ചുമ്മാതെ ഒന്ന് പാടിയതാ ... ഓടിച്ചിട്ട് തല്ലരുത് .. നിന്ന് തരാം
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കുടപ്പന്റെ മുട്ടായി നല്‍കാം ..
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കണ്ണാരു പോത്തും കയ്യാരു കെട്ടും
മഴവെയില് വരുമന്നു കുറുനരിക്ക് കല്യാണം
ആരാണ് പൂത്താലി കെട്ടാന്‍
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
മദനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇത് വരെ അലഞ്ഞു .. ഇനിയുമത് വേണോ ?
ഇല്ലില്ലതില്ലില്ല മേലില്‍ ..
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാംകുറിഞ്ഞി മിന്നാമിനുങ്ങീ ..
മിഴിമയില് നടമാടും
ഇളമയുടെ പൂമാരില്‍ ഞാനെന്റെ പൂത്താലി ചാര്‍ത്തും ..
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
സുമശരനൊരിളമനസ്സ് മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കി ഏറ്റി
അത് വന്നു കൊണ്ടെന്റെ ഉള്ളം മുറിഞ്ഞു
മുറിവുകളില്‍ ഏതോ കരസുഖമറിഞ്ഞു
ആ പൊന്കിനാവിന്നു പൂക്കും ..
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കണ്ണാരു പോത്തും കയ്യാരു കെട്ടും
മിഴിമയില് നടമാടും
ഇളമയുടെ പൂമാരില്‍ ഞാനെന്റെ പൂത്താലി ചാര്‍ത്തും ..
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
3 comments:
ഇനിയും നന്നാക്കാം ... നന്നാവുന്നത് വരെ പാടി പാടി പോസ്റ്റൂ .. :))
മോനെ... സംഗതികള്‍ ഒന്നും വന്നില്ലല്ലോ .... :)
എനിക്കൊത്തിരി ഇഷ്ടമുള്ള പാട്ടാ ഇത്...
മുന്‍കൂര്‍ ജാമ്യം എടുത്തതു കൊണ്ട് ഓടിച്ചിട്ട് ഇടിക്കുന്നില്ല ... :))
hayyo ithinu njan enthu comment idum !
Post a Comment