ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Friday, April 1, 2011

കണ്ടത് പറഞ്ഞാല്‍ - ഉറുമി



കൊറേ നാളായി കാണണം കാണണം ന്നു കാത്തിരുന്നു കണ്ട സിനിമ ആണ് ഉറുമി . റിലീസ്‌ ദിവസം തന്നെ കാണാന്‍ പറ്റി .
പൃഥ്വിരാജ് നിര്‍മാതാവ് ആവുന്നു എന്ന ഒരു വിശേഷവും ഉറുമിക്ക് ഉണ്ട് . സന്തോഷ്‌ ശിവന്‍ , അനന്തഭദ്രതിനു ശേഷം മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം .
ശങ്കര്‍ രാമകൃഷ്ണന്‍(ഐലന്റ് എക്സ്പ്രസ് - കേരള കഫെ ) ആണ് കഥയും തിരക്കഥയും . കൈതപ്രം - ദീപക്‌ ദേവ് ടീം ആണ് ഗാന രചന സംഗീതം .
പ്രധാന താരങ്ങള്‍ : പൃഥ്വിരാജ്,പ്രഭു ദേവ , ജെനീലിയ ഡിസൂസ , ജഗതി .


എല്ലാര്‍ക്കും അറിയുന്ന പോലെ .. ഗാമയെ വധിക്കാന്‍ തീരുമാനിച്ച ഒരു യുവാവിന്റെ കഥ ആണ് ഉറുമി . ഇതൊരു ഒരു സാങ്കല്‍പ്പിക കഥയാണ് .
കഥയും തിരക്കഥയും നന്നായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നെ ഞാന്‍ പറയു . സംഭാഷങ്ങള്‍ കൃത്രിമത്വം നിറഞ്ഞതായും തോന്നി . സാങ്കല്‍പ്പികം എന്നൊരു ലേബല്‍ കൊടുത്താല്‍ അതിനു മാപ്പ് കൊടുക്കാം .സാങ്കല്‍പ്പിക കഥ ആയത് കൊണ്ട്, തോന്നും പോലെ വേഷം ധരിപ്പിക്കാനും പാട്ട് പാടിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം സംവിധായകന് ലഭിക്കുകയും ചെയ്തു !

ആധുനിക കാലത്ത് തുടങ്ങി പുരാണത്തിലേക്ക് പോവുന്ന അനന്തഭദ്രം ശൈലി തന്നെ ആണ് സന്തോഷ്‌ ശിവന്‍ ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത് . ഓരോ സിനിമറ്റോഗ്രാഫര്‍ ക്കും ഒരു ശൈലി ഉണ്ടാവും ... എങ്കിലും ചിലര്‍ എത്ര ആവര്‍ത്തിച്ചാലും മടുപ്പ് വരില്ല . സന്തോഷ്‌ ശിവന്‍ ആ ടൈപ്പ് ആണ് .. ഓരോ ഷോട്ടും ഓരോ സുന്ദരന്‍ ഫോട്ടോഗ്രാഫ്‌ പോലെ തോന്നും . ഒരു രക്ഷേമില്ല കേട്ടോ . ഇനി ഈ മച്ചാന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം തപ്പിപ്പോയാല്‍ നമക്ക് ആ സൌന്ദര്യം ഒട്ടു കാണാനും കിട്ടത്തില്ല .

പുരാണ കഥാപാത്രങ്ങള്‍ , വര്‍ത്തമാനത്തിന്റെ കാരിക്കേച്ചര്‍ രൂപങ്ങള്‍ പോലെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . കഥ പറയലില്‍ ഒരു ഒഴുക്ക് തോന്നുന്നില്ല . പരിചയക്കുറവു ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ പലയിടത്തും നിഴലിക്കുന്നതായി തോന്നുന്നു . യുദ്ധ രംഗങ്ങള്‍ പ്രത്യേക കളര്‍ ടോണ്‍ ല് എടുത്തിട്ടുണ്ട് . തരക്കേടില്ല , വ്യതസ്തത തോന്നി . കയറില്‍ തൂങ്ങി പറന്നു വരുന്ന പരിപാടി അധികം കണ്ടില്ല. പശ്ചാത്തല സംഗീതത്തില്‍ ഇടയ്ക്കു ഒരു അനന്ത ഭദ്രം ട്യൂണ്‍ വന്നു . പൊതുവേ നല്ലതായിരുന്നു പശ്ചാത്തല സംഗീതം .

