Friday, July 10, 2009

ഞങ്ങ ജിമ്മില്‍ പോയി കേട്ടാ !!!

അങ്ങനെ ഞാനും ജിമ്മില്‍ പോയി . ഒരു പാട് നാളത്തെ ആഗ്രഹം ആരുന്നു എന്നതാ സംഭവം എന്നറിയാന്‍ ..
കോളേജില്‍ വെച്ച് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നത് ലൈബ്രറിയില്‍ പോവണം എന്നതായിരുന്നു .പക്ഷെപഠിക്കാനുള്ള അദമ്യമായ
ആഗ്രഹം കാരണം അങ്ങനെ ഒന്ന് ഉണ്ടായില്ല .. ആഹ് അതൊക്കെ പോട്ടെ, അപ്പൊ പറഞ്ഞു വന്നത് ഞാനുംജിമ്മില്‍ പോയെന്ന് ..
ആഗ്രഹം കാരണം പോയെങ്കിലും ഇപ്പൊ വേണ്ടാരുന്നു എന്ന് തോന്നുന്നു , ഗോമ്പ്ലെക്സ് അടിക്കുമോന്നു ഒരു ഡൌട്ട്പണ്ടാരമടങ്ങാനയിട്ടു കൊറേ സല്‍മാന്‍ ഖാന്‍ മാരാ അവിടെ ഉള്ളത് .പിന്നെ കൊറേ സ്ലിം ബ്യൂട്ടി പെണ്പിളളാരുംഹെവി ഡ്യൂട്ടി ആന്റി മാറും .

ജിമ്മന്‍ ആവണം എന്നാ ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു സിങ്ങതിന്റെ മടയിലാണ് , വെയിറ്റും ഹൈറ്റുംപറയാന്‍ പറഞ്ഞു .. ( പിന്നെ ഇതൊക്കെ അറിഞ്ഞിട്ടല്ലേ ജിമ്മില്‍ ചെല്ലുന്നത് ) . വെയിറ്റ് നോക്കി കഴിഞ്ഞപ്പോഎന്നെ ഒരു നോട്ടം ( മച്ചു‌ നീ മെഷീന്‍ നശിപ്പിക്കും അല്ലെ എന്ന ഭാവം ) . ഞാനൊന്നുമറിഞ്ഞില്ലേ രാമാ നാരായണഎന്ന രീതിയില്‍ ഞാന്‍ ഇറങ്ങി ..
മേത്ത് മുഴുവന്‍ മസ്സില്‍ ഉരുട്ടിക്കെട്ടി വെചെക്കുന്ന സിംഗം എന്നോട് ചോയിച്ചു :
സിംഗം : എന്താ ഉദ്ദേശം ??
ഞാന്‍ : തടി കുറയ്ക്കണം .. പ്രത്യേകിച്ചും അമ്പ്രല്ല വയര്‍ ..( senior software engineer ആവണം എന്നാരുന്നുആഗ്രഹം പക്ഷെ സീനിയര്‍ സോഫ്റ്റ്‌ "വയര്‍" എഞ്ചിനീയര്‍ ആകാനരുന്നു വിധി .. )
സിംഗം : എന്നെ അടിമുടി ഒന്ന് നോക്കി .. ,('അല്ല മച്ചു‌ ജിമ്മിനൊക്കെ ഒരു പരിധി ഇല്ലേടെയ് എന്ന ഭാവം ' ). നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്യണം പിന്നെ ഡയട്ടിംഗ് ചെയ്യണം .
ഡയട്ടിംഗ് എന്ന് കേട്ടപ്പോലത്തെ എന്റെ താല്പര്യം കണ്ടിട്ടായിരിക്കണം , അതിനെ പറ്റി പിന്നെ പുള്ളി ഒന്നുംപറഞ്ഞില്ല .

അങ്ങനെ ഞാന്‍ കളത്തിലിറങ്ങി .. ചുറ്റും നോക്കി .. സല്മാന്മാരുടെ ഒക്കെ വേലത്തരങ്ങള്‍ കണ്ടു ഒന്ന് കിടുങ്ങി .. വെയിറ്റ്‌ ഒക്കെ എടുത്തിട്ട് അനായസമല്ലേ പെരുമാറുന്നത് . ലവന്മാര്‍ക്കു ചെറുപ്പത്തിലെ ഇതൊക്കെ ആയിരിക്കണംഅപ്പനും അമ്മേം മേടിച്ചു കൊടുത്തത് .. എന്റെ പരെന്റ്സ്‌ നെ പറഞ്ഞാല്‍ മതിയല്ലോ .. കാലില്‍ ചക്രമുള്ള പച്ചതത്തമ്മയും മത്തങ്ങാബല്ലൂനും ഒക്കെ അല്ലെ എനിക്ക് മേടിച്ചു തന്നത് .. വല്ല വെയിറ്റും മേടിച്ചു തന്നിരുന്നേല്‍ ഞാന്‍ഒരു അര്നോല്ദ് ശിവശങ്കരനും ആയേനെ ..
Weightlifting

