Wednesday, July 22, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -3


എപിടോസ് ഒന്നിന് ലിവിടെ ക്ലിക്കുക


എപിടോസ് രണ്ടിന് ലിവിടെ ക്ലിക്കുക


എന്നെ നെര്സറീല്‍ ചേര്‍ത്തേ !!!

എഴുത്തിനിരുത്തി കഴിഞ്ഞാല്‍ പിന്നെ സ്കൂളില്‍ പോണം , എനിക്കിപ്പോ മനസ്സില്ല പോവാന്‍ :P എന്റെ വീടിന്റെ അടുത്ത വീട്ടിലെ .. സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍ നെയ്ബെര്‍ ,എന്റെ ബാല്യകാല സുഹൃത്താരുന്നു ..ലവനും ഞാനും ഒരേ ഏജ് ആണ് എഴുതിനിരുതൊക്കെ കഴിഞ്ഞപ്പോ മച്ചാന്‍ LKG ഇല്‍ പോയി . ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നു . അവസാനം എന്നെ നോക്കുന്ന അമ്മമ്മ പേപ്പര്‍ ഇട്ടു . എന്നെ വീട്ടി ഒറ്റയ്ക്ക് വെച്ചേച്ചു പോവാന്‍ അച്ഛനും അമ്മയ്ക്കും ഒരു പേടി .. വല്ല പാക്കാനും പിടിച്ചോണ്ട് പോയാലോ എന്നൊന്നും വിചാരിച്ചല്ല, തിരിച്ചു വരുമ്പോള്‍ കിടന്നുറങ്ങാന്‍ ആ വീട് അവിടെ കാണുമോ എന്ന ഡൌട്ട് കാരണം .

ലവന്‍ , ഐ മീന്‍ , മൈ ബാല്യകാല ഫ്രണ്ട് LKG യില്‍ ടൈ ഒക്കെ കെട്ടി പോയി വന്നിട്ട് അവിടെ ആനയാണ് കുതിരയാണ് എന്നൊക്കെ പറഞ്ഞു എന്നെ ടെമ്പ്ട് ചെയ്യാന്‍ നോക്കി , അയ്യട പുണ്‌സു രാവിലെ ഏഴു മണിക്ക് ടൈ ഒക്കെ കെട്ടി പോവാന്‍ എനിക്ക് വന്‍ സൂക്കെടല്ലേ . ഞാന്‍ ഉച്ചക്ക് അമ്മയും അച്ഛനും സ്കൂളില്‍ പോവുമ്പോള്‍ കൂടെ പോവാന്‍ തുടങ്ങി . ഹൈ സ്കൂളില്‍ ഡയറക്റ്റ് പോവാന്‍ സാധിക്കുംപോളല്ലേ LKG യില്‍ പോകുന്നത് !!. ( ഉച്ചക്ക് എന്ന് എഴുതീത് സത്യമാ, ആ സ്കൂള്‍ ,സെഷണല്‍ സ്കൂള്‍ ആരുന്നു രാവിലെ മുതല്‍ ഉച്ച വരെ ഒരു സെസ്സഷന്‍ ഉച്ച കഴിഞ്ഞു അടുത്ത സെഷന്‍)
എന്റെ അനുസരണ ശീലത്തിന്റെ കൂടുതല്‍ കൊണ്ട് , ഇവനെ ഇവിടെ വെചോണ്ടിരിക്കാന്‍ പറ്റില്ല എന്ന് അവിടുത്തെ ഹെഡ് മാസ്റ്റര്‍ പറഞ്ഞത്രേ , എന്റെ അനുസരണ ശീലം കണ്ടിട്ട് പുള്ളിക്ക് അസൂയ തോന്നിയതാരിക്കും . ഹെഡ് മാഷിന്റെ മക്കള്‍ക്കൊന്നും എന്റത്രേം അനുസരണ കാണത്തില്ല . അസൂയപ്പെട്ടിട്ട് കാര്യമില്ല പുണ്യം ചെയ്യണം പുണ്യം , എന്നെ പോലെ ഉള്ള കുട്ടികളെ കിട്ടാന്‍ !!!