FAQs :

1. ഡാ പൃഥ്വി എങ്ങനൊണ്ട് ?

മലയാളത്തില്‍ ഈ വേഷം ചെയ്യാന്‍ വേറെ ഒരാളില്ല . തരക്കേടില്ലാതെ ചെയ്തു . കാഴ്ചയില്‍ ശക്തനും ധീരനും ആണെന്ന് തോന്നും. ഡയലോഗ് മോഡുലെറ്റ് ചെയ്യുന്നതില്‍ ഇനിയും ഒരുപാട് മുന്നോട്ടു പോവാനുണ്ട് . കേളു നായനാര്‍ .

2. അളിയാ ജെനീലിയ ? പടം കണ്ടാല്‍ മൊതലാവ്വോ ?

പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചു വേഷവിധാനം ഒക്കെ കൊടുത്തിട്ടുണ്ട്‌ . . വീണ്ടും സാങ്കല്‍പ്പിക കഥ എന്ന എക്സ്ക്യൂസ് കൊടുത്തേക്കാം . ഈ ചിത്രത്തില്‍ സാധാരണയില്‍ നിന്നും മാറി അല്പം സ്ട്രോങ്ങ്‌ ആയ .. വീറുള്ള ഒരു കഥാപാത്രം ആണ് ജെനീലിയക്ക് . ഈ സിനിമയില്‍ ഒരു രംഗത്തില്‍ പോലും ജെനികൊച്ചു ചിരിക്കുന്നില്ല, ഫുള്‍ കലിപ്പ് !!! അറക്കല്‍ ആയിഷ

3. ഡാ പ്രഭുദേവക്ക് റോള്‍ ഒണ്ടോ ?

കേളു നായനാര്‍ ടെ ഉറ്റ ചങ്ങാതി ആയാണ് പ്രഭുദേവ . കേരളത്തില്‍ കുടിയേറിയ ഒരു തമിഴന്‍ .. തമിഴ്‌ ചുവയുള്ള മലയാളം ആണ് സംസാരിക്കുന്നത് . അല്പം കൊമെടി ഒക്കെ കയ്യില്‍ ഒണ്ടു .. രസികനാണ് ... വവ്വാലി

4. മ്മടെ മേനോന്‍ കുട്ടി എങ്ങനെണ്ടഡാ ??

മ്മടെ ന്നൊന്നും പറയണ്ടാ ... നിത്യ മേനോനെ പറ്റി ആണ് ചോദ്യം . പ്രത്യേകിച്ച് ഒരു പ്രാധാന്യം ഒന്നുമില്ല .. പിന്നെന്താ കാഴ്ചക്ക് ഒരു സുഖം . വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് . ചില നേരങ്ങളില്‍ അല്പം അരോചകവും ആയിരുന്നു ആ കഥാപാത്രം . ചിറക്കലെ തമ്പ്രാട്ടി ആണ്

5. വില്ലന്‍ ആരാ ?

കുടില ബുദ്ധിയുള്ള , ചിറക്കലെ മന്ത്രിയായി വരുന്ന ജഗതി ,കേളുശേരി കുറുപ്പ് ആണ് വില്ലന്‍ .. നായകന്‍റെ ശത്രു ഗാമ ആണെങ്കിലും യാഥാര്‍ത്ഥ വില്ലന്‍ കേളുശേരി തന്നെ .

6. പാട്ട് എങ്ങനെ ഒണ്ടു ?

പഴയകാലത്തെ കഥ ആയത് കൊണ്ട് അല്പം വ്യത്യാസം ഉള്ള പാട്ടുകള്‍ ആണ് . ചിന്നി ചിന്നി .. ന്നു തുടങ്ങുന്ന പാട്ട് മഞ്ജരി നല്ല രസായി പാടീട്ടുണ്ട് . ചിലതൊക്കെ തരക്കേടില്ല .. കേട്ട് കേട്ട് ചിലപ്പോ ഇഷ്ടായെക്കും

6. തബു ... വിദ്യാബാലന്‍ ?

