പണ്ട് നടന്ന ഒരു സംഭവം :
ഒരു ഫ്രണ്ട് ന്റെ ആന്റിക്ക് കാസര്‍ഗോഡ് ടീച്ചര്‍ ആയി ജോലി കിട്ടി .
തുടക്ക സമയം .. ക്ലാസ്സില്‍ ചെന്നപ്പോ രണ്ടു ചെക്കന്മാര്‍ തമ്മില്‍ അടി .. ഉന്തും തല്ലും .
ടീച്ചര്‍ ചെന്ന് .. 'എന്താ പ്രശ്നം ?'
'ടീച്ചറെ ഇവന്‍ എന്റെ ജാഗ* തരുന്നില്ല ..'
'കൊടെടാ അവന്റെ ജാഗ '
മറ്റവന് ഭാവമാറ്റം ഒന്നും ഇല്ല .. അനങ്ങാതെ ഇരിക്കുന്നു .
ടീച്ചര്‍ ശബ്ദമുയര്‍ത്തി ...
'കൊടുക്കെടാ അവന്റെ ജാഗ'
ചെക്കന്‍ ടീച്ചറെ ഒന്ന് നോക്കി എന്നിട്ട് മാറി ഇരുന്നു ..
ടീച്ചര്‍ ഓര്‍ത്തു ചെക്കന്‍ ജാഗ കൊടുക്കാന്‍ മടി ആയിട്ട് മാറി ഇരുന്നതാന്നു ..
ടീച്ചര്‍ ഫുള്‍ കലിപ്പ് ലുക്ക് ... നിന്നോടല്ലേ അവന്റെ ജാഗ കൊടുക്കാന്‍ പറഞ്ഞെ
അപ്പൊ പരാതി പറഞ്ഞ ചെക്കന്‍ ..
ടീച്ചറെ എന്റെ ജാഗ കിട്ടി
ടീച്ചര് അന്തം വിട്ടു കൊറേ നേരം നോക്കി നിന്നു . ക്ലാസ് ഒക്കെ കഴിഞ്ഞു സ്റ്റാഫ് റൂമില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ ആണ് സംഗതി പിടി കിട്ടിയത് .
പീ എസ് : ജാഗ എന്ന് പറഞ്ഞാല്‍ കന്നഡ ഭാഷയില്‍ സ്ഥലം എന്നര്‍ത്ഥം .. കന്നഡ ഭാഷാ സ്വാധീനം കൂടിയ ഒരു ഗ്രാമ പ്രദേശത്തു ആയിരുന്നു ആ സ്കൂള്‍ .
3 comments:
lol..! good read !
പാവം ടീച്ചര്‍ !!!
ജാഗ സ്റ്റോറി തുമ്പ ചെനാഗിതെ....:)
Post a Comment