ഈ സാഹചര്യത്തില്‍ എന്നെ നഴ്സറി സ്കൂളില്‍ വിടാനുള്ള കടുത്ത തീരുമാനം എന്റെ മാതാപിതാക്കള്‍ എടുത്തു . ഹൈസ്കൂളില്‍ ഇരുന്നിരുന്ന എന്നെ നഴ്സറി സ്കൂളിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചു . .:( പ്രതിഷേധിച്ചു നോക്കി ക്യാ ഫലം ? നോ ഫലം !.. അങ്ങനെ എന്നെ പദ്മിനി ടീച്ചറിന്റെ നഴ്സറി ഇല്‍ ചേര്‍ത്തു . അച്ഛനും അമ്മയും ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു .. എന്നെ അക്ഷരം ഒന്നും പഠിപ്പിക്കരുത് എന്നൊക്കെ , ഞാന്‍ എങ്ങാന്‍ സ്മാര്‍ട്ട്‌ ആയി പോയാലോന്ന് അസൂയപ്പെട്ടിട്ടാരിക്കും എന്ന് ഞാന്‍ അന്ന് കരുതി . ഈ പെരുന്തച്ചന്‍ കോമ്പ്ലെക്സ്‌ പോലെ .
( പക്ഷെ സത്യം അതായിരുന്നില്ല .. മൂന്നു വയസ്സില്‍ കുട്ടികള്‍ അക്ഷരം പഠിക്കേണ്ട കാര്യമില്ല , അങ്ങനെ ഒക്കെയാ കുട്ടികളെ ശരിക്ക് പഠിച്ചവര്‍ എഴുതി വെചെക്കുന്നെ .. ഇത് വല്ലതും ഇന്നത്തെ പാരെന്റ്സ്‌ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാ .. രണ്ടാം ക്ലാസ്സില്‍ കാല്‍ക്കുലസ് പഠിപ്പിച്ചാല്‍ എന്താ കുഴപ്പം എന്ന അവരുടെ രീതി .. പാവം പിള്ളേര്‍ ) ..
ടീച്ചറിന്റെ വീട് ഞങ്ങടെ വീടിന്റെ അടുത്തായിരുന്നു . ടീച്ചര്‍ പോവുമ്പോള്‍ എന്നേം കൊണ്ട് പോകുവാ പതിവ് . പാവം ടീച്ചര്‍ ആരുന്നു . ചില ദിവസം ടീച്ചറിനു അസൌകര്യമുണ്ടാവുമ്പോള്‍ ടീച്ചറിന്റെ മകളെ പറഞ്ഞു വിടും എന്നെ കൊണ്ട് പോവാന്‍ . അന്ന് പോവാതിരിക്കാന്‍ ഞാന്‍ അടവോക്കെ എടുത്തു നോക്കും . പക്ഷെ എന്നെ ഉന്തി തള്ളി വിടും , ടീച്ചറിനെ ബഹുമാനിക്കാം ( അല്പം ബുദ്ധിമുട്ടിയാണെങ്കിലും ) പക്ഷെ ടീച്ചറിന്റെ മകളെ ബഹുമാനിക്കുക അനുസരിക്കുക .. NO WAY !!
ഒരു ദിവസം സുധ ചേച്ചി ( അതാ ടീച്ചറിന്റെ മോളുടെ പേര്) അച്ഛനോട് പറഞ്ഞു .. മാഷേ , എന്നെ കൊണ്ടാവുല്ല മാഷേ മോനെ കൊണ്ട് പോവാന്‍ , മാഷ്‌ വരുമ്പോ നഴ്സറി ഇല്‍ ആക്കിയാ മതി . ഞാന്‍ നേരത്തെ പറഞ്ഞില്ലേ , നല്ല അനുസരണ ഉള്ളവരെ കണ്ടാല്‍ ഇവര്‍ക്കൊക്കെ അസൂയായ മുടിഞ്ഞ അസൂയ .. പാവം ഞാന്‍ . നഴ്സറി ഇല്‍ ഞാന്‍ സ്മാര്‍ട്ട്‌ ആരുന്നു ട്ടോ ( പുറത്തും ഞാന്‍ സ്മാര്‍ട്ട്‌ ആണ് ! ആണ്!! ആണ് !!!.. ആരും സമ്മതിച്ചു തരണില്ല അസൂയ പണ്ടാരങ്ങള്‍ ) . ഞാന്‍ തന്നത്താനെ ഫുഡ്‌ കഴിക്കുവരുന്നു അതില്‍ ഞാന്‍ പെട്ടെന്ന് സ്വാശ്രയ കോളേജ് ആയി . മനീഷിനു , എന്റെ നഴ്സറി മേറ്റ്‌ , നു ടീച്ചര്‍ വാരി കൊടുക്കുവാരുന്നു .. പുവര്‍ ഫെല്ലോ . ബാക്കി പിള്ളേര്‍ക്ക് അക്ഷരം ഒക്കെ പറഞ്ഞു കൊടുക്കുമ്പോള്‍ അത് കെട്ടും കണ്ടും ഞാന്‍ പഠിച്ചു.എന്നെ സമ്മതിക്കണം
അങ്ങനെ രണ്ടു വര്ഷം പൂര്‍ത്തിയാക്കി ഞാന്‍ അവിടുന്ന് റിലീവ് ആയി .