സിംഗം എന്നോട് പുഷ് അപ്പ്‌ എടുക്കാന്‍ പറഞ്ഞു .. "എന്റെ പോന്നു ചേട്ടാ അതൊന്നും എനിക്ക് പറ്റത്തില്ല , ദേഹംഅനങ്ങി ശീലമില്ലതോണ്ടാ എന്ന ഭാവത്തില്‍ നിന്നു" .. പുള്ളിക്ക് സംഗതി പിടി കിട്ടി.ഓക്കേ ഫ്രീ ഹാന്‍ഡ്‌എക്സര്‍സൈസ്‌ ചെയ്താ മതി എന്ന് പറഞ്ഞു .. ഫാഗ്യം ..

അത് കഴിഞ്ഞപ്പോള്‍ ട്രെട്മില്‍ എന്ന കുന്തതെല്‍ കേറാന്‍ പറഞ്ഞു .. ഓരോ അണ്ണന്മാരൊക്കെ അതേല്‍ കുതിച്ചുപായുന്നുണ്ട്‌ .. യെവനെ ഒക്കെ യെവന്റെ അമ്മ ട്രെട്മില്ലേല്‍ ആണോ പെറ്റിട്ടത് എന്ന് എനിക്ക് ഡൌട്ട് തോന്നി .. സംഭവം കണ്ടപ്പോ എനിക്ക് ഓര്മ വന്നത് പണ്ട് കിട്ടിയ ഒരു ഫോര്‍വേഡ് ആണ് ഒരുത്തന്‍ പാഞ്ഞു മലര്‍ന്നടിച്ചുവീഴണ ഫോര്‍വേഡ് . വേറെ വഴി ഇല്ല അര്നോല്ദ് ശിവശങ്കരന്‍ ആവണ്ടേ ...

Treadmill

"അമ്മെ ഗുരുവായുരപ്പാ!!" .... "ശബരിമല മുരുവോ !! " എന്നെല്ലാം മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞാന്‍ അങ്ങട് കേറി ലെഫ്റ്റ്സൈഡിലെ ട്രെഡ് മില്ലിലെ ചേച്ചി/ആന്റി ബീചിലോക്കെ നടക്കണ പോലെ "ആരാം സെ " നടക്കുന്നുണ്ടാരുന്നു .. വലതു വശത്തെ ചേട്ടനെ പെറ്റിട്ടത് ട്രെഡ് മില്ലില്‍ ആണെന്ന് ഉറപ്പാ .. പറക്കുവല്ലേ !!!
ഏതായാലും രണ്ടും കല്പിച്ചു ലതേല്‍ അങ്ങ് നടന്നു , കേടുപാടുകള്‍ ഒന്നുമില്ലാതെ നിലത്തിറങ്ങാന്‍ പറ്റി.
പിന്നെ ഏതാണ്ടെലോക്കെ ഒന്ന്നു കേറി ഇറങ്ഗീപ്പോ മനസ്സിലായി , 'മേലനങ്ങുന്നത് അത്ര സുഖമുള്ള ഏര്‍പ്പാട്അല്ലാ' . പിന്നെ മടി ആവശ്യത്തിലധികം ഉള്ളതുകൊണ്ട് ഇത് അധിക നാള്‍ സഹിക്കേണ്ടി വരില്ല എന്ന് ഉറപ്പാ .. അതാ ആകെ ഒരു ആശ്വാസം ..

നിങ്ങള്‍ എല്ലാവരും ഞാന്‍ ഒരു അര്നോല്ദ് ശിവശങ്കരന്‍ ആവാന്‍ പ്രാര്‍ത്ഥിക്കണേ .. നിങ്ങളുടെ പ്രാര്‍ത്ഥനയുംഅനുഗ്രഹവും മാത്രം പോരാ .. sms ഉം വേണം . ( അത് ഉണ്ടെങ്കിലല്ലേ കാലത്ത് വല്ലതും നടക്കു‌.. )

sms അയക്കേണ്ട ഫോര്‍മാറ്റ്‌
" ശി <സ്ഥലം> ഹാഫ് കള്ളന്‍" ,

18 comments:

Thousand thundering typhoons!!!!

