ്ടു പേരുടെ സഹായത്തോടെ കാറില്‍ കയറി ആശുപത്രിയിലേക്ക് .

ആശുപത്രിയിലെത്തി ചീട്ടെടുത്ത്‌ വിദഗ്ധ വൈദ്യനെ കണ്ടു . വിദഗ്ധ വൈദ്യന്റെ മുറിയില്‍ , വൈദ്യത്തിനു പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ഉണ്ടാരുന്നു . അവരുടെ സംസയങ്ങള്‍ തീര്‍ത്തു കൊടുക്കുന്നതിന്റെ ഇടയിലാണ് ഞാന്‍ ചെന്ന് കയറിയത് . ഡോക്ടര്‍ എന്നോട് എങ്ങനെയാണു ഇത് "സംജാതമായത്" എന്ന് തിരക്കി .. ഞാന്‍ ചുരുക്കി കാര്യങ്ങളൊക്കെ പറഞ്ഞു.
ഡോക്ടര്‍ (ഗൌരവത്തില്‍ ) : MRI സകാന്നിംഗ് ചെയ്യണം , എന്താണ് ഈ MRI എന്ന് അറിയാമോ ?
ഞാന്‍ : ഹ്മ്മം ഞാന്‍ പഠിച്ചിട്ടുണ്ട് .. biomedical ക്ലാസ്സിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഒരു കാച്ചു കാച്ചി ..
(പുള്ളിക്കത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു )
ഡോക്ടര്‍ : താന്‍ പോയി ആ ഡെസ്കില്‍ കയറി കിടക്കു .
(ഒരു ഇരയെ കിട്ടിയ ഭാവം ആരുന്നു അപ്പോള്‍ ആ മുഖത്ത് )
ഡോക്ടര്‍ വന്നു എന്‍റെ കാല്‍ പിടിച്ചു മടക്കി
ഡോക്ടര്‍ : വേദനയുണ്ടോ ??
ഞാന്‍ : ഏയ് ഇല്ല .
പിന്നീട് മുട്ടില്‍ കൈ അമര്‍ത്തികൊണ്ട് കാല്‍ പയ്യെ ഉയര്‍ത്തി
ഡോക്ടര്‍ : ഇപ്പോള്‍ വേദന ഉണ്ടോ ?
(യെവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന ഒരു ഭാവം മുഖത്ത് )
ഞാന്‍ : അല്പം ( ഒരു വിധം നന്നായി നോവുന്നുന്ടെന്കിലും മുഖത്ത് കാണിച്ചില്ല , വൈദ്യ വിദ്യാര്‍ത്ഥികളില്‍ ഒന്നു ഒരു പെണ്‍കുട്ടി ആരുന്നു , അത് കൊണ്ട് ധൈര്യം അഭിനയിച്ചു )
എന്‍റെ കാല്‍ അല്പം കൂടി ഡോക്ടര്‍ ഉയര്‍ത്തി , എനിക്ക് നന്നായി വേദനിച്ചു തുടങ്ങി .
ഡോക്ടര്‍ (വൈദ്യ വിദ്യാര്‍ത്ഥികളോട്) : see, see his expression , he is feeling pain .
ഡോക്ടര്‍ (എന്നോട്) : ഇപ്പൊ വേദനിക്കുന്നുണ്ടോ ?
ഞാന്‍ (ദയനീയ ഭാവം മുഖത്ത് ) : ഹ്മ്മം ... ഒണ്ടു .
ഡോക്ടര്‍ (അല്പം കൂടി കാല്‍ ഉയര്‍ത്തികൊണ്ടു ,വൈദ്യ വിദ്യാര്‍ത്ഥികളോട് ) : കാലു ഇപ്പൊ ഏകദേശം എത്ര ഡിഗ്രി പോങ്ങിയിട്ടുണ്ട് ?
( എന്‍റെ ദൈന്യ ഭാവം കൂടുതല്‍ ദൈന്യമായി )
ഒരു വൈദ്യ വിദ്യാര്‍ഥി : I think it comes around 20 degrees
മറ്റേ വിദ്യാര്‍ഥി : എനിക്ക് തോന്നുന്നത് 30 ഡിഗ്രീസ് കാനുമെന്നാ .