ബാക്കി തുടരും .. ( നേരത്തെ പറഞ്ഞ പോലെ , അതാണ്‌ ആഗ്രഹം ) ..

7 comments:

രസം പിടിച്ച് വന്നതായിരുന്നു. അപ്പൊഴേയ്ക്കും നിര്‍ത്തി... ബാക്കി?

"നോക്കുന്ന അമ്മമ്മ പേപ്പര്‍ ഇട്ടു "
എന്റമ്മോ ...നമിച്ചിരിക്കുന്നു !!!

അനുസരണ thy name is ഹാഫ് കള്ളന്‍ !!!

ബാകി വേഗം പൂശൂ !!

കൊള്ളാട്ടോ:))
എന്നിട്ട്??

ഇതില്‍ ഹാഫില്‍ കുടുതല്‍ കള്ളമുണ്ടോ എന്നൊരു ചിന്ന ഡൌട്ട് !
post kalakki!

@ശ്രീ : ബാക്കി എഴുതാം ..
@ ക്യാപ്ടന്‍ : എല്ലാരും പറയും ഹാഫ് കള്ളനെ കണ്ടു അനുസരണ എന്താന്ന് പഠിക്കണം എന്ന് .
@അരുണ്‍ ചേട്ടന്‍ : നന്ദി ചേട്ടാ ഒരായിരം നന്ദി .
@രമനിഗ : ഞാന്‍ കമ്പ്ലീറ്റ്‌ തട്ടിപ്പല്ലേ .. താങ്ക്സ് ഒണ്ടു ട്ടോ ..

കൊല്ലം കള്ളാ ........ ഓക്കേ കള്ളത്തരം ആണോ ? ഹ ഹ ഹ ..
എങ്ങനെ അനുസരണം ഉള്ള കുട്ടി വേണ്ട എന്നാകും എല്ലാരും ചിന്ടിച്ചു കാണുക അല്ലെ ?
കുട്ടി ഓക്കേ ഉണ്ടാകുമ്പോള്‍ 2 വയസില്‍ കൊണ്ട് പൊയ് ചെര്കല്ലേ .. ഏഏ കഥ ഓക്കേ ഒര്തിരികുക . :)

Hoh...Samadhanam aayi..
Aadhyan swayam paryapthatha kittenda kaaryam thannne aadhyam padichu "Bhakshanam kazhikkunna kaaryam" .. Keep writing..Good one :)

gplus utube buzz