ഏനിക്കു എല്ലാം മനസിലായെ ..മുട്ടായി തന്നിലെന്കില്‍ എനെ പേടിപ്പിക്കാന്‍ അല്ലെ ?
മം....ഞാന്‍ SMS അയകൂല !!!!

പിന്നെ .. സ്ലിം ബ്യൂട്ടി പെണ്പിളളാരേ നോകി മുക്കും കുത്തി വിഴാണ്ട , ട്ടോ .....അല്ല, തടി കുറയ്കാന്‍ കമ്പനിയിലെ reporting പി എം ചേട്ടനോട് പറഞ്ഞാല്‍ പോരെ ? ഹി ...ഹി ....ഹി..എന്തിനാ ആ ട്രെട്മില്‍ടെ നെഞത് കയറുനെ ? ഒടിച്ചു കളയണ്ട !!

ഹാ ..എന്തായാല്ലും നോക്...ഓള്‍ ദി ബെസ്റ്റ്

മസിലൊക്കെ പെരുപ്പിച്ചിട്ടു വേണം നേരില്‍ കാണാന്‍.
:)
ഓടേ:
സെയിം സബ്ജക്റ്റില്‍ ഞാനെഴുതിയ കഥ ഇനി ചവറ്റ് കുട്ടയില്‍ ഇടട്ടേ

Kollam ...........
Vai nottam anu udeshyam alle :)

Jim il ok poi pen pillere veezh thana alle .........

Hm ........

great expressions yaar...........

eda, ithu nammade Greenday de mukalil ulla Gym aano ? aah areayayile tharuneemanimaarkokke membership ulla Gymaanu... aanju pidicho... Kittiyal ooty....

Kollam nalla blog .... Sabarimalayil murukan ennu vannu ...

Oru photo eduthu vachere ... Before Gym ... After Gym ... :)


Paavam treadmill ... )

@Captain Haddock : പ്യാടിപ്പിക്കാന്‍ ഞാന്‍ ആര് ... ഞാന്‍ ഒരു ഹാഫ് കള്ളനല്ലേ .. പ്ലീസ് പി എം നോട് പറയരുത്
@അരുണ്‍ ചേട്ടന്‍ : അയ്യട മസ്സില്‍ പെരുപ്പിച്ച എന്നെ കാണാനുള്ള മോഹം അങ്ങ് മാറ്റി വെചെക്ക് .. എനിക്ക് കഷ്ടപ്പെടനോന്ന്നും വയ്യ ..
@ഹരി : ശ്ശ് . . ആരോടും പറയരുത്
@devamv : നന്ദി
@ജോസഫ്‌ : ഇത് ഫ്രീ ജിം ആപ്പീസിലെ .. ഊട്ടി കിട്ടാന്‍ ചാന്‍സ് ഇല്ല .. ചട്ടിക്ക ചാന്‍സ് .
@harry and vimal : നന്ദി വീണ്ടും വരിക ..

Kollaam praphule.. :)
nannaayittunde.

SMS ayachittonde.. :)

eda..kunhappiyem koottu..oru complementinu

kollaaam machu..salman khan avaaanulla ninte moham safalam avaaan njanum prarthikunnu..sms ayakkunnathu polulla pocket chorunna karyangal onnum njan cheyyarillannu ariyamallo..all the best dear

Ha ha ....Nice
Officil irunnanu vayikkunnathu...ente chiri kettu aduthullavar thirinju nokki..
Keep BLOGGING !!!

@ നിമ്മു : ഞാന്‍ കമ്പനിയിലെ ജിം ആണ് നശിപിചോണ്ടിരിക്കുന്നത് . കുഞാപ്പീനെ കൊണ്ടോവാന്‍ പറ്റത്തില്ല
@ ജോജി : നന്ദി സുഹൃത്തേ നന്ദി
@ സോളി : നിന്റെ പ്രാര്‍ത്ഥനക്ക് sms നേക്കാള്‍ ശക്തി ഒണ്ടെടീ .. നന്ദി ...
@അനോണി : നന്ദി
@ സ്മിത :അപ്പീസില്‍ നിന്നും അടി വാങ്ങിയാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല .. ആശസകള്‍ക്ക് നന്ദി .

ninne naattukkaaru thallan ittodichappol oodiyaa aa oottam undalloo... athu pole divasavum angu oodiyaal mathi... vayar sheriyaavum....

Chirichu..chirichu mannu thappi .. Sorry mannu kandilla..athu kondu carpet thappi...
Othiri nannayittundu ketto

ethu kollam..odukkam onnu koode nannakamayirunnu

gplus utube buzz