യാതൊരു പ്രാധാന്യവും ഇല്ല .. കാമിയോ / ഐറ്റം അപ്പിയരന്‍സ്‌ ആണ് . വിദ്യാബാലന്‍ കൊടവയര്‍ ഒക്കെ കുലുക്കി ഒരു ഡാന്‍സ്‌ കളിക്കുന്നുണ്ട് ... നല്ല ബോര്‍ ആണ് . പിന്നെ വയറും മറ്റു ചില ഭാഗങ്ങളും വന്നപ്പോ തീയേറ്റര്‍ ല് നല്ല ആര്‍പ്പ് ആരുന്നു .. ( ബ്ലഡി മല്ലുസ് .. , ഇതിനു എന്നെ നാല് തെറി പറഞ്ഞേക്കു ..)

7.ആര്യ

കേളു നായനാരുടെ അച്ഛന്‍ . കുറച്ചു നേരമേ സ്ക്രീനില്‍ ഒള്ളു . വീരനായ ഒരു ദേശാഭിമാനി. കൊത്തുവാള്‍

മൊത്തത്തില്‍ എങ്ങനെ ഒണ്ടു ?? പോയി കാണാമോ ?

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ദൃശ്യ വിരുന്നാണ് ഉറുമി . കഥ അത്രയ്ക്ക് മികച്ചതല്ല . ചിത്രീകരണത്തിലും അവതരണത്തിലും നല്ല നിലവാരം പുലര്‍ത്തി .ഓര്‍ത്തിരിക്കാന്‍ കാര്യമായി ഒന്നുമില്ല . ടീ വീ ലോ ലാപ്ടോപ്‌ ലോ കണ്ടാല്‍ ഈ സിനിമ ഇഷ്ടപ്പെടില്ല . തീയേറ്റര്‍ ല് പോയി കണ്ടാല്‍ .. അയ്യോ വന്നു കണ്ടല്ലോ എന്നൊരു നഷ്ടബോധം ഉണ്ടാവാന്‍ ഇടയില്ല .

ഞാന്‍ 6.5/10 റേറ്റിംഗ് കൊടുക്കും .

Wednesday, March 30, 2011

കൊടെടാ അവന്റെ ജാഗ


പണ്ട് നടന്ന ഒരു സംഭവം :
ഒരു ഫ്രണ്ട്‌ ന്റെ ആന്റിക്ക് കാസര്‍ഗോഡ്‌ ടീച്ചര്‍ ആയി ജോലി കിട്ടി .
തുടക്ക സമയം .. ക്ലാസ്സില്‍ ചെന്നപ്പോ രണ്ടു ചെക്കന്മാര്‍ തമ്മില്‍ അടി .. ഉന്തും തല്ലും .
ടീച്ചര്‍ ചെന്ന് .. 'എന്താ പ്രശ്നം ?'
'ടീച്ചറെ ഇവന്‍ എന്റെ ജാഗ* തരുന്നില്ല ..'
'കൊടെടാ അവന്റെ ജാഗ '
മറ്റവന് ഭാവമാറ്റം ഒന്നും ഇല്ല .. അനങ്ങാതെ ഇരിക്കുന്നു .
ടീച്ചര്‍ ശബ്ദമുയര്‍ത്തി ...
'കൊടുക്കെടാ അവന്റെ ജാഗ'
ചെക്കന്‍ ടീച്ചറെ ഒന്ന് നോക്കി എന്നിട്ട് മാറി ഇരുന്നു ..
ടീച്ചര്‍ ഓര്‍ത്തു ചെക്കന്‍ ജാഗ കൊടുക്കാന്‍ മടി ആയിട്ട് മാറി ഇരുന്നതാന്നു ..
ടീച്ചര്‍ ഫുള്‍ കലിപ്പ് ലുക്ക്‌ ... നിന്നോടല്ലേ അവന്റെ ജാഗ കൊടുക്കാന്‍ പറഞ്ഞെ
അപ്പൊ പരാതി പറഞ്ഞ ചെക്കന്‍ ..
ടീച്ചറെ എന്റെ ജാഗ കിട്ടി
ടീച്ചര് അന്തം വിട്ടു കൊറേ നേരം നോക്കി നിന്നു . ക്ലാസ്‌ ഒക്കെ കഴിഞ്ഞു സ്റ്റാഫ്‌ റൂമില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ ആണ് സംഗതി പിടി കിട്ടിയത് .

