Tuesday, September 15, 2009

പഴംപൊരി

പഴംപൊരി , ഏത്തക്ക അപ്പം ,പഴം ബോളി എന്നെല്ലാം അറിയപ്പെടുന്ന സ്വാദിഷ്ട വിഭവം നിര്‍മിക്കുന്ന വിധം ദേ താഴെ പറയുന്നു .. :

വേണ്ട സാധനങ്ങള്‍ :

1.പഴം .. ചുമ്മാ പഴം എന്ന് പറഞ്ഞാ പോരാ . നേന്ത്ര പഴം ,ഏത്തപ്പഴം എന്നെല്ലാം അറിയപ്പെടുന്ന പഴം .
2.മൈദ ( ഈ സംഭവത്തിനു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല , പോസ്റ്റര്‍ ഒട്ടിക്കാന്‍ ബെസ്റ്റ് ആണ് )
3. ഒന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര
4. ഒരു ചീനിച്ചട്ടി
5. ഗ്യാസ് സ്റ്റൗ ,അടുപ്പ് അങ്ങനെ എന്തേലും
6. തീ കത്തിക്കാന്‍ തീപ്പെട്ടി ,ലൈറ്റര്‍ അങ്ങനെ എന്തേലും
7. മൂന്നു പാത്രങ്ങങ്ങള്‍ .
8. അല്പം വെള്ളം
9. കേരളത്തിന്റെ തനതായ രുചി ആയ വെളിച്ചെണ്ണയോ അല്ലെങ്കില്‍ മാറുന്ന കേരളത്തിന്റെ രുചി ആയ ഗോള്‍ഡ്‌ വിന്നെരോ അല്പം വേണം .
10, ഒരു സ്പൂണ്‍ .

ഇനി ഉണ്ടാക്കേണ്ട വിധം :

ആദ്യമായി പഴം /പച്ചക്കറി ഒക്കെ വിക്കുന്ന കട ( നേന്ത്രപ്പഴം കിട്ടുന്നത് ) ഇല്‍ പോയി .. ചേട്ടാ/ചേച്ചീ രണ്ടു നേന്ത്രപ്പഴം എന്ന് പറയുക . അവര്‍ അത് എടുത്തു തരും . കാശോന്ടെന്കില്‍ കാശ് കൊടുക്കുക . അല്ലെങ്കില്‍ പറ്റു ബുക്കില്‍ എഴുതി വെക്കുക .
(ബാംഗ്ലൂര്‍ ഭാഗത്ത് ഉള്ളവര്‍ക്ക് ചിലപ്പോ പഴം പൊരി ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുമ്പോള്‍ പഴം കിട്ടി എന്ന് വരില്ല അത് കൊണ്ട് പഴം ഉള്ള ദിവസം വാങ്ങി ഉണ്ടാക്കുക )

പഴം അടുക്കളയില്‍ എത്തി കഴിഞ്ഞാല്‍ അതിന്റെ തൊലി കളയുക . അതിനു ശേഷം , നടുവേ ഒന്ന് മുറിക്കുക ,പിന്നീട് കുറുകനെ ഒന്ന് മുറിക്കുക(ചെറുതായി മുറിച്ചാല്‍എണ്ണ കുറച്ചു മതി ) അതിനു ശേഷം താഴെ കാണിച്ചിരിക്കുന്ന രീതിയില്‍ ഒരു പാത്രത്തില്‍ അറേഞ്ച് ചെയ്തു വെക്കുക . ( അറേഞ്ച്മെന്റ് തെറ്റിയാല്‍ പ്രശ്നമാവുമേ ..)



പിന്നീട് ഒരു പാത്രത്തില്‍ അല്പം മൈദ എടുക്കുക ,ഒന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര ഇടുക , അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് പരുവതെക്കാള്‍ അല്പം അയച്ചു കുഴയ്ക്കുക . ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു .







