എപിടോസ് ഒന്നിന് ലിവിടെ ക്ലിക്കുക
വിദ്യ അഥവാ അഭ്യാസം
അപ്പൊ പറഞ്ഞു നിര്ത്തീത് മുട്ടില്‍ ഉള്ള സര്‍വീസ് അവസാനിപ്പിച്ചു നടത്ത്ത്തിലേക്ക് അപ്ഗ്രേഡ് ചെയ്തപ്പോ ആണ് . തട്ടീം മുട്ടീം KSRTC ഓര്‍ഡിനറി ബസ് പോലെ ഞാന്‍ മുന്നോട്ടു നീങ്ങി .
അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഈ ഉള്ളവനെ എഴുത്തും വായനയും പഠിപ്പിക്കണം
എന്ന് വീട്ടുകാര്‍ക്ക് ഒരു ആഗ്രഹം , അഥവാ വല്ല ഐന്‍സ്ടീണോ മറ്റോ ആയാലോ .
അങ്ങനെ "വിദ്യാരംഭം കരിഷ്യാമി" . ( അങ്ങനെ ഏതാണ്ടൊരു സംഭവം ഇല്ലേ ! )
വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോ വിദ്യരംഭത്തെ പറ്റീം പറയണമല്ലോ . !
എന്നെ പോലെ ഒരു ബുദ്ധിമാനും കഴിവുള്ളവനും പഠിത്തത്തില്‍ ഒന്നാം നിരക്കാരനുമായ ( ലാളിത്യം intended ) ഒരുവന്റെ വിദ്യാരംഭം എവിടെ ആണെന്ന് അറിഞ്ഞാല്‍ ചിലപ്പോ ആര്‍ക്കേലും ഗുണപ്പെട്ടാലോ !!..
എന്റെ വിദ്യാരംഭം മൂകാംബികയിലോ പനചിക്കാട്ടോ ആയിരുന്നില്ല .. ചോറ്റാനിക്കരയിലോ തുഞ്ചന്‍ പറമ്പിലോ ആയിരുന്നില്ല .. കൊടുവള്ളിയിലെ "ഞങ്ങടെ" വാടക വീട്ടിലാരുന്നു , നാക്കിലെഴുതീത് എന്റെ സ്വന്തം അച്ഛന്‍ ... എന്റെ പിതാശ്രീ ഒരു അധ്യാപകന്‍ ആരുന്നു സോറി അധ്യാപകന്‍ ആണ് ..
"വണ്‍സ് ആന്‍ അധ്യാപകന്‍ ഓള്‍വെയിസ് ആന്‍ അധ്യാപകന്‍ " എന്നാണല്ലോ . !
അതിനെ കുറിച്ച് അച്ഛന്റെ ഭാഷ്യം : ഒരാള്‍ടെ മകന്‍/മകള്‍ നന്നായി പഠിച്ചു നല്ല നിലയിലെത്താന്‍ ആഗ്രഹം അച്ഛനും അമ്മയ്ക്കും അല്ലാതെ "സൊ കോള്‍ഡ് "സാംസ്കാരിക നായകന്മാര്‍ക്കല്ല ..
എന്തായാലും വല്ല്യ തട്ട് കേടുകള്‍ ഒന്നുമില്ലാതെ ഈ ഉള്ളവന്‍ വിദ്യ "അഭ്യാസ" കാലം കഴിച്ചു കൂട്ടി ..
അപ്പോള്‍ പറഞ്ഞു വന്നത് നിരക്ഷരന്‍ എന്ന അവസ്ഥയില്‍ നിന്നും ബ്ലോഗന്‍ വരെ ആവാനുള്ള പരിപാടിക്ക് തുടക്കം കുറിക്കപ്പെട്ടൂന്നു !!!
എപിടോസ് മൂന്നിന് ലിവിടെ ക്ലിക്കുക
9 comments:
:)
Achana alle ezuthil iruthiyathu ?
Ellam kanunudu .
"വണ്‍സ് ആന്‍ അധ്യാപകന്‍ ഓള്‍വെയിസ് ആന്‍ അധ്യാപകന്‍ " :)
സ്വന്തം പ്രയോഗം ആണോ?
ഏതായാലും കൊള്ളാം...
നന്നായിട്ടുണ്ട്...
അങ്ങനെ അവിടെ വരെ എത്തി, എന്നിട്ട്??
എന്നിട്ട്? തുടരൂ
നിരക്ഷരന്‍ അറിയണ്ടാ
@ hari അതെ .. അച്ഛനാ എഴ്ടുതിനിരുത്തീത് :-)
@aaromal : തല്‍ക്കാലം സ്വന്തം പ്രയോഗം ആണ് .. :-)
@ അരുണ്‍ ചേട്ടന്‍ ആന്‍ഡ് ശ്രീ : ആപ്പീസീന്നു കുത്തി കുരിച്ചതാ .. ബാക്കി പോസ്ടണം എന്നാ ആഗ്രഹം .
@ പാവപ്പെട്ടവന്‍ " അയ്യോ നിരക്ഷനനോട് പറയല്ലേ .
muhahahha ..
Nice writing, man...keep it up!!!! waiting for more !!!!
Post a Comment