Tuesday, September 21, 2010

കണ്ടത് പറഞ്ഞാല്‍ : എല്‍സമ്മ എന്ന ആണ്‍കുട്ടി


ഒരു പാട് നാള് കൂടി വല്ല്യ തരക്കേടില്ലാത്ത ഒരു മലയാളം പടം കണ്ടു , ഇതിനു മുന്നേ കണ്ട മലയാളം പടം ജനകന്‍ ആയിരുന്നു ..അത് കൊണ്ടു തന്നെ എല്‍സമ്മ എന്ന ആണ്‍കുട്ടി വളരെ ആശ്വാസം തന്നു എന്ന് പറയാം .. പ്രമേയത്തില്‍ വലിയ പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലും പുതിയ ഒരു നടിയെ ( ആന്‍ അഗസ്റിന്‍ ) നായിക ആക്കിയത് പുതുമ നല്‍കി .. കൊച്ച് റോള്‍ ഓവര്‍ ആക്കാണ്ടെ ചെയ്യുകയും ചെയ്തു ( ഭാഗ്യം !! ) കുഞ്ചാക്കോ ബോബന് ഒതുക്കത്തില്‍ ചെയ്യാനുള്ള ഒരു റോള്‍ , പുള്ളിക്ക് ആദ്യമായിട്ടാവണം അത്തരം ഒരു കഥാപാത്രം ചെയ്യാനുള്ള അവസരം കിട്ടിയത് . അത് അത്യാവശ്യം വൃത്തിയായി ചെയ്തു . ബാക്കി കഥാപാത്രങ്ങള്‍ ഒക്കെ എവിടെ എങ്കിലും ഒക്കെ കണ്ടത് തന്നെ ( സില്മയിലും ജീവിതത്തിലും ) , ചില കഥാപാത്രങ്ങളെ അല്പം "ഓവര്‍ " ആക്കിയില്ലേ എന്നൊരു സംശയം (ജഗതിയുടെ പഞ്ചായത്ത് മെമ്പര്‍ ) , എങ്കിലും തമാശക്കും ഒരു ഓളത്തിനും ഒക്കെ വേണ്ടി ആണു അതെന്നു ഓര്‍ത്തു ഞാനങ്ങു സമാധാനിച്ചു ...

സില്മേലെ ഒരു ഗാന രംഗം കണ്ടപ്പോള്‍ ഏഴാം ക്ലാസ്സില്‍ ഒക്കെ പഠിക്കുന്ന ടൈം ഇല്‍ പെണ്‍കുട്ടികള്‍ കളിക്കുന്ന ഗ്രൂപ്പ്‌ ഡാന്‍സ് ആണു ഓര്‍മ വന്നത് , l ഡൈനിംഗ് ടേബിള്‍ ന്റെ മോളില്‍ പാത്രം വക്കുമ്പോള്‍ പാട് വരാണ്ടിരിക്കാന്‍ പണ്ട് കാലത്തൊക്കെ ഒരു ടൈപ്പ് ടേബിള്‍ മാറ്റ് ഇല്ലാരുന്നോ പ്ലാസ്റ്റിക്‌ ന്റെ സംഭവം തലയില്‍ കെട്ടി സ്ട്രോ ഒക്കെ ഫിറ്റ്‌ ചെയ്തുള്ള ഗ്രൂപ്പ്‌ ഡാന്‍സ് അത് മാതിരി ഒരു ഡാന്‍സ് .. വേറെ ഒരു പാട്ട് കൂടെ ഉണ്ടാരുന്നു അത് തരക്കേടില്ലാരുന്നു .

പിന്നെ ലൊകേഷന്‍ , നുമ്മ സ്കൂളില്‍ പടിച്ചോണ്ടിരുന്നപ്പോ പോയ സെയിം വഴികള്‍ .. മതിലുകള്‍ ... വീട്ടിലേക്കു കയറാനുള്ള സ്ടെപ്പ് ശോ .. നോസ്ടാല്‍ജിച്ചു ഒരു വഴി ആയി ! പിന്നെ പട്ടണത്തില്‍ വളര്‍ന്ന യുവ തലമുറയുടെ പരിപാടി .. വെള്ളമടിച്ചു പെണ്ണ് പിടിക്കാന്‍ നാട്ടിന്‍ പുറത്തു പോവുക എന്നത് മാത്രം ആണെന്ന് ലാല്‍ ജോസ് ഉം അങ്ങ് തീരുമാനിച്ചു .. ആഹ്, പുള്ളീടെ ഇഷ്ടം :-)

വെറുതെ സെന്റി ഒന്നും കുത്തി കയറ്റിയിട്ടില്ല , ഒത്തിരി ട്രാജഡി ഉം ഇല്ല .. മൊത്തത്തില്‍ രണ്ടരമണിക്കൂര്‍ വല്ല്യ ബോറടി ഇല്ലാണ്ട് .. അധികം ടെന്‍ഷന്‍ അടിക്കാണ്ട് ഇരുന്നു കാണാന്‍ പറ്റിയ ഒരുസിമ്പിള്‍ ക്യൂട്ട് പടം ..