അതിനു ശേഷം ഒരു ചീന ചട്ടിയില്‍ അല്പം വെളിച്ചെണ്ണ / ഗോള്‍ഡ്‌ വിന്നര്‍ എടുത്തു ചൂടാക്കുക . വളരെ ശ്രദ്ധയോടെ മാവ് പഴക്കഷണത്തില്‍ തേച്ചു പിടിപ്പിച്ച ശേഷം , എണ്ണയില്‍ ഇടുക .( ഹെല്‍മെറ്റ്‌ , ഗോഗ്ഗില്സ് എന്നിവ സുരക്ഷക്ക് വേണ്ടി ധരിക്കാവുന്നതാണ് ) . ഒരു വശം മൊരിഞ്ഞതിനു ശേഷം
സ്പൂണ്‍ ഉപയോഗിച്ച് മറിച്ചിടുക .


രണ്ടു വശവും മൊരിഞ്ഞാല്‍ പഴം, പഴംപൊരി ആയതായി കണക്കാക്കാവുന്നതാണ് . ഇതിനെ എടുത്തു ഒരു പ്ലേറ്റ് ഇല്‍ വെക്കുക . പ്ലേറ്റില്‍ പേപ്പര്‍ ഇട്ടാല്‍ എക്സ്ട്രാ ഉള്ള എണ്ണ അതേല്‍ പറ്റി പിടിച്ചു പൊക്കോളും .
എന്ഡ് പ്രോഡക്റ്റ് ദേ ഇങ്ങനെ ഇരിക്കും ( ഈ രീതിയില്‍ അറേഞ്ച് ചെയ്തു വെക്കണം ):





P.S ( പ്രത്യേക ശ്രദ്ധയ്ക്ക്‌ ) : ഉണ്ടാക്കി കഴിഞ്ഞാല്‍ , റൂം മേറ്റ്‌, ഭര്‍ത്താവ്‌ ,ഭാര്യ ,ഫ്രണ്ട് എന്നിങ്ങനെ ആര്‍ക്കെങ്കിലും ഒരു കഷണം കഴിക്കാന്‍ കൊടുക്കുക , പത്തു മിനിറ്റ് കഴിഞ്ഞു അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലെന്കില്‍ ധൈര്യമായി കഴിക്കാം .

28 comments:

Ah TanQ TanQ...

അല്ലാ മാവ്‌ പഴത്തില്‍ തേച്ച്‌ പിടിപ്പിക്കാണോ??? ഇതെന്തോന്ന പഴത്തിനു ഫേഷ്യല്‍ ചെയ്യുവാണോ ???

എന്തായാലും നന്നായി ബാച്ചി പാചകം... ജയ്‌ twitter!!! ഹി ഹി....

ഉവ്വ..
ഉണ്ടാക്കിയീട്ട് വിളിക്കാം..
വരണേ:)

ഓഹ്...അപ്പൊ അങ്ങനെ ആണ് വെള്ളപ്പാണ്ട് പിടിച്ച പഴപൊരി ഇണ്ടാക്കണത് ല്ലേ...

ശ്യോ...ആ ഫസ്റ്റ് സ്റ്റെപ്പ് ലെ അറെന്ജ്മെന്റ് പരിപാടി തലകുത്തി നിന്നിട്ടും ശെരി ആവണില്ലാന്നെ...പിന്നെ ഞാന്‍ ആ ശ്രമം അങ്ങ് ഉപേക്ഷിച്ചു... :-/

ജീവിക്കാന്‍ പഠിച്ചു പഴംപൊരി ഉണ്ടാക്കി വിറ്റു
ഹെല്‍മെറ്റ്‌ ധരിക്കുന്നത് നല്ലതാണ് വില്പന സമയത്ത് !


പോസ്റ്റ്‌ മനോഹരം !