പീ എസ് : ജാഗ എന്ന് പറഞ്ഞാല്‍ കന്നഡ ഭാഷയില്‍ സ്ഥലം എന്നര്‍ത്ഥം .. കന്നഡ ഭാഷാ സ്വാധീനം കൂടിയ ഒരു ഗ്രാമ പ്രദേശത്തു ആയിരുന്നു ആ സ്കൂള്‍ .

Monday, March 28, 2011

ഓഗസ്റ്റ്‌ 15 ..ചൈന പേള്‍ .. പിന്നെ Sucker Punch ..

വീക്ക്‌ എന്‍ഡ് നു നീളം കുറച്ചാ കലണ്ടര്‍ കലണ്ടര്‍ ഒന്ടാക്കിയത് .. വെള്ളിയാഴ്ച അപ്പീസിന്നു ഇറങ്ങി ഒരു ക്ലാസ്സ്‌ മേറ്റ്‌ നേം കൂട്ടി നേരെ കൈരളിയില്‍ പോയി ഒരു കപ്പ ബിരിയാണി തട്ടി , നാല് കൊല്ലം നല്ല ബെസ്റ്റ്‌ കപ്പബിരിയാനി കിട്ടുന്ന ഹൈ റേഞ്ച് ന്റെ കവാടത്തില്‍ താമസിച്ചിട്ടു അവിടുന്ന് കഴിചില്ലല്ലോ ന്നു ഉള്ള നഷ്ട ബോധ് എന്നെ അലട്ടുന്നു . പീ വീ ആര്‍ ല് പോയി ,ഓഗസ്റ്റ്‌ 15 ഒന്പതരക്ക് ഒന്ടെന്നു പറഞ്ഞു ടിക്കറ്റ്‌ എടുത്തു കേറി കണ്ടു .
പഴയ പെരുമാള്‍ തന്നെ .. പെരുമാളിസം കൂട്ടാന്‍ ശ്രമം നടന്നോ എന്നൊരു ഡൌട്ട് . സീ ബീ ഐ ല് കൈ കെട്ടി നടക്കുന്ന ഒരു നടപ്പില്ലെ . അത് മാതിരി അല്ല .. ഒരു കൂതറ നടത്തം .വില്ലന്‍ ആയി സിദ്ധിക്ക് ആണ് മ്മടെ ക്യാപ്റ്റന്‍ രാജു ന്റെ അത്ര പോര എന്നാ തോന്നിയത് . പാര്‍ടിയെ സപ്പോര്‍ട്ട് ചെയ്തു എടുത്ത പടം ആണ് ( പാര്‍ട്ടിക്കാര്‍ എങ്കിലും കേറി കാണാന്‍ ആയിരിക്കും ) ഈ പെരുമാള്‍ ന്നു പറയുന്നത് പേരാണോ ജാതി പേരാണോ, ചേരമാന്‍ പെരുമാള്‍ ന്നു കേട്ടിട്ടുണ്ട് ( വിവാദം ഒന്ടാവുവോ ന്നു അറിയാന ) . എന്തായാലും മച്ചാന് ഇനീഷ്യല്‍ ഒന്നും ഇല്ല . സെക്കന്റ്‌ നെയിം ഇല്ല, ഇനി ഇതാണോ സെക്കന്റ്‌നെയിം ?ആര്‍ക്കറിയാം . ഇടയ്ക്കു ഐ ഡീ കാര്‍ഡ്‌ കാണിക്കുന്നുണ്ട് ,അതില്‍ പെരുമാള്‍ എന്നെ ഒള്ളു . എന്തായാലും.. ചുമ്മാ കണ്ടിരിക്കാം . ഫാമിലി ഒരിയന്റഡ്‌ അല്ല . പാട്ടും അലുക്കുലുത് പ്രേമവും ഒന്നുമില്ല .( എസ് എന്‍ സ്വാമി ആയതു കൊണ്ടാവും ).

