Wednesday, September 22, 2010

ഏവം 'പച്ച' നാമ അജായതാ*

എന്റെ ഒരു ഫ്രണ്ട് , ലവന്‍ സോഫ്റ്റ്‌ വയറന്‍ ആണു . പുള്ളി ക്വിസ് നടത്താറുണ്ട്‌ വളരെ ടഫ് ആണു .. തല്‍ക്കാലം എസ് പീ ന്നു വിളിക്കാം (ക്രോണിക് ബാച്ചിലര്‍ ലെ സത്യപ്രതാപന്‍ അല്ല )

ഫോര്‍ എക്സാമ്പിള്‍ :

എസ് പീ : 'അന്ന് പെയ്ത മഴയില്‍' എന്ന സിനിമയുടെ നിര്‍മ്മാതാവ് ?

ഒരുത്തന്‍ : എന്തോന്ന് ? അങ്ങനെ ഒരു പടം ഇല്ല !

എസ് പീ : ആര് പറഞ്ഞു .. പടം ഒണ്ടു ..

വേറെ ഒരുത്തന്‍ : പോടേ പോടേ ..

എസ് പീ : ടൈം ഔട്ട്‌ ആയി .. ക്ലൂ തരാം , ഡയറക്ടര്‍ ന്റെ പേര് ഉദയഭാനു

ഞാന്‍ : എന്റമ്മോ .. ഇനി വല്ല ബേബിക്കുട്ടന്‍ ന്നും ആയിരിക്കുമോ ആന്‍സര്‍ .. ഉദയനാണ് താരത്തിലെ മുകേഷ് ..

എസ് പീ : അതെ അതെ .. അത് തന്നെ ..

ലവന്റെ പുറത്തു ഒരു റൌണ്ട് പൊങ്കാല ..

ഈ എസ് പീ ഉണ്ടല്ലോ .. ഒരു അഭിനേതാവ് ആണു . സ്കൂളില്‍ വെച്ചു നാടകത്തില്‍ ഒക്കെ അഭിനയിച്ചിട്ടുണ്ട് , അങ്ങനെ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
ഒരു നാടകത്തിലെ വേഷം എസ് പീ ക്ക് കിട്ടി . മുന്‍കാല അനുഭവം വെച്ചു സംവിധായകന്‍ അഭിനയ സാധ്യത ഉള്ള ഒരു വേഷം ആണു കൊടുത്തത് . കൊട്ടാരത്തിന്റെ വാതിലില്‍ കുന്തവും പിടിച്ചു നിക്കുന കാവല്‍ക്കാരന്റെ റോള്‍ .. അതാവുമ്പോ എസ് പീ നെ കൊണ്ടു സംസാരിപ്പിക്കണ്ടല്ലോ എന്നാണു സംവിധായകന്റെ ആശ്വാസം .

ഈ എസ് പീ ഒരു കാര്യത്തിനും നേരത്തും കാലത്തും ചെല്ലില്ല .. എസ് പീ നാട്ടില്‍ പോകുന്ന ദിവസം ആണെങ്കില്‍ അവനു വേണ്ടി കാത്തു നില്‍ക്കാതെ ഒരിക്കലും കല്ലട ട്രാവെല്‍സ് പോയിട്ടില്ല . അയലന്റ്റ് എക്സ്പ്രസ്സ്‌ എസ് പീ കയറിയിട്ടും പോയിട്ടില്ല .. time and train wait for none ന്നല്ലേ . നാടകം തുടങ്ങാന്‍ ബെല്ല് കൊടുത്തു കഴിഞ്ഞാണ് എസ് പീ എത്തി ചേര്‍ന്നത്‌ , പെട്ടെന്ന് പാന്റ്സ് ഒക്കെ ഊരി കളഞ്ഞു എസ് പീ നെ ഭടന്റെ വേഷം കെട്ടിച്ചു .. തെറ്റ് പറയരുതല്ലോ ഒരു ഭടന്‍ ലുക്ക്‌ ഒക്കെ ഉണ്ടാരുന്നു . നാടകം വല്ല്യ തെറ്റില്ലാണ്ട് മുന്നേറി .. സംവിധായകന്‍ ഈ ഭടന്മാരോട് കവാത് നടത്താന്‍ പറഞ്ഞിരുന്നു .. വെര്‍തെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണം .. ഈ നടപ്പിന്റെ ടൈം ഇല്‍ എസ് പീ ടെ മുണ്ടിന്റെ പൊസിഷന്‍ മാറി മാറി പോയി . പെട്ടെന്ന് ഉടുപ്പിച്ചതല്ലേ പിന്‍ കുത്താന്‍ മറന്നു പോയാരുന്നു . എസ് പീ വന്നു സ്ടെഡി ആയി നിന്നപ്പോള്‍ മുണ്ട് മാറി ചില പ്രദര്‍ശനങ്ങള്‍ തുടങ്ങിയിരുന്നു . മുന്നില്‍ പെണ്‍ കുട്ടികളും പ്രൈമറി കുട്ടികളും ആയിരുന്നു . പെണ്‍ പിള്ളേര്‍ അനങ്ങാന്‍ പോയില്ല .. പക്ഷെ ഒരു മൂന്നാം ക്ലാസ്സ്‌ കാരന്‍ എണീറ്റു നിന്നു ..

അയ്യേ .. ചേട്ടന്റെ ജെട്ടി ... പച്ച കളര്‍ .. !! എന്ന് വിളിച്ചു കൂവി

പിന്നത്തെ കാര്യം പറയണ്ടല്ലോ :-)

*അന്ന് മുതല്‍ എസ് പീ ടെ പേര് " പച്ച " എന്നായി ... (ഏവം 'പച്ച' നാമ അജായതാ)

4 comments:

LOL....

Good one...!!!

Sooo happy to see frequent posts...after your very famous hibernation...!!Way 2 go...!!

തുടക്കം ഒരു കള്ളന്‍ ടച് ഉണ്ടായിര്‍ന്നു. ആ ഭാഗം കൊള്ളാം. ലാസ്റ്റ്‌ വന്നപ്പോ അത് കുറഞ്ഞു പോയി.

പിന്നെ, പോസ്റ്റിന്റെ പേര് മാറ്റണം. അജം അല്ല, "ഏവം 'പച്ച' നാമ കുക്കുടായ" എന്നാക്കണം. എന്നാലേ സ പിയും ഹാഫ് കള്ളനും ഒരേ ആള്‍ എന്ന ആ ക്ലമാക്സ് വായ്നകാര്‍ക്ക്‌ മനസിലാവൂ.

gplus utube buzz