പീ എസ് : പോസ്റ്റിനു സിനിമ , നിരൂപണം എന്ന ലേബല്‍ എന്റെ സ്വന്തം റിസ്കില്‍ ഞാന്‍ഇടുന്നതാണ് .. :-)

12 comments:

:) താങ്ക്സ് !!

ഹാഫ് കള്ളന്റെ “നുണക്കഥയല്ലേ”. അപ്പൊ ഇത് വിശ്വസിക്കുന്നില്ല. ;-). പടം കണ്ട് രണ്ടര മണിക്കൂർ വേസ്റ്റാക്കുന്നുമില്ല. വ്യാജൻ ഇറങ്ങിനടപ്പുണ്ടാവും എവിടെയെങ്കിലും, അത് മതി.. സുലാൻ

ഇത് വായിച്ചപ്പോ ഈ മൂവി കാണാന്‍ തോനുനുണ്ട്... മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ ഉം കൊറച്ചു നോസ്ടല്ഗിക് ആയിരുന്നു...

അപ്പോള്‍ തിരയിളക്കം ഒക്കെ മാറി ശാന്തമായോ അന്തരീക്ഷം.പുത്തന്‍ പോസ്റ്റുകളൊക്കെ കാണുന്നല്ലോ.:)

എത്സമ്മയെ കുറിച്ച് ഞാനരിച്ച് പെറുക്കി വായിച്ച മിക്ക റിവ്യൂസും ഇങ്ങനെയൊക്കെ തന്നെ.എന്നാലും ഏറ്റവും വിഷമം ലാല്‍ ജോസ് സിനിമകളുടെ പ്രധാന ആകര്‍ഷണമായ പാട്ടുകള്‍ ഇത്തവണ അത്ര ഏശാഞ്ഞതാണു.ഒന്നു പാടി നടക്കാന്‍ പോലും തോന്നുന്നില്ലെന്നേ.:(

കള്ളാ...ക്ഷമി...ഇത് പറയാന്‍ മുട്ടിയിട്ടു വയ്യ.

"ഒന്നു പാടി നടക്കാന്‍ പോലും തോന്നുന്നില്ലെന്നേ" - നന്ദി ..ലാല്‍ ജോസ്...നന്ദി. മലയാള സംഗീത ലോകവും, വേള്‍ഡ് നോയിസ്‌ പോലൂഷന്‍ കണ്ട്ര്രോള്‍ ബോര്‍ഡും എന്നും നിങ്ങളോട് കടപെട്ടിരിയ്ക്കും.
;)

റോസേ റോസേ .. ഒന്നും തോന്നരുത് .. ക്യാപ്റ്റന്‍ കമന്റിയത് കമന്റണം ന്നു
എനിച്ചും തോന്നിയാരുന്നു .. പിന്നെ എന്റെ പൊട്ടാ പോസ്റ്റില്‍ കമന്ടീതല്ലേ ന്നു വെച്ചു സൈലന്റ് ആയതാ

വേള്‍ഡ് നോയിസ്‌ പോലൂഷന്‍ കണ്ട്ര്രോള്‍ ബോര്‍ഡെന്നോ..!!
കപ്പലീന്ന് ഈ കപ്പിത്താനെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തള്ളിയിടണോ,അതോ അറബിക്കടലിലേക്ക് തള്ളിയിടണോന്നുള്ള കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്നതു കൊണ്ട് ഞാനൊന്നും പറയുന്നില്ല.;)
മര്യാദക്ക് മിണ്ടാതിരിക്കണ ഹാഫ് കള്ളനെ കൂടി ചീത്തയാക്കുമെന്ന് വെച്ചാല്‍..

കടലില്‍ തള്ളീട്ടു വേണം വേള്‍ഡ് ഓഷ്യന്‍ പോലൂഷന്‍ കണ്ട്രോള്‍ ബോഡ് കാരു കേസ് എടുക്കാന്‍ :-/

കണ്ടാ...കണ്ട...ഇപ്പൊ ആരാ കള്ളനെ ചീത്തയാകിയത് ?

ആ നായിക നടിക്ക് പാമ്പ്‌ കടിച്ചാലും എക്സ്പ്രഷന്‍ വരാത്ത മുഖമാണെന്ന് ആരോ പറഞ്ഞു. സത്യാ?!!!

edo engane group dancine apamanichal dancukarikalude adi kondu marikkendi varum..enikku ee cinema kananam ennundu..thanks for the review..

സിനിമ കണ്ടിരുന്നു....കുറച്ചു നല്ല ലൊക്കേഷനുകളും ചില തമാശകളും ഒഴിച്ചാല്‍ വളരെ മോശം കഥയും തിരക്കഥയും ... ടൂ ബാഡ്‌... നായിക മോശമായില്ല...അത്ര മാത്രം ..

gplus utube buzz