ഡോക്ടര്‍ : 20 ഡിഗ്രീസ് കാണും , and this test is know as straight leg elevation test .
(എന്‍റെ ദയനീയ ഭാവത്തില്‍ അല്പം ദേഷ്യം കലര്‍ത്തി, ക്ഷമക്കു ഒരു പരിധിയില്ലേ )
ഡോക്ടര്‍ കാലു വിട്ടു .. ഞാന്‍ relaxed ആയി .
ഡോക്ടര്‍ (എന്നോട്) : അപ്പൊ സ്കാനിംഗ്‌ ചെയ്യുവല്ലേ ?
ഞാന്‍ : ഇല്ല .. കാശില്ല .
ഡോക്ടര്‍: student ആയതു കൊണ്ട് ബില്‍ കുറച്ചു ഇളവ് തരാം .
(കുറച്ചു സമയം പരീക്ഷണ വസ്തു ആക്കീത് കൊണ്ടാരിക്കണം ഈ ഓഫര്‍)
ഞാന്‍ : ഇല്ല ഞാന്‍ വീട്ടില്‍ പോയിട്ട് പൈസ കൊണ്ട് വന്നിട്ട് ആലോചിക്കാം .
ഡോക്ടര്‍ : ശരി തല്‍കാലം ഞാന്‍ ഒരു ഇന്ഞെക്ഷന് കുറിച്ച് തരാം പിന്നെ മരുന്നും ഉണ്ട് .
അങ്ങനെ ഇന്ഞെച്ഷനുള്ള മരുന്നും വാങ്ങി കുത്തിവെക്കുന്ന റൂമില്‍ എത്തി. നടുവിനാണ് കുത്തെണ്ടത് , കമിഴ്ന്നു കിടക്കാന്‍ പറഞ്ഞു . ഞാന്‍ കിടന്നു . പുറകില്‍ ഒരു സംസാരം
ശബ്‌ദം 1: സൂക്ഷിച്ചു എടുത്താല്‍ മതി , പ്രശ്നമൊന്നും ഇല്ല . പിന്നെ പറഞ്ഞതൊക്കെ ഓര്‍മയില്ലേ ?
ശബ്‌ദം 2 : ശരി മാം . . .
( എന്റമ്മേ വീണ്ടും പരീക്ഷണ വസ്തു ആവനാണോ വിധി .. .. ) ഞാന്‍ തിരിഞ്ഞു നോക്കി .. ഒരു കൊച്ചു പെണ്ണ് സൂചീം പിടിച്ചു കുത്താന്‍ നിക്കുന്നു .
ഞാന്‍ : കുത്തിവെക്കാന്‍ ഒക്കെ അറിയാമോ ?
കൊച്ചു നര്‍സ് : ഹ്മ്മം പഠിച്ചിട്ടുണ്ട് ..
ഞാന്‍ (മനസ്സില്‍ ) : എന്‍റെ ഭഗവാനെ .
സൂചി കുത്തി കഴിഞ്ഞ ശേഷം കൊച്ചു നര്‍സ് : കുത്തിവെക്കാന്‍ പോകുവാണെ
ഞാന്‍ (വേദനയോടെ) : അതിനു കുത്തി വെച്ച് കഴിഞ്ഞില്ലേ ??
കൊച്ചു നര്‍സ് (നിഷ്കളന്കതയോടെ) : ഹ്മ്മം .. കഴിഞ്ഞു ഇന്‍ജെക്ഷന്‍ എടുക്കനതിനു മുന്നേ പറയണമെന്ന് മാഡം പറഞ്ഞിരുന്നു , ഞാന്‍ മറന്നു പോയതാ ...
അങ്ങനെ വീണ്ടും വീണ്ടും പരീക്ഷണ വസ്തു ആയിക്കൊണ്ടിരുന്നു ഈ രചയിതാവ്.
എങ്ങനെ എങ്കിലും ഈ പരീക്ഷണ ശാലയില്‍ നിന്നും രക്ഷപ്പെടണം എന്ന ഒരു ചിന്ത മാത്രം ആയി മനസ്സില്‍.
ഒരു മൂന്നു ആഴ്ച കാലം നടു പ്രതിഷേധത്തില്‍ ആരുന്നു . നേരെ നടക്കാന്‍ പറ്റില്ല . ഒരു 10 ഡിഗ്രി ചരിവ് .
"നീ മോഹന്‍ലാലിനു പഠിക്കുവാണോ??" എന്ന ചോദ്യ ശരങ്ങള്‍ ..
പിന്നെ ദൈവകൃപയാല്‍ എല്ലാം ശരിയായി .