ശനിയാഴ്ച ഫ്രാണ്ടൊരുത്തി വക ട്രീറ്റ്‌ കിട്ടി . ചൈന പേള്‍ ലാരുന്നു , കോറമംഗലയില്‍ ആണ് സംഭവം . അവിടെ ഇത് വരെ പോയിട്ടില്ലാരുന്നു . ഞാനും ഫ്രണ്ടും ഫ്രണ്ടിന്റെ ഫ്രണ്ടും മൂന്നു പേര്‍ .
ആദ്യായി ഒരു ഭംഗിക്ക് സൂപ്പ്‌ ഓര്‍ഡര്‍ ചെയ്തു . ഏതാണ്ടൊരു വെജ് സൂപ്പ് . നല്ല പൊട്ട സാധനം കാബേജും കാരറ്റും ചുമ്മാ പുഴുങ്ങിയത് . വെജ് പെപ്പെര്‍ ഏതാണ്ട് സൂപ്പ് . ബട്ടര്‍ഫ്ലൈ പ്രോണ്‍സ് പിന്നെ ഒരു ശേഷ്വാന്‍ ഫ്രൈഡ്‌ റൈസ്‌ . ലാസ്റ്റ്‌ ലിച്ചി വിത്ത്‌ ഐസ് ക്രീം കഴിച്ചു അത് നല്ലതാ .

സണ്ടേ മ്മടെ മുത്തശ്ശി ല് പോയി ഊണും മീന്‍ കറിയും കോക്കനട്ട് ബീഫ്‌ ഫ്രൈ ഉം കഴിച്ചു അത് കഴിഞ്ഞു പോയി sucker punch കണ്ടു . സ്വപ്നവും ഫാന്റസിയും എന്തരോ എന്തോ ..
ചെവി അടക്കുന്ന സൌണ്ട് ആണ് ഇടയ്ക്കു ബാക്കി സമയം സ്വകാര്യം പറച്ചിലും . ഒരു പ്രത്യേക പടം . അതും കഴിഞ്ഞു ബ്രിഗേഡ്‌ റോഡില്‍ പോയി നിരീക്ഷണം നടത്തി തിരിച്ചെത്തി .. ഒരു ബാച്ചി വീകെന്റ്റ്‌ അങ്ങനെ തീര്‍ന്നു ...

Saturday, March 19, 2011

പാല് കൊടുത്താലും കരയും .... ബിസ്കറ്റ് കൊടുത്താലും കരയും .

വെന്‍ ഐ വാസ് എ വാവ , എന്നെ നോക്കാന്‍ ഒരു വല്യമ്മ വരുവാരുന്നു . ഞാന്‍ അമ്മമ്മ ന്നാ അവരെ വിളിചിരുന്നെ .ഒരു രണ്ടു വയസ്സൊക്കെ കഴിഞ്ഞപ്പോ ഈ അമ്മമ്മ വന്നില്ലേല്‍ അമ്മയും അച്ഛനും എന്നെ സ്കൂളില്‍ കൊണ്ടോകുവാരുന്നു . ഞാന്‍ നല്ല അച്ചടക്കത്തോടെ
സ്റ്റാഫ് റൂമില്‍ ഇരിക്കും . ഇടയ്ക്കു ക്ലാസ്സില്‍ ഒക്കെ പോയി ടീച്ചേര്‍സ് നന്നായി പഠിപ്പിക്കുന്നുണ്ടോ എന്നൊക്കെ നോക്കും . അച്ചടക്കത്തിന്റെ കൂടുതല്‍ കൊണ്ടു പിന്നീട് അമ്മമ്മ വരാത്ത ദിവസം അമ്മ ലീവ് എടുത്തു വീട്ടില്‍ ഇരിക്കുവാരുന്നു .

അപ്പൊ ആ ടൈം ല് .. ഒരു ശനിയാഴ്ച അമ്മമ്മ ലീവ് എടുത്തു .അമ്മയ്ക്കും അച്ഛനും ശനിയാഴ്ചയും സ്കൂളില്‍ പോകണമാരുന്നു. അമ്മയുടെ രണ്ടു ശിഷ്യര്‍ ആരുന്നു ഞങ്ങള്‍ടെ അടുത്ത വീട്ടില്‍ . അവര് വേറെ സ്കൂളില്‍ എത്തിയ കൊണ്ടു അവര്‍ക്ക് ശനി അവധി ആണു . വിനിത ചേച്ചിം വിനോദ് ഏട്ടനും ഇടയ്ക്കിടെ എന്നെ പൊക്കി കൊണ്ടോവും കളിപ്പിക്കാന്‍ , കുറച്ചു ടൈം കഴിയുമ്പോ സഹി കെട്ടു ( അസൂയക്കാര്‍ പറയുന്നതാ )വീട്ടില്‍ തിരിച്ചു കൊണ്ടാക്കും പോലും . ആ ശനിയാഴ്ചയും അവര്‍ വീട്ടില്‍ വന്നു . അപ്പൊ അമ്മ പറഞ്ഞു , ഇന്ന് ഉച്ച വരെയേ ക്ലാസ് ഒള്ളു ഉച്ച വരെ ഇവനെ നിങ്ങള്‍ നോക്കുവാണേല്‍ എനിക്ക് ലീവ് എടുക്കണ്ടാരുന്നു . ശിഷ്യര്‍ അമ്മയുടെ ആവശ്യം സന്തോഷത്തോടെ ഏറ്റെടുത്തു .