എന്നിട്ടവസാനം മണിച്ചിത്രത്താഴിലെ പഴംതമിൾ” എന്നപാട്ടിന്റെ ട്യൂണിൽ

“പഴം‌പൊരി തിന്നോണ്ട് ഒരുവിധം വയറു നിറഞ്ഞു“ എന്നൊരു ആത്മഗതവും തട്ടിയേക്കുക... സംഗതി ക്ലീൻ... ;)

[കടപ്പാട് : ടിന്റു :)]

ആ അവൾടേന്ന് കടം വാങ്ങിച്ച കാശ് തിരിച്ച് കൊടുത്തില്ലെങ്കിൽ മുഖത്ത് പാട് വീഴും ;)

ആദ്യമേ പഴം അറേഞ്ച് ചെയ്തു വച്ചില്ലെങ്കില്‍ പ്രശ്നം ആകും എന്ന് പറഞ്ഞു തന്നത് നന്നായി..ഇല്ലേല്‍ ആകെ പണിയായേനെ.
പിന്നെ,പാണ്ട് പിടിച്ചില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

പത്തു മിനിറ്റ് കഴിഞ്ഞു അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലെന്കില്‍ ധൈര്യമായി കഴിക്കാം

അതു കലക്കി...

@ Tintu | തിന്റു : ഒരു എഫ്ഫക്റ്റ്‌ നു പറഞ്ഞതാ .. ജയ്‌ ട്വിറ്റെര്‍ !
@അരുണ്‍ ചേട്ടന്‍ : ചേച്ചി ഇല്ലേ അവിടെ .. അല്ലെങ്കില്‍ നമ്മടെ അളിയനെ നമുക്ക് ടെസ്ടര്‍ ആക്കാം
@സുമ : വെള്ളപ്പാണ്ടല്ല അത് ഡിസൈനര്‍ പഴംപൊരി ആണ് . അറേഞ്ച്മെന്റ് ശരിയായാലേ മുന്നോട്ടു പോകാവു .
@ramanika : ഉപദേശത്തിനു താങ്ക്സ് ഒണ്ടു ട്ടോ .. പിന്നെ ഈ വഴി വന്നതിനും നന്ദി .
@കാല്‍വിന്‍ : താങ്ക്സേ . ടിന്റു ന്റെ കയ്യീന്ന് ഐഡിയ മാത്രമേ മേടിച്ചുള്ളൂ .
@smitha adharsh : അറേഞ്ച് ചെയ്തു വെക്കുന്നതാണ് പ്രധാന സ്റ്റെപ്പ് . പാണ്ട് പിടിച്ചു എന്നത് സംശയം അല്ല .. :)
കുമാരന്‍ | kumaran : ഹി ഹി .. അതാണ്‌ ഒരു പാചക കുറിപ്പിലെ പ്രധാന സംഗതി .. :)

ഒന്നും കൂടിയൊന്നു മൊരിയണോ? ഇത്തിരി കൂടി കളര്‍ഫുള്‍ ആവും.

അമ്പടാ കള്ളാ ...നീ ആള് പോലീസ് ആണല്ലോ !!!
സംഭവം കലക്കി , ചുള്ളാ. പഴാം പൊരിക്ക് നല്ല DOF !!!

ഇനി രിസിസന്‍ വന്നാ എന്ന, പോന്നാ എന്ന!!! ഒരു ഹോട്ടല്‍ കം ഫോടോ സ്റ്റുഡിയോ തുടങ്ങു!!! രണ്ടു പഴാം പൊരിക്ക് ഒരു പാസ്‌ പോര്‍ട്ട്‌ സൈസ് ഫോടോ (ISO 400001) ഫ്രീ ഏന്നു ഒരു ബോര്‍ഡും ഇട്

അല്ലാ, ഇതില്‍ പഴാം പൊരി ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു ബട്ടന്‍ കൂടെ ഫിറ്റ് ചെയാംയിരുന്നു.

ടിന്റു ...നിന്‍റെ കറുത്ത കരങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട്, അല്ലെ ...

ot :
എസ് ഏ ബില്‍ഡിംഗ്‌ലെ ടിഷ്യൂ പേപ്പര്‍ എല്ലാം എവിടെ പോകുന്നു ഇന്നു ഇപ്പം പിടികിട്ടി !!!!