Wednesday, May 14, 2008

ഞാന്‍ കണ്ട മഴകള്‍



ഒരു പാടു പേര്‍ പറഞ്ഞു പഴകിയ സംഭവം ആണെങ്കിലും മഴ എന്നും ഒരു പുതുമ തന്നെ ആണു ... ജീവിതത്തിണ്റ്റെ ഒരോ ഘട്ടത്തിലൂടെ കടന്നു പൊവുമ്പോളും മഴ പല രൂപത്തിലും ഭാവത്തിലും പെയ്തു തകര്‍ത്തും തലോടിയും കടന്നു പോയിട്ടുണ്ടു. കാല ഗണനാ ക്രമത്തില്‍ തന്നെ ഓര്‍ക്കാം ...... ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കാലത്തു മഴ പെയ്യുമ്പോള്‍ കുട വീശി വെള്ളം പിടിക്കുക, മഴ തോര്‍ന്നു കഴിഞ്ഞാല്‍ സ്കൂളിലെ കളിസ്ഥലത്തു ചുമ്മാ കിടന്നു ചാടുക എന്നീ വിനോദങ്ങളില്‍എര്‍പ്പെടും.ഞാന്‍ പഠിച്ച സ്കൂളില്‍ യൂനിഫോം ഇല്ലാരുന്നു . എന്നാലും മഴകഴിഞ്ഞുള്ള കളി കഴിയുമ്പോള്‍എല്ലാര്‍ക്കും യൂനിഫോം ഇട്ട ഒരു പ്രതീതി ആണു,ചെളിയുടെ നിറം. എണ്റ്റെ അച്ചനും അമ്മയും അടുത്തുള്ള ഒരു സ്കൂളില്‍ ആയിരുന്നു പഠിപ്പിച്ചിരുന്നതു, സ്കൂള്‍ വിട്ടു ഞാന്‍ അവരുടെ കൂടെയാണു വീട്ടിലേക്കുവരിക എണ്റ്റെ അവസ്ത കാണുമ്പോള്‍ അവര്‍ പറയും നീ കുറച്ചു മുന്‍പില്‍ നടന്നൊ എന്നു . . മഴക്കാലം പിന്നെയും വന്നു കൊണ്ടിരുന്നു,അങ്ങനെ ഞാന്‍ ഹായ്‌ സ്കൂളില്‍ എത്തി . അക്കാലത്തു ഓര്‍മ്മ വരുന്നതു സ്കൂള്‍ വിട്ടു മടങ്ങുമ്പോള്‍ പെട്ടെന്നു പൊട്ടി വീഴുന്ന തുലാവര്‍ഷം ആണു. ആണ്‍കുട്ടികള്‍ ബാഗ്‌ കുടയാക്കി നീങ്ങുമ്പോള്‍,പെണ്‍കുട്ടികള്‍ ബാഗ്‌ മാറോടു അടുക്കി പിടിക്കാനണു ശ്രദ്ധിക്കാറുപുസ്തകം നനയാതിരിക്കാനുള്ള്‌ വ്യഗ്രത മാത്രമാണൊ അതിണ്റ്റെ പിന്നില്‍ ... ഏയ്‌ അതു മാത്രമല്ല അല്ലെ. കോളേജില്‍ എത്തിയപ്പോള്‍ മഴ പയ്യെ ജീവിതത്തില്‍ നിന്നും അകന്നു എന്നു തോന്നുന്നു, രാവിലെ മഴ പെയ്യുന്നതു ഓട്ടൊ വിളിക്കുന്നതിലും വൈകിട്ടത്തെ മഴ അതു പെയ്തുതീരുന്നതു വരെ ഉള്ള കാത്തു നില്‍പിലും ഒതുങ്ങി . പിന്നെ ഓര്‍മ്മ വരുന്നതു ജോലി കിട്ടി കഴിഞ്ഞു ആദ്യമായി ഓഫീസില്‍ പോയ ദിവസം പെയ്ത മഴഒരു പാടു ആഗ്രഹങ്ങള്‍ക്കു മുള പൊട്ടാനുള്ള മഴ ആണെന്നു ഞാന്‍ കരുതി . ഒടുവില്‍ രണ്ടു വര്‍ഷത്തിനു ശേഷം രാജി വെച്ചു യാത്ര പറഞ്ഞു ഓഫീസില്‍ നിന്നും ഇറങ്ങിയപ്പൊളുംമഴ ചാറുന്നുണ്ടായിരുന്നു, ഒരു പുഛഭാവം ആയിരുന്നൊ ആ മഴയ്ക്കു, അറിയില്ല . . ഒടുവില്‍ കഴിഞ്ഞ ദിവസം പെയ്ത മഴ, എവിടെയോ വായിച്ചിട്ടുണ്ടു : " മഴ തുള്ളികളേ നിങ്ങള്‍ക്കു നന്ദി, നിങ്ങള്‍ എണ്റ്റെ കണ്ണുനീര്‍തുള്ളികളെ മറയ്ക്കുന്നു .. " അതും സംഭവിച്ചു. . ഇണ്റ്റര്‍നെറ്റ്‌ കഫെ ഇല്‍ പൊയി ജോലി ലഭിചിട്ടില്ലാ എന്ന അറിയിപ്പും വായിച്ചു തിരിച്ചു വരുമ്പോള്‍ എങ്ങു നിന്നൊ ഒരുകാര്‍മേഘം കരുണയോടെ ഓടിയെത്തി പെയ്തു . . ഇനിയും നന്‍മകള്‍ മഴ തരും എന്നു വിശ്വസിച്ചുകൊണ്ടു നിര്‍ത്തുന്നു . . .

