വെന്‍ ഐ വാസ് എ വാവ , എന്നെ നോക്കാന്‍ ഒരു വല്യമ്മ വരുവാരുന്നു . ഞാന്‍ അമ്മമ്മ ന്നാ അവരെ വിളിചിരുന്നെ .ഒരു രണ്ടു വയസ്സൊക്കെ കഴിഞ്ഞപ്പോ ഈ അമ്മമ്മ വന്നില്ലേല്‍ അമ്മയും അച്ഛനും എന്നെ സ്കൂളില്‍ കൊണ്ടോകുവാരുന്നു . ഞാന്‍ നല്ല അച്ചടക്കത്തോടെ
സ്റ്റാഫ് റൂമില്‍ ഇരിക്കും . ഇടയ്ക്കു ക്ലാസ്സില്‍ ഒക്കെ പോയി ടീച്ചേര്‍സ് നന്നായി പഠിപ്പിക്കുന്നുണ്ടോ എന്നൊക്കെ നോക്കും . അച്ചടക്കത്തിന്റെ കൂടുതല്‍ കൊണ്ടു പിന്നീട് അമ്മമ്മ വരാത്ത ദിവസം അമ്മ ലീവ് എടുത്തു വീട്ടില്‍ ഇരിക്കുവാരുന്നു .
അപ്പൊ ആ ടൈം ല് .. ഒരു ശനിയാഴ്ച അമ്മമ്മ ലീവ് എടുത്തു .അമ്മയ്ക്കും അച്ഛനും ശനിയാഴ്ചയും സ്കൂളില്‍ പോകണമാരുന്നു. അമ്മയുടെ രണ്ടു ശിഷ്യര്‍ ആരുന്നു ഞങ്ങള്‍ടെ അടുത്ത വീട്ടില്‍ . അവര് വേറെ സ്കൂളില്‍ എത്തിയ കൊണ്ടു അവര്‍ക്ക് ശനി അവധി ആണു . വിനിത ചേച്ചിം വിനോദ് ഏട്ടനും ഇടയ്ക്കിടെ എന്നെ പൊക്കി കൊണ്ടോവും കളിപ്പിക്കാന്‍ , കുറച്ചു ടൈം കഴിയുമ്പോ സഹി കെട്ടു ( അസൂയക്കാര്‍ പറയുന്നതാ )വീട്ടില്‍ തിരിച്ചു കൊണ്ടാക്കും പോലും . ആ ശനിയാഴ്ചയും അവര്‍ വീട്ടില്‍ വന്നു . അപ്പൊ അമ്മ പറഞ്ഞു , ഇന്ന് ഉച്ച വരെയേ ക്ലാസ് ഒള്ളു ഉച്ച വരെ ഇവനെ നിങ്ങള്‍ നോക്കുവാണേല്‍ എനിക്ക് ലീവ് എടുക്കണ്ടാരുന്നു . ശിഷ്യര്‍ അമ്മയുടെ ആവശ്യം സന്തോഷത്തോടെ ഏറ്റെടുത്തു .
അങ്ങനെ ഒരു കുപ്പി പാല് , ഒരു കവര്‍ ബിസ്കറ്റ് ഒക്കെ കൊടുത്തു എന്നെ വിനോദ് എട്ടന്റെം വിനിത ചെച്ചിടെം കൂടെ പറഞ്ഞു വിട്ടു . .......... ഉച്ചക്ക് അമ്മ വന്നപ്പോ എന്നേം പൊക്കി പിടിച്ചോണ്ട് ഞങ്ങടെ വീട്ടിലേക്കുള്ള വഴിയില്‍ തന്നെ നിക്കുന്ന ശിഷ്യരെ കണ്ടപ്പോ തന്നെ അമ്മക്ക് എന്റെ അച്ചടക്കത്തിന്റെ മികവു ആരിക്കും കാരണം എന്ന് മനസ്സിലായി . എന്നെ അമ്മയുടെ കയ്യിലേക്ക് കൊടുത്തപ്പോ വിനിത ചേച്ചി .. ഹാവൂ എന്ന് ആശ്വാസപൂര്‍വ്വം പറഞ്ഞെന്നു അമ്മ ആരോപിക്കുന്നു ( നുണയായിരിക്കും ) .
എന്ത് പറ്റി വിനിതെ, ഇവന്‍ പ്രശ്നം ആരുന്നോ ന്നു അമ്മ
എന്ത് പറ്റി വിനിതെ, ഇവന്‍ പ്രശ്നം ആരുന്നോ ന്നു അമ്മ
ന്റെ ടീച്ചറെ ഈ ഉണ്ണിണ്ടല്ലോ എന്തൊരു കരച്ചിലാ . ടീച്ചര്‍ പോയി കൊറേ നേരം പ്രശ്നല്ലാരുന്നു . പിന്നെ കരച്ചിലോടു കരച്ചില്‍ ...
പാല് കൊടുത്താലും കരയും , ബിസ്ക്കറ്റ് കൊടുത്താലും കരയും .
ഹ്മം ... ഇന്നലത്തെം ഇന്നത്തേം ചില മലയാള പത്രങ്ങള്‍ കാണുമ്പോള്‍ അമ്മ പറഞ്ഞ ഈ കാര്യം ആണു ഓര്‍മ്മ വന്നത് .
വീ എസ് നു സീറ്റ് കൊടുത്തില്ലേ ... അയ്യോ .. കൊടുക്കാത്ത കൊണ്ടു എല്‍ ഡീ എഫ് നു കുത്താന്‍ വെച്ച വോട്ട് യൂ ഡീ എഫ് നു കുത്തും എന്ന് ആരാണ്ട് പറഞ്ഞു , എല്‍ ഡീ എഫ് ന്റെ ജയ സാധ്യത കുറഞ്ഞു എന്തൊക്കെ ആരുന്നു .
ഇന്നലെ വീ എസ് നു സീറ്റ് കൊടുക്കാന്‍ തീരുമാനമായി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ,ആണ്ടെ കിടക്കുന്നു .. ഇന്നത്തെ പത്രം ഇത് നാടകം ആണു , പാര്‍ട്ടി നാണം കെട്ടു ആകെ കരച്ചില്‍ . വീ എസ് തീരുമാനങ്ങളില്‍ വെള്ളം ചെര്‍ക്കുന്നോ ... രണ്ടായിരത്തി ആറു പോലെ അല്ല , ആ സാഹചര്യം അല്ല വീ എസ് നു സീറ്റ് കൊടുത്താലും കാര്യമില്ല , എല്‍ ഡീ എഫ് ജയ സാധ്യത കൂടുന്നില്ല ..
എന്തോന്നാടാപ്പനെ ഇത് .. പാല് കൊടുത്താലും കരയും , ബിസ്ക്കറ്റ് കൊടുത്താലും കരയും !!!
4 comments:
മചബ്ബി....നിങള്‍കും മനസ്സിലായോ ലവന്മാരടെ "ടോം &ജെറി കളി.. "
hahhaha...kidilam post !!!...Nalla smashing end note !! aadyathe 2 to 3 paragraphs vaayichu ivide chiri aayirunu :D lol
!
എന്താ ഒരു ഉപമ.... പാലുകൊടുത്താലും കരയും... ബിസ്ക്കറ്റ് കൊടുത്താലും കരയും...നല്ല പോസ്റ്റ്.... :)
Post a Comment