അങ്ങനെ ഒരു കുപ്പി പാല് , ഒരു കവര്‍ ബിസ്കറ്റ് ഒക്കെ കൊടുത്തു എന്നെ വിനോദ് എട്ടന്റെം വിനിത ചെച്ചിടെം കൂടെ പറഞ്ഞു വിട്ടു . .......... ഉച്ചക്ക് അമ്മ വന്നപ്പോ എന്നേം പൊക്കി പിടിച്ചോണ്ട് ഞങ്ങടെ വീട്ടിലേക്കുള്ള വഴിയില്‍ തന്നെ നിക്കുന്ന ശിഷ്യരെ കണ്ടപ്പോ തന്നെ അമ്മക്ക് എന്റെ അച്ചടക്കത്തിന്റെ മികവു ആരിക്കും കാരണം എന്ന് മനസ്സിലായി . എന്നെ അമ്മയുടെ കയ്യിലേക്ക് കൊടുത്തപ്പോ വിനിത ചേച്ചി .. ഹാവൂ എന്ന് ആശ്വാസപൂര്‍വ്വം പറഞ്ഞെന്നു അമ്മ ആരോപിക്കുന്നു ( നുണയായിരിക്കും ) .
എന്ത് പറ്റി വിനിതെ, ഇവന്‍ പ്രശ്നം ആരുന്നോ ന്നു അമ്മ

ന്റെ ടീച്ചറെ ഈ ഉണ്ണിണ്ടല്ലോ എന്തൊരു കരച്ചിലാ . ടീച്ചര്‍ പോയി കൊറേ നേരം പ്രശ്നല്ലാരുന്നു . പിന്നെ കരച്ചിലോടു കരച്ചില്‍ ...
പാല് കൊടുത്താലും കരയും , ബിസ്ക്കറ്റ് കൊടുത്താലും കരയും
.

ഹ്മം ... ഇന്നലത്തെം ഇന്നത്തേം ചില മലയാള പത്രങ്ങള്‍ കാണുമ്പോള്‍ അമ്മ പറഞ്ഞ ഈ കാര്യം ആണു ഓര്‍മ്മ വന്നത് .

വീ എസ് നു സീറ്റ് കൊടുത്തില്ലേ ... അയ്യോ .. കൊടുക്കാത്ത കൊണ്ടു എല്‍ ഡീ എഫ് നു കുത്താന്‍ വെച്ച വോട്ട് യൂ ഡീ എഫ് നു കുത്തും എന്ന് ആരാണ്ട് പറഞ്ഞു , എല്‍ ഡീ എഫ് ന്റെ ജയ സാധ്യത കുറഞ്ഞു എന്തൊക്കെ ആരുന്നു .

ഇന്നലെ വീ എസ് നു സീറ്റ് കൊടുക്കാന്‍ തീരുമാനമായി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ,ആണ്ടെ കിടക്കുന്നു .. ഇന്നത്തെ പത്രം ഇത് നാടകം ആണു , പാര്‍ട്ടി നാണം കെട്ടു ആകെ കരച്ചില്‍ . വീ എസ് തീരുമാനങ്ങളില്‍ വെള്ളം ചെര്‍ക്കുന്നോ ... രണ്ടായിരത്തി ആറു പോലെ അല്ല , ആ സാഹചര്യം അല്ല വീ എസ് നു സീറ്റ് കൊടുത്താലും കാര്യമില്ല , എല്‍ ഡീ എഫ് ജയ സാധ്യത കൂടുന്നില്ല ..

എന്തോന്നാടാപ്പനെ ഇത് .. പാല് കൊടുത്താലും കരയും , ബിസ്ക്കറ്റ് കൊടുത്താലും കരയും !!!

gplus utube buzz