Thursday, July 26, 2007

ദിനേശന്‍ മാഷ്‌ ഇനി തല്ലില്ല

മൂന്നാം ക്ലാസില്‍ പഠിക്കണ കാലം . ഒരു കൊച്ചു ചൂരലുമായി ക്ലാസില്‍ വരുന്ന ദിനേശന്‍ മാഷു ഒരു ഭീകര സ്വപ്നം ആയിരുന്നു എല്ലാവര്‍ക്കും . ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ period ആയിരുന്നു കണക്കു.. ഓടിപ്പോയി ചോറുണ്ടു വന്നിട്ടാണു home work ചെയ്യല്‍ . രാജു സ്ഥിരമായി അടി വാങ്ങുന്ന ടീം ആണു , തല്ലി കൊന്നാലും വെണ്ടില്ല കണക്കു ചെയ്യില്ല എന്നതാണു കക്ഷിയുടെ പോളിസി . അങ്ങനെ ദിനേശന്‍ മാഷിന്റെ പ്രിയ ശിഷ്യനായി രാജു മാറി . നാളുകള്‍ കഴിഞ്ഞു തല്ലു മുറ പോലെ നടന്നു.... അങ്ങനെ ഒരു ദിവസം രാജു എന്നെ വിളിച്ചൊരു കാര്യം പറഞ്ഞു .. "ദിനേശന്‍ മാഷു ഇനി തല്ലില്ല" ....ഞാന്‍ ഒന്നു ഞെട്ടി ... രാജു തുടര്‍ന്നു .. "ഞാന്‍ കാവിലമ്മക്കു നെയ്‌ വിളക്കു നേര്‍ന്നിട്ടുണ്ടു മാഷിനെ പാമ്പു കടിക്കാന്‍ .. ". ഞാന്‍ ചെറുതായൊന്നു ഞെട്ടി ... പക്ഷെ മാഷു പിന്നെം സ്കൂളില്‍ വന്നു.. രാജു തല്ലു കൊള്ളുന്നതു തുടരുകയും ചെയ്തു ..

gplus utube buzz