ഇച്ചിരേം കൂടെ മൊരിഞ്ഞിരുന്നേൽ നന്നായിരുന്നു.അല്ല നല്ല കളറുള്ള എന്തു സാധനത്തോടും നമുക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടല്ലോ.
പഴം പൊരി ഇഷ്ടായീട്ടോ

Typist | എഴുത്തുകാരി : ബ്രൌണ്‍ കളര്‍ ആണോ ഉദേശിച്ചത്‌ ? :) .. അടുത്ത തവണ പെര്‍ഫെക്റ്റ്‌ ആക്കാം
Captain Haddock : എന്നെ സമ്മതിക്കണം അല്ലെ .. DOF മാക്രോ മോഡ് ഇല്‍ ഇട്ടു എടുത്തതാ ..
നമക്ക് നോക്കാം രിസിശന്‍ വരുമ്പോ ..

ഓ . ടോ : ശ്ശ്ശ്‌ .. ആരോടും പറയല്ലേ .

i was the lucky one who got to taste it :)

ഒരു ചെറിയ ടീസ്പൂണ്‍ അരിപ്പൊടി കൂടെ ചേര്‍ത്തു നോക്കൂ,അധികം ആകരുതു, വല്ലാതെ crispy
ആകും..പിന്നെ ഒരു നുള്ളു ഉപ്പൂക്കൂടെ ചേര്‍ക്കണം. അതാ അതിന്റെ ഒരു രീതി..

ഇത്തിരി കൂടെ മൊരിയുകയും വേണം.

ഞാനും ഇങ്ങനെ ചെറിയ പഴമ്പൊരി ആണു ഉണ്ടാക്കരു, എണ്ണ കൊറച്ചു മതീല്ലൊ..

മീര : അടുത്ത തവണ മൊരിച്ച് കളര്‍ ഇട്ടു എടുക്കാട്ടോ ..
carol : :) .. നല്ല ഒരു ടെസ്ടെറാ ..
അനോണി : നെക്സ്റ്റ് ടൈം പരീക്ഷിക്കാട്ടോ ..

ഹഹ ...ഗ്യാസ് കത്തിക്കാന്‍ മറന്നു പോയി. കത്തിക്കാതെ എങ്ങനെ ചൂടാക്കും (അല്ല..ഇത്രേം വിശദമായി പറഞ്ഞപ്പോള്‍ ചോദിച്ചു പോയതാണ് ... ) :)
:)(സ്മിലീ എണ്ണം രണ്ടു )

Ellavarudeyum srediku .

Penninum pachakam ariyilla . So Kettan pokunna pennine padipikuka ane ....

Aromale nee sookshichu vacho .. Baviyil upakara pedum .. :)

ആ ടെസ്റ്റിങ്ങ് രീതി കലക്കി !

പഴം പൊരി ഒ കെ.ഇനി അടുത്തത് പോരട്ടെ...

ആദ്യമേ പഴം അറേഞ്ച് ചെയ്തു വച്ചില്ലെങ്കില്‍ പ്രശ്നം ആകും എന്ന് പറഞ്ഞു തന്നത് നന്നായി..ഇല്ലേല്‍ ആകെ പണിയായേനെ.
പിന്നെ,പാണ്ട് പിടിച്ചില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

I liked the posts and cool layout you have here! I would like to thank you for sharing your experience and the time it took to post!! Two Thumbs up!I liked the posts and cool layout you have here! I would like to thank you for sharing your experience and the time it took to post!! Two Thumbs up!Nice site! I enjoy a couple of from the articles which have been written, and particularly the comments posted! I will definately be visiting again!

Thanks for the bunch of good resourceful site.I really appreciate your blog,you have done the great job.hey your blog design is very nice, clean and fresh and with updated content, make people feel peace and I always like browsing your site.

I was very pleased to find this site.I wanted to thank you for this great read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you post.
bvlgari perfume
fendi perfume
dolce & gabbana perfume
ed hardy perfume
guess perfume

gplus utube buzz